മത്തായി എഴുതിയത്‌ 26:1-75

  • യേശു​വി​നെ കൊല്ലാൻ പുരോ​ഹി​ത​ന്മാർ ഗൂഢാ​ലോ​ചന നടത്തുന്നു (1-5)

  • യേശു​വി​ന്റെ മേൽ സുഗന്ധ​തൈലം ഒഴിക്കു​ന്നു (6-13)

  • അവസാ​നത്തെ പെസഹ​യും ഒറ്റി​ക്കൊ​ടു​ക്ക​ലും (14-25)

  • കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷണം ഏർപ്പെ​ടു​ത്തു​ന്നു (26-30)

  • പത്രോ​സ്‌ തള്ളിപ്പ​റ​യു​മെന്നു മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (31-35)

  • യേശു ഗത്ത്‌ശെ​മ​ന​യിൽവെച്ച്‌ പ്രാർഥി​ക്കു​ന്നു (36-46)

  • യേശു​വി​നെ അറസ്റ്റു ചെയ്യുന്നു (47-56)

  • സൻഹെ​ദ്രി​നു മുമ്പാകെ വിചാരണ (57-68)

  • പത്രോ​സ്‌ യേശു​വി​നെ തള്ളിപ്പ​റ​യു​ന്നു (69-75)

26  ഇക്കാര്യ​ങ്ങളെ​ല്ലാം പറഞ്ഞു​തീർന്നശേഷം യേശു ശിഷ്യ​ന്മാരോ​ടു പറഞ്ഞു:  “രണ്ടു ദിവസം കഴിഞ്ഞ്‌ പെസഹയാണെന്നു+ നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. മനുഷ്യ​പുത്രനെ സ്‌തം​ഭ​ത്തിലേറ്റി കൊല്ലാൻ+ ഏൽപ്പി​ച്ചുകൊ​ടു​ക്കും.”  മുഖ്യപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാ​രും മഹാപുരോ​ഹി​ത​നായ കയ്യഫയുടെ+ വീടിന്റെ നടുമു​റ്റത്ത്‌ ഒത്തുകൂ​ടി  യേശുവിനെ തന്ത്രപൂർവം പിടികൂടി* കൊന്നു​ക​ള​യാൻ ഗൂഢാലോ​ചന നടത്തി.+  എന്നാൽ അവർ പറഞ്ഞു: “ജനം ഇളകിയേ​ക്കാം. അതു​കൊണ്ട്‌ ഉത്സവത്തി​നു വേണ്ടാ.”  യേശു ബഥാന്യ​യിൽ കുഷ്‌ഠരോ​ഗി​യായ ശിമോ​ന്റെ വീട്ടി​ലാ​യി​രി​ക്കുമ്പോൾ,+  ഒരു സ്‌ത്രീ ഒരു വെൺകൽഭ​രണി നിറയെ വിലപി​ടി​പ്പുള്ള സുഗന്ധ​തൈ​ല​വു​മാ​യി യേശു​വി​ന്റെ അടുത്ത്‌ വന്നു. യേശു ഭക്ഷണം കഴിച്ചുകൊ​ണ്ടി​രു​ന്നപ്പോൾ ആ സ്‌ത്രീ അതു യേശു​വി​ന്റെ തലയിൽ ഒഴിച്ചു.  ഇതു കണ്ട്‌ ശിഷ്യ​ന്മാർ അമർഷത്തോ​ടെ ചോദി​ച്ചു: “എന്തിനാ​ണ്‌ ഈ പാഴ്‌ചെ​ലവ്‌?  ഇതു നല്ല വിലയ്‌ക്കു വിറ്റ്‌ ദരി​ദ്രർക്കു കൊടു​ക്കാ​മാ​യി​രു​ന്ന​ല്ലോ.” 10  ഇതു മനസ്സി​ലാ​ക്കി യേശു അവരോ​ടു പറഞ്ഞു: “നിങ്ങൾ എന്തിനാ​ണ്‌ ഈ സ്‌ത്രീ​യെ ഇങ്ങനെ വിഷമി​പ്പി​ക്കു​ന്നത്‌? അവൾ എനിക്കു​വേണ്ടി ഒരു നല്ല കാര്യ​മല്ലേ ചെയ്‌തത്‌? 11  ദരിദ്രർ എപ്പോ​ഴും നിങ്ങളുടെ​കൂടെ​യു​ണ്ട​ല്ലോ.+ പക്ഷേ ഞാനു​ണ്ടാ​യി​രി​ക്കില്ല.+ 12  ഇവൾ എന്റെ ശരീര​ത്തിൽ ഈ സുഗന്ധ​തൈലം ഒഴിച്ചത്‌ എന്റെ ശവസം​സ്‌കാ​ര​ത്തിന്‌ എന്നെ ഒരുക്കാ​നാണ്‌.+ 13  ലോകത്ത്‌ എവിടെ ദൈവ​രാ​ജ്യത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചാ​ലും അവി​ടെയെ​ല്ലാം ആളുകൾ ഈ സ്‌ത്രീ ചെയ്‌ത​തിനെ​ക്കു​റിച്ച്‌ പറയു​ക​യും ഇവളെ ഓർക്കു​ക​യും ചെയ്യും+ എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.” 14  പിന്നെ പന്ത്രണ്ടു പേരിൽ* ഒരാളായ യൂദാസ്‌ ഈസ്‌കര്യോത്ത്‌+ മുഖ്യപുരോഹിതന്മാരുടെ+ അടുത്ത്‌ ചെന്ന്‌, 15  “യേശു​വി​നെ കാണിച്ചുതന്നാൽ+ നിങ്ങൾ എനിക്ക്‌ എന്തു തരും” എന്നു ചോദി​ച്ചു. 30 വെള്ളിക്കാശ്‌+ തരാ​മെന്ന്‌ അവർ യൂദാ​സു​മാ​യി പറഞ്ഞൊ​ത്തു. 16  അപ്പോൾമുതൽ യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കാൻ യൂദാസ്‌ തക്കം​നോ​ക്കി നടന്നു. 17  പുളിപ്പില്ലാത്ത* അപ്പത്തിന്റെ ഒന്നാം ദിവസം+ ശിഷ്യ​ന്മാർ യേശു​വി​ന്റെ അടുത്ത്‌ വന്ന്‌ ചോദി​ച്ചു: “പെസഹ ഭക്ഷിക്കാൻ ഞങ്ങൾ അത്‌ എവിടെ ഒരുക്കണം?”+ 18  യേശു അവരോ​ടു പറഞ്ഞു: “നിങ്ങൾ നഗരത്തിൽ ഇന്നയാ​ളി​ന്റെ അടുത്ത്‌ ചെന്ന്‌ അയാ​ളോ​ടു പറയുക: ‘എന്റെ സമയം അടുത്തു. ഞാൻ എന്റെ ശിഷ്യ​ന്മാ​രുടെ​കൂ​ടെ താങ്കളു​ടെ വീട്ടിൽ പെസഹ ആചരി​ക്കും’ എന്നു ഗുരു പറയുന്നു.” 19  ശിഷ്യന്മാർ യേശു പറഞ്ഞതുപോ​ലെ ചെയ്‌തു; അവർ ചെന്ന്‌ പെസഹ​യ്‌ക്കുള്ള ഒരുക്കങ്ങൾ നടത്തി. 20  സന്ധ്യയായപ്പോൾ+ യേശു​വും 12 ശിഷ്യ​ന്മാ​രും മേശയ്‌ക്കു മുന്നിൽ ഇരിക്കു​ക​യാ​യി​രു​ന്നു.+ 21  അവർ ഭക്ഷണം കഴിച്ചുകൊ​ണ്ടി​രി​ക്കുമ്പോൾ യേശു, “നിങ്ങളിൽ ഒരാൾ എന്നെ ഒറ്റിക്കൊടുക്കും+ എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു” എന്നു പറഞ്ഞു. 22  ഇതു കേട്ട്‌ അങ്ങേയറ്റം വിഷമി​ച്ച്‌ അവരെ​ല്ലാം മാറി​മാ​റി, “കർത്താവേ, അതു ഞാനല്ല​ല്ലോ, അല്ലേ” എന്നു ചോദി​ക്കാൻതു​ടങ്ങി. 23  യേശു അവരോ​ടു പറഞ്ഞു: “എന്നോടൊ​പ്പം പാത്ര​ത്തിൽ കൈ മുക്കു​ന്ന​വ​നാ​യി​രി​ക്കും എന്നെ ഒറ്റി​ക്കൊ​ടു​ക്കു​ന്നത്‌.+ 24  തന്നെക്കുറിച്ച്‌ എഴുതി​യി​രി​ക്കു​ന്ന​തുപോ​ലെ മനുഷ്യ​പു​ത്രൻ പോകു​ന്നു സത്യം. എന്നാൽ മനുഷ്യ​പുത്രനെ ഒറ്റി​ക്കൊ​ടു​ക്കു​ന്ന​വന്റെ കാര്യം കഷ്ടം!+ ജനിക്കാ​തി​രി​ക്കു​ന്ന​താ​യി​രു​ന്നു ആ മനുഷ്യ​നു നല്ലത്‌.”+ 25  യേശുവിനെ ഒറ്റി​ക്കൊ​ടു​ക്കാ​നി​രുന്ന യൂദാസ്‌ യേശു​വിനോട്‌, “റബ്ബീ, അതു ഞാനല്ല​ല്ലോ, അല്ലേ” എന്നു ചോദി​ച്ച​തിന്‌, “നീതന്നെ അതു പറഞ്ഞല്ലോ” എന്നു യേശു പറഞ്ഞു. 26  അവർ കഴിച്ചുകൊ​ണ്ടി​രി​ക്കുമ്പോൾ യേശു ഒരു അപ്പം എടുത്ത്‌, പ്രാർഥി​ച്ചശേഷം അതു നുറുക്കി അവർക്കു കൊടു​ത്തുകൊണ്ട്‌,+ “ഇതാ, ഇതു കഴിക്കൂ; ഇത്‌ എന്റെ ശരീര​ത്തി​ന്റെ പ്രതീ​ക​മാണ്‌”+ എന്നു പറഞ്ഞു. 27  പിന്നെ യേശു ഒരു പാനപാ​ത്രം എടുത്ത്‌ നന്ദി പറഞ്ഞ​ശേഷം അവർക്കു കൊടു​ത്തുകൊണ്ട്‌ പറഞ്ഞു: “നിങ്ങ​ളെ​ല്ലാ​വ​രും ഇതിൽനി​ന്ന്‌ കുടിക്കൂ.+ 28  കാരണം, ഇതു പാപ​മോ​ച​ന​ത്തി​നാ​യി അനേകർക്കു​വേണ്ടി ഞാൻ ചൊരി​യാൻപോ​കുന്ന ‘ഉടമ്പടി​യു​ടെ രക്ത’ത്തിന്റെ പ്രതീ​ക​മാണ്‌.+ 29  എന്നാൽ ഞാൻ പറയുന്നു: എന്റെ പിതാ​വി​ന്റെ രാജ്യ​ത്തിൽ നിങ്ങളുടെ​കൂ​ടെ പുതിയ വീഞ്ഞു കുടി​ക്കുന്ന നാൾവരെ മുന്തി​രി​വ​ള്ളി​യു​ടെ ഈ ഉത്‌പന്നം ഞാൻ ഇനി കുടി​ക്കില്ല.”+ 30  ഒടുവിൽ സ്‌തുതിഗീതങ്ങൾ* പാടി​യിട്ട്‌ അവർ ഒലിവു​മ​ല​യിലേക്കു പോയി.+ 31  പിന്നെ യേശു അവരോ​ടു പറഞ്ഞു: “ഈ രാത്രി നിങ്ങൾ എല്ലാവ​രും എന്നെ ഉപേക്ഷി​ക്കും.* കാരണം, ‘ഞാൻ ഇടയനെ വെട്ടും; ആട്ടിൻകൂ​ട്ട​ത്തി​ലെ ആടുകൾ ചിതറിപ്പോ​കും’+ എന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ. 32  എന്നാൽ ഉയിർപ്പി​ക്കപ്പെ​ട്ടശേഷം ഞാൻ നിങ്ങൾക്കു മുമ്പേ ഗലീല​യ്‌ക്കു പോകും.”+ 33  എന്നാൽ പത്രോ​സ്‌ യേശു​വിനോട്‌, “മറ്റെല്ലാ​വ​രും അങ്ങയെ ഉപേക്ഷി​ച്ചാ​ലും ഒരിക്ക​ലും ഞാൻ അങ്ങയെ ഉപേക്ഷി​ക്കില്ല”*+ എന്നു പറഞ്ഞു. 34  അപ്പോൾ യേശു പത്രോ​സിനോ​ടു പറഞ്ഞു: “ഈ രാത്രി കോഴി കൂകു​ന്ന​തി​നു മുമ്പ്‌ നീ എന്നെ മൂന്നു പ്രാവ​ശ്യം തള്ളിപ്പ​റ​യും എന്നു ഞാൻ സത്യമാ​യി നിന്നോ​ടു പറയുന്നു.”+ 35  പത്രോസ്‌ യേശു​വിനോട്‌, “അങ്ങയുടെ​കൂ​ടെ മരി​ക്കേ​ണ്ടി​വ​ന്നാ​ലും ശരി ഞാൻ ഒരിക്ക​ലും അങ്ങയെ തള്ളിപ്പ​റ​യില്ല”+ എന്നു പറഞ്ഞു. മറ്റു ശിഷ്യ​ന്മാ​രും അങ്ങനെ​തന്നെ പറഞ്ഞു. 36  പിന്നെ യേശു അവരോടൊ​പ്പം ഗത്ത്‌ശെമന+ എന്ന സ്ഥലത്ത്‌ എത്തി. യേശു ശിഷ്യ​ന്മാരോ​ടു പറഞ്ഞു: “ഞാൻ അവിടെ പോയി ഒന്നു പ്രാർഥി​ച്ചിട്ട്‌ വരാം. നിങ്ങൾ ഇവിടെ ഇരിക്ക്‌.”+ 37  യേശു പത്രോ​സിനെ​യും സെബെ​ദി​യു​ടെ രണ്ടു പുത്ര​ന്മാരെ​യും കൂട്ടിക്കൊ​ണ്ടുപോ​യി. യേശു​വി​ന്റെ ഉള്ളിൽ ദുഃഖം നിറഞ്ഞ്‌ മനസ്സു വല്ലാതെ അസ്വസ്ഥ​മാ​കാൻ തുടങ്ങി​യി​രു​ന്നു.+ 38  യേശു അവരോ​ടു പറഞ്ഞു: “എന്റെ ഉള്ളിലെ വേദന മരണ​വേ​ദ​നപോ​ലെ അതിക​ഠി​ന​മാണ്‌. ഇവിടെ എന്നോടൊ​പ്പം ഉണർന്നി​രി​ക്കൂ.”*+ 39  പിന്നെ യേശു അൽപ്പം മുന്നോ​ട്ടു പോയി കമിഴ്‌ന്നു​വീണ്‌ ഇങ്ങനെ പ്രാർഥി​ച്ചു:+ “എന്റെ പിതാവേ, കഴിയുമെ​ങ്കിൽ ഈ പാനപാത്രം+ എന്നിൽനി​ന്ന്‌ നീക്കേ​ണമേ; എന്നാൽ എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നടക്കട്ടെ.”+ 40  യേശു തിരിച്ച്‌ ശിഷ്യ​ന്മാ​രു​ടെ അടുത്ത്‌ ചെന്ന​പ്പോൾ അവർ ഉറങ്ങു​ന്നതു കണ്ട്‌ പത്രോ​സിനോ​ടു ചോദി​ച്ചു: “നിങ്ങൾക്ക്‌ എന്റെകൂ​ടെ ഒരു മണിക്കൂ​റുപോ​ലും ഉണർന്നിരിക്കാൻ* പറ്റില്ലേ?+ 41  പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ+ എപ്പോ​ഴും ഉണർന്നിരുന്ന്‌*+ പ്രാർഥി​ക്കണം.+ ആത്മാവ്‌* തയ്യാറാണെങ്കിലും* ശരീരം ബലഹീ​ന​മാണ്‌, അല്ലേ?”+ 42  യേശു രണ്ടാമ​തും പോയി പ്രാർഥി​ച്ചു: “എന്റെ പിതാവേ, ഞാൻ കുടി​ക്കാ​തെ ഇതു നീങ്ങിപ്പോ​കില്ലെ​ന്നാണെ​ങ്കിൽ, അങ്ങയുടെ ഇഷ്ടം നടക്കട്ടെ.”+ 43  വീണ്ടും യേശു വന്നപ്പോൾ ഉറക്കക്ഷീ​ണം കാരണം അവർ ഉറങ്ങു​ന്നതു കണ്ടു. 44  അതുകൊണ്ട്‌ അവരെ വിട്ടിട്ട്‌ യേശു മൂന്നാ​മ​തും പോയി അതേ കാര്യം പറഞ്ഞ്‌ പ്രാർഥി​ച്ചു. 45  പിന്നെ യേശു ശിഷ്യ​ന്മാ​രു​ടെ അടുത്ത്‌ വന്ന്‌ അവരോ​ടു പറഞ്ഞു: “ഇങ്ങനെ​യുള്ള ഒരു സമയത്താ​ണോ നിങ്ങൾ ഉറങ്ങി വിശ്ര​മി​ക്കു​ന്നത്‌? ഇതാ, മനുഷ്യ​പുത്രനെ പാപി​കൾക്ക്‌ ഒറ്റി​ക്കൊ​ടുത്ത്‌ അവരുടെ കൈയിൽ ഏൽപ്പി​ക്കാ​നുള്ള സമയം അടുത്തി​രി​ക്കു​ന്നു. 46  എഴുന്നേൽക്ക്‌, നമുക്കു പോകാം. ഇതാ, എന്നെ ഒറ്റി​ക്കൊ​ടു​ക്കു​ന്നവൻ അടുത്ത്‌ എത്തിയി​രി​ക്കു​ന്നു.” 47  യേശു ഇതു പറഞ്ഞുകൊ​ണ്ടി​രു​ന്നപ്പോൾത്തന്നെ, പന്ത്രണ്ടു പേരിൽ ഒരാളായ യൂദാസ്‌ അവിടെ എത്തി. മുഖ്യ​പുരോ​ഹി​ത​ന്മാ​രും ജനത്തിന്റെ മൂപ്പന്മാ​രും അയച്ച വലി​യൊ​രു ജനക്കൂട്ടം വാളു​ക​ളും വടിക​ളും പിടിച്ച്‌ യൂദാ​സിന്റെ​കൂടെ​യു​ണ്ടാ​യി​രു​ന്നു.+ 48  യേശുവിനെ ഒറ്റി​ക്കൊ​ടു​ക്കു​ന്നവൻ അവരു​മാ​യി ഒരു അടയാളം പറഞ്ഞൊ​ത്തി​രു​ന്നു: “ഞാൻ ആരെയാ​ണോ ചുംബി​ക്കു​ന്നത്‌ അയാളാ​ണു നിങ്ങൾ അന്വേ​ഷി​ക്കു​ന്നവൻ. അയാളെ പിടി​ച്ചുകൊ​ള്ളൂ.” 49  അങ്ങനെ യൂദാസ്‌ നേരെ യേശു​വി​ന്റെ അടു​ത്തേക്കു ചെന്ന്‌, “റബ്ബീ, നമസ്‌കാ​രം” എന്നു പറഞ്ഞ്‌ വളരെ സ്‌നേ​ഹത്തോ​ടെ യേശു​വി​നെ ചുംബി​ച്ചു. 50  യേശു ചോദി​ച്ചു: “സ്‌നേ​ഹി​താ, നീ എന്തിനാ​ണു വന്നത്‌?”+ അപ്പോൾ അവർ മുന്നോ​ട്ടു വന്ന്‌ യേശു​വി​നെ പിടി​കൂ​ടി. 51  പെട്ടെന്ന്‌ യേശു​വിന്റെ​കൂടെ​യു​ണ്ടാ​യി​രുന്ന​വ​രിൽ ഒരാൾ വാൾ വലിച്ചൂ​രി മഹാപുരോ​ഹി​തന്റെ അടിമയെ വെട്ടി. അയാളു​ടെ ചെവി അറ്റു​പോ​യി.+ 52  യേശു അയാ​ളോ​ടു പറഞ്ഞു: “വാൾ ഉറയിൽ ഇടുക;+ വാൾ എടുക്കു​ന്ന​വരെ​ല്ലാം വാളിന്‌ ഇരയാ​കും.+ 53  നീ എന്തു വിചാ​രി​ച്ചു? 12 ലഗ്യോനി* അധികം ദൂതന്മാരെ+ ഈ നിമിഷം വിട്ടു​ത​രാൻ, വേണ​മെ​ങ്കിൽ എനിക്കു പിതാ​വിനോട്‌ അപേക്ഷി​ക്കാം. 54  പക്ഷേ അങ്ങനെ ചെയ്‌താൽ ഇതു​പോ​ലെ സംഭവി​ക്ക​ണമെ​ന്നുള്ള തിരുവെ​ഴു​ത്തു​കൾ എങ്ങനെ നിറ​വേ​റും?” 55  പിന്നെ യേശു ജനക്കൂ​ട്ടത്തോ​ടു ചോദി​ച്ചു: “നിങ്ങൾ എന്താ ഒരു കള്ളനെ പിടി​ക്കാൻ വരുന്ന​തുപോ​ലെ വാളും വടിക​ളും ഒക്കെയാ​യി എന്നെ പിടി​ക്കാൻ വന്നിരി​ക്കു​ന്നത്‌? ഞാൻ ദിവസ​വും ദേവാ​ല​യ​ത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്നിട്ടും+ നിങ്ങൾ എന്നെ പിടി​ച്ചില്ല.+ 56  എന്നാൽ പ്രവാ​ച​ക​ന്മാർ എഴുതിയതു* നിറ​വേറേ​ണ്ട​തി​നാണ്‌ ഇതൊക്കെ ഇങ്ങനെ സംഭവി​ച്ചത്‌.”+ ശിഷ്യ​ന്മാരെ​ല്ലാം അപ്പോൾ യേശു​വി​നെ വിട്ട്‌ ഓടിപ്പോ​യി.+ 57  യേശുവിനെ പിടി​കൂ​ടി​യവർ മഹാപുരോ​ഹി​ത​നായ കയ്യഫയുടെ+ അടു​ത്തേക്കു യേശു​വി​നെ കൊണ്ടുപോ​യി. അവിടെ ശാസ്‌ത്രി​മാ​രും മൂപ്പന്മാ​രും ഒത്തുകൂ​ടി​യി​രു​ന്നു.+ 58  പത്രോസ്‌ കുറെ അകലം പാലിച്ച്‌ യേശു​വി​ന്റെ പിന്നാലെ ചെല്ലു​ന്നു​ണ്ടാ​യി​രു​ന്നു. അങ്ങനെ മഹാപുരോ​ഹി​തന്റെ വീടിന്റെ നടുമു​റ്റം​വരെ ചെന്നിട്ട്‌, എന്തു സംഭവി​ക്കുമെന്ന്‌ അറിയാൻ ആ വീട്ടിലെ പരിചാ​ര​കരോടൊ​പ്പം മുറ്റത്ത്‌ ഇരുന്നു.+ 59  മുഖ്യപുരോഹിതന്മാരും സൻഹെദ്രിൻ* മുഴു​വ​നും അപ്പോൾ യേശു​വി​നെ കൊല്ലാൻവേണ്ടി യേശു​വിന്‌ എതിരെ കള്ളത്തെ​ളി​വു​കൾ അന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു.+ 60  കള്ളസാക്ഷികൾ പലരും മൊഴി കൊടു​ക്കാൻ മുന്നോട്ടുവന്നെങ്കിലും+ പറ്റിയതൊ​ന്നും കിട്ടി​യില്ല. ഒടുവിൽ രണ്ടു പേർ വന്ന്‌, 61  “‘ദേവാ​ലയം ഇടിച്ചു​ക​ള​ഞ്ഞിട്ട്‌ മൂന്നു ദിവസം​കൊ​ണ്ട്‌ പണിയാൻ എനിക്കു കഴിയും’ എന്ന്‌ ഈ മനുഷ്യൻ പറഞ്ഞു” എന്നു ബോധി​പ്പി​ച്ചു.+ 62  അപ്പോൾ മഹാപുരോ​ഹി​തൻ എഴു​ന്നേ​റ്റു​നിന്ന്‌ യേശു​വിനോ​ടു ചോദി​ച്ചു: “നിനക്കു മറുപടി ഒന്നും പറയാ​നി​ല്ലേ? നിനക്ക്‌ എതി​രെ​യുള്ള ഇവരുടെ മൊഴി നീ കേൾക്കു​ന്നി​ല്ലേ?”+ 63  പക്ഷേ യേശു ഒന്നും മിണ്ടി​യില്ല.+ അതു​കൊണ്ട്‌ മഹാപുരോ​ഹി​തൻ യേശു​വിനോ​ടു പറഞ്ഞു: “നീ ദൈവ​പുത്ര​നായ ക്രിസ്‌തു​വാ​ണോ എന്നു ജീവനുള്ള ദൈവത്തെച്ചൊ​ല്ലി ഞങ്ങളോ​ട്‌ ആണയിട്ട്‌ പറയാൻ ഞാൻ നിന്നോ​ട്‌ ആവശ്യപ്പെ​ടു​ക​യാണ്‌.”+ 64  യേശു മഹാപുരോ​ഹി​തനോ​ടു പറഞ്ഞു: “അങ്ങുതന്നെ അതു പറഞ്ഞല്ലോ; എന്നാൽ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ഇനിമു​തൽ മനുഷ്യപുത്രൻ+ ശക്തനായവന്റെ* വലതു​ഭാ​ഗത്ത്‌ ഇരിക്കുന്നതും+ ആകാശമേ​ഘ​ങ്ങ​ളിൽ വരുന്ന​തും നിങ്ങൾ കാണും.”+ 65  അപ്പോൾ മഹാപുരോ​ഹി​തൻ തന്റെ പുറങ്കു​പ്പാ​യം കീറി​ക്കൊ​ണ്ട്‌ പറഞ്ഞു: “ഇവൻ ഈ പറഞ്ഞതു ദൈവ​നി​ന്ദ​യാണ്‌! ഇനി എന്തിനാ​ണു വേറെ സാക്ഷികൾ? നിങ്ങൾ ഇപ്പോൾ ദൈവ​നിന്ദ നേരിട്ട്‌ കേട്ടല്ലോ. 66  നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?” അപ്പോൾ അവർ, “ഇവൻ മരിക്കണം”+ എന്നു പറഞ്ഞു. 67  പിന്നെ അവർ യേശു​വി​ന്റെ മുഖത്ത്‌ തുപ്പി,+ യേശു​വി​നെ കൈ ചുരുട്ടി ഇടിച്ചു.+ മറ്റുള്ളവർ അദ്ദേഹ​ത്തി​ന്റെ ചെകി​ട്ടത്ത്‌ അടിച്ചിട്ട്‌+ 68  “ക്രിസ്‌തു​വേ, നിന്നെ അടിച്ചത്‌ ആരാ​ണെന്നു ഞങ്ങളോ​ടു പ്രവചി​ക്ക്‌” എന്നു പറഞ്ഞു. 69  ഈ സമയത്ത്‌ പത്രോ​സ്‌ പുറത്ത്‌ നടുമു​റ്റത്ത്‌ ഇരിക്കു​ക​യാ​യി​രു​ന്നു. ഒരു വേലക്കാ​രിപ്പെൺകു​ട്ടി പത്രോ​സി​ന്റെ അടുത്ത്‌ വന്ന്‌, “ഗലീല​ക്കാ​ര​നായ യേശു​വിന്റെ​കൂ​ടെ താങ്കളു​മു​ണ്ടാ​യി​രു​ന്ന​ല്ലോ”+ എന്നു പറഞ്ഞു. 70  എന്നാൽ അവരുടെയെ​ല്ലാം മുന്നിൽവെച്ച്‌ അതു നിഷേ​ധി​ച്ചുകൊണ്ട്‌ പത്രോ​സ്‌ പറഞ്ഞു: “നീ പറയു​ന്നത്‌ എനിക്കു മനസ്സി​ലാ​കു​ന്നില്ല.” 71  പത്രോസ്‌ പുറത്ത്‌ പടിപ്പു​ര​യിലേക്കു പോയ​പ്പോൾ മറ്റൊരു പെൺകു​ട്ടി പത്രോ​സി​നെ കണ്ട്‌ അവി​ടെ​യു​ള്ള​വരോട്‌, “ഈ മനുഷ്യൻ നസറെ​ത്തു​കാ​ര​നായ യേശു​വിന്റെ​കൂടെ​യു​ണ്ടാ​യി​രുന്ന ആളാണ്‌”+ എന്നു പറഞ്ഞു. 72  അപ്പോൾ പത്രോ​സ്‌ വീണ്ടും അതു നിഷേ​ധി​ച്ചുകൊണ്ട്‌, “ആ മനുഷ്യ​നെ എനിക്ക്‌ അറിയില്ല” എന്ന്‌ ആണയിട്ട്‌ പറഞ്ഞു. 73  അൽപ്പനേരം കഴിഞ്ഞ​പ്പോൾ അവിടെ നിന്നി​രു​ന്നവർ അടുത്ത്‌ വന്ന്‌ പത്രോ​സിനോ​ടു പറഞ്ഞു: “നീയും അവരുടെ കൂട്ടത്തി​ലു​ള്ള​വ​നാണ്‌, തീർച്ച! നിന്റെ സംസാരരീതി* കേട്ടാൽത്തന്നെ അറിയാം.” 74  അപ്പോൾ പത്രോ​സ്‌ സ്വയം പ്രാകി​ക്കൊ​ണ്ട്‌, “ആ മനുഷ്യ​നെ എനിക്ക്‌ അറിയില്ല” എന്ന്‌ ആണയിട്ട്‌ പറഞ്ഞു. ഉടൻതന്നെ ഒരു കോഴി കൂകി. 75  “കോഴി കൂകു​ന്ന​തി​നു മുമ്പ്‌ മൂന്നു പ്രാവ​ശ്യം നീ എന്നെ തള്ളിപ്പ​റ​യും”+ എന്നു യേശു പറഞ്ഞതു പത്രോ​സ്‌ അപ്പോൾ ഓർത്തു. പത്രോ​സ്‌ പുറത്ത്‌ പോയി അതിദുഃ​ഖത്തോ​ടെ കരഞ്ഞു.

അടിക്കുറിപ്പുകള്‍

അഥവാ “അറസ്റ്റു ചെയ്‌ത്‌.”
അതായത്‌, പന്ത്രണ്ട്‌ അപ്പോ​സ്‌ത​ല​ന്മാർ.
പദാവലി കാണുക.
അഥവാ “ഭക്തിഗാ​നങ്ങൾ; സങ്കീർത്ത​നങ്ങൾ.”
അക്ഷ. “എന്നെ​പ്രതി ഇടറി​പ്പോ​കും.”
അക്ഷ. “അങ്ങയെ​പ്രതി ഇടറി​പ്പോ​യാ​ലും ഞാൻ ഒരിക്ക​ലും ഇടറില്ല.”
അഥവാ “ഉണർവോ​ടി​രി​ക്കൂ.”
അഥവാ “ഉണർവോ​ടി​രി​ക്കാൻ.”
അഥവാ “ഉണർവോ​ടി​രു​ന്ന്‌.”
അഥവാ “ഹൃദയം.”
അഥവാ “ആത്മാവി​ന്‌ ഉത്സാഹ​മു​ണ്ടെ​ങ്കി​ലും.”
പുരാതനകാലത്തെ റോമൻ സൈന്യ​ത്തി​ന്റെ മുഖ്യ​വി​ഭാ​ഗം. ഇവിടെ ലഗ്യോൻ എന്ന പദം ഒരു വലിയ ഗണത്തെ സൂചി​പ്പി​ക്കു​ന്നു.
അഥവാ “പ്രവാ​ച​ക​ന്മാ​രു​ടെ തിരു​വെ​ഴു​ത്തു​കൾ.”
പദാവലി കാണുക.
അക്ഷ. “ശക്തിയു​ടെ.”
അഥവാ “നീ വാക്കുകൾ ഉച്ചരി​ക്കുന്ന രീതി.”