മത്തായി എഴുതിയത്‌ 15:1-39

  • മനുഷ്യ​പാ​ര​മ്പ​ര്യ​ങ്ങ​ളി​ലെ പൊള്ള​ത്തരം തുറന്നു​കാ​ട്ടു​ന്നു (1-9)

  • അശുദ്ധി ഹൃദയ​ത്തിൽനിന്ന്‌ വരുന്നു (10-20)

  • ഫൊയ്‌നി​ക്യ​ക്കാ​രി​യു​ടെ അപാര​മായ വിശ്വാ​സം (21-28)

  • യേശു അനേക​രു​ടെ വൈക​ല്യ​ങ്ങൾ മാറ്റുന്നു (29-31)

  • യേശു 4,000 പേർക്കു ഭക്ഷണം കൊടു​ക്കു​ന്നു (32-39)

15  പിന്നീട്‌ യരുശലേ​മിൽനിന്ന്‌ പരീശ​ന്മാ​രും ശാസ്‌ത്രിമാരും+ യേശു​വി​ന്റെ അടുത്ത്‌ വന്ന്‌ ചോദി​ച്ചു:  “നിന്റെ ശിഷ്യ​ന്മാർ പൂർവി​ക​രു​ടെ പാരമ്പ​ര്യം മറിക​ട​ക്കു​ന്നത്‌ എന്താണ്‌? ഉദാഹ​ര​ണ​ത്തിന്‌, ഭക്ഷണം കഴിക്കു​ന്ന​തി​നു മുമ്പ്‌ അവർ കൈ കഴുകു​ന്നില്ല.”*+  അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “നിങ്ങൾ എന്തിനാ​ണു പാരമ്പ​ര്യ​ത്തി​ന്റെ പേര്‌ പറഞ്ഞ്‌ ദൈവ​ക​ല്‌പന മറിക​ട​ക്കു​ന്നത്‌?+  ഉദാഹരണത്തിന്‌, ‘നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കണം’+ എന്നും ‘അപ്പനെ​യോ അമ്മയെ​യോ നിന്ദിച്ച്‌ സംസാരിക്കുന്നവനെ* കൊന്നു​ക​ള​യണം’+ എന്നും ദൈവം പറഞ്ഞല്ലോ.  എന്നാൽ നിങ്ങൾ പറയുന്നു: ‘ആരെങ്കി​ലും അപ്പനോ​ടോ അമ്മയോ​ടോ, “നിങ്ങൾക്ക്‌ ഉപകാ​രപ്പെ​ടു​ന്ന​താ​യി എന്റെ കൈയി​ലു​ള്ളതെ​ല്ലാം ഞാൻ ദൈവ​ത്തി​നു നേർന്നി​രി​ക്കു​ന്നു”+ എന്നു പറഞ്ഞാൽ,  പിന്നെ അയാൾ അപ്പനെ ബഹുമാ​നിക്കേ​ണ്ടതേ ഇല്ല.’ അങ്ങനെ പാരമ്പ​ര്യ​ത്തി​ന്റെ പേര്‌ പറഞ്ഞ്‌ നിങ്ങൾ ദൈവ​വ​ച​ന​ത്തി​നു വില കല്‌പി​ക്കാ​തി​രി​ക്കു​ന്നു.+  കപടഭക്തരേ, നിങ്ങ​ളെ​ക്കു​റിച്ച്‌ യശയ്യ ഇങ്ങനെ പ്രവചി​ച്ചത്‌ എത്ര ശരിയാ​ണ്‌:+  ‘ഈ ജനം വായ്‌കൊ​ണ്ട്‌ എന്നെ ബഹുമാ​നി​ക്കു​ന്നു; എന്നാൽ അവരുടെ ഹൃദയം എന്നിൽനി​ന്ന്‌ വളരെ അകലെ​യാണ്‌.  അവർ എന്നെ ആരാധി​ക്കു​ന്ന​തുകൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല. കാരണം മനുഷ്യ​രു​ടെ കല്‌പ​ന​ക​ളാണ്‌ അവർ ഉപദേ​ശ​ങ്ങ​ളാ​യി പഠിപ്പി​ക്കു​ന്നത്‌.’”+ 10  പിന്നെ യേശു ജനത്തെ അടു​ത്തേക്കു വിളിച്ച്‌ അവരോ​ടു പറഞ്ഞു: “നിങ്ങൾ കേട്ട്‌ ഇതിന്റെ സാരം മനസ്സി​ലാ​ക്കൂ:+ 11  ഒരു വ്യക്തി​യു​ടെ വായി​ലേക്കു പോകു​ന്നതല്ല, വായിൽനി​ന്ന്‌ വരുന്ന​താണ്‌ അയാളെ അശുദ്ധ​നാ​ക്കു​ന്നത്‌.”+ 12  അപ്പോൾ ശിഷ്യ​ന്മാർ വന്ന്‌ യേശു​വിനോട്‌, “അങ്ങ്‌ പറഞ്ഞതു കേട്ട്‌ പരീശ​ന്മാർക്കു ദേഷ്യം വന്നെന്നു* തോന്നു​ന്നു”+ എന്നു പറഞ്ഞു. 13  അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “സ്വർഗ​സ്ഥ​നായ എന്റെ പിതാവ്‌ നടാത്ത എല്ലാ ചെടി​യും വേരോ​ടെ പറിച്ചു​ക​ള​യുന്ന സമയം വരും. 14  അവരെ നോ​ക്കേണ്ടാ. അവർ അന്ധരായ വഴികാ​ട്ടി​ക​ളാണ്‌. അന്ധൻ അന്ധനെ വഴി കാട്ടി​യാൽ രണ്ടു പേരും കുഴി​യിൽ വീഴും.”+ 15  പത്രോസ്‌ യേശു​വിനോട്‌, “ആ ദൃഷ്ടാന്തം ഞങ്ങൾക്കു വിശദീ​ക​രി​ച്ചു​ത​രാ​മോ” എന്നു ചോദി​ച്ചു. 16  അപ്പോൾ യേശു പറഞ്ഞു: “ഇത്ര​യൊക്കെ​യാ​യി​ട്ടും നിങ്ങൾക്കും മനസ്സി​ലാ​കു​ന്നില്ലെ​ന്നോ!+ 17  വായിലേക്കു പോകു​ന്നതെ​ന്തും വയറ്റിൽ ചെന്നിട്ട്‌ പുറ​ത്തേക്കു പോകു​മെന്നു നിങ്ങൾക്ക്‌ അറിയി​ല്ലേ? 18  എന്നാൽ വായിൽനി​ന്ന്‌ വരുന്നതെ​ല്ലാം ഹൃദയ​ത്തിൽനി​ന്നാ​ണു വരുന്നത്‌. അതാണ്‌ ഒരു മനുഷ്യ​നെ അശുദ്ധ​നാ​ക്കു​ന്നത്‌.+ 19  ഉദാഹരണത്തിന്‌, ദുഷ്ടചി​ന്തകൾ, അതായത്‌ കൊല​പാ​തകം, വ്യഭി​ചാ​രം, ലൈം​ഗിക അധാർമി​കത,* മോഷണം, കള്ളസാ​ക്ഷ്യം, ദൈവ​നിന്ദ എന്നിവയെ​ല്ലാം ഹൃദയ​ത്തിൽനി​ന്നാ​ണു വരുന്നത്‌.+ 20  ഇവയാണ്‌ ഒരു മനുഷ്യ​നെ അശുദ്ധ​നാ​ക്കു​ന്നത്‌. അല്ലാതെ കഴുകാത്ത കൈകൊണ്ട്‌* ഭക്ഷണം കഴിക്കു​ന്നതല്ല.” 21  പിന്നെ യേശു അവി​ടെ​നിന്ന്‌ സോർ-സീദോൻ പ്രദേ​ശ​ങ്ങ​ളിലേക്കു പോയി.+ 22  അപ്പോൾ ആ പ്രദേ​ശ​ത്തു​നി​ന്നുള്ള ഒരു ഫൊയ്‌നി​ക്യ​ക്കാ​രി വന്ന്‌ യേശു​വിനോട്‌ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു: “കർത്താവേ, ദാവീ​ദു​പു​ത്രാ, എന്നോടു കരുണ കാണി​ക്കണേ. എന്റെ മകൾക്കു കടുത്ത ഭൂതോ​പദ്രവം ഉണ്ടാകു​ന്നു.”+ 23  യേശു പക്ഷേ ആ സ്‌ത്രീ​യോ​ട്‌ ഒന്നും പറഞ്ഞില്ല. അതു​കൊണ്ട്‌ ശിഷ്യ​ന്മാർ അടുത്ത്‌ വന്ന്‌ യേശു​വിനോട്‌, “ആ സ്‌ത്രീ അതുതന്നെ പറഞ്ഞു​കൊ​ണ്ട്‌ നമ്മുടെ പിന്നാലെ വരുന്നു; അവരെ പറഞ്ഞയ​യ്‌ക്കണേ” എന്ന്‌ അപേക്ഷി​ച്ചു. 24  അപ്പോൾ യേശു, “ഇസ്രായേൽഗൃ​ഹ​ത്തി​ലെ കാണാ​തെ​പോയ ആടുക​ളു​ടെ അടു​ത്തേക്കു മാത്ര​മാണ്‌ എന്നെ അയച്ചി​രി​ക്കു​ന്നത്‌”+ എന്നു പറഞ്ഞു. 25  എന്നാൽ ആ സ്‌ത്രീ താണു​വ​ണ​ങ്ങിക്കൊണ്ട്‌ യേശു​വിനോട്‌, “കർത്താവേ, എന്നെ സഹായി​ക്കണേ” എന്നു യാചിച്ചു. 26  യേശുവോ, “മക്കളുടെ അപ്പം എടുത്ത്‌ നായ്‌ക്കു​ട്ടി​കൾക്ക്‌ ഇട്ടു​കൊ​ടു​ക്കു​ന്നതു ശരിയ​ല്ല​ല്ലോ” എന്നു പറഞ്ഞു. 27  അപ്പോൾ ആ സ്‌ത്രീ, “അങ്ങ്‌ പറഞ്ഞതു ശരിയാ​ണു കർത്താവേ. പക്ഷേ നായ്‌ക്കു​ട്ടി​ക​ളും യജമാ​നന്റെ മേശയിൽനി​ന്ന്‌ വീഴുന്ന അപ്പക്കഷ​ണങ്ങൾ തിന്നാ​റു​ണ്ട​ല്ലോ”+ എന്നു പറഞ്ഞു. 28  അപ്പോൾ യേശു, “നിന്റെ വിശ്വാ​സം അപാരം! നീ ആഗ്രഹി​ക്കു​ന്ന​തുപോ​ലെ നിനക്കു സംഭവി​ക്കട്ടെ” എന്നു പറഞ്ഞു. അപ്പോൾത്തന്നെ ആ സ്‌ത്രീ​യു​ടെ മകൾ സുഖം പ്രാപി​ച്ചു. 29  അവിടെനിന്ന്‌ ഗലീല​ക്ക​ട​ലിന്‌ അടുത്തേക്കു+ പോയ യേശു അവി​ടെ​യുള്ള ഒരു മലമു​ക​ളിൽ ചെന്ന്‌ ഇരുന്നു. 30  വലിയൊരു ജനക്കൂട്ടം യേശു​വി​ന്റെ അടുത്ത്‌ വന്നുകൂ​ടി. മുടന്തർ, അംഗവൈ​ക​ല്യ​മു​ള്ളവർ, അന്ധർ, ഊമർ തുടങ്ങി പലരെ​യും കൊണ്ടു​വന്ന്‌ അവർ യേശു​വി​ന്റെ കാൽക്കൽ കിടത്തി. യേശു അവരെ സുഖ​പ്പെ​ടു​ത്തി.+ 31  ഊമർ സംസാ​രി​ക്കു​ന്ന​തും അംഗവൈ​ക​ല്യ​മു​ള്ളവർ സുഖ​പ്പെ​ടു​ന്ന​തും മുടന്തർ നടക്കു​ന്ന​തും അന്ധർ കാണു​ന്ന​തും കണ്ട്‌ ജനം അതിശ​യിച്ച്‌ ഇസ്രായേ​ലി​ന്റെ ദൈവത്തെ മഹത്ത്വപ്പെ​ടു​ത്തി.+ 32  യേശു ശിഷ്യ​ന്മാ​രെ അടുത്ത്‌ വിളിച്ച്‌ അവരോ​ടു പറഞ്ഞു: “ഈ ജനക്കൂ​ട്ടത്തോട്‌ എനിക്ക്‌ അലിവ്‌ തോന്നു​ന്നു.+ മൂന്നു ദിവസ​മാ​യി ഇവർ എന്റെകൂടെ​യാ​ണ​ല്ലോ. ഇവർക്കു കഴിക്കാൻ ഒന്നുമില്ല. വിശന്നി​രി​ക്കുന്ന ഇവരെ ഒന്നും കൊടു​ക്കാ​തെ പറഞ്ഞയ​യ്‌ക്കാൻ എനിക്കു മനസ്സു​വ​രു​ന്നില്ല. ഇവർ വഴിയിൽ കുഴഞ്ഞു​വീ​ണാ​ലോ?”+ 33  പക്ഷേ ശിഷ്യ​ന്മാർ യേശു​വിനോട്‌, “ഇത്ര വലിയ ഒരു ജനക്കൂ​ട്ട​ത്തി​നു കൊടു​ക്കാൻമാ​ത്രം അപ്പം ഈ ഒറ്റപ്പെട്ട സ്ഥലത്ത്‌ എവി​ടെ​നിന്ന്‌ കിട്ടാ​നാണ്‌”+ എന്നു ചോദി​ച്ചു. 34  യേശു അവരോ​ട്‌, “നിങ്ങളു​ടെ കൈയിൽ എത്ര അപ്പമുണ്ട്‌” എന്നു ചോദി​ച്ചപ്പോൾ അവർ, “ഏഴെണ്ണ​മുണ്ട്‌, കുറച്ച്‌ ചെറു​മീ​നും” എന്നു പറഞ്ഞു. 35  ജനക്കൂട്ടത്തോടു നിലത്ത്‌ ഇരിക്കാൻ നിർദേ​ശി​ച്ചശേഷം 36  യേശു ആ ഏഴ്‌ അപ്പവും മീനും എടുത്ത്‌ ദൈവത്തോ​ടു നന്ദി പറഞ്ഞിട്ട്‌, നുറുക്കി ശിഷ്യ​ന്മാർക്കു കൊടു​ത്തു​തു​ടങ്ങി. അവർ അതു ജനത്തിനു വിതരണം ചെയ്‌തു.+ 37  അവരെല്ലാം തിന്ന്‌ തൃപ്‌ത​രാ​യി. ബാക്കിവന്ന അപ്പക്കഷ​ണങ്ങൾ ഏഴു വലിയ കൊട്ട​ക​ളിൽ നിറ​ച്ചെ​ടു​ത്തു.+ 38  കഴിച്ചവരിൽ 4,000 പുരു​ഷ​ന്മാ​രു​ണ്ടാ​യി​രു​ന്നു, സ്‌ത്രീ​ക​ളും കുട്ടി​ക​ളും വേറെ​യും. 39  ജനക്കൂട്ടത്തെ പറഞ്ഞയ​ച്ചശേഷം യേശു വള്ളത്തിൽ കയറി മഗദ​പ്രദേ​ശത്ത്‌ എത്തി.+

അടിക്കുറിപ്പുകള്‍

അതായത്‌, ആചാര​മ​നു​സ​രി​ച്ചുള്ള കൈ ശുചി​യാ​ക്കൽ.
അഥവാ “അധി​ക്ഷേ​പി​ക്കു​ന്ന​വനെ.”
അഥവാ “പരീശ​ന്മാർ ഇടറി​പ്പോ​യെന്ന്‌.”
ഗ്രീക്കിലെ പോർണി​യ​യു​ടെ ബഹുവ​ച​ന​രൂ​പം. പദാവലി കാണുക.
അതായത്‌, ആചാര​മ​നു​സ​രി​ച്ച്‌ കൈ ശുചി​യാ​ക്കാ​തെ.