മത്തായി എഴുതിയത്‌ 18:1-35

  • സ്വർഗ​രാ​ജ്യ​ത്തിൽ വലിയവൻ (1-6)

  • വീഴി​ക്കുന്ന തടസ്സങ്ങൾ (7-11)

  • കാണാ​തെ​പോയ ആടിന്റെ ദൃഷ്ടാന്തം (12-14)

  • സഹോ​ദ​രനെ എങ്ങനെ നേടാം (15-20)

  • ക്ഷമിക്കാത്ത അടിമ​യു​ടെ ദൃഷ്ടാന്തം (21-35)

18  അപ്പോൾ ശിഷ്യ​ന്മാർ യേശു​വി​ന്റെ അടുത്ത്‌ വന്ന്‌ ചോദി​ച്ചു: “ശരിക്കും ആരാണു സ്വർഗ​രാ​ജ്യ​ത്തിൽ ഏറ്റവും വലിയവൻ?”+  യേശു ഒരു കൊച്ചു​കു​ട്ടി​യെ വിളിച്ച്‌ അവരുടെ നടുവിൽ നിറുത്തി  അവരോടു പറഞ്ഞു: “നിങ്ങൾ മാറ്റം വരുത്തി കുട്ടികളെപ്പോലെയാകുന്നില്ലെങ്കിൽ+ ഒരുത​ര​ത്തി​ലും നിങ്ങൾ സ്വർഗ​രാ​ജ്യ​ത്തിൽ കടക്കില്ല+ എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.  അതുകൊണ്ട്‌ ഈ കുട്ടിയെപ്പോ​ലെ താഴ്‌മ​യു​ള്ള​വ​നാ​യി​രി​ക്കും സ്വർഗ​രാ​ജ്യ​ത്തിൽ ഏറ്റവും വലിയവൻ.+  ഇങ്ങനെയുള്ള ഒരു കുട്ടിയെ എന്റെ നാമത്തിൽ സ്വീക​രി​ക്കു​ന്നവൻ എന്നെയും സ്വീക​രി​ക്കു​ന്നു.  എന്നാൽ എന്നിൽ വിശ്വ​സി​ക്കുന്ന ഈ ചെറി​യ​വ​രിൽ ഒരാൾ വിശ്വാ​സ​ത്തിൽനിന്ന്‌ വീണുപോ​കാൻ ആരെങ്കി​ലും ഇടയാ​ക്കി​യാൽ, കഴുത തിരി​ക്കു​ന്ന​തുപോ​ലുള്ള ഒരു തിരി​കല്ലു കഴുത്തിൽ കെട്ടി അയാളെ പുറങ്ക​ട​ലിൽ താഴ്‌ത്തു​ന്ന​താണ്‌ അയാൾക്കു കൂടുതൽ നല്ലത്‌.+  “തടസ്സങ്ങൾ വെച്ച്‌ ആളുകളെ വീഴി​ക്കാൻ നോക്കുന്ന ലോക​ത്തി​ന്റെ കാര്യം കഷ്ടം! മാർഗ​ത​ട​സ്സങ്ങൾ ഉണ്ടാകു​ക​തന്നെ ചെയ്യും. എന്നാൽ തടസ്സങ്ങൾ വെക്കു​ന്ന​വന്റെ കാര്യം കഷ്ടം!  പാപം ചെയ്യാൻ* നിന്റെ കൈയോ കാലോ ഇടയാ​ക്കുന്നെ​ങ്കിൽ അതു വെട്ടി എറിഞ്ഞു​ക​ള​യുക.+ രണ്ടു കൈയും രണ്ടു കാലും ഉള്ളവനാ​യി ഒരിക്ക​ലും കെടാത്ത തീയി​ലേക്ക്‌ എറിയപ്പെ​ടു​ന്ന​തിനെ​ക്കാൾ അംഗഹീ​ന​നോ മുടന്ത​നോ ആയി ജീവനി​ലേക്കു കടക്കു​ന്ന​താ​ണു നല്ലത്‌.+  പാപം ചെയ്യാൻ* നിന്റെ കണ്ണ്‌ ഇടയാ​ക്കുന്നെ​ങ്കിൽ അതു ചൂഴ്‌ന്നെ​ടുത്ത്‌ എറിഞ്ഞു​ക​ള​യുക. രണ്ടു കണ്ണും ഉള്ളവനാ​യി എരിയുന്ന ഗീഹെന്നയിലേക്ക്‌* എറിയപ്പെ​ടു​ന്ന​തിനെ​ക്കാൾ ഒറ്റക്കണ്ണ​നാ​യി ജീവനി​ലേക്കു കടക്കു​ന്ന​താ​ണു നല്ലത്‌.+ 10  ഈ ചെറി​യ​വ​രിൽ ഒരാ​ളെപ്പോ​ലും നിന്ദി​ക്കാ​തി​രി​ക്കാൻ സൂക്ഷി​ച്ചുകൊ​ള്ളുക; കാരണം സ്വർഗ​ത്തിൽ അവരുടെ ദൂതന്മാർ എപ്പോ​ഴും സ്വർഗ​സ്ഥ​നായ എന്റെ പിതാ​വി​ന്റെ മുഖം കാണുന്നവരാണെന്നു+ ഞാൻ നിങ്ങ​ളോ​ടു പറയുന്നു. 11  *—— 12  “നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? ഒരു മനുഷ്യ​ന്‌ 100 ആടു​ണ്ടെന്നു കരുതുക. അവയിൽ ഒന്നു കൂട്ടംതെറ്റിപ്പോയാൽ+ അയാൾ 99-നെയും മലകളിൽത്തന്നെ വിട്ടിട്ട്‌ കൂട്ടംതെ​റ്റി​യ​തി​നെ തിരഞ്ഞുപോ​കി​ല്ലേ?+ 13  അതിനെ കണ്ടെത്തി​യാ​ലുള്ള സന്തോഷം, കൂട്ടംതെ​റ്റിപ്പോ​കാത്ത 99-നെയും ഓർത്തുള്ള സന്തോ​ഷത്തെ​ക്കാൾ വലുതാ​യി​രി​ക്കും എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു. 14  അതുപോലെതന്നെ, ഈ ചെറി​യ​വ​രിൽ ഒരാൾപ്പോ​ലും നശിച്ചുപോ​കു​ന്നതു സ്വർഗ​സ്ഥ​നായ എന്റെ* പിതാ​വിന്‌ ഇഷ്ടമല്ല.+ 15  “നിന്റെ സഹോ​ദരൻ ഒരു പാപം ചെയ്‌താൽ നീയും ആ സഹോ​ദ​ര​നും മാത്രമുള്ളപ്പോൾ+ ചെന്ന്‌ സംസാ​രിച്ച്‌ തെറ്റ്‌ അദ്ദേഹ​ത്തി​നു മനസ്സി​ലാ​ക്കിക്കൊ​ടു​ക്കുക.* അദ്ദേഹം നീ പറയു​ന്നതു കേൾക്കുന്നെ​ങ്കിൽ നീ സഹോ​ദ​രനെ നേടി.+ 16  അദ്ദേഹം നീ പറയു​ന്നതു കേൾക്കു​ന്നില്ലെ​ങ്കിൽ, ഒന്നോ രണ്ടോ പേരെ​ക്കൂ​ടെ കൂട്ടി​ക്കൊ​ണ്ട്‌ ചെല്ലുക. അങ്ങനെ രണ്ടോ മൂന്നോ സാക്ഷി​ക​ളു​ടെ മൊഴിയുടെ* അടിസ്ഥാ​ന​ത്തിൽ ഏതു കാര്യ​വും സ്ഥിരീ​ക​രി​ക്കാം.+ 17  അദ്ദേഹം അവരെ​യും കൂട്ടാ​ക്കു​ന്നില്ലെ​ങ്കിൽ സഭയെ അറിയി​ക്കുക. സഭയെ​യും കൂട്ടാ​ക്കു​ന്നില്ലെ​ങ്കിൽ അദ്ദേഹത്തെ ജനതകളിൽപ്പെട്ടവനെപ്പോലെയും+ നികു​തി​പി​രി​വു​കാ​രനെപ്പോ​ലെ​യും കണക്കാ​ക്കുക.+ 18  “ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു: നിങ്ങൾ ഭൂമി​യിൽ എന്തു കെട്ടി​യാ​ലും അത്‌ അതിനു മുമ്പേ സ്വർഗ​ത്തിൽ കെട്ടി​യി​ട്ടു​ണ്ടാ​കും. നിങ്ങൾ ഭൂമി​യിൽ എന്ത്‌ അഴിച്ചാ​ലും അത്‌ അതിനു മുമ്പേ സ്വർഗ​ത്തിൽ അഴിച്ചി​ട്ടു​ണ്ടാ​കും. 19  ഒരു കാര്യം​കൂ​ടി ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു: പ്രാധാ​ന്യ​മുള്ള ഏതൊരു കാര്യത്തെ​ക്കു​റി​ച്ചും ഭൂമി​യിൽ നിങ്ങൾ രണ്ടു പേർ യോജിപ്പോ​ടെ അപേക്ഷി​ച്ചാൽ സ്വർഗ​സ്ഥ​നായ എന്റെ പിതാവ്‌ അതു ചെയ്‌തു​ത​രും.+ 20  രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവന്നാൽ+ അവിടെ അവരുടെ ഇടയിൽ ഞാനുണ്ട്‌.” 21  അപ്പോൾ പത്രോ​സ്‌ വന്ന്‌ യേശു​വിനോ​ടു ചോദി​ച്ചു: “കർത്താവേ, എന്നോടു പാപം ചെയ്യുന്ന സഹോ​ദ​രനോ​ടു ഞാൻ എത്ര തവണ ക്ഷമിക്കണം? ഏഴു തവണ മതിയോ?” 22  യേശു പത്രോ​സിനോ​ടു പറഞ്ഞു: “7 അല്ല, 77 തവണ+ എന്നു ഞാൻ പറയുന്നു. 23  “അതു​കൊ​ണ്ടു​തന്നെ സ്വർഗ​രാ​ജ്യ​ത്തെ, തന്റെ അടിമ​ക​ളു​മാ​യി കണക്കു തീർക്കാൻ ആഗ്രഹിച്ച ഒരു രാജാ​വിനോ​ടു താരത​മ്യപ്പെ​ടു​ത്താം. 24  കണക്കു തീർത്തു​തു​ട​ങ്ങി​യപ്പോൾ, അദ്ദേഹ​ത്തിന്‌ 10,000 താലന്തു* കൊടു​ത്തു​തീർക്കാ​നുള്ള ഒരാളെ അവിടെ കൊണ്ടു​വന്നു. 25  എന്നാൽ അതു കൊടു​ത്തു​തീർക്കാൻ അയാൾക്കു വകയി​ല്ലാ​ത്ത​തുകൊണ്ട്‌ അയാ​ളെ​യും ഭാര്യയെ​യും മക്കളെ​യും ഉൾപ്പെടെ അയാൾക്കു​ള്ളതെ​ല്ലാം വിറ്റ്‌ കടം വീട്ടാൻ രാജാവ്‌ കല്‌പി​ച്ചു.+ 26  അപ്പോൾ ആ അടിമ അദ്ദേഹ​ത്തി​ന്റെ മുന്നിൽ വീണ്‌ താണു​വ​ണങ്ങി ഇങ്ങനെ പറഞ്ഞു: ‘എനിക്കു കുറച്ച്‌ സമയം തരണേ; ഞാൻ എല്ലാം തന്നുതീർത്തുകൊ​ള്ളാം.’ 27  മനസ്സ്‌ അലിഞ്ഞ രാജാവ്‌ അടിമയെ വിട്ടയച്ചു; അയാളു​ടെ കടവും എഴുതി​ത്തള്ളി.+ 28  എന്നാൽ ആ അടിമ രാജാ​വി​ന്റെ മറ്റൊരു അടിമയെ പോയി കണ്ടു. തനിക്ക്‌ 100 ദിനാറെ* തരാനു​ണ്ടാ​യി​രുന്ന അയാളു​ടെ കഴുത്തി​നു പിടിച്ച്‌ ഞെരി​ച്ചുകൊണ്ട്‌, ‘എനിക്കു തരാനുള്ള കടം തന്നുതീർക്ക്‌’ എന്നു പറഞ്ഞു. 29  അപ്പോൾ ആ അടിമ അയാളു​ടെ മുന്നിൽ വീണ്‌ അയാ​ളോ​ടു കരഞ്ഞ​പേ​ക്ഷി​ച്ചു: ‘എനിക്ക്‌ കുറച്ച്‌ സമയം തരണേ; ഞാൻ കടം തന്നുതീർത്തുകൊ​ള്ളാം.’ 30  എന്നാൽ അയാൾ അതിനു സമ്മതി​ച്ചില്ല. പകരം, തനിക്കു തരാനു​ള്ളതു തന്നുതീർക്കു​ന്ന​തു​വരെ അയാളെ ജയിലി​ലാ​ക്കി. 31  ഇതു കണ്ടപ്പോൾ മറ്റ്‌ അടിമ​കൾക്ക്‌ ആകെ വിഷമ​മാ​യി. അവർ ചെന്ന്‌, നടന്ന​തൊ​ക്കെ രാജാ​വി​നെ അറിയി​ച്ചു. 32  അപ്പോൾ രാജാവ്‌ അയാളെ വിളി​പ്പിച്ച്‌ അയാ​ളോ​ടു പറഞ്ഞു: ‘ദുഷ്ടനായ അടിമേ, നീ കെഞ്ചി​യപേ​ക്ഷി​ച്ചപ്പോൾ നിന്റെ കടമൊ​ക്കെ ഞാൻ എഴുതി​ത്ത​ള്ളി​യി​ല്ലേ? 33  ഞാൻ നിന്നോ​ടു കരുണ കാണി​ച്ച​തുപോ​ലെ നീയും നിന്റെ സഹയടി​മയോ​ടു കരുണ കാണിക്കേ​ണ്ട​ത​ല്ലാ​യി​രു​ന്നോ?’+ 34  അങ്ങേയറ്റം ദേഷ്യം വന്ന രാജാവ്‌, കടം മുഴുവൻ വീട്ടു​ന്ന​തു​വരെ അയാളെ ജയിലിൽ അടയ്‌ക്കാൻ പറഞ്ഞ്‌ ജയില​ധി​കാ​രി​കളെ ഏൽപ്പിച്ചു. 35  നിങ്ങൾ ഓരോ​രു​ത്ത​നും സഹോ​ദ​രനോ​ടു ഹൃദയ​പൂർവം ക്ഷമിക്കാ​തി​രു​ന്നാൽ എന്റെ സ്വർഗീ​യ​പി​താവ്‌ നിങ്ങ​ളോ​ടും ഇതു​പോ​ലെ ചെയ്യും.”+

അടിക്കുറിപ്പുകള്‍

അക്ഷ. “നീ ഇടറി​വീ​ഴാൻ.”
അക്ഷ. “നീ ഇടറി​വീ​ഴാൻ.”
പദാവലി കാണുക.
അനു. എ3 കാണുക.
മറ്റൊരു സാധ്യത “നിങ്ങളു​ടെ.”
അക്ഷ. “ചെന്ന്‌ അയാളെ ശാസി​ക്കുക.”
അക്ഷ. “വായുടെ.”
10,000 താലന്തു വെള്ളി = 6,00,00,000 ദിനാറെ. അനു. ബി14 കാണുക.
അനു. ബി14 കാണുക.