മത്തായി എഴുതിയത്‌ 2:1-23

  • ജ്യോ​ത്സ്യ​ന്മാർ സന്ദർശി​ക്കു​ന്നു (1-12)

  • ഈജി​പ്‌തി​ലേക്കു പോകു​ന്നു (13-15)

  • ഹെരോ​ദ്‌ ആൺകു​ഞ്ഞു​ങ്ങളെ കൊല്ലു​ന്നു (16-18)

  • നസറെ​ത്തി​ലേക്കു തിരികെ പോകു​ന്നു (19-23)

2  യഹൂദ്യ​യി​ലെ ബേത്ത്‌ലെഹെമിലായിരുന്നു+ യേശു​വി​ന്റെ ജനനം. ഹെരോദ്‌* രാജാ​വാണ്‌ അപ്പോൾ അവിടം ഭരിച്ചി​രു​ന്നത്‌.+ യേശു ജനിച്ച​ശേഷം ഒരിക്കൽ കിഴക്കു​നി​ന്നുള്ള ജ്യോ​ത്സ്യ​ന്മാർ യരുശലേ​മിലെത്തി.  അവർ ചോദി​ച്ചു: “ജൂതന്മാ​രു​ടെ രാജാ​വാ​യി പിറന്നവൻ എവി​ടെ​യാണ്‌?+ കിഴക്കാ​യി​രു​ന്നപ്പോൾ അവന്റെ നക്ഷത്രം കണ്ടിട്ട്‌ ഞങ്ങൾ അവനെ വണങ്ങാൻ* വന്നതാണ്‌.”  ഇതു കേട്ട്‌ ഹെരോ​ദ്‌ രാജാ​വും യരുശലേ​മി​ലുള്ള സകലരും ആകെ പരി​ഭ്ര​മി​ച്ചു.  രാജാവ്‌ ജനത്തിന്റെ എല്ലാ മുഖ്യ​പുരോ​ഹി​ത​ന്മാരെ​യും ശാസ്‌ത്രി​മാരെ​യും വിളി​ച്ചു​കൂ​ട്ടി, ക്രിസ്‌തു* ജനിക്കു​ന്നത്‌ എവി​ടെ​യാ​യി​രി​ക്കുമെന്ന്‌ അന്വേ​ഷി​ച്ചു.  അവർ പറഞ്ഞു: “യഹൂദ്യ​യി​ലെ ബേത്ത്‌ലെഹെ​മിൽ;+ കാരണം പ്രവാ​ച​ക​നി​ലൂ​ടെ ഇങ്ങനെ എഴുതി​യി​ട്ടുണ്ട്‌:  ‘യഹൂദാദേ​ശ​ത്തി​ലെ ബേത്ത്‌ലെ​ഹെമേ, നീ യഹൂദ​യി​ലെ അധിപ​തി​മാ​രിൽ ഒട്ടും താണവനല്ല; കാരണം, എന്റെ ജനമായ ഇസ്രായേ​ലി​നെ മേയ്‌ക്കാ​നുള്ള അധിപതി വരുന്നതു നിന്നിൽനി​ന്നാ​യി​രി​ക്കും.’”+  തുടർന്ന്‌ ഹെരോ​ദ്‌ രഹസ്യ​മാ​യി ജ്യോ​ത്സ്യ​ന്മാ​രെ വിളി​പ്പിച്ച്‌ നക്ഷത്രം പ്രത്യ​ക്ഷ​പ്പെട്ട സമയം കൃത്യ​മാ​യി ചോദി​ച്ച​റി​ഞ്ഞു.  അവരെ ബേത്ത്‌ലെഹെ​മിലേക്കു പറഞ്ഞയ​യ്‌ക്കു​ന്ന​തി​നു മുമ്പ്‌ രാജാവ്‌ അവരോ​ടു പറഞ്ഞു: “ചെന്ന്‌ കുട്ടിയെ കണ്ടുപി​ടി​ക്കാൻ നല്ലൊരു അന്വേ​ഷണം നടത്തുക. കണ്ടെത്തി​യാൽ ഉടൻ വന്ന്‌ എന്നെ അറിയി​ക്കണം. എനിക്കും ചെന്ന്‌ അവനെ വണങ്ങാ​മ​ല്ലോ.”  രാജാവ്‌ പറഞ്ഞതു കേട്ട​ശേഷം അവർ അവി​ടെ​നിന്ന്‌ പോയി. കിഴക്കുവെച്ച്‌+ അവർ കണ്ട നക്ഷത്രം അവർക്കു മുമ്പേ പോയി കുട്ടി​യുള്ള സ്ഥലത്തിനു മുകളിൽ ചെന്ന്‌ നിന്നു. 10  നക്ഷത്രം അവിടെ കണ്ടപ്പോൾ അവർക്കു വളരെ സന്തോ​ഷ​മാ​യി. 11  വീടിന്‌ അകത്ത്‌ ചെന്ന അവർ കുട്ടിയെ കണ്ടു. അവൻ അമ്മയായ മറിയയോടൊ​പ്പ​മാ​യി​രു​ന്നു. അവർ വീണ്‌ അവനെ വണങ്ങി, നിക്ഷേ​പ​പാത്രങ്ങൾ തുറന്ന്‌ സ്വർണ​വും കുന്തി​രി​ക്ക​വും മീറയും* അവനു സമ്മാന​മാ​യി കൊടു​ത്തു. 12  എന്നാൽ ഹെരോ​ദി​ന്റെ അടു​ത്തേക്കു മടങ്ങരു​തെന്നു സ്വപ്‌ന​ത്തിൽ ദിവ്യ​മു​ന്ന​റി​യി​പ്പു ലഭിച്ചതുകൊണ്ട്‌+ അവർ മറ്റൊരു വഴിക്കു സ്വദേ​ശത്തേക്കു മടങ്ങി. 13  അവർ പോയ​ശേഷം യഹോവയുടെ* ദൂതൻ യോ​സേ​ഫി​നു സ്വപ്‌ന​ത്തിൽ പ്രത്യക്ഷനായി+ ഇങ്ങനെ പറഞ്ഞു: “എഴു​ന്നേറ്റ്‌ കുട്ടിയെ​യും അവന്റെ അമ്മയെ​യും കൂട്ടി ഈജി​പ്‌തിലേക്ക്‌ ഓടിപ്പോ​കുക. ഞാൻ പറയു​ന്ന​തു​വരെ അവി​ടെ​ത്തന്നെ താമസി​ക്കണം. കുട്ടിയെ കൊല്ലാൻവേണ്ടി ഹെരോ​ദ്‌ തിരച്ചിൽ നടത്താൻ ഒരുങ്ങു​ക​യാണ്‌.” 14  അങ്ങനെ, യോ​സേഫ്‌ എഴു​ന്നേറ്റ്‌ കുട്ടിയെ​യും അമ്മയെ​യും കൊണ്ട്‌ രാത്രി​യിൽത്തന്നെ ഈജി​പ്‌തിലേക്കു പോയി. 15  ഹെരോദിന്റെ മരണം​വരെ അവിടെ താമസി​ച്ചു. അങ്ങനെ, “ഈജി​പ്‌തിൽനിന്ന്‌ ഞാൻ എന്റെ മകനെ വിളി​ച്ചു​വ​രു​ത്തി”+ എന്നു തന്റെ പ്രവാ​ച​ക​നി​ലൂ​ടെ യഹോവ* പറഞ്ഞതു നിറ​വേറി. 16  ജ്യോത്സ്യന്മാർ പറ്റി​ച്ചെന്നു കണ്ട്‌ ഹെരോ​ദ്‌ വല്ലാതെ കോപി​ച്ചു. അവരോ​ടു ചോദി​ച്ച്‌ മനസ്സി​ലാ​ക്കിയ സമയം+ കണക്കാക്കി ഹെരോ​ദ്‌ ബേത്ത്‌ലെഹെ​മി​ലും സമീപപ്രദേ​ശ​ങ്ങ​ളി​ലും ആളയച്ച്‌ രണ്ടു വയസ്സും അതിൽ താഴെ​യും പ്രായ​മുള്ള ആൺകു​ഞ്ഞു​ങ്ങളെയെ​ല്ലാം കൊന്നു. 17  അങ്ങനെ, പ്രവാ​ച​ക​നി​ലൂ​ടെ പറഞ്ഞതു നിറ​വേറി. യിരെമ്യ ഇങ്ങനെ പറഞ്ഞി​രു​ന്നു: 18  “രാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചി​ലിന്റെ​യും വലിയ വിലാ​പ​ത്തിന്റെ​യും ശബ്ദം. റാഹേൽ+ മക്കളെ ഓർത്ത്‌ കരയു​ക​യാണ്‌. അവർ മരിച്ചുപോ​യ​തുകൊണ്ട്‌ ആശ്വാസം കൈ​ക്കൊ​ള്ളാൻ അവൾക്കു മനസ്സു​വ​ന്നില്ല.”+ 19  ഹെരോദ്‌ മരിച്ച​ശേഷം യഹോവയുടെ* ദൂതൻ ഈജി​പ്‌തിൽവെച്ച്‌ ഒരു സ്വപ്‌ന​ത്തിൽ യോ​സേ​ഫി​നു പ്രത്യക്ഷനായി+ ഇങ്ങനെ പറഞ്ഞു: 20  “കുട്ടി​യു​ടെ ജീവൻ അപഹരി​ക്കാൻ നോക്കി​യവർ മരിച്ചുപോ​യി. അതു​കൊണ്ട്‌ നീ എഴു​ന്നേറ്റ്‌ കുട്ടിയെ​യും അവന്റെ അമ്മയെ​യും കൂട്ടി ഇസ്രാ​യേൽ നാട്ടി​ലേക്കു പോകുക.” 21  അങ്ങനെ, അവൻ കുട്ടിയെ​യും മറിയയെ​യും കൂട്ടി ഇസ്രായേ​ലിൽ വന്നു. 22  എന്നാൽ ഹെരോ​ദി​നു പകരം അയാളു​ടെ മകനായ അർക്കെ​ലയൊ​സാണ്‌ യഹൂദ്യ ഭരിക്കു​ന്നതെന്നു കേട്ട​പ്പോൾ അവി​ടേക്കു പോകാൻ യോ​സേ​ഫി​നു പേടി​യാ​യി. സ്വപ്‌ന​ത്തിൽ ദിവ്യ​മു​ന്ന​റി​യി​പ്പു​കൂ​ടെ ലഭിച്ചതുകൊണ്ട്‌+ യോ​സേഫ്‌ ഗലീലപ്രദേ​ശത്തേക്കു പോയി,+ 23  നസറെത്ത്‌ എന്ന നഗരത്തിൽ ചെന്ന്‌ താമസ​മാ​ക്കി.+ അങ്ങനെ, “അവൻ നസറെത്തുകാരൻ* എന്നു വിളി​ക്കപ്പെ​ടും” എന്നു പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ പറഞ്ഞതു നിറ​വേറി.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “അവന്റെ മുന്നിൽ കുമ്പി​ടാൻ.”
അഥവാ “മിശിഹ; അഭിഷി​ക്തൻ.”
പദാവലി കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
സാധ്യതയനുസരിച്ച്‌, “മുള” എന്നതി​നുള്ള എബ്രായ പദപ്ര​യോ​ഗ​ത്തിൽനി​ന്ന്‌.