മത്തായി എഴുതിയത്‌ 16:1-28

  • അടയാളം കാണി​ക്കാൻ അഭ്യർഥി​ക്കു​ന്നു (1-4)

  • പരീശ​ന്മാ​രു​ടെ​യും സദൂക്യ​രു​ടെ​യും പുളിച്ച മാവ്‌ (5-12)

  • സ്വർഗ​രാ​ജ്യ​ത്തി​ന്റെ താക്കോ​ലു​കൾ (13-20)

    • പാറമേൽ പണിത സഭ (18)

  • യേശു​വി​ന്റെ മരണം മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (21-23)

  • യഥാർഥ​ശി​ഷ്യൻ (24-28)

16  പരീശ​ന്മാ​രും സദൂക്യ​രും വന്ന്‌ യേശു​വി​നെ പരീക്ഷിക്കേ​ണ്ട​തിന്‌ ആകാശ​ത്തു​നിന്ന്‌ ഒരു അടയാളം കാണി​ക്കാൻ ആവശ്യ​പ്പെട്ടു.+  അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “സന്ധ്യാ​സ​മ​യത്ത്‌, ‘ആകാശം ചുവന്നി​രി​ക്കു​ന്ന​തുകൊണ്ട്‌ ഇന്നു കാലാവസ്ഥ നല്ലതാ​യി​രി​ക്കും’ എന്നു നിങ്ങൾ പറയുന്നു.  എന്നാൽ രാവിലെ, ‘ആകാശം ചുവന്നും ഇരുണ്ടും ഇരിക്കു​ന്ന​തുകൊണ്ട്‌ ഇന്നു തണുപ്പും മഴയും ഉണ്ടാകും’ എന്നും നിങ്ങൾ പറയാ​റു​ണ്ട​ല്ലോ. ആകാശ​ത്തി​ന്റെ ഭാവമാ​റ്റങ്ങൾ നിങ്ങൾ വിവേ​ചി​ച്ച​റി​യു​ന്നു. എന്നാൽ കാലത്തി​ന്റെ അടയാ​ളങ്ങൾ വിവേ​ചി​ച്ച​റി​യാൻ നിങ്ങൾക്കു കഴിയു​ന്നില്ല.  ദുഷ്ടന്മാരുടെയും വ്യഭിചാരികളുടെയും* ഒരു തലമുറ അടയാളം അന്വേ​ഷി​ച്ചുകൊ​ണ്ടി​രി​ക്കു​ന്നു. എന്നാൽ യോന​യു​ടെ അടയാളമല്ലാതെ+ മറ്റൊരു അടയാ​ള​വും അവർക്കു ലഭിക്കില്ല.”+ ഇതു പറഞ്ഞിട്ട്‌ യേശു അവരെ വിട്ട്‌ പോയി.  ശിഷ്യന്മാർ അക്കരയ്‌ക്കു പോയി. അവർ അപ്പം എടുക്കാൻ മറന്നുപോ​യി​രു​ന്നു.+  യേശു അവരോ​ടു പറഞ്ഞു: “സൂക്ഷി​ച്ചുകൊ​ള്ളുക! പരീശ​ന്മാ​രുടെ​യും സദൂക്യ​രുടെ​യും പുളിച്ച മാവിനെ​ക്കു​റിച്ച്‌ ജാഗ്രത വേണം.”+  ഇതു കേട്ട അവർ, “നമ്മൾ അപ്പം എടുക്കാൻ മറന്നതുകൊ​ണ്ടാ​യി​രി​ക്കും” എന്നു തമ്മിൽ പറഞ്ഞു.  ഇതു മനസ്സി​ലാ​ക്കി യേശു അവരോ​ടു പറഞ്ഞു: “നിങ്ങൾക്ക്‌ ഇത്ര വിശ്വാ​സമേ ഉള്ളോ? നിങ്ങൾ എന്തിനാ​ണ്‌ അപ്പമി​ല്ലാ​ത്ത​തിനെ​ക്കു​റിച്ച്‌ തമ്മിൽത്ത​മ്മിൽ പറയു​ന്നത്‌?  ഇപ്പോഴും നിങ്ങൾക്കു കാര്യം പിടി​കി​ട്ടു​ന്നി​ല്ലേ? അഞ്ച്‌ അപ്പം 5,000 പേർക്കു കൊടു​ത്തിട്ട്‌ എത്ര കൊട്ട നിറ​ച്ചെ​ടുത്തെന്നു നിങ്ങൾ ഓർക്കു​ന്നി​ല്ലേ?+ 10  ഏഴ്‌ അപ്പം 4,000 പേർക്കു കൊടു​ത്തിട്ട്‌ എത്ര കൊട്ട* നിറ​ച്ചെ​ടുത്തെ​ന്നും നിങ്ങൾക്ക്‌ ഓർമ​യി​ല്ലേ?+ 11  ഞാൻ പറഞ്ഞത്‌ അപ്പത്തിന്റെ കാര്യ​മല്ലെന്നു നിങ്ങൾ തിരി​ച്ച​റി​യാ​ത്തത്‌ എന്താണ്‌? പരീശ​ന്മാ​രുടെ​യും സദൂക്യ​രുടെ​യും പുളിച്ച മാവിന്‌+ എതിരെ ജാഗ്രത പാലി​ക്കാ​നാ​ണു ഞാൻ പറഞ്ഞത്‌.” 12  അങ്ങനെ, അപ്പം ഉണ്ടാക്കുന്ന പുളിച്ച മാവിന്റെ കാര്യമല്ല, പരീശ​ന്മാ​രും സദൂക്യ​രും പഠിപ്പി​ക്കുന്ന കാര്യ​ങ്ങൾക്കെ​തി​രെ ജാഗ്രത പാലി​ക്കാ​നാ​ണു യേശു പറഞ്ഞ​തെന്ന്‌ അവർക്കു മനസ്സി​ലാ​യി. 13  കൈസര്യഫിലിപ്പി പ്രദേ​ശത്ത്‌ എത്തിയ​പ്പോൾ യേശു ശിഷ്യ​ന്മാരോട്‌, “മനുഷ്യ​പു​ത്രൻ ആരാ​ണെ​ന്നാ​ണു ജനം പറയു​ന്നത്‌” എന്നു ചോദി​ച്ചു.+ 14  “ചിലർ സ്‌നാപകയോഹന്നാൻ+ എന്നും മറ്റു ചിലർ ഏലിയ+ എന്നും വേറെ ചിലർ യിരെ​മ്യ​യോ ഏതോ ഒരു പ്രവാ​ച​ക​നോ എന്നും പറയുന്നു” എന്ന്‌ അവർ പറഞ്ഞു. 15  യേശു അവരോ​ടു ചോദി​ച്ചു: “ഞാൻ ആരാ​ണെ​ന്നാ​ണു നിങ്ങൾക്കു തോന്നു​ന്നത്‌?” 16  ശിമോൻ പത്രോ​സ്‌ പറഞ്ഞു: “അങ്ങ്‌ ജീവനുള്ള ദൈവ​ത്തി​ന്റെ മകനായ ക്രിസ്‌തു​വാണ്‌.”+ 17  അപ്പോൾ യേശു പത്രോ​സിനോട്‌: “യോന​യു​ടെ മകനായ ശിമോ​നേ, നിനക്കു സന്തോ​ഷി​ക്കാം. കാരണം, മനുഷ്യ​രല്ല,* സ്വർഗ​സ്ഥ​നായ എന്റെ പിതാ​വാ​ണു നിനക്ക്‌ ഇതു വെളിപ്പെ​ടു​ത്തി​ത്ത​ന്നത്‌.+ 18  ഞാൻ നിന്നോ​ടു പറയുന്നു: നീ പത്രോ​സാണ്‌;+ ഈ പാറമേൽ+ ഞാൻ എന്റെ സഭ പണിയും. ശവക്കുഴിയുടെ* കവാടങ്ങൾ അതിനെ ജയിച്ച​ട​ക്കില്ല. 19  സ്വർഗരാജ്യത്തിന്റെ താക്കോ​ലു​കൾ ഞാൻ നിനക്കു തരും. നീ ഭൂമി​യിൽ എന്തു കെട്ടി​യാ​ലും അത്‌ അതിനു മുമ്പേ സ്വർഗ​ത്തിൽ കെട്ടി​യി​ട്ടു​ണ്ടാ​കും. നീ ഭൂമി​യിൽ എന്ത്‌ അഴിച്ചാ​ലും അത്‌ അതിനു മുമ്പേ സ്വർഗ​ത്തിൽ അഴിച്ചി​ട്ടു​ണ്ടാ​കും.” 20  പിന്നെ, താൻ ക്രിസ്‌തു​വാണെന്ന്‌ ആരോ​ടും പറയരു​തെന്നു യേശു ശിഷ്യ​ന്മാരോ​ടു കർശന​മാ​യി പറഞ്ഞു.+ 21  ആ സമയം​മു​തൽ യേശു, താൻ യരുശലേ​മിലേക്കു പോ​കേ​ണ്ട​താണെ​ന്നും മൂപ്പന്മാരും* മുഖ്യ​പുരോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും പല വിധത്തിൽ തന്നെ ഉപദ്ര​വി​ക്കുമെ​ന്നും ശിഷ്യ​ന്മാരോ​ടു പറഞ്ഞു​തു​ടങ്ങി. കൂടാതെ താൻ കൊല്ലപ്പെ​ടുമെ​ന്നും എന്നാൽ മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുമെന്നും+ യേശു അവരോ​ടു പറഞ്ഞു. 22  ഇതു കേട്ട​പ്പോൾ പത്രോ​സ്‌ യേശു​വി​നെ മാറ്റി​നി​റു​ത്തി ശകാരി​ച്ചു. പത്രോ​സ്‌ പറഞ്ഞു: “കർത്താവേ, അങ്ങനെ പറയരു​ത്‌. അങ്ങയ്‌ക്ക്‌ ഒരിക്ക​ലും അങ്ങനെയൊ​ന്നും സംഭവി​ക്കില്ല.”+ 23  അപ്പോൾ യേശു പുറം​തി​രിഞ്ഞ്‌ പത്രോ​സിനോ​ടു പറഞ്ഞു: “സാത്താനേ, എന്റെ മുന്നിൽനിന്ന്‌* മാറൂ! നീ എന്റെ വഴിയിൽ ഒരു തടസ്സമാ​ണ്‌. നിന്റെ ചിന്തകൾ ദൈവ​ത്തി​ന്റെ ചിന്തകളല്ല, മനുഷ്യ​രുടേ​താണ്‌.”+ 24  പിന്നെ യേശു ശിഷ്യ​ന്മാരോ​ടു പറഞ്ഞു: “എന്റെ അനുഗാ​മി​യാ​കാൻ ആഗ്രഹി​ക്കു​ന്നവൻ സ്വയം ത്യജിച്ച്‌ തന്റെ ദണ്ഡനസ്‌തംഭം* എടുത്ത്‌ എന്നെ അനുഗ​മി​ക്കട്ടെ.+ 25  ആരെങ്കിലും തന്റെ ജീവൻ രക്ഷിക്കാൻ ആഗ്രഹി​ച്ചാൽ അതു നഷ്ടമാ​കും. എന്നാൽ ആരെങ്കി​ലും എനിക്കു​വേണ്ടി ജീവൻ നഷ്ടപ്പെ​ടു​ത്തി​യാൽ അയാൾക്ക്‌ അതു തിരികെ കിട്ടും.+ 26  വാസ്‌തവത്തിൽ, ഒരാൾ ലോകം മുഴുവൻ നേടി​യാ​ലും ജീവൻ നഷ്ടപ്പെ​ട്ടാൽ പിന്നെ എന്തു പ്രയോ​ജനം?+ അല്ല, ഒരാൾ തന്റെ ജീവനു പകരമായി+ എന്തു കൊടു​ക്കും? 27  മനുഷ്യപുത്രൻ പിതാ​വി​ന്റെ മഹത്ത്വ​ത്തിൽ തന്റെ ദൂതന്മാരോടൊ​പ്പം വരു​മ്പോൾ ഓരോ​രു​ത്ത​നും അവനവന്റെ പ്രവൃ​ത്തി​ക്ക​നു​സ​രിച്ച്‌ പ്രതി​ഫലം കൊടു​ക്കും.+ 28  ഇവിടെ നിൽക്കു​ന്ന​വ​രിൽ ചിലർ, മരിക്കു​ന്ന​തി​നു മുമ്പ്‌ മനുഷ്യ​പു​ത്രൻ തന്റെ രാജ്യ​ത്തിൽ വരുന്നതു കാണും എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.”+

അടിക്കുറിപ്പുകള്‍

അഥവാ “അവിശ്വ​സ്‌ത​രു​ടെ​യും.”
അക്ഷ. “വലിയ കൊട്ട.”
അക്ഷ. “മാംസ​വും രക്തവും അല്ല.”
ഗ്രീക്കിൽ ഹേഡിസ്‌. പദാവലി കാണുക.
പദാവലി കാണുക.
അക്ഷ. “പിന്നി​ലേക്ക്‌.”
പദാവലി കാണുക.