മത്തായി എഴുതിയത്‌ 12:1-50

  • യേശു ‘ശബത്തിനു കർത്താവ്‌’ (1-8)

  • ശോഷിച്ച കൈയുള്ള മനുഷ്യ​നെ സുഖ​പ്പെ​ടു​ത്തു​ന്നു (9-14)

  • ദൈവ​ത്തി​ന്റെ പ്രിയ​ദാ​സൻ (15-21)

  • പരിശു​ദ്ധാ​ത്മാ​വി​നാൽ ഭൂതങ്ങളെ പുറത്താ​ക്കു​ന്നു (22-30)

  • ക്ഷമിക്കാ​നാ​കാത്ത പാപം (31, 32)

  • മരത്തെ അതിന്റെ ഫലത്താൽ തിരി​ച്ച​റി​യാം (33-37)

  • യോന​യു​ടെ അടയാളം (38-42)

  • അശുദ്ധാ​ത്മാവ്‌ മടങ്ങി​വ​രു​മ്പോൾ (43-45)

  • യേശു​വി​ന്റെ അമ്മയും സഹോ​ദ​ര​ന്മാ​രും (46-50)

12  ആ കാലത്ത്‌ ഒരു ശബത്തു​ദി​വസം യേശു വിളഞ്ഞു​കി​ട​ക്കുന്ന ഒരു വയലി​ലൂ​ടെ പോകു​ക​യാ​യി​രു​ന്നു. യേശു​വി​ന്റെ ശിഷ്യ​ന്മാർ വിശന്നി​ട്ടു ധാന്യ​ക്ക​തി​രു​കൾ പറിച്ച്‌ തിന്നാൻതു​ടങ്ങി.+  ഇതു കണ്ട പരീശ​ന്മാർ യേശു​വിനോട്‌, “കണ്ടോ! നിന്റെ ശിഷ്യ​ന്മാർ ശബത്തിൽ ചെയ്യാൻ പാടി​ല്ലാത്ത കാര്യം ചെയ്യുന്നു”+ എന്നു പറഞ്ഞു.  യേശു അവരോ​ടു പറഞ്ഞു: “ദാവീദ്‌ തനിക്കും കൂടെ​യു​ള്ള​വർക്കും വിശന്ന​പ്പോൾ ചെയ്‌തത്‌ എന്താ​ണെന്നു നിങ്ങൾ വായി​ച്ചി​ട്ടി​ല്ലേ?+  ദാവീദ്‌ ദൈവ​ഭ​വ​ന​ത്തിൽ കയറി പുരോ​ഹി​ത​ന്മാ​ര​ല്ലാ​തെ മറ്റാരും തിന്നാൻ പാടില്ലാത്ത+ കാഴ്‌ചയപ്പം+ കൂടെ​യു​ള്ള​വരോടൊ​പ്പം തിന്നില്ലേ?  ഇനി അതുമല്ല, പുരോ​ഹി​ത​ന്മാർ ദേവാ​ല​യ​ത്തിൽ ശബത്തു​ദി​വസം ജോലി ചെയ്യു​ന്നുണ്ടെ​ങ്കി​ലും അവർ കുറ്റമി​ല്ലാ​ത്ത​വ​രാ​യി​രി​ക്കുമെന്നു നിയമ​ത്തിൽ നിങ്ങൾ വായി​ച്ചി​ട്ടി​ല്ലേ?+  എന്നാൽ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ദേവാ​ല​യത്തെ​ക്കാൾ ശ്രേഷ്‌ഠ​ത​യു​ള്ള​വ​നാണ്‌ ഇവി​ടെ​യു​ള്ളത്‌.+  ‘ബലിയല്ല,+ കരുണയാണു+ ഞാൻ ആഗ്രഹി​ക്കു​ന്നത്‌’ എന്നതിന്റെ അർഥം നിങ്ങൾ മനസ്സി​ലാ​ക്കി​യി​രുന്നെ​ങ്കിൽ കുറ്റമി​ല്ലാ​ത്ത​വരെ നിങ്ങൾ കുറ്റം വിധി​ക്കി​ല്ലാ​യി​രു​ന്നു.  മനുഷ്യപുത്രൻ ശബത്തിനു കർത്താ​വാണ്‌.”+  അവിടെനിന്ന്‌ യേശു അവരുടെ സിന​ഗോ​ഗിലേക്കു പോയി. 10  ശോഷിച്ച* കൈയുള്ള ഒരാൾ അവി​ടെ​യു​ണ്ടാ​യി​രു​ന്നു.+ അവർ യേശു​വിനോട്‌, “ശബത്തിൽ സുഖ​പ്പെ​ടു​ത്തു​ന്നതു ശരിയാ​ണോ”* എന്നു ചോദി​ച്ചു. യേശു​വി​ന്റെ മേൽ കുറ്റം ആരോ​പി​ക്കു​ക​യാ​യി​രു​ന്നു അവരുടെ ഉദ്ദേശ്യം.+ 11  യേശു അവരോ​ടു ചോദി​ച്ചു: “നിങ്ങളു​ടെ ആടു ശബത്തു​ദി​വസം കുഴി​യിൽ വീണാൽ നിങ്ങൾ അതിനെ പിടി​ച്ചു​ക​യ​റ്റാ​തി​രി​ക്കു​മോ?+ 12  ഒരു ആടി​നെ​ക്കാൾ എത്രയോ വില​പ്പെ​ട്ട​താണ്‌ ഒരു മനുഷ്യൻ! അതു​കൊണ്ട്‌ ശബത്തിൽ ഒരു നല്ല കാര്യം ചെയ്യു​ന്നതു ശരിയാ​ണ്‌.”* 13  പിന്നെ യേശു ആ മനുഷ്യ​നോ​ട്‌, “കൈ നീട്ടൂ” എന്നു പറഞ്ഞു. അയാൾ കൈ നീട്ടി. അതു സുഖ​പ്പെട്ട്‌ മറ്റേ കൈ​പോലെ​യാ​യി. 14  അപ്പോൾ പരീശ​ന്മാർ അവി​ടെ​നിന്ന്‌ ഇറങ്ങി യേശു​വി​നെ കൊല്ലാൻ ഗൂഢാലോ​ചന നടത്തി. 15  യേശു ഇത്‌ അറിഞ്ഞി​ട്ട്‌ അവി​ടെ​നിന്ന്‌ പോയി. ധാരാളം ആളുകൾ യേശു​വി​ന്റെ പിന്നാലെ ചെന്നു.+ യേശു അവരെയെ​ല്ലാം സുഖ​പ്പെ​ടു​ത്തി. 16  എന്നാൽ തന്നെക്കു​റിച്ച്‌ വെളിപ്പെ​ടു​ത്ത​രുത്‌ എന്നു യേശു അവരോ​ടു കർശന​മാ​യി കല്‌പി​ച്ചു.+ 17  കാരണം യശയ്യ പ്രവാ​ച​ക​നി​ലൂ​ടെ പറഞ്ഞതു നിറ​വേ​റ​ണ​മാ​യി​രു​ന്നു. പ്രവാ​ചകൻ ഇങ്ങനെ പറഞ്ഞി​രു​ന്നു: 18  “ഇതാ, ഞാൻ തിര​ഞ്ഞെ​ടുത്ത എന്റെ ദാസൻ.+ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കുന്ന എന്റെ പ്രിയപ്പെ​ട്ടവൻ!+ അവന്റെ മേൽ ഞാൻ എന്റെ ആത്മാവി​നെ പകരും.+ നീതി എന്താ​ണെന്ന്‌ അവൻ ജനതകളെ അറിയി​ക്കും. 19  അവൻ തർക്കി​ക്കില്ല,+ കൊട്ടിഘോ​ഷി​ക്കില്ല, ആരും തെരു​വിൽ അവന്റെ സ്വരം കേൾക്കു​ക​യു​മില്ല. 20  നീതി നടപ്പാ​ക്കു​ന്ന​തിൽ വിജയി​ക്കു​ന്ന​തു​വരെ ചതഞ്ഞ ഈറ്റ അവൻ ഒടിച്ചു​ക​ള​യില്ല, പുകയുന്ന തിരി കെടു​ത്തി​ക്ക​ള​യു​ക​യു​മില്ല.+ 21  ജനതകൾ അവന്റെ നാമത്തിൽ പ്രത്യാശ വെക്കും.”+ 22  പിന്നെ അവർ ഭൂതബാ​ധി​ത​നായ ഒരു മനുഷ്യ​നെ യേശു​വി​ന്റെ അടുത്ത്‌ കൊണ്ടു​വന്നു. സംസാ​രി​ക്കാ​നും കണ്ണു കാണാ​നും കഴിയാത്ത ആ മനുഷ്യ​നെ യേശു സുഖ​പ്പെ​ടു​ത്തി. അയാൾക്കു സംസാ​രി​ക്കാ​നും കാണാ​നും കഴിഞ്ഞു. 23  ജനം മുഴുവൻ അതിശ​യത്തോ​ടെ, “ഇവൻതന്നെ​യാ​യി​രി​ക്കു​മോ ദാവീ​ദു​പു​ത്രൻ” എന്നു ചോദി​ക്കാൻതു​ടങ്ങി. 24  പരീശന്മാരോ ഇതു കേട്ട്‌, “ഭൂതങ്ങ​ളു​ടെ അധിപ​നായ ബയെത്‌സെബൂബിനെക്കൊണ്ടാണ്‌* ഇവൻ ഭൂതങ്ങളെ പുറത്താ​ക്കു​ന്നത്‌”+ എന്നു പറഞ്ഞു. 25  അവരുടെ ഉള്ളിലി​രു​പ്പു മനസ്സി​ലാ​ക്കിയ യേശു അവരോ​ടു പറഞ്ഞു: “ആളുകൾ പരസ്‌പരം പോര​ടി​ക്കുന്ന രാജ്യം നശിച്ചുപോ​കും. ആളുകൾ പരസ്‌പരം പോര​ടി​ക്കുന്ന നഗരവും വീടും നിലനിൽക്കില്ല. 26  അതുപോലെതന്നെ സാത്താൻ സാത്താനെ പുറത്താ​ക്കുന്നെ​ങ്കിൽ അവൻ തന്നോ​ടു​തന്നെ പോര​ടി​ക്കു​ന്നു. അപ്പോൾപ്പി​ന്നെ അവന്റെ രാജ്യം നിലനിൽക്കു​ന്നത്‌ എങ്ങനെ​യാണ്‌? 27  ബയെത്‌സെബൂബിനെക്കൊണ്ടാണു ഞാൻ ഭൂതങ്ങളെ പുറത്താ​ക്കു​ന്നതെ​ങ്കിൽ നിങ്ങളു​ടെ പുത്ര​ന്മാർ ആരെ​ക്കൊ​ണ്ടാണ്‌ അവയെ പുറത്താ​ക്കു​ന്നത്‌? അതു​കൊണ്ട്‌ അവർതന്നെ ന്യായാ​ധി​പ​ന്മാ​രാ​യി നിങ്ങളെ വിധി​ക്കട്ടെ. 28  എന്നാൽ ദൈവാ​ത്മാ​വി​നാ​ലാ​ണു ഞാൻ ഭൂതങ്ങളെ പുറത്താ​ക്കു​ന്നതെ​ങ്കിൽ ഉറപ്പാ​യും ദൈവ​രാ​ജ്യം നിങ്ങളെ കടന്നുപോ​യി​രി​ക്കു​ന്നു.+ 29  ശക്തനായ ഒരാളു​ടെ വീട്ടിൽ കടന്ന്‌ സാധനങ്ങൾ കൊള്ള​യ​ടി​ക്ക​ണമെ​ങ്കിൽ ആദ്യം അയാളെ പിടി​ച്ചുകെട്ടേണ്ടേ? അയാളെ പിടി​ച്ചുകെ​ട്ടി​യാ​ലേ അതിനു കഴിയൂ. 30  എന്റെ പക്ഷത്ത്‌ നിൽക്കാ​ത്ത​വനെ​ല്ലാം എനിക്ക്‌ എതിരാ​ണ്‌. എന്റെകൂ​ടെ നിന്ന്‌ ശേഖരി​ക്കാ​ത്തവൻ വാസ്‌ത​വ​ത്തിൽ ചിതറി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌.+ 31  “അതു​കൊണ്ട്‌ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: മനുഷ്യ​രു​ടെ ഏതൊരു പാപവും വിശു​ദ്ധ​കാ​ര്യ​ങ്ങളോ​ടുള്ള നിന്ദയും അവരോ​ടു ക്ഷമിക്കും. എന്നാൽ പരിശു​ദ്ധാ​ത്മാ​വി​നെ നിന്ദി​ക്കു​ന്നതു ക്ഷമിക്കില്ല.+ 32  ഉദാഹരണത്തിന്‌, മനുഷ്യ​പുത്രന്‌ എതിരെ ആരെങ്കി​ലും ഒരു വാക്കു പറഞ്ഞാൽ അത്‌ അയാ​ളോ​ടു ക്ഷമിക്കും.+ എന്നാൽ പരിശു​ദ്ധാ​ത്മാ​വിന്‌ എതിരെ ആരെങ്കി​ലും സംസാ​രി​ച്ചാൽ അത്‌ അയാ​ളോ​ടു ക്ഷമിക്കില്ല; ഈ വ്യവസ്ഥിതിയിലെന്നല്ല* വരാനുള്ള വ്യവസ്ഥി​തി​യിൽപ്പോ​ലും അതു ക്ഷമിക്കില്ല.+ 33  “നിങ്ങൾ നല്ല മരമാണെ​ങ്കിൽ ഫലവും നല്ലതാ​യി​രി​ക്കും. എന്നാൽ ചീത്ത മരമാണെ​ങ്കിൽ ഫലവും ചീത്തയാ​യി​രി​ക്കും. ഒരു മരത്തെ അതിന്റെ ഫലം​കൊ​ണ്ടാ​ണ​ല്ലോ തിരി​ച്ച​റി​യു​ന്നത്‌.+ 34  അണലിസന്തതികളേ,+ ദുഷ്ടരായ നിങ്ങൾക്കു നല്ല കാര്യങ്ങൾ സംസാ​രി​ക്കാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു​ക​വി​യു​ന്ന​താ​ണു വായ്‌ സംസാ​രി​ക്കു​ന്നത്‌!+ 35  നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേ​പ​ത്തിൽനിന്ന്‌ നല്ല കാര്യങ്ങൾ പുറ​ത്തെ​ടു​ക്കു​ന്നു. ചീത്ത മനുഷ്യ​നാ​കട്ടെ, തന്റെ ചീത്ത നിക്ഷേ​പ​ത്തിൽനിന്ന്‌ ചീത്ത കാര്യങ്ങൾ പുറ​ത്തെ​ടു​ക്കു​ന്നു.+ 36  മനുഷ്യർ പറയുന്ന ഏതൊരു പാഴ്‌വാ​ക്കി​നും ന്യായ​വി​ധി​ദി​വ​സ​ത്തിൽ അവർ കണക്കു ബോധി​പ്പിക്കേ​ണ്ടി​വ​രും എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.+ 37  നിന്റെ വാക്കു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ നിന്നെ നീതി​മാനെന്നു വിധി​ക്കും. നിന്നെ കുറ്റക്കാ​രനെന്നു വിധി​ക്കു​ന്ന​തും നിന്റെ വാക്കു​ക​ളു​ടെ അടിസ്ഥാ​ന​ത്തി​ലാ​യി​രി​ക്കും.” 38  ശാസ്‌ത്രിമാരിലും പരീശ​ന്മാ​രി​ലും ചിലർ യേശു​വിനോട്‌, “ഗുരുവേ, അങ്ങ്‌ ഒരു അടയാളം കാണി​ക്കു​ന്നതു കാണാൻ ഞങ്ങൾക്ക്‌ ആഗ്രഹ​മുണ്ട്‌”+ എന്നു പറഞ്ഞു. 39  യേശു അവരോ​ടു പറഞ്ഞു: “ദുഷ്ടന്മാ​രുടെ​യും വ്യഭിചാരികളുടെയും* ഒരു തലമുറ അടയാളം അന്വേ​ഷി​ച്ചുകൊ​ണ്ടി​രി​ക്കു​ന്നു. എന്നാൽ യോന പ്രവാ​ച​കന്റെ അടയാ​ള​മ​ല്ലാ​തെ മറ്റൊരു അടയാ​ള​വും അവർക്കു ലഭിക്കില്ല.+ 40  യോന മൂന്നു പകലും മൂന്നു രാത്രി​യും ഒരു വലിയ മത്സ്യത്തി​ന്റെ വയറ്റിലായിരുന്നതുപോലെ+ മനുഷ്യ​പു​ത്രൻ മൂന്നു പകലും മൂന്നു രാത്രി​യും ഭൂമി​യു​ടെ ഉള്ളിലാ​യി​രി​ക്കും.+ 41  നിനെവെക്കാർ ന്യായ​വി​ധി​യിൽ ഈ തലമു​റയോടൊ​പ്പം എഴു​ന്നേറ്റ്‌ ഇതിനെ കുറ്റം വിധി​ക്കും. കാരണം അവർ യോന​യു​ടെ പ്രസംഗം കേട്ട്‌ മാനസാ​ന്ത​രപ്പെ​ട്ട​ല്ലോ.+ എന്നാൽ ഇവിടെ ഇതാ, യോനയെ​ക്കാൾ വലിയവൻ!+ 42  തെക്കേ ദേശത്തെ രാജ്ഞി ന്യായ​വി​ധി​യിൽ ഈ തലമു​റയോടൊ​പ്പം ഉയിർത്തെ​ഴുന്നേറ്റ്‌ ഇതിനെ കുറ്റം വിധി​ക്കും. ആ രാജ്ഞി ശലോമോ​ന്റെ ജ്ഞാനം കേൾക്കാൻ ഭൂമി​യു​ടെ അറ്റത്തു​നിന്ന്‌ വന്നല്ലോ.+ എന്നാൽ ഇവിടെ ഇതാ, ശലോമോനെ​ക്കാൾ വലിയവൻ!+ 43  “ഒരു അശുദ്ധാത്മാവ്‌* ഒരു മനുഷ്യ​നെ വിട്ട്‌ പുറത്ത്‌ വരു​മ്പോൾ അതു വരണ്ട സ്ഥലങ്ങളി​ലൂ​ടെ ഒരു വിശ്ര​മ​സ്ഥാ​നം തേടി അലയുന്നു. പക്ഷേ ഒന്നും കണ്ടെത്തു​ന്നില്ല.+ 44  അപ്പോൾ അത്‌, ‘ഞാൻ വിട്ടു​പോന്ന എന്റെ വീട്ടിലേ​ക്കു​തന്നെ തിരി​ച്ചുപോ​കും’ എന്നു പറയുന്നു. അത്‌ അവിടെ എത്തു​മ്പോൾ ആ വീട്‌ ഒഴിഞ്ഞു​കി​ട​ക്കു​ന്ന​താ​യി കാണുന്നു. മാത്രമല്ല അടിച്ചു​വൃ​ത്തി​യാ​ക്കി അലങ്കരി​ച്ചി​ട്ടു​മുണ്ട്‌. 45  അതു പോയി അതി​നെ​ക്കാൾ ദുഷ്ടരായ വേറെ ഏഴ്‌ ആത്മാക്കളെ കൂട്ടിക്കൊ​ണ്ടു​വന്ന്‌ അവിടെ കയറി താമസ​മാ​ക്കു​ന്നു. അങ്ങനെ ആ മനുഷ്യ​ന്റെ അവസ്ഥ മുമ്പ​ത്തെ​ക്കാൾ ഏറെ വഷളാ​യി​ത്തീ​രു​ന്നു.+ ഈ ദുഷ്ടത​ല​മു​റ​യു​ടെ അവസ്ഥയും അങ്ങനെ​തന്നെ​യാ​യി​രി​ക്കും.” 46  യേശു ഇങ്ങനെ ജനക്കൂ​ട്ടത്തോ​ടു സംസാ​രി​ച്ചുകൊ​ണ്ടി​രി​ക്കുമ്പോൾ, യേശു​വിനോ​ടു സംസാ​രി​ക്കാൻ അമ്മയും സഹോദരന്മാരും+ പുറത്ത്‌ കാത്തു​നിൽക്കു​ക​യാ​യി​രു​ന്നു.+ 47  ഒരാൾ യേശു​വിനോട്‌, “ഇതാ, അങ്ങയോ​ടു സംസാ​രി​ക്കാൻ അമ്മയും സഹോ​ദ​ര​ന്മാ​രും പുറത്ത്‌ കാത്തു​നിൽക്കു​ന്നു” എന്നു പറഞ്ഞു. 48  യേശു അയാ​ളോ​ടു ചോദി​ച്ചു: “ആരാണ്‌ എന്റെ അമ്മ? ആരാണ്‌ എന്റെ സഹോ​ദ​ര​ന്മാർ?” 49  പിന്നെ ശിഷ്യ​ന്മാ​രു​ടെ നേരെ കൈ നീട്ടി​ക്കൊ​ണ്ട്‌ യേശു പറഞ്ഞു: “ഇതാ, എന്റെ അമ്മയും സഹോ​ദ​ര​ന്മാ​രും!+ 50  സ്വർഗസ്ഥനായ എന്റെ പിതാ​വി​ന്റെ ഇഷ്ടം ചെയ്യു​ന്നത്‌ ആരോ അവരാണ്‌ എന്റെ സഹോ​ദ​ര​നും സഹോ​ദ​രി​യും അമ്മയും.”+

അടിക്കുറിപ്പുകള്‍

അഥവാ “തളർന്ന.”
അഥവാ “നിയമാ​നു​സൃ​ത​മാ​ണോ.”
അഥവാ “നിയമാ​നു​സൃ​ത​മാ​ണ്‌.”
സാത്താനെ കുറി​ക്കാ​നാ​ണ്‌ ഈ പേര്‌ പൊതു​വേ ഉപയോ​ഗി​ക്കു​ന്നത്‌.
അഥവാ “ഈ യുഗത്തി​ലെന്നല്ല.” പദാവലി കാണുക.
അഥവാ “വിശ്വ​സ്‌ത​ത​യി​ല്ലാ​ത്ത​വ​രു​ടെ​യും.”
ഭൂതത്തെ കുറി​ക്കു​ന്നു.