മത്തായി എഴുതിയത്‌ 23:1-39

  • ശാസ്‌ത്രി​മാ​രെ​യും പരീശ​ന്മാ​രെ​യും അനുക​രി​ക്ക​രുത്‌ (1-12)

  • ശാസ്‌ത്രി​മാ​രു​ടെ​യും പരീശ​ന്മാ​രു​ടെ​യും കാര്യം കഷ്ടം (13-36)

  • യരുശ​ലേ​മി​നെ ഓർത്ത്‌ യേശു വിലപി​ക്കു​ന്നു (37-39)

23  പിന്നെ യേശു ജനക്കൂ​ട്ടത്തോ​ടും ശിഷ്യ​ന്മാരോ​ടും പറഞ്ഞു:  “ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും മോശ​യു​ടെ ഇരിപ്പി​ട​ത്തിൽ ഇരിക്കു​ന്നു.  അതുകൊണ്ട്‌ അവർ നിങ്ങ​ളോ​ടു പറയു​ന്നതെ​ല്ലാം അനുസ​രി​ക്കു​ക​യും അനുഷ്‌ഠി​ക്കു​ക​യും ചെയ്യുക.+ എന്നാൽ അവർ ചെയ്യു​ന്ന​തുപോ​ലെ ചെയ്യരു​ത്‌. കാരണം അവർ പറയുന്നെ​ങ്കി​ലും അതു​പോ​ലെ പ്രവർത്തി​ക്കു​ന്നില്ല.  അവർ ഭാരമുള്ള ചുമടു​കൾ കെട്ടി മനുഷ്യ​രു​ടെ തോളിൽ വെച്ചുകൊ​ടു​ക്കു​ന്നു.+ എന്നാൽ ചെറു​വി​രൽകൊ​ണ്ടുപോ​ലും അതൊന്ന്‌ അനക്കാൻ അവർക്കു മനസ്സില്ല.+  മനുഷ്യരെ കാണി​ക്കാ​നാണ്‌ അവർ ഓരോ​ന്നും ചെയ്യു​ന്നത്‌.+ അവർ രക്ഷയായി കെട്ടിക്കൊണ്ടുനടക്കുന്ന+ വേദവാ​ക്യച്ചെ​പ്പു​ക​ളു​ടെ വലുപ്പം കൂട്ടു​ക​യും വസ്‌ത്ര​ങ്ങ​ളു​ടെ തൊങ്ങൽ വലുതാ​ക്കു​ക​യും ചെയ്യുന്നു.+  അത്താഴവിരുന്നുകളിൽ പ്രമു​ഖ​സ്ഥാ​ന​വും സിന​ഗോ​ഗു​ക​ളിൽ മുൻനിരയും*+  ചന്തസ്ഥലങ്ങളിൽ ആളുകൾ അഭിവാ​ദനം ചെയ്യു​ന്ന​തും റബ്ബി* എന്നു വിളി​ക്കു​ന്ന​തും അവർ ഇഷ്ടപ്പെ​ടു​ന്നു.  എന്നാൽ നിങ്ങളോ, ആരും നിങ്ങളെ റബ്ബി എന്നു വിളി​ക്കാൻ സമ്മതി​ക്ക​രുത്‌. കാരണം ഒരാൾ മാത്ര​മാ​ണു നിങ്ങളു​ടെ ഗുരു,+ നിങ്ങളോ എല്ലാവ​രും സഹോ​ദ​ര​ന്മാർ.  ഭൂമിയിൽ ആരെയും പിതാവ്‌ എന്നു വിളി​ക്ക​രുത്‌. ഒരാൾ മാത്ര​മാ​ണു നിങ്ങളു​ടെ പിതാവ്‌;+ സ്വർഗ​സ്ഥൻതന്നെ. 10  ആരും നിങ്ങളെ നേതാ​ക്ക​ന്മാർ എന്നു വിളി​ക്കാ​നും സമ്മതി​ക്ക​രുത്‌. ഒരാൾ മാത്ര​മാ​ണു നിങ്ങളു​ടെ നേതാവ്‌; അതു ക്രിസ്‌തു​വാണ്‌. 11  നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യു​ന്ന​വ​നാ​കണം.+ 12  തന്നെത്തന്നെ ഉയർത്തുന്നവനെ+ ദൈവം താഴ്‌ത്തും. തന്നെത്തന്നെ താഴ്‌ത്തുന്നവനെയോ+ ദൈവം ഉയർത്തും. 13  “കപടഭ​ക്ത​രായ ശാസ്‌ത്രി​മാ​രേ, പരീശ​ന്മാ​രേ, നിങ്ങളു​ടെ കാര്യം കഷ്ടം! നിങ്ങൾ മനുഷ്യർക്കു സ്വർഗ​രാ​ജ്യം അടച്ചു​ക​ള​യു​ന്നു. നിങ്ങളോ കടക്കു​ന്നില്ല, കടക്കാൻ ശ്രമി​ക്കു​ന്ന​വരെ അതിനു സമ്മതി​ക്കു​ന്നു​മില്ല.+ 14  *—— 15  “കപടഭക്തരായ+ ശാസ്‌ത്രി​മാ​രേ, പരീശ​ന്മാ​രേ, നിങ്ങളു​ടെ കാര്യം കഷ്ടം! ഒരാളെ നിങ്ങളു​ടെ മതത്തിൽ ചേർക്കാൻ* നിങ്ങൾ കരയും കടലും ചുറ്റി​സ​ഞ്ച​രി​ക്കു​ന്നു. അയാൾ ചേർന്നു​ക​ഴി​യുമ്പോ​ഴോ നിങ്ങൾ അയാളെ ഗീഹെന്നയ്‌ക്കു* നിങ്ങ​ളെ​ക്കാൾ ഇരട്ടി അർഹനാ​ക്കു​ന്നു. 16  “‘ആരെങ്കി​ലും ദേവാ​ല​യത്തെക്കൊണ്ട്‌ സത്യം ചെയ്‌താൽ സാരമില്ല എന്നും ദേവാ​ല​യ​ത്തി​ലെ സ്വർണ​ത്തെ​ക്കൊ​ണ്ട്‌ സത്യം ചെയ്‌താൽ അതു നിറ​വേ​റ്റാൻ അയാൾ കടപ്പെ​ട്ടവൻ’+ എന്നും പറയുന്ന അന്ധരായ വഴികാ​ട്ടി​കളേ,+ നിങ്ങളു​ടെ കാര്യം കഷ്ടം! 17  വിഡ്‌ഢികളേ, അന്ധന്മാരേ, ഏതാണു വലിയത്‌? സ്വർണ​മോ സ്വർണത്തെ പവി​ത്ര​മാ​ക്കുന്ന ദേവാ​ല​യ​മോ? 18  ‘ആരെങ്കി​ലും യാഗപീ​ഠത്തെക്കൊണ്ട്‌ സത്യം ചെയ്‌താൽ സാരമില്ല; അതി​ന്മേ​ലുള്ള കാഴ്‌ച​യെ​ക്കൊ​ണ്ട്‌ സത്യം ചെയ്‌താൽ അതു നിറ​വേ​റ്റാൻ അയാൾ കടപ്പെ​ട്ടവൻ’ എന്നും നിങ്ങൾ പറയുന്നു. 19  അന്ധന്മാരേ, ഏതാണു വലിയത്‌? കാഴ്‌ച​യോ കാഴ്‌ചയെ പവി​ത്ര​മാ​ക്കുന്ന യാഗപീ​ഠ​മോ? 20  അതുകൊണ്ട്‌ യാഗപീ​ഠത്തെക്കൊണ്ട്‌ സത്യം ചെയ്യു​ന്നവൻ അതി​നെ​യും അതിലുള്ള സകല​ത്തെ​യും കൊണ്ട്‌ സത്യം ചെയ്യുന്നു. 21  ദേവാലയത്തെക്കൊണ്ട്‌ സത്യം ചെയ്യു​ന്നവൻ അതി​നെ​യും അതിൽ വസിക്കുന്നവനെയും+ കൊണ്ട്‌ സത്യം ചെയ്യുന്നു. 22  സ്വർഗത്തെക്കൊണ്ട്‌ സത്യം ചെയ്യു​ന്നവൻ ദൈവ​സിം​ഹാ​സ​നത്തെ​യും അതിൽ ഇരിക്കു​ന്ന​വനെ​യും കൊണ്ട്‌ സത്യം ചെയ്യുന്നു. 23  “കപടഭ​ക്ത​രായ ശാസ്‌ത്രി​മാ​രേ, പരീശ​ന്മാ​രേ, നിങ്ങളു​ടെ കാര്യം കഷ്ടം! നിങ്ങൾ പുതിന, ചതകുപ്പ, ജീരകം എന്നിവ​യു​ടെ പത്തി​ലൊ​ന്നു കൊടു​ക്കു​ന്നു.+ എന്നാൽ ന്യായം,+ കരുണ,+ വിശ്വ​സ്‌തത എന്നിങ്ങനെ നിയമ​ത്തി​ലെ പ്രാധാ​ന്യമേ​റിയ കാര്യങ്ങൾ നിങ്ങൾ അവഗണി​ച്ചി​രി​ക്കു​ന്നു. ആദ്യ​ത്തേതു ചെയ്യു​ന്നതോടൊ​പ്പം നിങ്ങൾ രണ്ടാമത്തേ​തും ചെയ്യേ​ണ്ടി​യി​രു​ന്നു.+ 24  അന്ധരായ വഴികാ​ട്ടി​കളേ,+ നിങ്ങൾ കൊതുകിനെ+ അരി​ച്ചെ​ടു​ക്കു​ന്നു. പക്ഷേ ഒട്ടകത്തെ വിഴു​ങ്ങി​ക്ക​ള​യു​ന്നു!+ 25  “കപടഭ​ക്ത​രായ ശാസ്‌ത്രി​മാ​രേ, പരീശ​ന്മാ​രേ, നിങ്ങളു​ടെ കാര്യം കഷ്ടം! നിങ്ങൾ പാനപാത്ര​ത്തിന്റെ​യും തളിക​യുടെ​യും പുറം വൃത്തി​യാ​ക്കു​ന്നു.+ അവയുടെ അകം നിറയെ അത്യാഗ്രഹവും*+ സ്വാർഥതയും+ ആണ്‌. 26  അന്ധനായ പരീശാ, പാനപാത്ര​ത്തിന്റെ​യും തളിക​യുടെ​യും അകം ആദ്യം വൃത്തി​യാ​ക്കുക. അപ്പോൾ പുറവും വൃത്തി​യാ​യിക്കൊ​ള്ളും. 27  “കപടഭക്തരായ+ ശാസ്‌ത്രി​മാ​രേ, പരീശ​ന്മാ​രേ, നിങ്ങളു​ടെ കാര്യം കഷ്ടം! നിങ്ങൾ വെള്ള പൂശിയ ശവക്കല്ല​റ​കൾപോലെ​യാണ്‌.+ അവ പുറമേ ഭംഗി​യു​ള്ള​താണ്‌. അകത്തോ മരിച്ച​വ​രു​ടെ അസ്ഥിക​ളും എല്ലാ തരം അശുദ്ധി​യും നിറഞ്ഞി​രി​ക്കു​ന്നു. 28  അങ്ങനെതന്നെ, നിങ്ങളും പുറമേ നീതി​മാ​ന്മാ​രാണ്‌; പക്ഷേ അകമേ കാപട്യ​വും ധിക്കാരവും* നിറഞ്ഞി​രി​ക്കു​ന്നു.+ 29  “കപടഭക്തരായ+ ശാസ്‌ത്രി​മാ​രേ, പരീശ​ന്മാ​രേ, നിങ്ങളു​ടെ കാര്യം കഷ്ടം! നിങ്ങൾ പ്രവാ​ച​ക​ന്മാർക്കു ശവകു​ടീ​രങ്ങൾ പണിതും നീതി​മാ​ന്മാ​രു​ടെ കല്ലറകൾ അലങ്കരി​ച്ചും കൊണ്ട്‌,+ 30  ‘പൂർവി​ക​രു​ടെ കാലത്ത്‌ ഞങ്ങളു​ണ്ടാ​യി​രുന്നെ​ങ്കിൽ പ്രവാ​ച​ക​ന്മാ​രു​ടെ രക്തം ചൊരി​യാൻ ഞങ്ങൾ അവർക്കു കൂട്ടു​നിൽക്കി​ല്ലാ​യി​രു​ന്നു’ എന്നു പറയുന്നു. 31  അങ്ങനെ, പ്രവാ​ച​ക​ന്മാ​രെ കൊന്നവരുടെ+ പുത്ര​ന്മാരെന്നു നിങ്ങൾക്കെ​തി​രെ നിങ്ങൾതന്നെ സാക്ഷി പറയുന്നു. 32  അതുകൊണ്ട്‌ നിങ്ങളു​ടെ പൂർവി​ക​രു​ടെ പാപത്തി​ന്റെ അളവു​പാ​ത്രം നിങ്ങൾ നിറച്ചുകൊ​ള്ളൂ. 33  “സർപ്പങ്ങളേ, അണലി​സ​ന്ത​തി​കളേ,+ നിങ്ങൾ ഗീഹെന്നാവിധിയിൽനിന്ന്‌*+ എങ്ങനെ രക്ഷപ്പെ​ടും? 34  അതുകൊണ്ട്‌ ഞാൻ പ്രവാചകന്മാരെയും+ ജ്ഞാനി​കളെ​യും ഉപദേഷ്ടാക്കളെയും+ നിങ്ങളു​ടെ അടു​ത്തേക്ക്‌ അയയ്‌ക്കു​ന്നു. അവരിൽ ചിലരെ നിങ്ങൾ കൊല്ലുകയും+ സ്‌തം​ഭ​ത്തിലേ​റ്റു​ക​യും ചെയ്യും. മറ്റു ചിലരെ നിങ്ങൾ സിന​ഗോ​ഗു​ക​ളിൽവെച്ച്‌ ചാട്ടയ്‌ക്ക്‌ അടിക്കുകയും+ നഗരംതോ​റും വേട്ടയാടുകയും+ ചെയ്യും. 35  അങ്ങനെ, നീതി​മാ​നായ ഹാബേ​ലി​ന്റെ രക്തംമുതൽ+ വിശു​ദ്ധ​മ​ന്ദി​ര​ത്തി​നും യാഗപീ​ഠ​ത്തി​നും ഇടയ്‌ക്കു​വെച്ച്‌ നിങ്ങൾ കൊന്നു​കളഞ്ഞ ബരെഖ്യ​യു​ടെ മകനായ സെഖര്യ​യു​ടെ രക്തംവരെ,+ ഭൂമി​യിൽ ചൊരി​ഞ്ഞി​ട്ടുള്ള നീതി​യുള്ള രക്തം മുഴുവൻ നിങ്ങളു​ടെ മേൽ വരും. 36  ഇതെല്ലാം ഈ തലമു​റ​യു​ടെ മേൽ വരും എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു. 37  “യരുശ​ലേമേ, യരുശ​ലേമേ, പ്രവാ​ച​ക​ന്മാ​രെ കൊല്ലു​ക​യും നിന്റെ അടു​ത്തേക്ക്‌ അയയ്‌ക്കു​ന്ന​വരെ കല്ലെറിയുകയും+ ചെയ്യു​ന്ന​വളേ, കോഴി കുഞ്ഞു​ങ്ങളെ ചിറകിൻകീ​ഴിൽ ഒന്നിച്ചു​കൂ​ട്ടു​ന്ന​തുപോ​ലെ നിന്റെ മക്കളെ ഒന്നിച്ചു​കൂ​ട്ടാൻ ഞാൻ എത്രയോ തവണ ആഗ്രഹി​ച്ചു! പക്ഷേ നിങ്ങൾക്ക്‌ അത്‌ ഇഷ്ടമല്ലാ​യി​രു​ന്നു.+ 38  നിങ്ങളുടെ ഈ ഭവനത്തെ ഇതാ, ഉപേക്ഷി​ച്ചി​രി​ക്കു​ന്നു!*+ 39  ‘യഹോവയുടെ* നാമത്തിൽ വരുന്നവൻ അനുഗൃ​ഹീ​തൻ’+ എന്നു നിങ്ങൾ പറയു​ന്ന​തു​വരെ നിങ്ങൾ ഇനി എന്നെ കാണില്ല എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.”

അടിക്കുറിപ്പുകള്‍

അഥവാ “ഏറ്റവും നല്ല ഇരിപ്പി​ട​ങ്ങ​ളും.”
അഥവാ “ഗുരു.”
അനു. എ3 കാണുക.
അഥവാ “മതപരി​വർത്തനം നടത്താൻ.”
പദാവലി കാണുക.
അഥവാ “കൊള്ള​മു​ത​ലും.”
അഥവാ “നിയമ​ലം​ഘ​ന​വും.”
പദാവലി കാണുക.
മറ്റൊരു സാധ്യത “ആൾപ്പാർപ്പി​ല്ലാത്ത നിലയിൽ വിട്ടി​രി​ക്കു​ന്നു.”
അനു. എ5 കാണുക.