മത്തായി എഴുതിയത്‌ 3:1-17

  • സ്‌നാ​പ​ക​യോ​ഹ​ന്നാൻ പ്രസം​ഗി​ക്കു​ന്നു (1-12)

  • യേശു​വി​ന്റെ സ്‌നാനം (13-17)

3  ആ കാലത്ത്‌ സ്‌നാപകയോഹന്നാൻ+ യഹൂദ്യ വിജനഭൂമിയിൽ* വന്ന്‌,  “സ്വർഗ​രാ​ജ്യം സമീപി​ച്ചി​രി​ക്കു​ന്നു. അതു​കൊണ്ട്‌ മാനസാ​ന്ത​രപ്പെ​ടുക”+ എന്നു പ്രസം​ഗി​ച്ചു.+  ഈ യോഹ​ന്നാനെ​ക്കു​റി​ച്ചാണ്‌ യശയ്യ പ്രവാചകനിലൂടെ+ ഇങ്ങനെ പറഞ്ഞത്‌: “വിജനഭൂമിയിൽ* വിളി​ച്ചു​പ​റ​യു​ന്ന​വന്റെ ശബ്ദം: ‘യഹോവയ്‌ക്കു* വഴി ഒരുക്കുക; ദൈവ​ത്തി​ന്റെ പാതകൾ നേരെ​യാ​ക്കുക.’”+  യോഹന്നാൻ ഒട്ടക​രോ​മംകൊ​ണ്ടുള്ള വസ്‌ത്ര​മാ​ണു ധരിച്ചി​രു​ന്നത്‌. തുകലുകൊ​ണ്ടുള്ള അരപ്പട്ട​യും അണിഞ്ഞി​രു​ന്നു.+ വെട്ടു​ക്കി​ളി​യും കാട്ടുതേ​നും ആയിരു​ന്നു ഭക്ഷണം.+  യരുശലേമിലും യഹൂദ്യ​യിലെ​ങ്ങും ഉള്ളവരും യോർദാ​നു ചുറ്റു​വ​ട്ട​ത്തുള്ള എല്ലാവ​രും യോഹ​ന്നാ​ന്റെ അടുത്ത്‌ ചെന്ന്‌+  പാപങ്ങൾ പരസ്യ​മാ​യി ഏറ്റുപ​റഞ്ഞു; യോഹ​ന്നാൻ അവരെ യോർദാൻ നദിയിൽ സ്‌നാ​നപ്പെ​ടു​ത്തി.*+  സ്‌നാനമേൽക്കാൻ നിരവധി പരീശ​ന്മാ​രും സദൂക്യരും+ വരുന്നതു കണ്ട്‌ യോഹ​ന്നാൻ അവരോ​ടു പറഞ്ഞു: “അണലി​സ​ന്ത​തി​കളേ,+ വരാനി​രി​ക്കുന്ന ക്രോ​ധ​ത്തിൽനിന്ന്‌ ഓടി​യ​ക​ലാൻ ആരാണു നിങ്ങൾക്ക്‌ ഉപദേ​ശി​ച്ചു​ത​ന്നത്‌?+  ആദ്യം മാനസാ​ന്ത​ര​ത്തി​നു യോജിച്ച ഫലം പുറ​പ്പെ​ടു​വി​ക്കൂ.  ‘ഞങ്ങൾക്കു പിതാ​വാ​യി അബ്രാ​ഹാ​മുണ്ട്‌’+ എന്ന്‌ അഹങ്കരി​ക്കേണ്ടാ. കാരണം അബ്രാ​ഹാ​മി​നുവേണ്ടി ഈ കല്ലുക​ളിൽനിന്ന്‌ മക്കളെ ഉളവാ​ക്കാൻ ദൈവ​ത്തി​നു കഴിയും എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു. 10  മരങ്ങളുടെ ചുവട്ടിൽ കോടാ​ലി വെച്ചു​ക​ഴി​ഞ്ഞു. നല്ല ഫലം കായ്‌ക്കാത്ത മരമെ​ല്ലാം വെട്ടി തീയി​ലി​ടും.+ 11  നിങ്ങളുടെ മാനസാ​ന്തരം നിമിത്തം+ ഞാൻ നിങ്ങളെ വെള്ളം​കൊ​ണ്ട്‌ സ്‌നാ​നപ്പെ​ടു​ത്തു​ന്നു. എന്നാൽ എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശക്തനാണ്‌. അദ്ദേഹ​ത്തി​ന്റെ ചെരിപ്പ്‌ അഴിക്കാൻപോ​ലും ഞാൻ യോഗ്യ​നല്ല.+ അദ്ദേഹം നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും+ തീകൊണ്ടും+ സ്‌നാ​നപ്പെ​ടു​ത്തും. 12  പാറ്റാനുള്ള കോരിക അദ്ദേഹ​ത്തി​ന്റെ കൈയി​ലുണ്ട്‌. അദ്ദേഹം മെതി​ക്കളം മുഴുവൻ വെടി​പ്പാ​ക്കി സംഭര​ണ​ശാ​ല​യിൽ ഗോതമ്പു ശേഖരി​ച്ചുവെ​ക്കും. പതിരാ​കട്ടെ കെടു​ത്താൻ പറ്റാത്ത തീയി​ലിട്ട്‌ ചുട്ടു​ക​ള​യും.”+ 13  പിന്നെ യേശു സ്‌നാ​നമേൽക്കാൻ ഗലീല​യിൽനിന്ന്‌ യോർദാ​നിൽ യോഹ​ന്നാ​ന്റെ അടുത്ത്‌ ചെന്നു.+ 14  എന്നാൽ യോഹ​ന്നാൻ, “നീ എന്നെയല്ലേ സ്‌നാ​നപ്പെ​ടുത്തേ​ണ്ടത്‌, ആ നീ എന്റെ അടുക്കൽ വരുന്നോ” എന്നു ചോദി​ച്ചുകൊണ്ട്‌ യേശു​വി​നെ തടഞ്ഞു. 15  യേശു യോഹ​ന്നാനോ​ടു പറഞ്ഞു: “ഇപ്പോൾ ഇതു നടക്കട്ടെ; അങ്ങനെ നീതി​യാ​യതു ചെയ്യു​ന്ന​താ​ണ​ല്ലോ എന്തു​കൊ​ണ്ടും ഉചിതം.” പിന്നെ യോഹ​ന്നാൻ യേശു​വി​നെ തടഞ്ഞില്ല. 16  സ്‌നാനമേറ്റ ഉടനെ, യേശു വെള്ളത്തിൽനി​ന്ന്‌ കയറു​മ്പോൾ ആകാശം തുറന്നു.+ ദൈവ​ത്തി​ന്റെ ആത്മാവ്‌ പ്രാവുപോ​ലെ യേശു​വി​ന്റെ മേൽ ഇറങ്ങിവരുന്നതു+ യോഹ​ന്നാൻ കണ്ടു. 17  “ഇവൻ എന്റെ പ്രിയ​പു​ത്രൻ,+ ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു”+ എന്ന്‌ ആകാശ​ത്തു​നിന്ന്‌ ഒരു ശബ്ദവും ഉണ്ടായി.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
പദാവലി കാണുക.
അനു. എ5 കാണുക.
അഥവാ “മുക്കി; നിമജ്ജനം ചെയ്‌തു.”