മത്തായി എഴുതിയത്‌ 24:1-51

  • ക്രിസ്‌തു​വി​ന്റെ സാന്നി​ധ്യ​ത്തി​ന്റെ അടയാളം (1-51)

    • യുദ്ധം, ക്ഷാമം, ഭൂകമ്പം (7)

    • സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കും (14)

    • മഹാകഷ്ടത (21, 22)

    • മനുഷ്യ​പു​ത്രന്റെ അടയാളം (30)

    • അത്തി മരം (32-34)

    • നോഹ​യു​ടെ നാളു​പോ​ലെ (37-39)

    • എപ്പോ​ഴും ഉണർന്നി​രി​ക്കുക (42-44)

    • വിശ്വ​സ്‌ത​നായ അടിമ​യും ദുഷ്ടനായ അടിമ​യും (45-51)

24  യേശു ദേവാ​ലയം വിട്ട്‌ പോകു​മ്പോൾ, ദേവാ​ല​യ​വും അതിന്റെ മതിലു​ക​ളും കാണി​ച്ചുകൊ​ടു​ക്കാൻ ശിഷ്യ​ന്മാർ യേശു​വി​ന്റെ അടുത്ത്‌ ചെന്നു.  യേശു അവരോ​ടു പറഞ്ഞു: “ഇവയെ​ല്ലാം നിങ്ങൾ കാണു​ന്നി​ല്ലേ? എന്നാൽ ഒരു കല്ലിന്മേൽ മറ്റൊരു കല്ലു കാണാത്ത രീതി​യിൽ ഇതെല്ലാം ഇടിച്ചു​ത​കർക്കുന്ന സമയം വരും എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.”+  യേശു ഒലിവു​മ​ല​യിൽ ഇരിക്കു​മ്പോൾ, ശിഷ്യ​ന്മാർ തനിച്ച്‌ യേശു​വി​ന്റെ അടുത്ത്‌ ചെന്ന്‌ ഇങ്ങനെ ചോദി​ച്ചു: “ഇതെല്ലാം എപ്പോ​ഴാ​യി​രി​ക്കും സംഭവി​ക്കുക? അങ്ങയുടെ സാന്നിധ്യത്തിന്റെയും*+ വ്യവസ്ഥിതി* അവസാനിക്കാൻപോകുന്നു+ എന്നതിന്റെ​യും അടയാളം എന്തായി​രി​ക്കും, ഞങ്ങൾക്കു പറഞ്ഞു​ത​രാ​മോ?”  അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “ആരും നിങ്ങളെ വഴി​തെ​റ്റി​ക്കാ​തി​രി​ക്കാൻ സൂക്ഷി​ക്കണം.+  ‘ഞാൻ ക്രിസ്‌തു​വാണ്‌’ എന്നു പറഞ്ഞ്‌ പലരും എന്റെ നാമത്തിൽ വന്ന്‌ അനേകരെ വഴി​തെ​റ്റി​ക്കും.+  യുദ്ധകോലാഹലങ്ങളും യുദ്ധങ്ങളെ​ക്കു​റി​ച്ചുള്ള വാർത്ത​ക​ളും നിങ്ങൾ കേൾക്കും. പക്ഷേ, പേടി​ക്ക​രുത്‌. അവ സംഭവിക്കേ​ണ്ട​താണ്‌. എന്നാൽ അത്‌ അവസാ​നമല്ല.+  “ജനത ജനതയ്‌ക്ക്‌ എതി​രെ​യും രാജ്യം രാജ്യത്തിന്‌+ എതി​രെ​യും എഴു​ന്നേൽക്കും. ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാമങ്ങളും+ ഭൂകമ്പ​ങ്ങ​ളും ഉണ്ടാകും.+  ഇതൊക്കെ പ്രസവവേ​ദ​ന​യു​ടെ ആരംഭം മാത്ര​മാണ്‌.  “അന്ന്‌ ആളുകൾ നിങ്ങളെ ഉപദ്ര​വി​ക്കാൻ ഏൽപ്പി​ച്ചുകൊ​ടു​ക്കും.+ അവർ നിങ്ങളെ കൊല്ലും.+ എന്റെ പേര്‌ നിമിത്തം എല്ലാ ജനതക​ളും നിങ്ങളെ വെറു​ക്കും.+ 10  അപ്പോൾ പലരും വിശ്വാ​സ​ത്തിൽനിന്ന്‌ വീണുപോ​കു​ക​യും പരസ്‌പരം ഒറ്റി​ക്കൊ​ടു​ക്കു​ക​യും വെറു​ക്കു​ക​യും ചെയ്യും. 11  ധാരാളം കള്ളപ്ര​വാ​ച​ക​ന്മാർ എഴു​ന്നേറ്റ്‌ അനേകരെ വഴി​തെ​റ്റി​ക്കും.+ 12  നിയമലംഘനം വർധി​ച്ചു​വ​രു​ന്നതു കണ്ട്‌ മിക്കവ​രുടെ​യും സ്‌നേഹം തണുത്തുപോ​കും. 13  എന്നാൽ അവസാ​നത്തോ​ളം സഹിച്ചു​നിൽക്കു​ന്നവൻ രക്ഷ നേടും.+ 14  ദൈവരാജ്യത്തിന്റെ ഈ സന്തോ​ഷ​വാർത്ത എല്ലാ ജനതകളും+ അറിയാ​നാ​യി ഭൂലോ​കത്തെ​ങ്ങും പ്രസം​ഗി​ക്കപ്പെ​ടും. അപ്പോൾ അവസാനം വരും. 15  “അതു​കൊണ്ട്‌ ദാനി​യേൽ പ്രവാ​ചകൻ പറഞ്ഞതുപോ​ലെ, നാശം വിതയ്‌ക്കുന്ന മ്ലേച്ഛവ​സ്‌തു വിശു​ദ്ധ​സ്ഥ​ലത്ത്‌ നിൽക്കു​ന്നതു കാണുമ്പോൾ+ (വായന​ക്കാ​രൻ വിവേ​ചിച്ചെ​ടു​ക്കട്ടെ.) 16  യഹൂദ്യയിലുള്ളവർ മലകളി​ലേക്ക്‌ ഓടിപ്പോ​കട്ടെ.+ 17  പുരമുകളിൽ നിൽക്കു​ന്നവൻ വീട്ടി​ലു​ള്ളത്‌ എടുക്കാൻ താഴെ ഇറങ്ങരു​ത്‌. 18  വയലിലായിരിക്കുന്നവൻ പുറങ്കു​പ്പാ​യം എടുക്കാൻ വീട്ടി​ലേക്കു തിരി​ച്ചുപോ​ക​രുത്‌. 19  ആ നാളു​ക​ളിൽ ഗർഭി​ണി​ക​ളുടെ​യും മുലയൂ​ട്ടു​ന്ന​വ​രുടെ​യും കാര്യം കഷ്ടംതന്നെ! 20  നിങ്ങൾക്ക്‌ ഓടിപ്പോകേ​ണ്ടി​വ​രു​ന്നതു മഞ്ഞുകാ​ല​ത്തോ ശബത്തു​ദി​വ​സ​ത്തി​ലോ ആകാതി​രി​ക്കാൻ പ്രാർഥി​ച്ചുകൊ​ണ്ടി​രി​ക്കുക. 21  കാരണം ലോകാ​രം​ഭം​മു​തൽ ഇന്നുവരെ സംഭവി​ച്ചി​ട്ടി​ല്ലാ​ത്ത​തും പിന്നെ ഒരിക്ക​ലും സംഭവി​ക്കി​ല്ലാ​ത്ത​തും ആയ മഹാകഷ്ടത+ അന്ന്‌ ഉണ്ടാകും. 22  ആ നാളുകൾ വെട്ടി​ച്ചു​രു​ക്കു​ന്നില്ലെ​ങ്കിൽ ആരും രക്ഷപ്പെ​ടില്ല. എന്നാൽ തിര​ഞ്ഞെ​ടു​ക്കപ്പെ​ട്ട​വരെപ്രതി ആ നാളുകൾ വെട്ടി​ച്ചു​രു​ക്കും.+ 23  “അന്ന്‌ ആരെങ്കി​ലും നിങ്ങ​ളോട്‌, ‘ഇതാ, ക്രിസ്‌തു ഇവിടെ’+ എന്നോ ‘അതാ അവിടെ’ എന്നോ പറഞ്ഞാൽ വിശ്വ​സി​ക്ക​രുത്‌.+ 24  കാരണം കള്ളക്രി​സ്‌തു​ക്ക​ളും കള്ളപ്രവാചകന്മാരും+ എഴു​ന്നേറ്റ്‌, കഴിയുമെ​ങ്കിൽ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​വരെപ്പോ​ലും വഴി​തെ​റ്റി​ക്കാൻ വലിയ അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും കാണി​ക്കും.+ 25  ഇതാ, ഞാൻ നിങ്ങൾക്കു മുന്നറി​യി​പ്പു തന്നിരി​ക്കു​ന്നു! 26  അതുകൊണ്ട്‌ ആളുകൾ നിങ്ങ​ളോട്‌, ‘അതാ, ക്രിസ്‌തു വിജന​ഭൂ​മി​യിൽ’ എന്നു പറഞ്ഞാൽ നിങ്ങൾ പുറ​പ്പെ​ട​രുത്‌. ‘ഇതാ, ഉൾമു​റി​യിൽ’ എന്നു പറഞ്ഞാൽ വിശ്വ​സി​ക്കു​ക​യു​മ​രുത്‌.+ 27  കാരണം കിഴക്കു​നിന്ന്‌ പുറ​പ്പെ​ടുന്ന മിന്നൽ പടിഞ്ഞാ​റു​വരെ പ്രകാ​ശി​ക്കു​ന്ന​തുപോലെ​യാ​യിരി​ക്കും മനുഷ്യ​പുത്രന്റെ സാന്നി​ധ്യ​വും.*+ 28  ശവമുള്ളിടത്ത്‌ കഴുക​ന്മാർ വന്നുകൂ​ടും.+ 29  “ആ നാളു​ക​ളി​ലെ കഷ്ടത കഴിയുന്ന ഉടനെ സൂര്യൻ ഇരുണ്ടുപോ​കും.+ ചന്ദ്രൻ വെളിച്ചം തരില്ല. നക്ഷത്രങ്ങൾ ആകാശ​ത്തു​നിന്ന്‌ വീഴും. ആകാശ​ത്തി​ലെ ശക്തികൾ ആടിയു​ല​യും.+ 30  അപ്പോൾ മനുഷ്യ​പുത്രന്റെ അടയാളം ആകാശത്ത്‌ ദൃശ്യ​മാ​കും. ഭൂമി​യി​ലെ എല്ലാ ഗോ​ത്ര​ങ്ങ​ളും നെഞ്ചത്ത​ടിച്ച്‌ വിലപി​ക്കും.+ മനുഷ്യ​പു​ത്രൻ ശക്തി​യോടെ​യും വലിയ മഹത്ത്വത്തോടെ​യും ആകാശമേ​ഘ​ങ്ങ​ളിൽ വരുന്നത്‌ അവർ കാണും.+ 31  തിരഞ്ഞെടുത്തിരിക്കുന്നവരെ ആകാശ​ത്തി​ന്റെ ഒരറ്റം​മു​തൽ മറ്റേ അറ്റംവരെ നാലു ദിക്കിൽനിന്നും* കൂട്ടിച്ചേർക്കാൻ+ മനുഷ്യ​പു​ത്രൻ തന്റെ ദൂതന്മാ​രെ ഉച്ചത്തി​ലുള്ള കാഹള​ശ​ബ്ദ​ത്തി​ന്റെ അകമ്പടിയോ​ടെ അയയ്‌ക്കും. 32  “അത്തി മരത്തിന്റെ ദൃഷ്ടാ​ന്ത​ത്തിൽനിന്ന്‌ പഠിക്കുക: അതിന്റെ ഇളങ്കൊ​മ്പു തളിർക്കു​മ്പോൾ വേനൽ അടു​ത്തെന്നു നിങ്ങൾ അറിയു​ന്ന​ല്ലോ.+ 33  അതുപോലെ, ഇതെല്ലാം കാണു​മ്പോൾ മനുഷ്യ​പു​ത്രൻ അടുത്ത്‌ എത്തി​യെന്ന്‌, അവൻ വാതിൽക്ക​ലുണ്ടെന്ന്‌,+ മനസ്സി​ലാ​ക്കിക്കൊ​ള്ളുക. 34  ഇതെല്ലാം സംഭവി​ക്കു​ന്ന​തു​വരെ ഈ തലമുറ ഒരു കാരണ​വ​ശാ​ലും നീങ്ങിപ്പോ​കില്ല എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു. 35  ആകാശവും ഭൂമി​യും നീങ്ങിപ്പോ​കും. എന്റെ വാക്കു​ക​ളോ ഒരിക്ക​ലും നീങ്ങിപ്പോ​കില്ല.+ 36  “ആ ദിവസ​വും മണിക്കൂ​റും പിതാ​വി​ന​ല്ലാ​തെ ആർക്കും, സ്വർഗ​ത്തി​ലെ ദൂതന്മാർക്കോ പുത്ര​നുപോ​ലു​മോ അറിയില്ല.+ 37  നോഹയുടെ നാളുകൾപോലെതന്നെ+ ആയിരി​ക്കും മനുഷ്യ​പുത്രന്റെ സാന്നി​ധ്യ​വും.*+ 38  ജലപ്രളയത്തിനു മുമ്പുള്ള നാളു​ക​ളിൽ, നോഹ പെട്ടക​ത്തിൽ കയറിയ+ നാൾവരെ അവർ തിന്നും കുടി​ച്ചും പുരു​ഷ​ന്മാർ വിവാഹം കഴിച്ചും സ്‌ത്രീ​കളെ വിവാഹം കഴിച്ചുകൊ​ടു​ത്തും പോന്നു. 39  ജലപ്രളയം വന്ന്‌ അവരെ എല്ലാവരെ​യും തുടച്ചുനീക്കുന്നതുവരെ+ അവർ ശ്രദ്ധ കൊടു​ത്തതേ ഇല്ല. മനുഷ്യ​പുത്രന്റെ സാന്നി​ധ്യ​വും അങ്ങനെ​തന്നെ​യാ​യി​രി​ക്കും. 40  അന്നു രണ്ടു പുരു​ഷ​ന്മാർ വയലി​ലു​ണ്ടാ​യി​രി​ക്കും: ഒരാളെ കൂട്ടിക്കൊ​ണ്ടുപോ​കും, മറ്റേയാ​ളെ ഉപേക്ഷി​ക്കും. 41  രണ്ടു സ്‌ത്രീ​കൾ ഒരു തിരി​ക​ല്ലിൽ പൊടി​ച്ചുകൊ​ണ്ടി​രി​ക്കും. ഒരാളെ കൂട്ടിക്കൊ​ണ്ടുപോ​കും, മറ്റേയാ​ളെ ഉപേക്ഷി​ക്കും.+ 42  അതുകൊണ്ട്‌ എപ്പോ​ഴും ഉണർന്നി​രി​ക്കുക.* നിങ്ങളു​ടെ കർത്താവ്‌ ഏതു ദിവസം വരു​മെന്നു നിങ്ങൾക്ക്‌ അറിയി​ല്ല​ല്ലോ.+ 43  “ഒരു കാര്യം ഓർക്കുക: കള്ളൻ വരുന്ന സമയം* വീട്ടു​കാ​രന്‌ അറിയാ​മാ​യി​രുന്നെ​ങ്കിൽ അയാൾ ഉണർന്നി​രുന്ന്‌ കള്ളൻ വീടു കവർച്ച ചെയ്യാ​തി​രി​ക്കാൻ നോക്കി​ല്ലാ​യി​രു​ന്നോ?+ 44  അതുപോലെതന്നെ, നിങ്ങൾ പ്രതീ​ക്ഷി​ക്കാത്ത സമയത്താ​യി​രി​ക്കും മനുഷ്യ​പു​ത്രൻ വരുന്നത്‌. അതു​കൊണ്ട്‌ നിങ്ങളും ഒരുങ്ങി​യി​രി​ക്കുക.+ 45  “വീട്ടുജോ​ലി​ക്കാർക്കു തക്കസമ​യത്ത്‌ ഭക്ഷണം കൊടു​ക്കാൻ യജമാനൻ അവരുടെ മേൽ നിയമിച്ച വിശ്വ​സ്‌ത​നും വിവേകിയും* ആയ അടിമ ആരാണ്‌?+ 46  ഏൽപ്പിച്ച ആ ജോലി അടിമ ചെയ്യു​ന്ന​താ​യി, യജമാനൻ വരു​മ്പോൾ കാണുന്നെ​ങ്കിൽ ആ അടിമ​യ്‌ക്കു സന്തോ​ഷി​ക്കാം!+ 47  യജമാനൻ തന്റെ എല്ലാ സ്വത്തു​ക്ക​ളുടെ​യും ചുമതല അയാളെ ഏൽപ്പി​ക്കും എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു. 48  “എന്നാൽ ദുഷ്ടനായ ആ അടിമ എന്നെങ്കി​ലും, ‘എന്റെ യജമാനൻ വരാൻ താമസി​ക്കു​ന്നു’ എന്നു ഹൃദയ​ത്തിൽ പറഞ്ഞ്‌+ 49  കൂടെയുള്ള അടിമ​കളെ അടിക്കാ​നും കുടി​യ​ന്മാരോ​ടു​കൂ​ടെ തിന്നു​കു​ടി​ക്കാ​നും തുടങ്ങുന്നെ​ങ്കിൽ, 50  അയാൾ പ്രതീ​ക്ഷി​ക്കാത്ത ദിവസം, അയാൾക്ക്‌ അറിയി​ല്ലാത്ത സമയത്ത്‌+ യജമാനൻ വന്ന്‌ 51  അയാളെ കഠിന​മാ​യി ശിക്ഷിച്ച്‌ കപടഭ​ക്ത​രു​ടെ കൂട്ടത്തി​ലേക്കു തള്ളും. അവിടെ കിടന്ന്‌ അയാൾ കരഞ്ഞ്‌ നിരാ​ശയോ​ടെ പല്ലിറു​മ്മും.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “യുഗം.” പദാവലി കാണുക.
പദാവലി കാണുക.
അക്ഷ. “നാലു കാറ്റിൽനി​ന്നും.”
പദാവലി കാണുക.
അഥവാ “ഉണർവോ​ടി​രി​ക്കുക.”
അക്ഷ. “യാമം.”
അഥവാ “ബുദ്ധി​മാ​നും.”