മത്തായി എഴുതിയത്‌ 11:1-30

  • സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ പുകഴ്‌ത്തു​ന്നു (1-15)

  • ഒരു പ്രതി​ക​ര​ണ​വു​മി​ല്ലാത്ത തലമു​റയെ കുറ്റം വിധി​ക്കു​ന്നു (16-24)

  • താഴ്‌മ​യു​ള്ള​വരെ പരിഗ​ണി​ച്ച​തി​നു യേശു പിതാ​വി​നെ സ്‌തു​തി​ക്കു​ന്നു (25-27)

  • യേശു​വി​ന്റെ നുകം ഉന്മേഷ​പ്രദം (28-30)

11  തന്റെ 12 ശിഷ്യ​ന്മാർക്കു നിർദേ​ശങ്ങൾ കൊടു​ത്തശേഷം, യേശു മറ്റു നഗരങ്ങ​ളിൽ പഠിപ്പി​ക്കാ​നും പ്രസം​ഗി​ക്കാ​നും പോയി.+  ജയിലിലായിരുന്ന യോഹന്നാൻ+ ക്രിസ്‌തു​വി​ന്റെ പ്രവൃ​ത്തി​കളെ​ക്കു​റിച്ച്‌ കേട്ടിട്ട്‌ തന്റെ ശിഷ്യ​ന്മാ​രെ അയച്ച്‌+  അദ്ദേഹത്തോട്‌, “വരാനി​രി​ക്കു​ന്ന​യാൾ അങ്ങുതന്നെ​യാ​ണോ, അതോ ഇനി മറ്റൊ​രാ​ളെ ഞങ്ങൾ കാത്തി​രി​ക്ക​ണോ”+ എന്നു ചോദി​ച്ചു.  യേശു അവരോ​ടു പറഞ്ഞു: “നിങ്ങൾ കാണു​ക​യും കേൾക്കു​ക​യും ചെയ്യു​ന്നത്‌, പോയി യോഹ​ന്നാ​നെ അറിയി​ക്കുക:+  അന്ധർ കാണുന്നു,+ മുടന്തർ നടക്കുന്നു, കുഷ്‌ഠരോഗികൾ+ ശുദ്ധരാ​കു​ന്നു, ബധിരർ കേൾക്കു​ന്നു, മരിച്ചവർ ഉയിർത്തെ​ഴുന്നേൽക്കു​ന്നു, ദരി​ദ്രരോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നു.+  ഞാൻ കാരണം വിശ്വാ​സ​ത്തിൽനിന്ന്‌ വീണുപോ​കാ​ത്തവൻ സന്തുഷ്ടൻ.”+  അവർ പോയ​പ്പോൾ യേശു ജനക്കൂ​ട്ടത്തോ​ടു യോഹ​ന്നാനെ​ക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞു​തു​ടങ്ങി: “നിങ്ങൾ എന്തു കാണാ​നാ​ണു വിജന​ഭൂ​മി​യിലേക്കു പോയത്‌?+ കാറ്റത്ത്‌ ആടിയു​ല​യുന്ന ഈറ്റയോ?+  അല്ല, നിങ്ങൾ എന്തു കാണാ​നാ​ണു പോയത്‌? പട്ടുവസ്‌ത്രം* ധരിച്ച മനുഷ്യനെ​യോ? പട്ടുവ​സ്‌ത്രങ്ങൾ ധരിക്കു​ന്നവർ രാജ​കൊ​ട്ടാ​ര​ങ്ങ​ളി​ലല്ലേ ഉള്ളത്‌?  അല്ലെങ്കിൽപ്പിന്നെ നിങ്ങൾ എന്തിനു പോയി? ഒരു പ്രവാ​ച​കനെ കാണാ​നോ? ശരിയാ​ണ്‌, എന്നാൽ പ്രവാ​ച​ക​നി​ലും വലിയ​വനെ​ത്തന്നെ എന്നു ഞാൻ പറയുന്നു.+ 10  ‘ഇതാ, ഞാൻ നിന്റെ മുമ്പേ എന്റെ സന്ദേശ​വാ​ഹ​കനെ അയയ്‌ക്കു​ന്നു; അവൻ മുമ്പേ പോയി നിനക്കു വഴി ഒരുക്കും’ എന്ന്‌ എഴുതി​യി​രി​ക്കു​ന്നത്‌ ഈ യോഹ​ന്നാനെ​ക്കു​റി​ച്ചാണ്‌!+ 11  സ്‌ത്രീകൾക്കു ജനിച്ച​വ​രിൽ സ്‌നാ​പ​കയോ​ഹ​ന്നാനെ​ക്കാൾ വലിയ​വ​നാ​യി ആരും എഴു​ന്നേ​റ്റി​ട്ടില്ല. എന്നാൽ സ്വർഗ​രാ​ജ്യ​ത്തി​ലെ ചെറി​യ​വ​രിൽ ഒരാൾപ്പോ​ലും യോഹ​ന്നാനെ​ക്കാൾ വലിയ​വ​നാണ്‌ എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.+ 12  സ്‌നാപകയോഹന്നാന്റെ കാലം​മു​തൽ ഇന്നോളം സ്വർഗ​രാ​ജ്യം എന്ന ലക്ഷ്യത്തിൽ എത്താനാ​ണു മനുഷ്യർ പരി​ശ്ര​മി​ക്കു​ന്നത്‌. വിടാതെ പരി​ശ്ര​മി​ക്കു​ന്നവർ അതു കൈവ​ശ​മാ​ക്കു​ക​യും ചെയ്യുന്നു.+ 13  എല്ലാ പ്രവാ​ച​ക​ന്മാ​രും നിയമ​വും യോഹ​ന്നാ​ന്റെ കാലം​വരെ പ്രവചി​ച്ചു.+ 14  ‘വരാനി​രി​ക്കുന്ന ഏലിയ’ യോഹ​ന്നാൻതന്നെ എന്നു മനസ്സുണ്ടെ​ങ്കിൽ അംഗീ​ക​രി​ക്കുക.+ 15  ചെവിയുള്ളവൻ കേൾക്കട്ടെ. 16  “ഈ തലമു​റയെ ഞാൻ ആരോട്‌ ഉപമി​ക്കും?+ അവർ ചന്തസ്ഥല​ങ്ങ​ളിൽ ഇരുന്ന്‌ കളിക്കൂ​ട്ടു​കാരോട്‌ ഇങ്ങനെ വിളി​ച്ചു​പ​റ​യുന്ന കുട്ടി​കളെപ്പോലെ​യാണ്‌: 17  ‘ഞങ്ങൾ നിങ്ങൾക്കാ​യി കുഴലൂ​തി, നിങ്ങളോ നൃത്തം ചെയ്‌തില്ല. ഞങ്ങൾ വിലാ​പ​ഗീ​തം പാടി, നിങ്ങളോ നെഞ്ചത്ത​ടി​ച്ചില്ല.’ 18  അതുപോലെ യോഹ​ന്നാൻ തിന്നാ​ത്ത​വ​നും കുടി​ക്കാ​ത്ത​വ​നും ആയി വന്നപ്പോൾ, ‘അവനു ഭൂതബാ​ധ​യുണ്ട്‌’ എന്ന്‌ ആളുകൾ പറഞ്ഞു. 19  എന്നാൽ മനുഷ്യ​പു​ത്രൻ തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്യു​ന്ന​വ​നാ​യി വന്നപ്പോൾ+ ‘ഇതാ! തീറ്റിപ്രി​യ​നും വീഞ്ഞു​കു​ടി​യ​നും ആയ മനുഷ്യൻ, നികു​തി​പി​രി​വു​കാ​രുടെ​യും പാപി​ക​ളുടെ​യും കൂട്ടു​കാ​രൻ’+ എന്ന്‌ അവർ പറഞ്ഞു. പക്ഷേ ജ്ഞാനം അതിന്റെ പ്രവൃത്തികളാൽ* നീതി​യു​ള്ളതെന്നു തെളി​യും.”*+ 20  പിന്നെ, തന്റെ അത്ഭുതങ്ങൾ മിക്കതും നടന്ന നഗരങ്ങൾ മാനസാ​ന്ത​രപ്പെ​ടാ​ഞ്ഞ​തുകൊണ്ട്‌ യേശു അവയെ അപലപി​ച്ചു: 21  “കോര​സീ​നേ, ബേത്ത്‌സ​യി​ദേ, നിങ്ങളു​ടെ കാര്യം കഷ്ടം! നിങ്ങളിൽ നടന്ന അത്ഭുതപ്ര​വൃ​ത്തി​കൾ സോരി​ലും സീദോ​നി​ലും നടന്നി​രുന്നെ​ങ്കിൽ അവർ പണ്ടേ വിലാ​പ​വ​സ്‌ത്രം ധരിച്ച്‌ ചാരത്തിൽ ഇരുന്ന്‌ പശ്ചാത്ത​പിച്ചേനേ.+ 22  അതുകൊണ്ട്‌ സോരി​നും സീദോ​നും ന്യായ​വി​ധി​ദി​വസം ലഭിക്കുന്ന വിധിയെ​ക്കാൾ കടുത്ത​താ​യി​രി​ക്കും നിങ്ങളുടേത്‌+ എന്നു ഞാൻ പറയുന്നു. 23  നീയോ കഫർന്ന​ഹൂ​മേ,+ നീ ആകാശത്തോ​ളം ഉയരു​മോ? നിന്നെ ശവക്കുഴിയോളം* താഴ്‌ത്തും.+ നിന്നിൽ നടന്ന അത്ഭുതപ്ര​വൃ​ത്തി​കൾ സൊ​ദോ​മിൽ നടന്നി​രുന്നെ​ങ്കിൽ അത്‌ ഇന്നോളം നിലനി​ന്നേനേ. 24  അതുകൊണ്ട്‌ ന്യായ​വി​ധി​ദി​വസം സൊ​ദോ​മി​നു ലഭിക്കുന്ന വിധിയെ​ക്കാൾ കടുത്ത​താ​യി​രി​ക്കും നിന്റേ​തെന്നു ഞാൻ പറയുന്നു.”+ 25  പിന്നെ യേശു പറഞ്ഞു: “‘പിതാവേ, സ്വർഗ​ത്തിന്റെ​യും ഭൂമി​യുടെ​യും നാഥാ,* അങ്ങ്‌ ഇക്കാര്യ​ങ്ങൾ ജ്ഞാനി​ക​ളിൽനി​ന്നും ബുദ്ധി​ശാ​ലി​ക​ളിൽനി​ന്നും മറച്ചു​വെച്ച്‌ കുട്ടി​കൾക്കു വെളിപ്പെടുത്തിയതുകൊണ്ട്‌+ ഞാൻ അങ്ങയെ പരസ്യ​മാ​യി സ്‌തു​തി​ക്കു​ന്നു. 26  അതെ പിതാവേ, അങ്ങനെ ചെയ്യാ​നാ​ണ​ല്ലോ അങ്ങ്‌ തീരു​മാ​നി​ച്ചത്‌.’ 27  പിതാവ്‌ എല്ലാം എന്നെ ഏൽപ്പി​ച്ചി​രി​ക്കു​ന്നു.+ പിതാ​വ​ല്ലാ​തെ ആരും പുത്രനെ പൂർണ​മാ​യി അറിയു​ന്നില്ല.+ പുത്ര​നും പുത്രൻ വെളിപ്പെ​ടു​ത്തിക്കൊ​ടു​ക്കാൻ താത്‌പ​ര്യപ്പെ​ടു​ന്ന​വ​നും അല്ലാതെ ആരും പിതാ​വിനെ​യും പൂർണ​മാ​യി അറിയു​ന്നില്ല.+ 28  കഷ്ടപ്പെടുന്നവരേ, ഭാരങ്ങൾ ചുമന്ന്‌ വലയു​ന്ന​വരേ, നിങ്ങ​ളെ​ല്ലാ​വ​രും എന്റെ അടുത്ത്‌ വരൂ; ഞാൻ നിങ്ങൾക്ക്‌ ഉന്മേഷം പകരാം. 29  എന്റെ നുകം വഹിച്ച്‌ എന്നിൽനി​ന്ന്‌ പഠിക്കൂ. ഞാൻ സൗമ്യ​നും താഴ്‌മ​യു​ള്ള​വ​നും ആയതുകൊണ്ട്‌+ നിങ്ങൾക്ക്‌ ഉന്മേഷം കിട്ടും; 30  കാരണം, എന്റെ നുകം മൃദുവും* എന്റെ ചുമടു ഭാരം കുറഞ്ഞ​തും ആണ്‌.”

അടിക്കുറിപ്പുകള്‍

അഥവാ “മേത്തരം വസ്‌ത്രം.”
അഥവാ “അന്തിമ​ഫ​ല​ത്താൽ.”
അഥവാ “ജ്ഞാനത്തെ അതിന്റെ പ്രവൃ​ത്തി​കൾ സാധൂ​ക​രി​ക്കും.”
ഗ്രീക്കിൽ ഹേഡിസ്‌. പദാവലി കാണുക.
അക്ഷ. “കർത്താവേ.”
അഥവാ “ചുമക്കാൻ എളുപ്പ​മു​ള്ള​തും.”