മത്തായി എഴുതിയത്‌ 22:1-46

  • വിവാ​ഹ​വി​രു​ന്നി​ന്റെ ദൃഷ്ടാന്തം (1-14)

  • ദൈവ​വും സീസറും (15-22)

  • പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള ചോദ്യം (23-33)

  • ഏറ്റവും വലിയ രണ്ടു കല്‌പ​നകൾ (34-40)

  • ക്രിസ്‌തു ദാവീ​ദി​ന്റെ മകനോ? (41-46)

22  യേശു പിന്നെ​യും അവരോ​ടു ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗിച്ച്‌ സംസാ​രി​ച്ചു. യേശു പറഞ്ഞു:  “സ്വർഗ​രാ​ജ്യം, തന്റെ മകനു​വേണ്ടി വിവാഹവിരുന്ന്‌+ ഒരുക്കിയ ഒരു രാജാ​വിനെപ്പോലെ​യാണ്‌.  വിവാഹവിരുന്നിനു ക്ഷണിച്ച​വരെ കൂട്ടിക്കൊ​ണ്ടു​വ​രാൻ രാജാവ്‌ തന്റെ അടിമ​കളെ അയച്ചു; എന്നാൽ അവർ വരാൻ കൂട്ടാ​ക്കി​യില്ല.+  രാജാവ്‌ വീണ്ടും മറ്റ്‌ അടിമ​കളെ വിളിച്ച്‌ ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ പോയി ഞാൻ ക്ഷണിച്ച​വരോട്‌ ഇങ്ങനെ പറയണം: “ഇതാ, ഞാൻ സദ്യ ഒരുക്കി​ക്ക​ഴി​ഞ്ഞു. എന്റെ കാളകളെ​യും തീറ്റിക്കൊ​ഴു​പ്പിച്ച മൃഗങ്ങളെ​യും അറുത്തി​രി​ക്കു​ന്നു. എല്ലാം തയ്യാറാ​യി​ക്ക​ഴി​ഞ്ഞു. വിവാ​ഹ​വി​രു​ന്നി​നു വരൂ.”’  എന്നാൽ ക്ഷണം കിട്ടി​യവർ അതു ഗൗനി​ക്കാ​തെ ഒരാൾ തന്റെ വയലിലേ​ക്കും മറ്റൊ​രാൾ കച്ചവട​ത്തി​നും പൊയ്‌ക്ക​ളഞ്ഞു.+  ബാക്കിയുള്ളവർ രാജാ​വി​ന്റെ അടിമ​കളെ പിടിച്ച്‌ അപമാ​നിച്ച്‌ കൊന്നു​ക​ളഞ്ഞു.  “അപ്പോൾ രോഷാ​കു​ല​നായ രാജാവ്‌ തന്റെ സൈന്യ​ത്തെ അയച്ച്‌ ആ കൊല​പാ​ത​കി​കളെ കൊന്ന്‌ അവരുടെ നഗരം ചുട്ടു​ചാ​മ്പ​ലാ​ക്കി.+  പിന്നെ അടിമ​കളോ​ടു പറഞ്ഞു: ‘വിവാ​ഹ​വി​രു​ന്നു തയ്യാറാ​ണ്‌. പക്ഷേ ക്ഷണം കിട്ടി​യ​വർക്ക്‌ അതിന്‌ അർഹത​യി​ല്ലാതെപോ​യി.+  അതുകൊണ്ട്‌ നിങ്ങൾ നഗരത്തി​നു പുറ​ത്തേ​ക്കുള്ള വഴിക​ളിൽ ചെന്ന്‌ ആരെ കണ്ടാലും അവരെ വിവാ​ഹ​വി​രു​ന്നി​നു ക്ഷണിക്കുക.’+ 10  അങ്ങനെ, ആ അടിമകൾ ചെന്ന്‌ ദുഷ്ടന്മാ​രും നല്ലവരും ഉൾപ്പെടെ വഴിയിൽ കണ്ടവ​രെയെ​ല്ലാം കൂട്ടിക്കൊ​ണ്ടു​വന്നു. വിരു​ന്നു​ശാല അതിഥി​കളെക്കൊണ്ട്‌ നിറഞ്ഞു. 11  “രാജാവ്‌ അതിഥി​കളെ കാണാൻ അകത്ത്‌ ചെന്ന​പ്പോൾ വിവാ​ഹ​വ​സ്‌ത്രം ധരിക്കാത്ത ഒരാളെ കണ്ടു. 12  രാജാവ്‌ അയാ​ളോട്‌, ‘സ്‌നേ​ഹി​താ, വിവാ​ഹ​വ​സ്‌ത്രം ധരിക്കാ​തെ താങ്കൾ എങ്ങനെ അകത്ത്‌ കടന്നു’ എന്നു ചോദി​ച്ചു. അയാൾക്ക്‌ ഉത്തരം മുട്ടിപ്പോ​യി. 13  അപ്പോൾ രാജാവ്‌ ഭൃത്യ​ന്മാരോ​ടു പറഞ്ഞു: ‘ഇവനെ കൈയും കാലും കെട്ടി പുറത്തെ ഇരുട്ടി​ലേക്ക്‌ എറിയുക. അവിടെ കിടന്ന്‌ അവൻ കരഞ്ഞ്‌ നിരാ​ശയോ​ടെ പല്ലിറു​മ്മും.’ 14  “ക്ഷണം കിട്ടി​യവർ അനേക​രുണ്ട്‌; പക്ഷേ തിര​ഞ്ഞെ​ടു​ക്കപ്പെ​ട്ടവർ ചുരു​ക്ക​മാണ്‌.” 15  പിന്നീട്‌ പരീശ​ന്മാർ ചെന്ന്‌ യേശു​വി​നെ വാക്കിൽ കുടു​ക്കാൻവേണ്ടി ഗൂഢാലോ​ചന നടത്തി.+ 16  അങ്ങനെ, അവർ തങ്ങളുടെ ശിഷ്യ​ന്മാ​രെ ഹെരോ​ദി​ന്റെ അനുയായികളുടെകൂടെ+ യേശു​വി​ന്റെ അടു​ത്തേക്ക്‌ അയച്ച്‌ ഇങ്ങനെ ചോദി​ച്ചു: “ഗുരുവേ, അങ്ങ്‌ സത്യസ​ന്ധ​നും ദൈവ​ത്തി​ന്റെ വഴി ശരിയായി* പഠിപ്പി​ക്കു​ന്ന​വ​നും ആണെന്നു ഞങ്ങൾക്ക്‌ അറിയാം. അങ്ങ്‌ ആളുക​ളു​ടെ അംഗീ​കാ​രം ആഗ്രഹി​ക്കു​ന്നില്ല. കാരണം അങ്ങ്‌ ആരു​ടെ​യും മുഖം നോക്കാ​ത്ത​വ​നാ​ണ​ല്ലോ. 17  അതുകൊണ്ട്‌ പറയൂ, സീസറി​നു തലക്കരം കൊടു​ക്കു​ന്നതു ശരിയാണോ* അല്ലയോ, അങ്ങയ്‌ക്ക്‌ എന്തു തോന്നു​ന്നു?” 18  യേശു അവരുടെ ദുഷ്ടത തിരി​ച്ച​റിഞ്ഞ്‌ അവരോ​ടു ചോദി​ച്ചു: “കപടഭ​ക്തരേ, നിങ്ങൾ എന്തിനാ​ണ്‌ എന്നെ ഇങ്ങനെ പരീക്ഷി​ക്കു​ന്നത്‌? 19  കരം കൊടു​ക്കാ​നുള്ള നാണയം കാണിക്കൂ.” അവർ ഒരു ദിനാറെ* യേശു​വി​ന്റെ അടുക്കൽ കൊണ്ടു​വന്നു. 20  യേശു അവരോ​ട്‌, “ഇതിലുള്ള ചിത്ര​വും എഴുത്തും ആരു​ടേ​താണ്‌” എന്നു ചോദി​ച്ചു. 21  “സീസറി​ന്റേത്‌” എന്ന്‌ അവർ പറഞ്ഞു. അപ്പോൾ യേശു അവരോ​ട്‌, “സീസർക്കു​ള്ളതു സീസർക്കും ദൈവ​ത്തി​നു​ള്ളതു ദൈവ​ത്തി​നും കൊടു​ക്കുക”+ എന്നു പറഞ്ഞു. 22  അവർ അതു കേട്ട​പ്പോൾ വിസ്‌മ​യിച്ച്‌ യേശു​വി​ന്റെ അടുത്തു​നിന്ന്‌ പോയി. 23  പുനരുത്ഥാനമില്ലെന്നു പറയുന്ന സദൂക്യർ+ അന്നുതന്നെ യേശു​വി​ന്റെ അടുത്ത്‌ വന്ന്‌ ചോദി​ച്ചു:+ 24  “ഗുരുവേ, ‘ഒരാൾ മക്കളി​ല്ലാ​തെ മരിച്ചുപോ​യാൽ അയാളു​ടെ സഹോ​ദരൻ അയാളു​ടെ ഭാര്യയെ വിവാഹം കഴിച്ച്‌ സഹോ​ദ​ര​നുവേണ്ടി മക്കളെ ജനിപ്പിക്കേ​ണ്ട​താണ്‌’+ എന്നു മോശ പറഞ്ഞല്ലോ. 25  ഞങ്ങൾക്കിടയിൽ ഏഴു സഹോ​ദ​ര​ന്മാ​രു​ണ്ടാ​യി​രു​ന്നു. ഒന്നാമൻ വിവാഹം ചെയ്‌ത​ശേഷം മരിച്ചു. മക്കളി​ല്ലാ​ത്ത​തുകൊണ്ട്‌ അയാളു​ടെ ഭാര്യയെ അയാളു​ടെ സഹോ​ദരൻ വിവാ​ഹം​ക​ഴി​ച്ചു. 26  രണ്ടാമനും മൂന്നാ​മ​നും അങ്ങനെ ഏഴാമൻവരെ എല്ലാവർക്കും ഇതുതന്നെ സംഭവി​ച്ചു. 27  ഒടുവിൽ ആ സ്‌ത്രീ​യും മരിച്ചു. 28  പുനരുത്ഥാനത്തിൽ ആ സ്‌ത്രീ ഈ ഏഴു പേരിൽ ആരുടെ ഭാര്യ​യാ​യി​രി​ക്കും? ആ സ്‌ത്രീ അവർ എല്ലാവ​രുടെ​യും ഭാര്യ​യാ​യി​രു​ന്ന​ല്ലോ.” 29  അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “നിങ്ങൾക്കു തെറ്റിപ്പോ​യി. തിരുവെ​ഴു​ത്തു​കളെ​ക്കു​റി​ച്ചോ ദൈവ​ത്തി​ന്റെ ശക്തി​യെ​ക്കു​റി​ച്ചോ നിങ്ങൾക്ക്‌ അറിയില്ല.+ 30  പുനരുത്ഥാനത്തിൽ പുരു​ഷ​ന്മാർ വിവാഹം കഴിക്കു​ക​യോ സ്‌ത്രീ​കളെ വിവാഹം കഴിച്ചുകൊ​ടു​ക്കു​ക​യോ ഇല്ല; അവർ സ്വർഗ​ത്തി​ലെ ദൂതന്മാരെപ്പോലെ​യാ​യി​രി​ക്കും.+ 31  മരിച്ചവരുടെ പുനരു​ത്ഥാ​നത്തെ​ക്കു​റിച്ച്‌ ദൈവം നിങ്ങ​ളോട്‌, 32  ‘ഞാൻ അബ്രാ​ഹാ​മി​ന്റെ ദൈവ​വും യിസ്‌ഹാ​ക്കി​ന്റെ ദൈവ​വും യാക്കോ​ബി​ന്റെ ദൈവ​വും ആണ്‌’+ എന്നു പറഞ്ഞി​രി​ക്കു​ന്നതു നിങ്ങൾ വായി​ച്ചി​ട്ടി​ല്ലേ? ദൈവം മരിച്ച​വ​രു​ടെ ദൈവമല്ല, ജീവനു​ള്ള​വ​രു​ടെ ദൈവ​മാണ്‌.”+ 33  അതു കേട്ട്‌ ജനം യേശു​വി​ന്റെ പഠിപ്പി​ക്ക​ലിൽ വിസ്‌മ​യി​ച്ചു.+ 34  യേശു സദൂക്യ​രെ മിണ്ടാ​താ​ക്കിയെന്നു കേട്ടിട്ട്‌ പരീശ​ന്മാർ സംഘം ചേർന്ന്‌ വന്നു. 35  അവർക്കിടയിൽ നിയമ​ത്തിൽ പാണ്ഡി​ത്യ​മുള്ള ഒരാൾ യേശു​വി​നെ പരീക്ഷി​ക്കാൻ, 36  “ഗുരുവേ, നിയമ​ത്തി​ലെ ഏറ്റവും വലിയ കല്‌പന ഏതാണ്‌” എന്നു ചോദി​ച്ചു.+ 37  യേശു അയാ​ളോ​ടു പറഞ്ഞു: “‘നിന്റെ ദൈവ​മായ യഹോവയെ* നീ നിന്റെ മുഴു​ഹൃ​ദ​യത്തോ​ടും നിന്റെ മുഴുദേഹിയോടും* നിന്റെ മുഴു​മ​നസ്സോ​ടും കൂടെ സ്‌നേ​ഹി​ക്കണം.’+ 38  ഇതാണ്‌ ഏറ്റവും വലിയ​തും ഒന്നാമത്തേ​തും ആയ കല്‌പന. 39  ഇതുപോലുള്ളതാണു രണ്ടാമത്തേ​തും: ‘നിന്നെപ്പോലെ​തന്നെ നിന്റെ അയൽക്കാ​രനെ​യും സ്‌നേ​ഹി​ക്കണം.’+ 40  മുഴുനിയമവും+ പ്രവാ​ച​ക​വ​ച​ന​ങ്ങ​ളും ഈ രണ്ടു കല്‌പ​ന​ക​ളിൽ അധിഷ്‌ഠി​ത​മാണ്‌.” 41  പരീശന്മാരുടെ ആ സംഘ​ത്തോ​ടു യേശു ചോദി​ച്ചു:+ 42  “ക്രിസ്‌തു​വിനെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? ക്രിസ്‌തു ആരുടെ മകനാണ്‌?” “ദാവീ​ദി​ന്റെ”+ എന്ന്‌ അവർ പറഞ്ഞു. 43  യേശു അവരോ​ടു ചോദി​ച്ചു: “പിന്നെ എങ്ങനെ​യാ​ണു ദാവീദ്‌ ദൈവാ​ത്മാ​വി​ന്റെ പ്രചോദനത്താൽ+ ക്രിസ്‌തു​വി​നെ കർത്താവ്‌ എന്നു വിളി​ക്കു​ന്നത്‌? 44  ‘“ഞാൻ നിന്റെ ശത്രു​ക്കളെ നിന്റെ കാൽക്കീ​ഴാ​ക്കു​ന്ന​തു​വരെ എന്റെ വലതു​വ​ശത്ത്‌ ഇരിക്കുക” എന്ന്‌ യഹോവ* എന്റെ കർത്താ​വിനോ​ടു പറഞ്ഞു’+ എന്നു ദാവീദ്‌ പറഞ്ഞല്ലോ. 45  ദാവീദ്‌ ക്രിസ്‌തു​വി​നെ ‘കർത്താവ്‌’ എന്നു വിളി​ക്കുന്നെ​ങ്കിൽ ക്രിസ്‌തു എങ്ങനെ ദാവീ​ദി​ന്റെ മകനാ​കും?”+ 46  മറുപടിയായി യേശു​വിനോട്‌ ഒരു വാക്കുപോ​ലും പറയാൻ ആർക്കും കഴിഞ്ഞില്ല; അന്നുമു​തൽ ആരും യേശു​വിനോട്‌ ഒന്നും ചോദി​ക്കാൻ ധൈര്യപ്പെ​ട്ടു​മില്ല.

അടിക്കുറിപ്പുകള്‍

അഥവാ “ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യം.”
അഥവാ “നിയമാ​നു​സൃ​ത​മാ​ണോ.”
അനു. ബി14 കാണുക.
അനു. എ5 കാണുക.
പദാവലിയിൽ “ദേഹി” കാണുക.
അനു. എ5 കാണുക.