മത്തായി എഴുതിയത്‌ 17:1-27

  • യേശു രൂപാ​ന്ത​ര​പ്പെ​ടു​ന്നു (1-13)

  • കടുകു​മ​ണി​യു​ടെ അത്രയും വിശ്വാ​സം (14-21)

  • യേശു​വി​ന്റെ മരണം വീണ്ടും മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (22, 23)

  • മീന്റെ വായിൽനി​ന്നുള്ള നാണയം എടുത്ത്‌ നികുതി കൊടു​ക്കു​ന്നു (24-27)

17  ആറു ദിവസം കഴിഞ്ഞ്‌ യേശു പത്രോ​സിനെ​യും യാക്കോ​ബിനെ​യും യാക്കോ​ബി​ന്റെ സഹോ​ദ​ര​നായ യോഹ​ന്നാനെ​യും കൂട്ടി​ക്കൊ​ണ്ട്‌ ഉയരമുള്ള ഒരു മലയി​ലേക്കു പോയി.+  യേശു അവരുടെ മുന്നിൽവെച്ച്‌ രൂപാ​ന്ത​രപ്പെട്ടു. യേശു​വി​ന്റെ മുഖം സൂര്യനെപ്പോ​ലെ വെട്ടി​ത്തി​ളങ്ങി. വസ്‌ത്രങ്ങൾ വെളി​ച്ചംപോ​ലെ പ്രകാ​ശി​ച്ചു.*+  അപ്പോൾ അതാ, മോശ​യും ഏലിയ​യും പ്രത്യ​ക്ഷപ്പെട്ട്‌ യേശു​വിനോ​ടു സംസാ​രി​ക്കു​ന്നു.  പത്രോസ്‌ യേശു​വിനോ​ടു പറഞ്ഞു: “കർത്താവേ, ഞങ്ങൾക്ക്‌ ഇവിടെ വരാൻ കഴിഞ്ഞത്‌ എത്ര നന്നായി! വേണ​മെ​ങ്കിൽ ഞാൻ ഇവിടെ മൂന്നു കൂടാരം ഉണ്ടാക്കാം; ഒന്ന്‌ അങ്ങയ്‌ക്കും ഒന്നു മോശ​യ്‌ക്കും പിന്നെ ഒന്ന്‌ ഏലിയ​യ്‌ക്കും.”  പത്രോസ്‌ സംസാ​രി​ച്ചുകൊ​ണ്ടി​രി​ക്കുമ്പോൾ, പ്രകാശം നിറഞ്ഞ ഒരു മേഘം അവരുടെ മേൽ വന്നു. “ഇവൻ എന്റെ പ്രിയ​പു​ത്രൻ. ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു.+ ഇവൻ പറയു​ന്നതു ശ്രദ്ധി​ക്കണം”+ എന്നു മേഘത്തിൽനി​ന്ന്‌ ഒരു ശബ്ദവും ഉണ്ടായി.  ഇതു കേട്ട്‌ വല്ലാതെ പേടി​ച്ചുപോയ ശിഷ്യ​ന്മാർ നിലത്ത്‌ കമിഴ്‌ന്നു​വീ​ണു.  അപ്പോൾ യേശു അടുത്ത്‌ ചെന്ന്‌ അവരെ തൊട്ട്‌, “പേടി​ക്കേണ്ടാ, എഴു​ന്നേൽക്കൂ” എന്നു പറഞ്ഞു.  അവർ തല പൊക്കി നോക്കി​യപ്പോൾ യേശു​വിനെ​യ​ല്ലാ​തെ ആരെയും കണ്ടില്ല.  മലയിൽനിന്ന്‌ ഇറങ്ങി​വ​രുമ്പോൾ യേശു അവരോ​ട്‌, “മനുഷ്യ​പു​ത്രൻ മരിച്ച​വ​രിൽനിന്ന്‌ ഉയിർത്തെ​ഴുന്നേൽക്കു​ന്ന​തു​വരെ ഈ ദർശനത്തെ​ക്കു​റിച്ച്‌ ആരോ​ടും പറയരു​ത്‌” എന്നു കല്‌പി​ച്ചു.+ 10  അപ്പോൾ ശിഷ്യ​ന്മാർ യേശു​വിനോട്‌, “പിന്നെ എന്താണ്‌ ആദ്യം ഏലിയ വരു​മെന്നു ശാസ്‌ത്രി​മാർ പറയു​ന്നത്‌” എന്നു ചോദി​ച്ചു.+ 11  യേശു അവരോ​ടു പറഞ്ഞു: “ഉറപ്പാ​യും ഏലിയ വരും, വന്ന്‌ എല്ലാം നേരെ​യാ​ക്കും.+ 12  പക്ഷേ ഞാൻ നിങ്ങ​ളോ​ടു പറയുന്നു, ഏലിയ വന്നുക​ഴി​ഞ്ഞു. അവരോ ഏലിയയെ തിരി​ച്ച​റി​ഞ്ഞില്ല. തോന്നി​യ​തുപോലെയെ​ല്ലാം അവർ ഏലിയയോ​ടു ചെയ്‌തു.+ അങ്ങനെ​തന്നെ മനുഷ്യ​പുത്ര​നും അവരുടെ കൈയാൽ കഷ്ടം സഹിക്കാൻപോ​കു​ന്നു.”+ 13  യേശു സ്‌നാ​പ​കയോ​ഹ​ന്നാനെ​ക്കു​റി​ച്ചാ​ണു പറഞ്ഞ​തെന്ന്‌ അപ്പോൾ ശിഷ്യ​ന്മാർക്കു മനസ്സി​ലാ​യി. 14  അവർ ജനക്കൂട്ടത്തിന്‌+ അടു​ത്തേക്കു ചെന്ന​പ്പോൾ ഒരാൾ യേശു​വി​ന്റെ അടുത്തു വന്ന്‌ മുട്ടു​കു​ത്തി ഇങ്ങനെ പറഞ്ഞു: 15  “കർത്താവേ, എന്റെ മകനോ​ടു കരുണ തോന്നണേ. അപസ്‌മാ​രം കാരണം അവൻ വല്ലാതെ കഷ്ടപ്പെ​ടു​ന്നു. കൂടെ​ക്കൂ​ടെ അവൻ തീയി​ലും വെള്ളത്തി​ലും വീഴുന്നു.+ 16  ഞാൻ അവനെ അങ്ങയുടെ ശിഷ്യ​ന്മാ​രു​ടെ അടുത്ത്‌ കൊണ്ടു​ചെന്നു. പക്ഷേ അവർക്ക്‌ അവനെ സുഖ​പ്പെ​ടു​ത്താൻ കഴിഞ്ഞില്ല.” 17  അപ്പോൾ യേശു പറഞ്ഞു: “വിശ്വാ​സ​മി​ല്ലാ​തെ വഴി​തെ​റ്റിപ്പോയ തലമു​റയേ,+ ഞാൻ ഇനി എത്ര കാലം നിങ്ങളുടെ​കൂടെ​യി​രി​ക്കണം? എത്ര കാലം നിങ്ങളെ സഹിക്കണം? അവനെ ഇങ്ങു കൊണ്ടു​വരൂ.” 18  യേശു ഭൂതത്തെ ശകാരി​ച്ചു; അത്‌ അവനിൽനി​ന്ന്‌ പുറത്ത്‌ വന്നു. അപ്പോൾത്തന്നെ കുട്ടിക്കു സുഖമാ​യി.+ 19  പിന്നെ മറ്റാരു​മി​ല്ലാ​ത്തപ്പോൾ ശിഷ്യ​ന്മാർ യേശു​വി​ന്റെ അടുത്ത്‌ വന്ന്‌ ചോദി​ച്ചു: “അതെന്താ ഞങ്ങൾക്ക്‌ അതിനെ പുറത്താ​ക്കാൻ കഴിയാ​ഞ്ഞത്‌?” 20  യേശു അവരോ​ടു പറഞ്ഞു: “നിങ്ങളു​ടെ വിശ്വാ​സ​ക്കു​റവ്‌ കാരണ​മാണ്‌. സത്യമാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: നിങ്ങൾക്ക്‌ ഒരു കടുകു​മ​ണി​യു​ടെ അത്ര​യെ​ങ്കി​ലും വിശ്വാ​സ​മുണ്ടെ​ങ്കിൽ ഈ മലയോ​ട്‌, ‘ഇവി​ടെ​നിന്ന്‌ അങ്ങോട്ടു നീങ്ങുക’ എന്നു പറഞ്ഞാൽ അതു നീങ്ങും. നിങ്ങൾക്ക്‌ ഒന്നും അസാധ്യ​മാ​യി​രി​ക്കില്ല.”+ 21  *—— 22  അവർ ഗലീല​യിൽ ഒരുമി​ച്ചു​കൂ​ടി​യി​രി​ക്കുമ്പോൾ യേശു അവരോ​ടു പറഞ്ഞു: “മനുഷ്യ​പുത്രനെ ഒറ്റി​ക്കൊ​ടുത്ത്‌ മനുഷ്യ​രു​ടെ കൈയിൽ ഏൽപ്പി​ക്കും.+ 23  അവർ അവനെ കൊല്ലും. എന്നാൽ മൂന്നാം ദിവസം അവൻ ഉയിർത്തെ​ഴുന്നേൽക്കും.”+ ഇതു കേട്ട്‌ അവർക്കു വലിയ സങ്കടമാ​യി. 24  അവർ കഫർന്ന​ഹൂ​മിൽ എത്തിയ​പ്പോൾ നികു​തി​പ്പ​ണ​മാ​യി രണ്ടു-ദ്രഹ്‌മ* പിരി​ക്കു​ന്നവർ പത്രോ​സി​ന്റെ അടുത്ത്‌ ചെന്ന്‌, “നിങ്ങളു​ടെ ഗുരു രണ്ടു-ദ്രഹ്‌മ നികുതി കൊടു​ക്കാ​റി​ല്ലേ”+ എന്നു ചോദി​ച്ചു. 25  “ഉണ്ട്‌” എന്നു പത്രോ​സ്‌ പറഞ്ഞു. പക്ഷേ പത്രോ​സ്‌ വീട്ടി​ലേക്കു കയറിയ ഉടനെ യേശു ചോദി​ച്ചു: “ശിമോ​നേ, നിനക്ക്‌ എന്തു തോന്നു​ന്നു, ഭൂമി​യി​ലെ രാജാ​ക്ക​ന്മാർ ചുങ്കമോ തലക്കരമോ* വാങ്ങു​ന്നത്‌ ആരിൽനി​ന്നാണ്‌? മക്കളിൽനി​ന്നോ അതോ മറ്റുള്ള​വ​രിൽനി​ന്നോ?” 26  “മറ്റുള്ള​വ​രിൽനിന്ന്‌” എന്നു പത്രോ​സ്‌ പറഞ്ഞ​പ്പോൾ യേശു പറഞ്ഞു: “അങ്ങനെയെ​ങ്കിൽ മക്കൾ നികു​തി​യിൽനിന്ന്‌ ഒഴിവു​ള്ള​വ​രാ​ണ​ല്ലോ. 27  എന്നാൽ നമുക്ക്‌ അവരെ മുഷി​പ്പിക്കേണ്ടാ.*+ അതു​കൊണ്ട്‌ നീ കടലിൽ ചെന്ന്‌ ചൂണ്ടയി​ട്ട്‌ ആദ്യം കിട്ടുന്ന മീനിനെ എടുക്കുക. അതിന്റെ വായ്‌ തുറക്കു​മ്പോൾ നീ ഒരു വെള്ളിനാണയം* കാണും. അത്‌ എടുത്ത്‌ എനിക്കും നിനക്കും വേണ്ടി കൊടു​ക്കുക.”

അടിക്കുറിപ്പുകള്‍

അഥവാ “വെൺമ​യു​ള്ള​താ​യി.”
അനു. എ3 കാണുക.
അക്ഷ. “ദ്വിദ്രഹ്മ.” അനു. ബി14 കാണുക.
തെളിവനുസരിച്ച്‌ ആളാം​പ്രതി കൊടു​ക്കേ​ണ്ടി​യി​രുന്ന നികുതി.
അഥവാ “അവർക്ക്‌ ഇടർച്ച വരു​ത്തേണ്ടാ.”
ഇത്‌ ഒരു ചതുർദ്ര​ഹ്മ​യാ​ണെന്നു കരുതു​ന്നു. അനു. ബി14 കാണുക.