മത്തായി എഴുതിയത്‌ 25:1-46

  • ക്രിസ്‌തു​വി​ന്റെ സാന്നി​ധ്യ​ത്തി​ന്റെ അടയാളം (1-46)

    • പത്തു കന്യക​മാ​രു​ടെ ദൃഷ്ടാന്തം (1-13)

    • താലന്തു​ക​ളു​ടെ ദൃഷ്ടാന്തം (14-30)

    • ചെമ്മരി​യാ​ടു​ക​ളും കോലാ​ടു​ക​ളും (31-46)

25  “സ്വർഗ​രാ​ജ്യം, മണവാളനെ+ വരവേൽക്കാൻ വിളക്കുകളുമായി+ പുറപ്പെട്ട പത്തു കന്യക​മാരെപ്പോലെ​യാണ്‌.  അവരിൽ അഞ്ചു പേർ വിവേ​ക​മി​ല്ലാ​ത്ത​വ​രും അഞ്ചു പേർ വിവേകമതികളും* ആയിരു​ന്നു.+  വിവേകമില്ലാത്തവർ വിളക്കു​കൾ എടു​ത്തെ​ങ്കി​ലും എണ്ണ എടുത്തില്ല.  എന്നാൽ വിവേ​ക​മ​തി​കൾ വിളക്കു​കളോടൊ​പ്പം പാത്ര​ങ്ങ​ളിൽ എണ്ണയും എടുത്തു.  മണവാളൻ വരാൻ വൈകി​യപ്പോൾ എല്ലാവർക്കും മയക്കം വന്നു; അവർ ഉറങ്ങിപ്പോ​യി.  അർധരാത്രിയായപ്പോൾ ഇങ്ങനെ വിളി​ച്ചു​പ​റ​യു​ന്നതു കേട്ടു: ‘ഇതാ, മണവാളൻ വരുന്നു! വരവേൽക്കാൻ പുറ​പ്പെടൂ!’  അപ്പോൾ കന്യക​മാർ എല്ലാവ​രും എഴു​ന്നേറ്റ്‌ വിളക്കു​കൾ ഒരുക്കി.+  വിവേകമില്ലാത്തവർ വിവേ​ക​മ​തി​കളോട്‌, ‘ഞങ്ങളുടെ വിളക്കു​കൾ കെട്ടുപോ​കാ​റാ​യി; നിങ്ങളു​ടെ എണ്ണയിൽ കുറച്ച്‌ ഞങ്ങൾക്കും തരൂ’ എന്നു പറഞ്ഞു.  അപ്പോൾ വിവേ​ക​മ​തി​കൾ അവരോ​ടു പറഞ്ഞു: ‘അങ്ങനെ ചെയ്‌താൽ രണ്ടു കൂട്ടർക്കും തികയാ​തെ വന്നേക്കാം; അതു​കൊണ്ട്‌ നിങ്ങൾ പോയി വിൽക്കു​ന്ന​വ​രു​ടെ അടുത്തു​നിന്ന്‌ വേണ്ടതു വാങ്ങിക്കൊ​ള്ളൂ.’ 10  അവർ വാങ്ങാൻ പോയ​പ്പോൾ മണവാളൻ എത്തി. ഒരുങ്ങി​യി​രുന്ന കന്യക​മാർ വിവാഹവിരുന്നിന്‌+ അദ്ദേഹത്തോടൊ​പ്പം അകത്ത്‌ പ്രവേ​ശി​ച്ചു; അതോടെ വാതി​ലും അടച്ചു. 11  കുറെ കഴിഞ്ഞ​പ്പോൾ മറ്റേ കന്യക​മാ​രും വന്ന്‌, ‘യജമാ​നനേ, യജമാ​നനേ, വാതിൽ തുറന്നു​ത​രണേ’+ എന്ന്‌ അപേക്ഷി​ച്ചു. 12  അപ്പോൾ അദ്ദേഹം അവരോ​ട്‌, ‘സത്യമാ​യും എനിക്കു നിങ്ങളെ അറിയില്ല’ എന്നു പറഞ്ഞു. 13  “അതു​കൊണ്ട്‌ എപ്പോ​ഴും ഉണർന്നി​രി​ക്കുക.*+ കാരണം ആ ദിവസ​മോ മണിക്കൂ​റോ നിങ്ങൾക്ക്‌ അറിയി​ല്ല​ല്ലോ.+ 14  “സ്വർഗ​രാ​ജ്യം, അന്യ​ദേ​ശത്തേക്കു യാത്ര പോകാ​നി​രി​ക്കുന്ന ഒരു മനുഷ്യനെപ്പോലെ​യാണ്‌. പോകു​ന്ന​തി​നു മുമ്പ്‌ അയാൾ അടിമ​കളെ വിളിച്ച്‌ വസ്‌തു​വ​ക​കളെ​ല്ലാം അവരെ ഏൽപ്പിച്ചു.+ 15  ഓരോരുത്തർക്കും അവരുടെ പ്രാപ്‌തി​യ​നു​സ​രി​ച്ചാ​ണു കൊടു​ത്തത്‌; ഒരാൾക്ക്‌ അഞ്ചു താലന്തും* മറ്റൊ​രാൾക്കു രണ്ടും വേറൊ​രാൾക്ക്‌ ഒന്നും. എന്നിട്ട്‌ അയാൾ യാത്ര പോയി. 16  അഞ്ചു താലന്തു കിട്ടി​യവൻ ഉടനെ പോയി അതു​കൊണ്ട്‌ വ്യാപാ​രം ചെയ്‌ത്‌ അഞ്ചുകൂ​ടെ സമ്പാദി​ച്ചു. 17  അതുപോലെതന്നെ, രണ്ടു താലന്തു കിട്ടി​യവൻ രണ്ടുകൂ​ടെ സമ്പാദി​ച്ചു. 18  എന്നാൽ ഒരു താലന്തു കിട്ടി​യവൻ പോയി യജമാ​നന്റെ പണം* നിലത്ത്‌ കുഴി​ച്ചി​ട്ടു. 19  “കാലം കുറെ കടന്നുപോ​യി. ഒടുവിൽ ആ അടിമ​ക​ളു​ടെ യജമാനൻ വന്ന്‌ അവരു​മാ​യി കണക്കു തീർത്തു.+ 20  അഞ്ചു താലന്തു കിട്ടി​യവൻ അഞ്ചുകൂ​ടെ കൊണ്ടു​വന്ന്‌ ഇങ്ങനെ പറഞ്ഞു: ‘യജമാ​നനേ, അങ്ങ്‌ അഞ്ചു താലന്താ​ണ​ല്ലോ എന്നെ ഏൽപ്പി​ച്ചത്‌. ഇതാ, ഞാൻ അഞ്ചുകൂ​ടെ സമ്പാദി​ച്ചു.’+ 21  യജമാനൻ അയാ​ളോ​ടു പറഞ്ഞു: ‘കൊള്ളാം! നീ വിശ്വ​സ്‌ത​നായ ഒരു നല്ല അടിമ​യാണ്‌. കുറച്ച്‌ കാര്യ​ങ്ങ​ളിൽ നീ വിശ്വ​സ്‌തത തെളി​യി​ച്ച​തുകൊണ്ട്‌ ഞാൻ നിന്നെ കൂടുതൽ കാര്യ​ങ്ങ​ളു​ടെ ചുമതല ഏൽപ്പി​ക്കും.+ നിന്റെ യജമാ​നന്റെ സന്തോ​ഷ​ത്തിൽ പങ്കു​ചേ​രുക.’+ 22  പിന്നെ, രണ്ടു താലന്തു ലഭിച്ചവൻ വന്ന്‌ പറഞ്ഞു: ‘യജമാ​നനേ, അങ്ങ്‌ രണ്ടു താലന്താ​ണ​ല്ലോ എന്നെ ഏൽപ്പി​ച്ചത്‌. ഇതാ, ഞാൻ രണ്ടുകൂ​ടെ സമ്പാദി​ച്ചു.’+ 23  യജമാനൻ അയാ​ളോ​ടു പറഞ്ഞു: ‘കൊള്ളാം! നീ വിശ്വ​സ്‌ത​നായ ഒരു നല്ല അടിമ​യാണ്‌. കുറച്ച്‌ കാര്യ​ങ്ങ​ളിൽ നീ വിശ്വ​സ്‌തത തെളി​യി​ച്ച​തുകൊണ്ട്‌ ഞാൻ നിന്നെ കൂടുതൽ കാര്യ​ങ്ങ​ളു​ടെ ചുമതല ഏൽപ്പി​ക്കും. നിന്റെ യജമാ​നന്റെ സന്തോ​ഷ​ത്തിൽ പങ്കു​ചേ​രുക.’ 24  “ഒടുവിൽ, ഒരു താലന്തു ലഭിച്ചവൻ വന്ന്‌ യജമാ​നനോ​ടു പറഞ്ഞു: ‘യജമാ​നനേ, അങ്ങ്‌ വിതയ്‌ക്കാ​ത്തി​ട​ത്തു​നിന്ന്‌ കൊയ്യു​ന്ന​വ​നും അധ്വാ​നി​ച്ചു​ണ്ടാ​ക്കാ​ത്തതു ശേഖരി​ക്കു​ന്ന​വ​നും ആയ കഠിന​ഹൃ​ദ​യ​നാണെന്ന്‌ എനിക്ക്‌ അറിയാം.+ 25  അതുകൊണ്ട്‌ ഞാൻ പേടിച്ച്‌ ആ താലന്തു നിലത്ത്‌ കുഴി​ച്ചി​ട്ടു. ഇതാ അങ്ങയുടെ താലന്ത്‌, ഇത്‌ എടുത്തോ.’ 26  അപ്പോൾ യജമാനൻ അയാ​ളോ​ടു പറഞ്ഞു: ‘ദുഷ്ടനായ മടിയാ, ഞാൻ വിതയ്‌ക്കാ​ത്തി​ട​ത്തു​നിന്ന്‌ കൊയ്യു​ന്ന​വ​നും അധ്വാ​നി​ച്ചു​ണ്ടാ​ക്കാ​ത്തതു ശേഖരി​ക്കു​ന്ന​വ​നും ആണെന്നു നിനക്ക്‌ അറിയാ​മാ​യി​രു​ന്നു, അല്ലേ? 27  അങ്ങനെയെങ്കിൽ നീ എന്റെ പണം* പണമി​ട​പാ​ടു​കാ​രു​ടെ പക്കൽ നിക്ഷേ​പി​ക്ക​ണ​മാ​യി​രു​ന്നു. എങ്കിൽ തിരി​ച്ചു​വ​ന്നപ്പോൾ എനിക്ക്‌ അതു പലിശ സഹിതം വാങ്ങാ​മാ​യി​രു​ന്നു. 28  “‘അതു​കൊണ്ട്‌ ആ താലന്ത്‌ അവന്റെ കൈയിൽനി​ന്ന്‌ വാങ്ങി പത്തു താലന്തു​ള്ള​വനു കൊടു​ക്കുക.+ 29  അങ്ങനെ ഉള്ളവനു കൂടുതൽ കൊടു​ക്കും. അവനു സമൃദ്ധി​യു​ണ്ടാ​കും. ഇല്ലാത്ത​വന്റെ കൈയിൽനി​ന്നോ ഉള്ളതും​കൂ​ടെ എടുത്തു​ക​ള​യും.+ 30  ഒന്നിനും കൊള്ളാത്ത ഈ അടിമയെ പുറത്തെ ഇരുട്ടി​ലേക്ക്‌ എറിയൂ. അവിടെ കിടന്ന്‌ അവൻ കരഞ്ഞ്‌ നിരാ​ശയോ​ടെ പല്ലിറു​മ്മും.’ 31  “മനുഷ്യപുത്രൻ+ സകല ദൂതന്മാരോടുമൊപ്പം+ മഹിമയോ​ടെ വരു​മ്പോൾ തന്റെ മഹത്ത്വ​മാർന്ന സിംഹാ​സ​ന​ത്തിൽ ഇരിക്കും. 32  എല്ലാ ജനതകളെ​യും അവന്റെ മുന്നിൽ ഒരുമി​ച്ചു​കൂ​ട്ടും. ഇടയൻ കോലാ​ടു​ക​ളിൽനിന്ന്‌ ചെമ്മരി​യാ​ടു​കളെ വേർതി​രി​ക്കു​ന്ന​തുപോ​ലെ അവൻ ആളുകളെ വേർതി​രി​ക്കും. 33  അവൻ ചെമ്മരിയാടുകളെ+ തന്റെ വലത്തും കോലാ​ടു​കളെ ഇടത്തും നിറു​ത്തും.+ 34  “പിന്നെ രാജാവ്‌ വലത്തു​ള്ള​വരോ​ടു പറയും: ‘എന്റെ പിതാ​വി​ന്റെ അനു​ഗ്രഹം കിട്ടി​യ​വരേ, വരൂ! ലോകാരംഭംമുതൽ* നിങ്ങൾക്കാ​യി ഒരുക്കി​യി​രി​ക്കുന്ന രാജ്യം അവകാ​ശ​മാ​ക്കിക്കൊ​ള്ളൂ! 35  കാരണം എനിക്കു വിശന്ന​പ്പോൾ നിങ്ങൾ കഴിക്കാൻ തന്നു; ദാഹി​ച്ചപ്പോൾ കുടി​ക്കാൻ തന്നു. ഞാൻ അപരി​ചി​ത​നാ​യി​രു​ന്നി​ട്ടും എന്നെ അതിഥി​യാ​യി സ്വീക​രി​ച്ചു.+ 36  ഞാൻ നഗ്നനായിരുന്നപ്പോൾ* നിങ്ങൾ എന്നെ ഉടുപ്പി​ച്ചു.+ രോഗി​യാ​യി​രു​ന്നപ്പോൾ നിങ്ങൾ എന്നെ ശുശ്രൂ​ഷി​ച്ചു. ജയിലി​ലാ​യി​രു​ന്നപ്പോൾ നിങ്ങൾ എന്നെ കാണാൻ വന്നു.’+ 37  അപ്പോൾ നീതി​മാ​ന്മാർ ചോദി​ക്കും: ‘കർത്താവേ, ഞങ്ങൾ എപ്പോ​ഴാണ്‌ അങ്ങയെ വിശന്ന​വ​നാ​യി കണ്ടിട്ടു കഴിക്കാൻ തരുക​യോ ദാഹി​ക്കു​ന്ന​വ​നാ​യി കണ്ടിട്ടു കുടി​ക്കാൻ തരുക​യോ ചെയ്‌തത്‌?+ 38  ഞങ്ങൾ എപ്പോ​ഴാണ്‌ അങ്ങയെ അപരി​ചി​ത​നാ​യി കണ്ടിട്ട്‌ അതിഥി​യാ​യി സ്വീക​രി​ക്കു​ക​യോ നഗ്നനായി കണ്ടിട്ട്‌ ഉടുപ്പി​ക്കു​ക​യോ ചെയ്‌തത്‌? 39  ഞങ്ങൾ എപ്പോ​ഴാണ്‌ അങ്ങയെ രോഗി​യാ​യോ തടവു​കാ​ര​നാ​യോ കണ്ടിട്ട്‌ അങ്ങയുടെ അടുത്ത്‌ വന്നത്‌?’ 40  മറുപടിയായി രാജാവ്‌ അവരോ​ടു പറയും: ‘സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു, എന്റെ ഈ ഏറ്റവും ചെറിയ സഹോ​ദ​ര​ന്മാ​രിൽ ഒരാൾക്കു ചെയ്‌തതെ​ല്ലാം നിങ്ങൾ എനിക്കാ​ണു ചെയ്‌തത്‌.’+ 41  “പിന്നെ രാജാവ്‌ ഇടത്തു​ള്ള​വരോ​ടു പറയും: ‘ശപിക്കപ്പെ​ട്ട​വരേ, എന്റെ അടുത്തു​നിന്ന്‌ പോകൂ!+ പിശാ​ചി​നും അവന്റെ ദൂതന്മാർക്കും+ ഒരുക്കി​യി​രി​ക്കുന്ന ഒരിക്ക​ലും കെടാത്ത തീ നിങ്ങളെ കാത്തി​രി​ക്കു​ന്നു.+ 42  കാരണം എനിക്കു വിശന്ന​പ്പോൾ നിങ്ങൾ കഴിക്കാൻ തന്നില്ല; ദാഹി​ച്ചപ്പോൾ കുടി​ക്കാൻ തന്നില്ല. 43  ഞാൻ അപരി​ചി​ത​നാ​യി​രു​ന്നു; നിങ്ങൾ എന്നെ അതിഥി​യാ​യി സ്വീക​രി​ച്ചില്ല. ഞാൻ നഗ്നനാ​യി​രു​ന്നു; നിങ്ങൾ എന്നെ ഉടുപ്പി​ച്ചില്ല. ഞാൻ രോഗി​യും തടവു​കാ​ര​നും ആയിരു​ന്നു; നിങ്ങൾ എന്നെ ശുശ്രൂ​ഷി​ച്ചില്ല.’ 44  അപ്പോൾ അവരും അദ്ദേഹത്തോ​ടു ചോദി​ക്കും: ‘കർത്താവേ, ഞങ്ങൾ എപ്പോ​ഴാണ്‌ അങ്ങയെ വിശന്ന​വ​നോ ദാഹി​ച്ച​വ​നോ അപരി​ചി​ത​നോ നഗ്നനോ രോഗി​യോ തടവു​കാ​ര​നോ ആയി കണ്ടിട്ടു ശുശ്രൂ​ഷി​ക്കാ​തി​രു​ന്നത്‌?’ 45  അപ്പോൾ അദ്ദേഹം അവരോ​ടു പറയും: ‘സത്യമാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: എന്റെ ഈ ഏറ്റവും ചെറിയ സഹോ​ദ​ര​ന്മാ​രിൽ ഒരാൾക്കു ചെയ്യാ​തി​രു​ന്നതെ​ല്ലാം നിങ്ങൾ എനിക്കാ​ണു ചെയ്യാ​തി​രു​ന്നത്‌.’+ 46  ഇവരെ എന്നേക്കു​മാ​യി നിഗ്ര​ഹി​ച്ചു​ക​ള​യും;*+ നീതി​മാ​ന്മാർ നിത്യ​ജീ​വ​നിലേ​ക്കും കടക്കും.”+

അടിക്കുറിപ്പുകള്‍

അഥവാ “ബുദ്ധി​മ​തി​ക​ളും.”
അഥവാ “ഉണർവോ​ടി​രി​ക്കുക.”
ഒരു ഗ്രീക്കു​താ​ലന്ത്‌ = 20.4 കി.ഗ്രാം. അനു. ബി14 കാണുക.
അക്ഷ. “വെള്ളി.”
അക്ഷ. “വെള്ളി.”
‘ലോകം ’ എന്നത്‌ ഇവിടെ ആദാമി​ന്റെ​യും ഹവ്വയു​ടെ​യും മക്കളെ കുറി​ക്കു​ന്നു.
അഥവാ “വേണ്ടത്ര വസ്‌ത്രം ധരിക്കാ​ത്ത​വ​നാ​യി എന്നെ കണ്ടപ്പോൾ.”
അക്ഷ. “വെട്ടി​ക്ക​ള​യും; കോതി​ക്ക​ള​യും.”