മത്തായി എഴുതിയത്‌ 28:1-20

  • യേശു​വി​ന്റെ പുനരു​ത്ഥാ​നം (1-10)

  • നുണ പറയാൻ പട്ടാള​ക്കാർക്കു കൈക്കൂ​ലി കൊടു​ക്കു​ന്നു (11-15)

  • ശിഷ്യ​രാ​ക്കാ​നുള്ള നിയോ​ഗം (16-20)

28  ശബത്തിനു ശേഷം ആഴ്‌ച​യു​ടെ ഒന്നാം ദിവസം വെട്ടം വീണു​തു​ട​ങ്ങി​യപ്പോൾത്തന്നെ മഗ്‌ദ​ല​ക്കാ​രി മറിയ​യും മറ്റേ മറിയ​യും കല്ലറ കാണാൻ ചെന്നു.+  എന്നാൽ അവിടെ ശക്തമായ ഒരു ഭൂകമ്പം നടന്നി​രു​ന്നു; യഹോവയുടെ* ദൂതൻ സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങി​വ​ന്ന​താ​യി​രു​ന്നു കാരണം. ദൂതൻ കല്ല്‌ ഉരുട്ടി​മാ​റ്റി അതിന്മേൽ ഇരിക്കു​ക​യാ​യി​രു​ന്നു.+  ദൂതൻ മിന്നൽപോ​ലെ തിളങ്ങി; വസ്‌ത്രം മഞ്ഞു​പോ​ലെ വെളു​ത്ത​താ​യി​രു​ന്നു.+  കാവൽക്കാർ ദൂതനെ കണ്ട്‌ പേടി​ച്ചു​വി​റച്ച്‌ മരിച്ച​വരെപ്പോലെ​യാ​യി.  എന്നാൽ ദൂതൻ സ്‌ത്രീ​കളോ​ടു പറഞ്ഞു: “പേടി​ക്കേണ്ടാ; സ്‌തം​ഭ​ത്തിലേറ്റി കൊന്ന യേശു​വിനെ​യാ​ണു നിങ്ങൾ അന്വേ​ഷി​ക്കു​ന്നതെന്ന്‌ എനിക്ക്‌ അറിയാം.+  പക്ഷേ യേശു ഇവി​ടെ​യില്ല. യേശു പറഞ്ഞി​രു​ന്ന​തുപോലെ​തന്നെ ഉയിർപ്പി​ക്കപ്പെട്ടു.+ അദ്ദേഹം കിടന്ന സ്ഥലം വന്ന്‌ കാണൂ.  എന്നിട്ട്‌ വേഗം പോയി യേശു​വി​ന്റെ ശിഷ്യ​ന്മാരോട്‌ ഇങ്ങനെ പറയുക: ‘യേശു മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്കപ്പെട്ടു. നിങ്ങൾക്കു മുമ്പേ യേശു ഗലീല​യിൽ എത്തും.+ അവി​ടെവെച്ച്‌ നിങ്ങൾക്കു യേശു​വി​നെ കാണാം.’ ഇതാണ്‌ എനിക്കു നിങ്ങ​ളോ​ടു പറയാ​നു​ള്ളത്‌.”+  ഉടൻതന്നെ അവർ ഭയത്തോ​ടും അത്യാ​ഹ്ലാ​ദത്തോ​ടും കൂടെ ശിഷ്യ​ന്മാ​രെ വിവരം അറിയി​ക്കാൻ കല്ലറ വിട്ട്‌ ഓടി.+  അപ്പോൾ യേശു എതിരെ വന്ന്‌ അവരോ​ട്‌, “നമസ്‌കാ​രം” എന്നു പറഞ്ഞു. അവർ യേശു​വി​ന്റെ അടുത്ത്‌ ചെന്ന്‌ കാലിൽ കെട്ടി​പ്പി​ടിച്ച്‌ വണങ്ങി. 10  യേശു അവരോ​ടു പറഞ്ഞു: “പേടി​ക്കേണ്ടാ! പോയി എന്റെ സഹോ​ദ​ര​ന്മാ​രെ വിവരം അറിയി​ക്കൂ! അവർ ഗലീല​യ്‌ക്കു വരട്ടെ. അവി​ടെവെച്ച്‌ അവർ എന്നെ കാണും.” 11  ആ സ്‌ത്രീ​കൾ അവി​ടേക്കു പോയ സമയത്ത്‌ കാവൽഭടന്മാരിൽ+ ചിലർ നഗരത്തിൽ ചെന്ന്‌ സംഭവി​ച്ചതെ​ല്ലാം മുഖ്യ​പുരോ​ഹി​ത​ന്മാ​രെ അറിയി​ച്ചു. 12  അവർ മൂപ്പന്മാ​രു​മാ​യി കൂടി​യാലോ​ചി​ച്ചശേഷം പടയാ​ളി​കൾക്കു നല്ലൊരു തുക* കൊടു​ത്തിട്ട്‌ 13  അവരോടു പറഞ്ഞു: “‘രാത്രി​യിൽ ഞങ്ങൾ ഉറങ്ങു​മ്പോൾ അവന്റെ ശിഷ്യ​ന്മാർ വന്ന്‌ അവനെ മോഷ്ടി​ച്ചുകൊ​ണ്ടുപോ​യി’ എന്നു പറയണം.+ 14  ഇതു ഗവർണ​റു​ടെ ചെവി​യിൽ എത്തിയാൽ ഞങ്ങൾ അദ്ദേഹത്തോ​ടു കാര്യങ്ങൾ വിശദീ​ക​രി​ച്ചുകൊ​ള്ളാം.* നിങ്ങൾക്കു കുഴപ്പമൊ​ന്നും വരില്ല.” 15  അവർ ആ വെള്ളി​നാ​ണ​യങ്ങൾ വാങ്ങി തങ്ങളോ​ട്‌ ആവശ്യപ്പെ​ട്ട​തുപോലെ​തന്നെ ചെയ്‌തു. ഈ കഥ ജൂതന്മാ​രു​ടെ ഇടയിൽ ഇന്നും പ്രചാ​ര​ത്തി​ലി​രി​ക്കു​ന്നു. 16  യേശു നിർദേ​ശി​ച്ചി​രു​ന്ന​തുപോ​ലെ ശിഷ്യ​ന്മാർ 11 പേരും യേശു​വി​നെ കാണാൻ ഗലീല​യി​ലെ മലയി​ലേക്കു ചെന്നു.+ 17  യേശുവിനെ കണ്ടപ്പോൾ അവർ വണങ്ങി; എന്നാൽ ചിലർ സംശയി​ച്ചു. 18  യേശു അവരുടെ അടുത്ത്‌ ചെന്ന്‌ അവരോ​ടു പറഞ്ഞു: “സ്വർഗ​ത്തി​ലും ഭൂമി​യി​ലും എല്ലാ അധികാ​ര​വും എനിക്കു നൽകി​യി​രി​ക്കു​ന്നു.+ 19  അതുകൊണ്ട്‌ നിങ്ങൾ പോയി എല്ലാ ജനതക​ളിലെ​യും ആളുകളെ ശിഷ്യരാക്കുകയും+ പിതാ​വിന്റെ​യും പുത്രന്റെ​യും പരിശു​ദ്ധാ​ത്മാ​വിന്റെ​യും നാമത്തിൽ അവരെ സ്‌നാനപ്പെടുത്തുകയും+ 20  ഞാൻ നിങ്ങ​ളോ​ടു കല്‌പി​ച്ചതെ​ല്ലാം അനുസ​രി​ക്കാൻ അവരെ പഠിപ്പി​ക്കു​ക​യും വേണം.+ വ്യവസ്ഥിതിയുടെ* അവസാ​ന​കാ​ലം​വരെ എന്നും ഞാൻ നിങ്ങളുടെ​കൂടെ​യുണ്ട്‌.”+

അടിക്കുറിപ്പുകള്‍

അനു. എ5 കാണുക.
അതായത്‌, വെള്ളി​ക്കാ​ശ്‌.
അക്ഷ. “അദ്ദേഹത്തെ പറഞ്ഞ്‌ സമ്മതി​പ്പി​ച്ചു​കൊ​ള്ളാം.”
അഥവാ “യുഗത്തി​ന്റെ.” പദാവലി കാണുക.