മത്തായി എഴുതിയത്‌ 19:1-30

  • വിവാ​ഹ​വും വിവാ​ഹ​മോ​ച​ന​വും (1-9)

  • ഏകാകി​ത്വം എന്ന വരം (10-12)

  • യേശു കുട്ടി​കളെ അനു​ഗ്ര​ഹി​ക്കു​ന്നു (13-15)

  • ധനിക​നായ ഒരു യുവാ​വി​ന്റെ ചോദ്യം (16-24)

  • ദൈവ​രാ​ജ്യ​ത്തി​നു​വേ​ണ്ടി​യുള്ള ത്യാഗങ്ങൾ (25-30)

19  ഈ കാര്യങ്ങൾ പറഞ്ഞു​തീർന്നശേഷം യേശു ഗലീല​യിൽനിന്ന്‌ യോർദാ​ന്‌ അക്കരെ യഹൂദ്യ​യു​ടെ അതിർത്തിപ്രദേ​ശ​ങ്ങ​ളിൽ എത്തി.+  വലിയൊരു ജനക്കൂട്ടം യേശു​വി​ന്റെ പിന്നാലെ ചെന്നു. അവി​ടെവെച്ച്‌ യേശു അവരെ സുഖ​പ്പെ​ടു​ത്തി.  യേശുവിനെ പരീക്ഷി​ക്കാൻവേണ്ടി പരീശ​ന്മാർ യേശു​വി​ന്റെ അടുത്ത്‌ ചെന്നു. അവർ ചോദി​ച്ചു: “ഒരാൾ ഏതു കാരണം പറഞ്ഞും ഭാര്യയെ വിവാ​ഹമോ​ചനം ചെയ്യു​ന്നതു ശരിയാ​ണോ?”*+  അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “ആദിയിൽ അവരെ സൃഷ്ടി​ച്ചവൻ ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചെന്നും+  ‘അതു​കൊണ്ട്‌ പുരുഷൻ അപ്പനെ​യും അമ്മയെ​യും വിട്ട്‌ ഭാര്യയോ​ടു പറ്റി​ച്ചേ​രും; അവർ രണ്ടു പേരും ഒരു ശരീര​മാ​യി​ത്തീ​രും’+ എന്നു പറഞ്ഞെ​ന്നും നിങ്ങൾ വായി​ച്ചി​ട്ടി​ല്ലേ?  അതിനാൽ അവർ പിന്നെ രണ്ടല്ല, ഒരു ശരീര​മാണ്‌. അതു​കൊണ്ട്‌ ദൈവം കൂട്ടിച്ചേർത്ത​തി​നെ ഒരു മനുഷ്യ​നും വേർപെ​ടു​ത്താ​തി​രി​ക്കട്ടെ.”+  അപ്പോൾ അവർ യേശു​വിനോട്‌, “പക്ഷേ അങ്ങനെയെ​ങ്കിൽ മോച​ന​പ​ത്രം കൊടു​ത്തിട്ട്‌ വിവാ​ഹമോ​ചനം ചെയ്‌തുകൊള്ളാൻ+ മോശ പറഞ്ഞത്‌ എന്താണ്‌” എന്നു ചോദി​ച്ചു.  അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “നിങ്ങളു​ടെ ഹൃദയ​കാ​ഠി​ന്യം കാരണ​മാ​ണു ഭാര്യയെ വിവാ​ഹമോ​ചനം ചെയ്യാൻ മോശ നിങ്ങൾക്ക്‌ അനുവാ​ദം തന്നത്‌.+ എന്നാൽ ആദിയിൽ+ അങ്ങനെ​യാ​യി​രു​ന്നില്ല.  അതുകൊണ്ട്‌ ഞാൻ പറയുന്നു: ലൈം​ഗിക അധാർമികതയാണു* വിവാ​ഹമോ​ച​ന​ത്തി​നുള്ള ഒരേ ഒരു അടിസ്ഥാ​നം. അതല്ലാതെ വേറെ ഏതു കാരണം പറഞ്ഞും ഭാര്യയെ വിവാ​ഹമോ​ചനം ചെയ്‌ത്‌ മറ്റൊ​രു​വളെ വിവാഹം കഴിക്കു​ന്നവൻ വ്യഭി​ചാ​രം ചെയ്യുന്നു.”+ 10  ശിഷ്യന്മാർ യേശു​വിനോട്‌, “ഭാര്യ​യും ഭർത്താ​വും തമ്മിലുള്ള കാര്യം ഇങ്ങനെ​യാണെ​ങ്കിൽ കല്യാണം കഴിക്കാ​ത്ത​താ​ണു നല്ലത്‌” എന്നു പറഞ്ഞു. 11  യേശു അവരോ​ട്‌, “വരം+ ലഭിച്ച​വ​ര​ല്ലാ​തെ മറ്റാരും ഇപ്പറഞ്ഞ​തുപോ​ലെ ചെയ്യാ​റില്ല. 12  ഷണ്ഡന്മാരായി* ജനിച്ച​വ​രുണ്ട്‌, മനുഷ്യർ ഷണ്ഡന്മാ​രാ​ക്കിയ ഷണ്ഡന്മാ​രുണ്ട്‌. എന്നാൽ, സ്വർഗ​രാ​ജ്യത്തെപ്രതി തങ്ങളെ​ത്തന്നെ ഷണ്ഡന്മാ​രാ​ക്കിയ ഷണ്ഡന്മാ​രു​മുണ്ട്‌. അങ്ങനെ ചെയ്യാൻ കഴിയു​ന്നവൻ അങ്ങനെ ചെയ്യട്ടെ” എന്നു പറഞ്ഞു.+ 13  യേശു കൈകൾ വെച്ച്‌ പ്രാർഥി​ക്കാൻവേണ്ടി ചിലർ കുട്ടി​കളെ യേശു​വി​ന്റെ അടുത്ത്‌ കൊണ്ടു​വന്നു. എന്നാൽ ശിഷ്യ​ന്മാർ അവരെ വഴക്കു പറഞ്ഞു.+ 14  എന്നാൽ യേശു പറഞ്ഞു: “കുട്ടി​കളെ ഇങ്ങു വിടൂ. അവരെ തടയേണ്ടാ. സ്വർഗ​രാ​ജ്യം ഇങ്ങനെ​യു​ള്ള​വ​രുടേ​താണ്‌.”+ 15  യേശു അവരുടെ മേൽ കൈകൾ വെച്ചശേഷം* അവി​ടെ​നിന്ന്‌ പോയി. 16  അപ്പോൾ ഒരാൾ യേശു​വി​ന്റെ അടുത്ത്‌ വന്ന്‌, “ഗുരുവേ, നിത്യ​ജീ​വൻ കിട്ടാൻ ഞാൻ എന്തു നല്ല കാര്യ​മാ​ണു ചെയ്യേ​ണ്ടത്‌”+ എന്നു ചോദി​ച്ചു. 17  യേശു അയാ​ളോ​ടു പറഞ്ഞു: “നല്ലത്‌ എന്താ​ണെന്നു നീ എന്തിനാ​ണ്‌ എന്നോടു ചോദി​ക്കു​ന്നത്‌? നല്ലവൻ ഒരാളേ ഉള്ളൂ.+ ജീവൻ ലഭിക്കാൻ നീ ആഗ്രഹി​ക്കുന്നെ​ങ്കിൽ ദൈവ​ക​ല്‌പ​നകൾ അനുസ​രിച്ച്‌ ജീവി​ക്കുക.”+ 18  “ഏതെല്ലാം കല്‌പ​നകൾ” എന്ന്‌ അയാൾ ചോദി​ച്ചപ്പോൾ യേശു പറഞ്ഞു: “കൊല ചെയ്യരു​ത്‌;+ വ്യഭി​ചാ​രം ചെയ്യരു​ത്‌;+ മോഷ്ടി​ക്ക​രുത്‌;+ കള്ളസാക്ഷി പറയരു​ത്‌;+ 19  നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കുക;+ അയൽക്കാ​രനെ നിന്നെപ്പോലെ​തന്നെ സ്‌നേ​ഹി​ക്കുക.”+ 20  ആ യുവാവ്‌ യേശു​വിനോ​ടു പറഞ്ഞു: “ഇതെല്ലാം ഞാൻ അനുസ​രി​ക്കു​ന്നുണ്ട്‌; ഇനിയും എന്താണ്‌ എനിക്കു കുറവ്‌?” 21  യേശു അയാ​ളോ​ടു പറഞ്ഞു: “എല്ലാം തികഞ്ഞ​വ​നാ​കാൻ നീ ആഗ്രഹി​ക്കുന്നെ​ങ്കിൽ, പോയി നിനക്കു​ള്ളതെ​ല്ലാം വിറ്റ്‌ ദരി​ദ്രർക്കു കൊടു​ക്കുക. അപ്പോൾ സ്വർഗ​ത്തിൽ നിനക്കു നിക്ഷേ​പ​മു​ണ്ടാ​കും;+ എന്നിട്ട്‌ വന്ന്‌ എന്റെ അനുഗാ​മി​യാ​കുക.”+ 22  ആ യുവാവ്‌ ഇതു കേട്ട്‌ ആകെ സങ്കട​പ്പെട്ട്‌ അവി​ടെ​നിന്ന്‌ പോയി. കാരണം അയാൾക്കു ധാരാളം വസ്‌തു​വ​ക​ക​ളു​ണ്ടാ​യി​രു​ന്നു.+ 23  അപ്പോൾ യേശു ശിഷ്യ​ന്മാരോ​ടു പറഞ്ഞു: “ധനികനു സ്വർഗ​രാ​ജ്യ​ത്തിൽ കടക്കാൻ പ്രയാ​സ​മാണെന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.+ 24  ഞാൻ വീണ്ടും പറയുന്നു, ഒരു ധനികൻ ദൈവ​രാ​ജ്യ​ത്തിൽ കടക്കു​ന്ന​തിനെ​ക്കാൾ എളുപ്പം ഒട്ടകം ഒരു സൂചി​ക്കു​ഴ​യി​ലൂ​ടെ കടക്കു​ന്ന​താണ്‌.”+ 25  അതു കേട്ട ശിഷ്യ​ന്മാർ ആകെ അമ്പരന്ന്‌, “അങ്ങനെയെ​ങ്കിൽ ആരെങ്കി​ലും രക്ഷപ്പെ​ടു​മോ”+ എന്നു ചോദി​ച്ചു. 26  യേശു അവരുടെ കണ്ണുക​ളിലേക്കു നോക്കി​ക്കൊ​ണ്ട്‌ പറഞ്ഞു: “അതു മനുഷ്യർക്ക്‌ അസാധ്യം. എന്നാൽ ദൈവ​ത്തിന്‌ എല്ലാം സാധ്യം.”+ 27  അപ്പോൾ പത്രോ​സ്‌ യേശു​വിനോ​ടു ചോദി​ച്ചു: “ഞങ്ങൾ എല്ലാം ഉപേക്ഷി​ച്ച്‌ അങ്ങയെ അനുഗ​മി​ച്ചി​രി​ക്കു​ന്നു;+ ഞങ്ങൾക്ക്‌ എന്തു കിട്ടും?” 28  യേശു അവരോ​ടു പറഞ്ഞു: “സത്യമാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: പുനഃ​സൃ​ഷ്ടി​യിൽ മനുഷ്യ​പു​ത്രൻ തന്റെ മഹത്ത്വ​മാർന്ന സിംഹാ​സ​ന​ത്തിൽ ഇരിക്കു​മ്പോൾ എന്നെ അനുഗ​മി​ച്ചി​രി​ക്കുന്ന നിങ്ങളും 12 സിംഹാ​സ​ന​ത്തിൽ ഇരുന്ന്‌ ഇസ്രായേ​ലി​ന്റെ 12 ഗോ​ത്രത്തെ​യും ന്യായം വിധി​ക്കും.+ 29  എന്റെ പേരി​നെ​പ്രതി വീടു​കളെ​യോ സഹോ​ദ​ര​ന്മാരെ​യോ സഹോ​ദ​രി​മാരെ​യോ അപ്പനെ​യോ അമ്മയെ​യോ മക്കളെ​യോ നിലങ്ങളെ​യോ ഉപേക്ഷിക്കേ​ണ്ടി​വ​ന്ന​വർക്കെ​ല്ലാം ഇതൊക്കെ നൂറു മടങ്ങു തിരി​ച്ചു​കി​ട്ടും; അയാൾ നിത്യ​ജീ​വ​നും അവകാ​ശ​മാ​ക്കും.+ 30  “എന്നാൽ മുമ്പന്മാർ പലരും പിമ്പന്മാ​രും പിമ്പന്മാർ മുമ്പന്മാ​രും ആകും.+

അടിക്കുറിപ്പുകള്‍

അഥവാ “നിയമാ​നു​സൃ​ത​മാ​ണോ?”
ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.
പദാവലി കാണുക.
അഥവാ “അവരെ അനു​ഗ്ര​ഹി​ച്ച​ശേഷം.”