മത്തായി എഴുതിയത്‌ 10:1-42

  • 12 അപ്പോ​സ്‌ത​ല​ന്മാർ (1-4)

  • ശുശ്രൂ​ഷ​യ്‌ക്കുള്ള നിർദേ​ശങ്ങൾ (5-15)

  • ശിഷ്യ​ന്മാ​രെ ഉപദ്ര​വി​ക്കും (16-25)

  • മനുഷ്യ​രെയല്ല, ദൈവത്തെ ഭയപ്പെ​ടുക (26-31)

  • സമാധാ​നമല്ല, വാൾ (32-39)

  • യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ സ്വീക​രി​ക്കു​ന്നെ​ങ്കിൽ (40-42)

10  പിന്നെ യേശു തന്റെ 12 ശിഷ്യ​ന്മാ​രെ വിളിച്ച്‌ അശുദ്ധാത്മാക്കളെ* പുറത്താക്കാനും+ എല്ലാ തരം രോഗ​ങ്ങ​ളും വൈക​ല്യ​ങ്ങ​ളും സുഖ​പ്പെ​ടു​ത്താ​നും അധികാ​രം കൊടു​ത്തു.  12 അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പേരുകൾ:+ പത്രോസ്‌+ എന്നും പേരുള്ള ശിമോൻ, ശിമോ​ന്റെ സഹോ​ദ​ര​നായ അന്ത്ര​യോസ്‌,+ സെബെ​ദി​യു​ടെ മകനായ യാക്കോ​ബ്‌, യാക്കോ​ബി​ന്റെ സഹോ​ദ​ര​നായ യോഹ​ന്നാൻ,+  ഫിലിപ്പോസ്‌,+ ബർത്തൊലൊ​മാ​യി, തോമസ്‌,+ നികു​തി​പി​രി​വു​കാ​ര​നായ മത്തായി,+ അൽഫാ​യി​യു​ടെ മകനായ യാക്കോ​ബ്‌, തദ്ദായി,  കനാനേയനായ* ശിമോൻ, യേശു​വി​നെ പിന്നീട്‌ ഒറ്റി​ക്കൊ​ടുത്ത യൂദാസ്‌ ഈസ്‌ക​ര്യോ​ത്ത്‌.+  ഈ 12 പേരെ യേശു അയച്ചു. അവർക്ക്‌ ഈ നിർദേ​ശ​ങ്ങ​ളും കൊടു​ത്തു:+ “ജൂതന്മാ​ര​ല്ലാ​ത്ത​വ​രു​ടെ പ്രദേ​ശത്തേക്കു പോകു​ക​യോ ശമര്യ​യി​ലെ ഏതെങ്കി​ലും നഗരത്തിൽ കടക്കു​ക​യോ അരുത്‌;+  പകരം ഇസ്രായേൽഗൃ​ഹ​ത്തി​ലെ കാണാ​തെ​പോയ ആടുക​ളു​ടെ അടുത്ത്‌ മാത്രം പോകുക.+  നിങ്ങൾ പോകു​മ്പോൾ, ‘സ്വർഗ​രാ​ജ്യം അടുത്തി​രി​ക്കു​ന്നു’ എന്നു പ്രസം​ഗി​ക്കണം.+  രോഗികളെ സുഖ​പ്പെ​ടു​ത്തുക;+ മരിച്ച​വരെ ഉയിർപ്പി​ക്കുക; കുഷ്‌ഠരോ​ഗി​കളെ ശുദ്ധരാ​ക്കുക; ഭൂതങ്ങളെ പുറത്താ​ക്കുക. സൗജന്യ​മാ​യി നിങ്ങൾക്കു ലഭിച്ചു; സൗജന്യ​മാ​യി​ത്തന്നെ കൊടു​ക്കുക.  നിങ്ങളുടെ അരയിലെ പണസ്സഞ്ചി​യിൽ കരുതാൻ സ്വർണ​മോ വെള്ളി​യോ ചെമ്പോ സമ്പാദി​ക്കേണ്ടാ.+ 10  വേറെ വസ്‌ത്ര​മോ ചെരി​പ്പോ വടിയോ യാത്ര​യ്‌ക്കു വേണ്ട ഭക്ഷണസ​ഞ്ചി​യോ എടുക്കു​ക​യു​മ​രുത്‌;+ വേലക്കാ​രൻ ആഹാര​ത്തിന്‌ അർഹനാ​ണ​ല്ലോ.+ 11  “നിങ്ങൾ ഏതെങ്കി​ലും നഗരത്തി​ലോ ഗ്രാമ​ത്തി​ലോ ചെല്ലു​മ്പോൾ അവിടെ അർഹത​യു​ള്ള​യാൾ ആരെന്ന്‌ അന്വേ​ഷിച്ച്‌ കണ്ടുപി​ടി​ക്കുക; അവിടം വിട്ട്‌ പോകു​ന്ന​തു​വരെ അയാളുടെ​കൂ​ടെ താമസി​ക്കുക.+ 12  നിങ്ങൾ ഒരു വീട്ടിൽ ചെല്ലു​മ്പോൾ, വീട്ടു​കാ​രെ അഭിവാ​ദനം ചെയ്യണം. 13  ആ വീടിന്‌ അർഹത​യുണ്ടെ​ങ്കിൽ നിങ്ങൾ ആശംസി​ക്കുന്ന സമാധാ​നം അതിന്മേൽ വരട്ടെ.+ അതിന്‌ അർഹത​യില്ലെ​ങ്കി​ലോ, ആ സമാധാ​നം നിങ്ങളി​ലേക്കു മടങ്ങിപ്പോ​രട്ടെ. 14  ആരെങ്കിലും നിങ്ങളെ സ്വീക​രി​ക്കാതെ​യോ നിങ്ങളു​ടെ വാക്കു കേൾക്കാതെ​യോ വന്നാൽ ആ വീടോ നഗരമോ വിട്ട്‌ പോകു​മ്പോൾ നിങ്ങളു​ടെ കാലിലെ പൊടി കുടഞ്ഞു​ക​ള​യുക.+ 15  ന്യായവിധിദിവസം സൊ​ദോ​മി​നും ഗൊമോറയ്‌ക്കും+ ലഭിക്കുന്ന വിധിയെ​ക്കാൾ കടുത്ത​താ​യി​രി​ക്കും അവരു​ടേത്‌ എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു. 16  “ഇതാ, ഞാൻ നിങ്ങളെ അയയ്‌ക്കു​ന്നു; ചെന്നാ​യ്‌ക്കൾക്കി​ട​യിൽ ചെമ്മരി​യാ​ടു​കളെപ്പോലെ​യാ​ണു നിങ്ങൾ. അതു​കൊണ്ട്‌ പാമ്പു​കളെപ്പോ​ലെ ജാഗ്ര​ത​യു​ള്ള​വ​രും പ്രാവു​കളെപ്പോ​ലെ നിഷ്‌ക​ള​ങ്ക​രും ആയിരി​ക്കുക.+ 17  മനുഷ്യരെ സൂക്ഷി​ച്ചുകൊ​ള്ളുക; അവർ നിങ്ങളെ കോട​തി​യിൽ ഹാജരാക്കുകയും+ അവരുടെ സിന​ഗോ​ഗു​ക​ളിൽവെച്ച്‌ നിങ്ങളെ ചാട്ടയ്‌ക്ക്‌ അടിക്കു​ക​യും ചെയ്യും.+ 18  എന്നെപ്രതി നിങ്ങളെ ഗവർണർമാ​രുടെ​യും രാജാ​ക്ക​ന്മാ​രുടെ​യും മുന്നിൽ ഹാജരാ​ക്കും.+ അങ്ങനെ അവരോ​ടും ജനതകളോ​ടും നിങ്ങളു​ടെ വിശ്വാ​സത്തെ​ക്കു​റിച്ച്‌ പറയാൻ നിങ്ങൾക്ക്‌ അവസരം കിട്ടും.+ 19  എന്നാൽ അവർ നിങ്ങളെ ഏൽപ്പി​ച്ചുകൊ​ടു​ക്കുമ്പോൾ എന്തു പറയണം, എങ്ങനെ പറയണം എന്നു ചിന്തിച്ച്‌ ഉത്‌ക​ണ്‌ഠപ്പെടേണ്ടാ. പറയാ​നു​ള്ളത്‌ ആ സമയത്ത്‌ നിങ്ങൾക്കു കിട്ടി​യി​രി​ക്കും;+ 20  കാരണം സംസാ​രി​ക്കു​ന്നതു നിങ്ങൾ ഒറ്റയ്‌ക്കല്ല. നിങ്ങളു​ടെ പിതാ​വി​ന്റെ ആത്മാവാ​യി​രി​ക്കും നിങ്ങളി​ലൂ​ടെ സംസാ​രി​ക്കുക.+ 21  കൂടാതെ, സഹോ​ദരൻ സഹോ​ദ​രനെ​യും അപ്പൻ മകനെ​യും കൊല്ലാൻ ഏൽപ്പി​ച്ചുകൊ​ടു​ക്കും. മക്കൾ മാതാ​പി​താ​ക്കൾക്കെ​തി​രെ തിരിഞ്ഞ്‌ അവരെ കൊല്ലി​ക്കും.+ 22  എന്റെ പേര്‌ നിമിത്തം എല്ലാവ​രും നിങ്ങളെ വെറു​ക്കും.+ എന്നാൽ അവസാ​നത്തോ​ളം സഹിച്ചു​നിൽക്കു​ന്നവൻ രക്ഷ നേടും.+ 23  ഒരു നഗരത്തിൽ അവർ നിങ്ങളെ ഉപദ്ര​വി​ക്കുമ്പോൾ മറ്റൊ​ന്നിലേക്ക്‌ ഓടിപ്പോ​കുക.+ കാരണം, മനുഷ്യ​പു​ത്രൻ വരുന്ന​തി​നു മുമ്പ്‌ നിങ്ങൾ ഇസ്രായേൽപ​ട്ട​ണങ്ങൾ മുഴു​വ​നും ഒരു കാരണ​വ​ശാ​ലും സഞ്ചരി​ച്ചു​തീർക്കില്ല എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു. 24  “വിദ്യാർഥി അധ്യാ​പക​നെ​ക്കാൾ വലിയ​വനല്ല; അടിമ യജമാ​നനെ​ക്കാൾ വലിയ​വ​നു​മല്ല.+ 25  വിദ്യാർഥി അധ്യാ​പക​നെ​പ്പോലെ​യാ​യാൽ മതി; അടിമ യജമാ​നനെപ്പോലെ​യും.+ ആളുകൾ കുടും​ബ​നാ​ഥനെ ബയെത്‌സെബൂബ്‌*+ എന്നു വിളിച്ചെ​ങ്കിൽ വീട്ടു​കാ​രു​ടെ കാര്യം പറയാ​നു​ണ്ടോ! 26  അതുകൊണ്ട്‌ അവരെ പേടി​ക്കേണ്ടാ. മറച്ചുവെ​ച്ചി​രി​ക്കു​ന്നതൊ​ന്നും എന്നും മറഞ്ഞി​രി​ക്കില്ല. രഹസ്യ​മാ​യതൊ​ന്നും വെളി​ച്ചത്ത്‌ വരാതി​രി​ക്കു​ക​യു​മില്ല.+ 27  ഞാൻ ഇരുട്ടത്ത്‌ നിങ്ങ​ളോ​ടു പറയു​ന്നതു നിങ്ങൾ വെളി​ച്ചത്ത്‌ പറയുക; ചെവി​യിൽ സ്വകാ​ര്യ​മാ​യി പറയു​ന്നതു പുരമു​ക​ളിൽനിന്ന്‌ വിളി​ച്ചു​പ​റ​യുക.+ 28  ദേഹിയെ* കൊല്ലാൻ കഴിയാ​തെ ശരീരത്തെ കൊല്ലു​ന്ന​വരെ ഭയപ്പെ​ടേണ്ടാ.+ പകരം, ദേഹിയെ​യും ശരീരത്തെ​യും ഗീഹെന്നയിൽ* നശിപ്പി​ക്കാൻ കഴിയു​ന്ന​വനെ ഭയപ്പെ​ടുക.+ 29  നിസ്സാരവിലയുള്ള ഒരു നാണയത്തുട്ടിനല്ലേ* രണ്ടു കുരു​വി​കളെ വിൽക്കു​ന്നത്‌? എങ്കിലും അവയിൽ ഒന്നു​പോ​ലും നിങ്ങളു​ടെ പിതാവ്‌ അറിയാ​തെ നിലത്ത്‌ വീഴില്ല.+ 30  എന്നാൽ നിങ്ങളു​ടെ കാര്യ​മോ, നിങ്ങളു​ടെ തലയിലെ ഓരോ മുടി​യി​ഴ​യും എണ്ണിത്തി​ട്ടപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. 31  അതുകൊണ്ട്‌ പേടി​ക്കേണ്ടാ. അനേകം കുരു​വി​കളെ​ക്കാൾ എത്രയോ വിലയു​ള്ള​വ​രാ​ണു നിങ്ങൾ!+ 32  “മറ്റുള്ള​വ​രു​ടെ മുന്നിൽ എന്നെ അംഗീ​ക​രി​ക്കുന്ന ഏതൊരാളെയും+ സ്വർഗ​സ്ഥ​നായ എന്റെ പിതാ​വി​ന്റെ മുന്നിൽ ഞാനും അംഗീ​ക​രി​ക്കും.+ 33  മറ്റുള്ളവരുടെ മുന്നിൽ എന്നെ തള്ളിപ്പ​റ​യു​ന്ന​വരെ​യോ സ്വർഗ​സ്ഥ​നായ എന്റെ പിതാ​വി​ന്റെ മുന്നിൽ ഞാനും തള്ളിപ്പ​റ​യും.+ 34  ഞാൻ ഭൂമി​യിൽ സമാധാ​നം വരുത്താ​നാ​ണു വന്നത്‌ എന്നു വിചാ​രിക്കേണ്ടാ. സമാധാ​നമല്ല, വാൾ വരുത്താ​നാ​ണു ഞാൻ വന്നത്‌.+ 35  മകനെ അപ്പനോ​ടും മകളെ അമ്മയോ​ടും മരുമ​കളെ അമ്മായിയമ്മയോടും+ ഭിന്നി​പ്പി​ക്കാ​നാ​ണു ഞാൻ വന്നത്‌. 36  ഒരാളുടെ വീട്ടു​കാർതന്നെ അയാളു​ടെ ശത്രു​ക്ക​ളാ​കും. 37  എന്നെക്കാൾ അധികം അപ്പനെ​യോ അമ്മയെ​യോ സ്‌നേ​ഹി​ക്കു​ന്നവൻ എന്റെ ശിഷ്യ​നാ​യി​രി​ക്കാൻ യോഗ്യ​നല്ല. എന്നെക്കാൾ അധികം മകനെ​യോ മകളെ​യോ സ്‌നേ​ഹി​ക്കു​ന്ന​വ​നും എന്റെ ശിഷ്യ​നാ​യി​രി​ക്കാൻ യോഗ്യ​നല്ല.+ 38  സ്വന്തം ദണ്ഡനസ്‌തംഭം* എടുത്ത്‌ എന്നെ അനുഗ​മി​ക്കാ​ത്ത​വ​നും എന്റെ ശിഷ്യ​നാ​യി​രി​ക്കാൻ യോഗ്യ​നല്ല.+ 39  തന്റെ ദേഹിയെ* കണ്ടെത്തു​ന്ന​വന്‌ അതു നഷ്ടമാ​കും. എനിക്കു​വേണ്ടി ദേഹിയെ* നഷ്ടപ്പെ​ടു​ത്തു​ന്ന​വ​നോ അതു തിരികെ കിട്ടും.+ 40  “നിങ്ങളെ സ്വീക​രി​ക്കു​ന്നവൻ എന്നെയും സ്വീക​രി​ക്കു​ന്നു. എന്നെ സ്വീക​രി​ക്കു​ന്ന​വ​നോ എന്നെ അയച്ച വ്യക്തിയെ​യും സ്വീക​രി​ക്കു​ന്നു.+ 41  പ്രവാചകനാണെന്ന ഒറ്റ കാരണ​ത്താൽ ഒരു പ്രവാ​ച​കനെ സ്വീക​രി​ക്കു​ന്ന​വനു പ്രവാ​ച​കന്റെ പ്രതി​ഫലം കിട്ടും.+ നീതി​മാ​നാ​ണെന്ന ഒറ്റ കാരണ​ത്താൽ ഒരു നീതി​മാ​നെ സ്വീക​രി​ക്കു​ന്ന​വനു നീതി​മാ​ന്റെ പ്രതി​ഫലം കിട്ടും. 42  ഈ ചെറി​യ​വ​രിൽ ഒരാൾക്ക്‌, അയാൾ എന്റെ ഒരു ശിഷ്യ​നാ​ണെന്ന കാരണ​ത്താൽ അൽപ്പം വെള്ള​മെ​ങ്കി​ലും കുടി​ക്കാൻ കൊടു​ക്കു​ന്ന​വനു പ്രതി​ഫലം കിട്ടാതെപോ​കില്ല എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.”+

അടിക്കുറിപ്പുകള്‍

ഭൂതങ്ങളെ കുറി​ക്കു​ന്നു.
അഥവാ “തീക്ഷ്‌ണ​ത​യു​ള്ള​വ​നായ.”
ഭൂതങ്ങളുടെ പ്രഭു അഥവാ അധിപൻ ആയ സാത്താനെ കുറി​ക്കാ​നാ​ണ്‌ ഈ പേര്‌ പൊതു​വേ ഉപയോ​ഗി​ക്കു​ന്നത്‌.
അഥവാ “ജീവനെ.” അതായത്‌, വീണ്ടും ജീവി​ക്കാ​നുള്ള സാധ്യ​തയെ.
പദാവലി കാണുക.
അക്ഷ. “ഒരു അസ്സാറി​യൊ​നി​നല്ലേ.” അനു. ബി14 കാണുക.
പദാവലി കാണുക.
അഥവാ “ജീവനെ.”
അഥവാ “ജീവനെ.”