മത്തായി എഴുതിയത്‌ 27:1-66

  • യേശു​വി​നെ പീലാ​ത്തൊ​സി​ന്റെ കൈയിൽ ഏൽപ്പി​ക്കു​ന്നു (1, 2)

  • യൂദാസ്‌ തൂങ്ങി​മ​രി​ക്കു​ന്നു (3-10)

  • യേശു പീലാ​ത്തൊ​സി​ന്റെ മുന്നിൽ (11-26)

  • പരസ്യ​മാ​യി കളിയാ​ക്കു​ന്നു (27-31)

  • ഗൊൽഗോ​ഥ​യിൽവെച്ച്‌ സ്‌തം​ഭ​ത്തിൽ തറയ്‌ക്കു​ന്നു (32-44)

  • യേശു​വി​ന്റെ മരണം (45-56)

  • യേശു​വി​ന്റെ ശവസം​സ്‌കാ​രം (57-61)

  • കല്ലറ ഭദ്രമാ​ക്കി സൂക്ഷി​ക്കു​ന്നു (62-66)

27  രാവിലെ​യാ​യപ്പോൾ എല്ലാ മുഖ്യ​പുരോ​ഹി​ത​ന്മാ​രും ജനത്തിന്റെ മൂപ്പന്മാ​രും യേശു​വി​നെ കൊല്ലു​ന്ന​തിനെ​ക്കു​റിച്ച്‌ കൂടി​യാലോ​ചി​ച്ചു.+  അവർ യേശു​വി​നെ ബന്ധിച്ച്‌ കൊണ്ടുപോ​യി ഗവർണ​റായ പീലാത്തൊ​സി​നെ ഏൽപ്പിച്ചു.+  യേശുവിനെ കുറ്റക്കാ​ര​നാ​യി വിധി​ച്ചെന്നു കണ്ടപ്പോൾ യേശു​വി​നെ ഒറ്റി​ക്കൊ​ടുത്ത യൂദാ​സി​നു വലിയ മനപ്ര​യാ​സം തോന്നി. യൂദാസ്‌ ആ 30 വെള്ളിക്കാശു+ മുഖ്യ​പുരോ​ഹി​ത​ന്മാ​രുടെ​യും മൂപ്പന്മാ​രുടെ​യും അടുത്ത്‌ തിരികെ കൊണ്ടുചെ​ന്നിട്ട്‌,  “നിഷ്‌ക​ള​ങ്ക​മായ രക്തം ഒറ്റി​ക്കൊ​ടുത്ത ഞാൻ ചെയ്‌തതു പാപമാ​ണ്‌” എന്നു പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു: “അതിനു ഞങ്ങൾ എന്തു വേണം? അതു നിന്റെ കാര്യം.”  അപ്പോൾ യൂദാസ്‌ ആ വെള്ളി​നാ​ണ​യങ്ങൾ ദേവാ​ല​യ​ത്തിലേക്ക്‌ എറിഞ്ഞി​ട്ട്‌ പോയി തൂങ്ങി​മ​രി​ച്ചു.+  എന്നാൽ മുഖ്യ​പുരോ​ഹി​ത​ന്മാർ ആ വെള്ളി​നാ​ണ​യങ്ങൾ എടുത്ത്‌, “ഇതു രക്തത്തിന്റെ വിലയാ​യ​തി​നാൽ വിശു​ദ്ധ​ഖ​ജ​നാ​വിൽ നിക്ഷേ​പി​ക്കു​ന്നതു ശരിയല്ല”* എന്നു പറഞ്ഞു.  അവർ കൂടി​യാലോ​ചി​ച്ചിട്ട്‌ ആ പണം​കൊണ്ട്‌ പരദേ​ശി​കൾക്കുള്ള ശ്‌മശാ​ന​സ്ഥ​ല​മാ​യി കുശവന്റെ നിലം വാങ്ങി.  അതുകൊണ്ട്‌ ആ നിലത്തെ ഇന്നുവരെ, രക്തനിലം+ എന്നു വിളി​ച്ചുപോ​രു​ന്നു.  അങ്ങനെ യിരെമ്യ പ്രവാ​ച​ക​നി​ലൂ​ടെ പറഞ്ഞതു നിറ​വേറി: “ഇസ്രായേൽമ​ക്ക​ളിൽ ചിലർ വിലയി​ട്ട​വന്റെ വിലയായ 30 വെള്ളി​നാ​ണയം എടുത്ത്‌ അവർ 10  യഹോവ* എന്നോടു കല്‌പി​ച്ച​തുപോ​ലെ കുശവന്റെ നിലത്തി​നു വിലയാ​യി കൊടു​ത്തു”+ എന്നു പ്രവാ​ചകൻ പറഞ്ഞി​രു​ന്നു. 11  യേശു ഗവർണ​റു​ടെ മുന്നിൽ നിന്നു. ഗവർണർ യേശു​വിനോട്‌, “നീ ജൂതന്മാ​രു​ടെ രാജാ​വാ​ണോ” എന്നു ചോദി​ച്ചപ്പോൾ, “അങ്ങുതന്നെ അതു പറയു​ന്ന​ല്ലോ”+ എന്ന്‌ യേശു മറുപടി നൽകി. 12  പക്ഷേ മുഖ്യ​പുരോ​ഹി​ത​ന്മാ​രും മൂപ്പന്മാ​രും കുറ്റമാരോ​പി​ച്ചപ്പോഴൊ​ന്നും യേശു ഒരു അക്ഷരംപോ​ലും മിണ്ടി​യില്ല.+ 13  അപ്പോൾ പീലാ​ത്തൊ​സ്‌ യേശു​വിനോ​ടു ചോദി​ച്ചു: “നിനക്കെ​തി​രെ ഇവർ സാക്ഷി പറയു​ന്നതു കേട്ടില്ലേ? എത്ര​യെത്ര കാര്യ​ങ്ങ​ളാണ്‌ ഇവർ പറയു​ന്നത്‌?” 14  എന്നിട്ടും യേശു മറുപ​ടി​യാ​യി ഒരു വാക്കുപോ​ലും പറയാ​ത്തതു കണ്ട്‌ ഗവർണർക്ക്‌ അതിശയം തോന്നി. 15  ഓരോ ഉത്സവത്തി​നും ജനം ആവശ്യപ്പെ​ടുന്ന ഒരു തടവു​കാ​രനെ ഗവർണർ മോചി​പ്പി​ക്കുക പതിവാ​യി​രു​ന്നു.+ 16  ആ സമയത്ത്‌ ബറബ്ബാസ്‌ എന്നൊരു കുപ്ര​സി​ദ്ധ​കു​റ്റ​വാ​ളി അവരുടെ പിടി​യി​ലു​ണ്ടാ​യി​രു​ന്നു. 17  ജനം കൂടി​വ​ന്നപ്പോൾ പീലാ​ത്തൊ​സ്‌ അവരോ​ട്‌, “ഞാൻ ആരെ വിട്ടു​ത​രാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌, ബറബ്ബാ​സിനെ​യോ അതോ ആളുകൾ ക്രിസ്‌തു​വെന്നു വിളി​ക്കുന്ന യേശു​വിനെ​യോ” എന്നു ചോദി​ച്ചു. 18  കാരണം അസൂയകൊ​ണ്ടാണ്‌ അവർ യേശു​വി​നെ തന്റെ കൈയിൽ ഏൽപ്പി​ച്ചി​രി​ക്കു​ന്നതെന്നു പീലാത്തൊ​സിന്‌ അറിയാ​മാ​യി​രു​ന്നു. 19  തന്നെയുമല്ല, പീലാ​ത്തൊ​സ്‌ ന്യായാസനത്തിൽ* ഇരിക്കു​മ്പോൾ അദ്ദേഹ​ത്തി​ന്റെ ഭാര്യ ആളയച്ച്‌ ഇങ്ങനെ അറിയി​ക്കു​ക​യും ചെയ്‌തി​രു​ന്നു: “ആ നീതി​മാ​ന്റെ കാര്യ​ത്തിൽ ഇടപെ​ട​രുത്‌. അദ്ദേഹം കാരണം ഞാൻ ഇന്നു സ്വപ്‌ന​ത്തിൽ ഒരുപാ​ടു കഷ്ടപ്പെട്ടു.” 20  എന്നാൽ ബറബ്ബാ​സി​നെ വിട്ടുതരാനും+ യേശു​വി​നെ കൊന്നു​ക​ള​യാ​നും ആവശ്യപ്പെ​ടാൻ മുഖ്യ​പുരോ​ഹി​ത​ന്മാ​രും മൂപ്പന്മാ​രും ജനക്കൂ​ട്ടത്തെ പ്രേരി​പ്പി​ച്ചു.+ 21  ഗവർണർ അവരോ​ട്‌, “ഞാൻ ഈ രണ്ടു പേരിൽ ആരെ വിട്ടു​ത​രാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌” എന്നു ചോദി​ച്ചപ്പോൾ, “ബറബ്ബാ​സി​നെ” എന്ന്‌ അവർ പറഞ്ഞു. 22  പീലാത്തൊസ്‌ അവരോ​ട്‌, “അങ്ങനെയെ​ങ്കിൽ ക്രിസ്‌തു എന്നു വിളി​ക്കുന്ന യേശു​വി​നെ ഞാൻ എന്തു ചെയ്യണം” എന്നു ചോദി​ച്ചു. “അവനെ സ്‌തം​ഭ​ത്തിലേറ്റ്‌!” എന്ന്‌ അവർ ഒന്നടങ്കം വിളി​ച്ചു​പ​റഞ്ഞു.+ 23  “എന്തിന്‌, ഇയാൾ എന്തു തെറ്റാണു ചെയ്‌തത്‌” എന്നു പീലാ​ത്തൊ​സ്‌ ചോദി​ച്ചു. എന്നാൽ അവർ, “അവനെ സ്‌തം​ഭ​ത്തിലേറ്റ്‌!” എന്നു കൂടുതൽ ഉച്ചത്തിൽ വിളി​ച്ചു​പ​റ​ഞ്ഞുകൊ​ണ്ടി​രു​ന്നു.+ 24  ലഹളയുണ്ടാകുമെന്നല്ലാതെ മറ്റു പ്രയോ​ജ​നമൊ​ന്നു​മില്ലെന്നു കണ്ടപ്പോൾ പീലാ​ത്തൊ​സ്‌ വെള്ളം എടുത്ത്‌ ജനത്തിന്റെ മുന്നിൽവെച്ച്‌ കൈ കഴുകി​ക്കൊ​ണ്ട്‌ പറഞ്ഞു: “ഈ മനുഷ്യ​ന്റെ രക്തത്തിൽ എനിക്കു പങ്കില്ല. നിങ്ങൾതന്നെ ഈ കുറ്റം ഏറ്റു​കൊ​ള്ളണം!” 25  അപ്പോൾ ജനം മുഴുവൻ, “അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ” എന്നു പറഞ്ഞു.+ 26  തുടർന്ന്‌ പീലാ​ത്തൊ​സ്‌ ബറബ്ബാ​സി​നെ അവർക്കു വിട്ടുകൊ​ടു​ത്തു. യേശു​വി​നെ ചാട്ടയ്‌ക്ക്‌ അടിപ്പിച്ചശേഷം+ സ്‌തം​ഭ​ത്തിലേറ്റി കൊല്ലാൻ ഏൽപ്പിച്ചു.+ 27  പിന്നീട്‌ ഗവർണ​റു​ടെ പടയാ​ളി​കൾ യേശു​വി​നെ ഗവർണ​റു​ടെ വസതി​യിലേക്കു കൊണ്ടുപോ​യി. പട്ടാളത്തെ മുഴുവൻ യേശു​വി​നു ചുറ്റും കൂട്ടി​വ​രു​ത്തി.+ 28  അവർ യേശു​വി​ന്റെ വസ്‌ത്രം ഊരി​മാ​റ്റി, കടുഞ്ചു​വപ്പു നിറമുള്ള ഒരു മേലങ്കി ധരിപ്പി​ച്ചു.+ 29  അവർ മുള്ളു​കൊ​ണ്ട്‌ ഒരു കിരീടം മെടഞ്ഞ്‌ യേശു​വി​ന്റെ തലയിൽ വെച്ചു; യേശു​വി​ന്റെ വലതു​കൈ​യിൽ ഒരു ഈറ്റത്ത​ണ്ടും വെച്ചുകൊ​ടു​ത്തു. പിന്നെ അവർ യേശു​വി​ന്റെ മുന്നിൽ മുട്ടു​കു​ത്തി, “ജൂതന്മാ​രു​ടെ രാജാവേ, അഭിവാ​ദ്യ​ങ്ങൾ!”* എന്നു പറഞ്ഞ്‌ കളിയാ​ക്കി. 30  അവർ യേശു​വി​ന്റെ മേൽ തുപ്പി,+ ആ ഈറ്റത്തണ്ടു വാങ്ങി തലയ്‌ക്ക്‌ അടിച്ചു. 31  ഇങ്ങനെയെല്ലാം കളിയാ​ക്കി​യിട്ട്‌ അവർ ആ മേലങ്കി അഴിച്ചു​മാ​റ്റി. എന്നിട്ട്‌ യേശു​വി​നെ സ്വന്തം പുറങ്കു​പ്പാ​യം ധരിപ്പി​ച്ച്‌ സ്‌തം​ഭ​ത്തിൽ തറയ്‌ക്കാൻ കൊണ്ടുപോ​യി.+ 32  അവർ പോകു​മ്പോൾ ശിമോൻ എന്നു പേരുള്ള ഒരു കുറേ​ന​ക്കാ​രനെ കണ്ടു. അവർ അയാളെ നിർബ​ന്ധിച്ച്‌ യേശു​വി​ന്റെ ദണ്ഡനസ്‌തംഭം* ചുമപ്പി​ച്ചു.+ 33  തലയോടിടം+ എന്ന്‌ അർഥമുള്ള ഗൊൽഗോഥ എന്ന സ്ഥലത്ത്‌ എത്തിയ​പ്പോൾ 34  അവർ യേശു​വി​നു കയ്‌പു​ര​സ​മുള്ളൊ​രു സാധനം കലക്കിയ വീഞ്ഞു കുടി​ക്കാൻ കൊടു​ത്തു.+ എന്നാൽ യേശു അതു രുചി​ച്ചുനോ​ക്കി​യിട്ട്‌ കുടി​ക്കാൻ വിസമ്മ​തി​ച്ചു. 35  യേശുവിനെ സ്‌തം​ഭ​ത്തിൽ തറച്ച​ശേഷം അവർ നറുക്കി​ട്ട്‌ യേശു​വി​ന്റെ പുറങ്കു​പ്പാ​യം വീതിച്ചെ​ടു​ത്തു.+ 36  പിന്നെ അവർ അവിടെ യേശു​വി​നു കാവലി​രു​ന്നു. 37  “ഇതു ജൂതന്മാ​രു​ടെ രാജാ​വായ യേശു” എന്ന്‌ അവർ യേശു​വി​ന്റെ തലയ്‌ക്കു മുകളിൽ എഴുതിവെ​ക്കു​ക​യും ചെയ്‌തു.+ യേശു​വിന്‌ എതിരെ ആരോ​പിച്ച കുറ്റമാ​യി​രു​ന്നു അത്‌. 38  പിന്നെ രണ്ടു കവർച്ച​ക്കാ​രെ, ഒരാളെ യേശു​വി​ന്റെ വലത്തും മറ്റേയാ​ളെ ഇടത്തും ആയി സ്‌തം​ഭ​ത്തിലേറ്റി.+ 39  അതുവഴി കടന്നുപോ​യവർ തല കുലുക്കിക്കൊണ്ട്‌+ 40  ഇങ്ങനെ പറഞ്ഞ്‌ യേശു​വി​നെ നിന്ദിച്ചു:+ “ഹേ, ദേവാ​ലയം ഇടിച്ചു​ക​ളഞ്ഞ്‌ മൂന്നു ദിവസ​ത്തി​നകം പണിയു​ന്ന​വനേ,+ നിന്നെ​ത്തന്നെ രക്ഷിക്ക്‌! നീ ഒരു ദൈവ​പുത്ര​നാണെ​ങ്കിൽ ദണ്ഡനസ്‌തംഭത്തിൽനിന്ന്‌* ഇറങ്ങിവാ.”+ 41  അങ്ങനെതന്നെ മുഖ്യ​പുരോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രുടെ​യും മൂപ്പന്മാ​രുടെ​യും കൂടെ​ക്കൂ​ടി യേശു​വി​നെ കളിയാ​ക്കി. അവർ പറഞ്ഞു:+ 42  “മറ്റുള്ള​വരെ ഇവൻ രക്ഷിച്ചു. പക്ഷേ സ്വയം രക്ഷിക്കാൻ ഇവനു പറ്റുന്നില്ല! ഇസ്രായേ​ലി​ന്റെ രാജാ​വാ​ണുപോ​ലും.+ ഇവൻ ദണ്ഡനസ്‌തംഭത്തിൽനിന്ന്‌* ഇറങ്ങി​വ​രട്ടെ; എങ്കിൽ ഇവനിൽ വിശ്വ​സി​ക്കാം. 43  ഇവൻ ദൈവ​ത്തി​ലാ​ണ​ല്ലോ ആശ്രയി​ക്കു​ന്നത്‌. ഇവനെ ദൈവ​ത്തി​നു വേണ​മെ​ങ്കിൽ ദൈവം​തന്നെ രക്ഷിക്കട്ടെ.+ ‘ഞാൻ ദൈവ​പുത്ര​നാണ്‌’+ എന്നല്ലേ ഇവൻ പറഞ്ഞത്‌.” 44  യേശുവിന്റെ ഇരുവ​ശ​ത്തും സ്‌തം​ഭ​ങ്ങ​ളിൽ കിടന്ന കവർച്ച​ക്കാർപോ​ലും യേശു​വി​നെ നിന്ദി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.+ 45  ആറാം മണിമുതൽ* ഒൻപതാം മണിവരെ* ആ നാട്ടിലെ​ങ്ങും ഇരുട്ടു പരന്നു.+ 46  ഏകദേശം ഒൻപതാം മണി ആയപ്പോൾ യേശു ഉറക്കെ “ഏലീ, ഏലീ, ലമാ ശബക്താനീ” എന്നു വിളി​ച്ചു​പ​റഞ്ഞു. “എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ്‌ എന്താണ്‌ എന്നെ കൈവി​ട്ടത്‌” എന്നാണ്‌ അതിന്റെ അർഥം.+ 47  ഇതു കേട്ട്‌, അരികെ നിന്നി​രുന്ന ചിലർ, “ഇവൻ ഏലിയയെ വിളി​ക്കു​ക​യാണ്‌” എന്നു പറഞ്ഞു.+ 48  ഉടനെ അവരിൽ ഒരാൾ ഓടി​ച്ചെന്ന്‌ പുളിച്ച വീഞ്ഞിൽ നീർപ്പഞ്ഞി* മുക്കി ഒരു ഈറ്റത്ത​ണ്ടിൽ വെച്ച്‌ യേശു​വി​നു കുടി​ക്കാൻ കൊടു​ത്തു.+ 49  അപ്പോൾ മറ്റുള്ളവർ, “നിൽക്ക്‌, അവനെ രക്ഷിക്കാൻ ഏലിയ വരുമോ എന്നു നോക്കാം” എന്നു പറഞ്ഞു. 50  യേശു വീണ്ടും ഉച്ചത്തിൽ വിളിച്ച്‌ പ്രാണൻ വെടിഞ്ഞു.*+ 51  അപ്പോൾ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലെ തിരശ്ശീല+ മുകളിൽനി​ന്ന്‌ താഴെ​വരെ രണ്ടായി കീറിപ്പോ​യി.+ ഭൂമി കുലുങ്ങി. പാറകൾ പിളർന്നു. 52  കല്ലറകൾ തുറന്നുപോ​യി. നിദ്ര പ്രാപി​ച്ചി​രുന്ന പല വിശു​ദ്ധ​രുടെ​യും ജഡങ്ങൾ പുറത്ത്‌ വന്നു. 53  അവ പലരും കണ്ടു. (യേശു ഉയിർപ്പി​ക്കപ്പെ​ട്ടശേഷം, കല്ലറയ്‌ക്കൽനി​ന്ന്‌ വന്നവർ വിശു​ദ്ധ​ന​ഗ​ര​ത്തിൽ ചെന്നു.) 54  യേശുവിനു കാവൽ നിന്നി​രുന്ന സൈനികോദ്യോ​ഗ​സ്ഥ​നും കൂടെ​യു​ള്ള​വ​രും ഭൂകമ്പ​വും മറ്റു സംഭവ​ങ്ങ​ളും കണ്ടപ്പോൾ വല്ലാതെ പേടിച്ച്‌, “ഇദ്ദേഹം ശരിക്കും ദൈവ​പുത്ര​നാ​യി​രു​ന്നു” എന്നു പറഞ്ഞു.+ 55  യേശുവിനു ശുശ്രൂഷ ചെയ്യാൻ ഗലീല​യിൽനിന്ന്‌ യേശു​വി​നെ അനുഗ​മിച്ച കുറെ സ്‌ത്രീ​കൾ ഇതെല്ലാം നോക്കി​ക്കൊ​ണ്ട്‌ ദൂരെ നിൽപ്പു​ണ്ടാ​യി​രു​ന്നു.+ 56  മഗ്‌ദലക്കാരി മറിയ​യും യാക്കോ​ബിന്റെ​യും യോ​സെ​യുടെ​യും അമ്മയായ മറിയ​യും സെബെ​ദി​പുത്ര​ന്മാ​രു​ടെ അമ്മയും+ അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. 57  വൈകുന്നേരമായപ്പോൾ യോ​സേഫ്‌ എന്നു പേരുള്ള അരിമ​ഥ്യ​ക്കാ​ര​നായ ഒരു ധനികൻ അവിടെ എത്തി. അദ്ദേഹ​വും യേശു​വി​ന്റെ ഒരു ശിഷ്യ​നാ​യി​ത്തീർന്നി​രു​ന്നു.+ 58  യോസേഫ്‌ പീലാത്തൊ​സി​ന്റെ അടുത്ത്‌ ചെന്ന്‌ യേശു​വി​ന്റെ ശരീരം ചോദി​ച്ചു.+ അത്‌ യോ​സേ​ഫി​നു വിട്ടുകൊ​ടു​ക്കാൻ പീലാ​ത്തൊ​സ്‌ കല്‌പി​ച്ചു.+ 59  യോസേഫ്‌ മൃത​ദേഹം വൃത്തി​യുള്ള മേത്തരം ലിനൻതു​ണി​യിൽ പൊതി​ഞ്ഞ്‌,+ 60  താൻ പാറയിൽ വെട്ടി​ച്ചി​രുന്ന ഒരു പുതിയ കല്ലറയിൽ വെച്ചു.+ കല്ലറയു​ടെ വാതിൽക്കൽ ഒരു വലിയ കല്ല്‌ ഉരുട്ടിവെ​ച്ചിട്ട്‌ യോ​സേഫ്‌ അവി​ടെ​നിന്ന്‌ പോയി. 61  എന്നാൽ മഗ്‌ദ​ല​ക്കാ​രി മറിയ​യും മറ്റേ മറിയ​യും, പോകാ​തെ കല്ലറയു​ടെ മുന്നിൽത്തന്നെ ഇരുന്നു.+ 62  അടുത്ത ദിവസം, അതായത്‌ ഒരുക്കനാളിന്റെ+ പിറ്റേന്ന്‌, മുഖ്യ​പുരോ​ഹി​ത​ന്മാ​രും പരീശ​ന്മാ​രും പീലാത്തൊ​സി​ന്റെ മുന്നിൽ ഒത്തുകൂ​ടി ഇങ്ങനെ പറഞ്ഞു: 63  “പ്രഭോ, ‘മൂന്നു ദിവസം കഴിഞ്ഞ്‌ ഞാൻ ഉയിർപ്പി​ക്കപ്പെ​ടും’+ എന്ന്‌ ആ വഞ്ചകൻ ജീവ​നോ​ടി​രു​ന്നപ്പോൾ പറഞ്ഞതാ​യി ഞങ്ങൾ ഓർക്കു​ന്നു. 64  അതുകൊണ്ട്‌ മൂന്നാം ദിവസം​വരെ കല്ലറ ഭദ്രമാ​ക്കി സൂക്ഷി​ക്കാൻ കല്‌പി​ക്കണം. അല്ലെങ്കിൽ അവന്റെ ശിഷ്യ​ന്മാർ വന്ന്‌ അവനെ മോഷ്ടി​ച്ചിട്ട്‌,+ ‘അവൻ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്കപ്പെട്ടു’ എന്ന്‌ ആളുകളോ​ടു പറയും. അങ്ങനെ സംഭവി​ച്ചാൽ ഇത്‌ ആദ്യ​ത്തേ​തിനെ​ക്കാൾ വലിയ ചതിയാ​കും.” 65  പീലാത്തൊസ്‌ അവരോ​ട്‌, “കാവൽഭ​ട​ന്മാ​രു​ടെ ഒരു ഗണത്തെ വിട്ടു​ത​രാം. പോയി നിങ്ങൾക്ക്‌ ഉചിത​മെന്നു തോന്നു​ന്ന​തുപോ​ലെ അതു ഭദ്രമാ​ക്കി സൂക്ഷി​ച്ചോ” എന്നു പറഞ്ഞു. 66  അങ്ങനെ, അവർ പോയി കല്ലിനു മുദ്ര​വെച്ച്‌, കാവൽ ഏർപ്പെ​ടു​ത്തി കല്ലറ ഭദ്രമാ​ക്കി.

അടിക്കുറിപ്പുകള്‍

അഥവാ “നിയമാ​നു​സൃ​തമല്ല.”
അനു. എ5 കാണുക.
അഥവാ “ന്യായാ​ധി​പന്റെ ഇരിപ്പി​ട​ത്തിൽ.”
അഥവാ “രാജാവേ, ജയജയ!”
പദാവലി കാണുക.
പദാവലി കാണുക.
പദാവലി കാണുക.
അതായത്‌, ഉച്ചയ്‌ക്ക്‌ ഏകദേശം 12 മണി.
അതായത്‌, ഉച്ച കഴിഞ്ഞ്‌ ഏകദേശം 3 മണി.
അഥവാ “സ്‌പോ​ഞ്ച്‌.” ഒരു സമു​ദ്ര​ജീ​വി​യിൽനി​ന്ന്‌ കിട്ടുന്ന അനേകം ചെറു​സു​ഷി​ര​ങ്ങ​ളുള്ള വസ്‌തു. ഇതിനു ദ്രാവ​കങ്ങൾ വലി​ച്ചെ​ടു​ക്കാ​നാ​കും.
അക്ഷ. “ആത്മാവി​നെ ഏൽപ്പി​ച്ചു​കൊ​ടു​ത്തു.”