മത്തായി എഴുതിയത്‌ 4:1-25

  • പിശാച്‌ യേശു​വി​നെ പ്രലോ​ഭി​പ്പി​ക്കു​ന്നു (1-11)

  • യേശു ഗലീല​യിൽ പ്രസം​ഗി​ച്ചു​തു​ട​ങ്ങു​ന്നു (12-17)

  • ആദ്യശി​ഷ്യ​രെ വിളി​ക്കു​ന്നു (18-22)

  • യേശു പ്രസം​ഗി​ക്കു​ന്നു, പഠിപ്പി​ക്കു​ന്നു, സുഖ​പ്പെ​ടു​ത്തു​ന്നു (23-25)

4  പിന്നെ ദൈവാ​ത്മാവ്‌ യേശു​വി​നെ വിജന​ഭൂ​മി​യിലേക്കു നയിച്ചു. അവി​ടെവെച്ച്‌ യേശു പിശാ​ചി​ന്റെ പ്രലോ​ഭ​ന​ങ്ങളെ നേരിട്ടു.+  അവിടെ 40 രാത്രി​യും 40 പകലും യേശു ഉപവസി​ച്ചു. അപ്പോൾ യേശു​വി​നു വിശന്നു.  ആ സമയത്ത്‌ പ്രലോ​ഭകൻ വന്ന്‌+ യേശു​വിനോട്‌, “നീ ഒരു ദൈവ​പുത്ര​നാണെ​ങ്കിൽ ഈ കല്ലുക​ളോ​ട്‌ അപ്പമാ​കാൻ പറയൂ” എന്നു പറഞ്ഞു.  അപ്പോൾ യേശു, “‘മനുഷ്യൻ അപ്പം​കൊണ്ട്‌ മാത്രമല്ല, യഹോവയുടെ* വായിൽനി​ന്ന്‌ വരുന്ന എല്ലാ വചനംകൊ​ണ്ടും ജീവിക്കേ​ണ്ട​താണ്‌’ എന്ന്‌ എഴുതി​യി​രി​ക്കു​ന്നു”+ എന്നു മറുപടി നൽകി.  പിന്നെ പിശാച്‌ യേശു​വി​നെ വിശു​ദ്ധ​ന​ഗ​ര​ത്തിലേക്കു കൂട്ടിക്കൊണ്ടുപോയി+ ദേവാ​ല​യ​ത്തി​ന്റെ ഏറ്റവും ഉയർന്ന ഭാഗത്ത്‌* നിറുത്തിയിട്ട്‌+  പറഞ്ഞു: “നീ ഒരു ദൈവ​പുത്ര​നാണെ​ങ്കിൽ താഴേക്കു ചാടുക. ‘നിന്നെ​ക്കു​റിച്ച്‌ ദൈവം തന്റെ ദൂതന്മാരോ​ടു കല്‌പി​ക്കും,’ എന്നും ‘നിന്റെ കാൽ കല്ലിൽ തട്ടാതെ അവർ നിന്നെ കൈക​ളിൽ താങ്ങും’ എന്നും എഴുതി​യി​ട്ടു​ണ്ട​ല്ലോ.”+  യേശു പിശാ​ചിനോട്‌, “‘നിന്റെ ദൈവ​മായ യഹോവയെ* നീ പരീക്ഷി​ക്ക​രുത്‌’+ എന്നും​കൂ​ടെ എഴുതി​യി​ട്ടുണ്ട്‌” എന്നു പറഞ്ഞു.  പിന്നെ പിശാച്‌ യേശു​വി​നെ അസാധാ​ര​ണ​മാം​വി​ധം ഉയരമുള്ള ഒരു മലയി​ലേക്കു കൂട്ടിക്കൊ​ണ്ടുപോ​യി ലോകത്തെ എല്ലാ രാജ്യ​ങ്ങ​ളും അവയുടെ പ്രതാ​പ​വും കാണി​ച്ചുകൊ​ടു​ത്തു.+  എന്നിട്ടു പറഞ്ഞു: “നീ എന്റെ മുന്നിൽ വീണ്‌ എന്നെ​യൊന്ന്‌ ആരാധി​ച്ചാൽ ഈ കാണു​ന്നതൊ​ക്കെ ഞാൻ നിനക്കു തരാം.” 10  അപ്പോൾ യേശു പറഞ്ഞു: “സാത്താനേ, ദൂരെ പോ! ‘നിന്റെ ദൈവ​മായ യഹോവയെയാണു* നീ ആരാധിക്കേ​ണ്ടത്‌.+ ആ ദൈവത്തെ മാത്രമേ നീ സേവി​ക്കാ​വൂ’*+ എന്ന്‌ എഴുതി​യി​ട്ടുണ്ട്‌.” 11  ഉടനെ പിശാച്‌ യേശു​വി​നെ വിട്ട്‌ പോയി.+ ദൈവ​ദൂ​ത​ന്മാർ വന്ന്‌ യേശു​വി​നെ ശുശ്രൂ​ഷി​ച്ചു.+ 12  യോഹന്നാനെ തടവിലാക്കിയെന്നു+ കേട്ട​പ്പോൾ യേശു അവിടം വിട്ട്‌ ഗലീല​യിലേക്കു പോയി.+ 13  നസറെത്തിൽ എത്തിയ യേശു അവി​ടെ​നിന്ന്‌ സെബു​ലൂൻ-നഫ്‌താ​ലി ജില്ലക​ളി​ലെ കടൽത്തീ​ര​ത്തുള്ള കഫർന്ന​ഹൂ​മിൽ ചെന്ന്‌+ താമസി​ച്ചു. 14  ഇങ്ങനെ സംഭവി​ച്ചത്‌ യശയ്യ പ്രവാ​ച​ക​നി​ലൂ​ടെ പറഞ്ഞതു നിറ​വേറേ​ണ്ട​തി​നാ​യി​രു​ന്നു. യശയ്യ ഇങ്ങനെ പറഞ്ഞി​രു​ന്നു: 15  “കടലിലേ​ക്കുള്ള വഴി​യോ​ടു ചേർന്ന, യോർദാ​നു പടിഞ്ഞാ​റുള്ള സെബു​ലൂൻ-നഫ്‌താ​ലി ദേശങ്ങളേ, ജനതക​ളു​ടെ ഗലീലയേ! 16  ഇരുട്ടിൽ കഴിയുന്ന ജനം വലി​യൊ​രു വെളിച്ചം കണ്ടു; മരണത്തി​ന്റെ നിഴൽ വീണ പ്രദേ​ശത്ത്‌ കഴിയു​ന്ന​വ​രു​ടെ മേൽ പ്രകാശം ഉദിച്ചു​യർന്നു.”+ 17  അപ്പോൾമുതൽ യേശു, “സ്വർഗ​രാ​ജ്യം സമീപി​ച്ചി​രി​ക്കു​ന്ന​തുകൊണ്ട്‌ മാനസാ​ന്ത​രപ്പെടൂ” എന്നു പ്രസം​ഗി​ച്ചു​തു​ടങ്ങി.+ 18  യേശു ഗലീല​ക്ക​ട​ലി​ന്റെ തീരത്തു​കൂ​ടി നടക്കു​മ്പോൾ പത്രോ​സ്‌ എന്നു വിളി​ച്ചി​രുന്ന ശിമോനും+ സഹോ​ദ​ര​നായ അന്ത്ര​യോ​സും കടലിൽ വല വീശു​ന്നതു കണ്ടു. അവർ മീൻപി​ടു​ത്ത​ക്കാ​രാ​യി​രു​ന്നു.+ 19  യേശു അവരോ​ട്‌, “എന്റെകൂ​ടെ വരൂ, ഞാൻ നിങ്ങളെ മനുഷ്യ​രെ പിടി​ക്കു​ന്ന​വ​രാ​ക്കാം”+ എന്നു പറഞ്ഞു. 20  അപ്പോൾത്തന്നെ അവർ വലകൾ ഉപേക്ഷി​ച്ച്‌ യേശു​വി​നെ അനുഗ​മി​ച്ചു.+ 21  അവിടെനിന്ന്‌ പോകു​മ്പോൾ സഹോ​ദ​ര​ന്മാ​രായ വേറെ രണ്ടു പേരെ കണ്ടു, സെബെ​ദി​യു​ടെ മകനായ യാക്കോ​ബും സഹോ​ദരൻ യോഹ​ന്നാ​നും.+ അവർ അപ്പനായ സെബെ​ദിയോടൊ​പ്പം വള്ളത്തിൽ ഇരുന്ന്‌ വല നന്നാക്കു​ക​യാ​യി​രു​ന്നു. യേശു അവരെ​യും വിളിച്ചു.+ 22  ഉടനെ അവർ വള്ളം ഉപേക്ഷി​ച്ച്‌, അപ്പനെ​യും വിട്ട്‌ യേശു​വി​നെ അനുഗ​മി​ച്ചു. 23  പിന്നെ യേശു ഗലീല​യിൽ മുഴുവൻ ചുറ്റിസഞ്ചരിച്ച്‌+ അവരുടെ സിനഗോഗുകളിൽ+ പഠിപ്പി​ക്കു​ക​യും ദൈവ​രാ​ജ്യത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ക​യും ജനങ്ങളു​ടെ എല്ലാ തരം രോഗ​ങ്ങ​ളും വൈക​ല്യ​ങ്ങ​ളും ഭേദമാ​ക്കു​ക​യും ചെയ്‌തു.+ 24  യേശുവിനെക്കുറിച്ചുള്ള വാർത്ത സിറി​യ​യിലെ​ങ്ങും പരന്നു. പല തരം രോഗ​ങ്ങ​ളും കഠിനവേ​ദ​ന​യും കൊണ്ട്‌ വലഞ്ഞി​രു​ന്നവർ,+ ഭൂതബാ​ധി​തർ,+ അപസ്‌മാ​രരോ​ഗി​കൾ,+ തളർന്നുപോ​യവർ എന്നിങ്ങനെ ദുരിതം അനുഭ​വി​ക്കുന്ന സകല​രെ​യും ജനം യേശു​വി​ന്റെ അടുക്കൽ കൊണ്ടു​വന്നു. യേശു അവരെയെ​ല്ലാം സുഖ​പ്പെ​ടു​ത്തി. 25  അതുകൊണ്ട്‌ ഗലീല, ദക്കപ്പൊ​ലി,* യരുശ​ലേം, യഹൂദ്യ എന്നിവി​ട​ങ്ങ​ളിൽനി​ന്നും യോർദാ​ന്‌ അക്കരെനിന്നും* ആളുകൾ കൂട്ടമാ​യി യേശു​വി​നെ അനുഗ​മി​ച്ചു.

അടിക്കുറിപ്പുകള്‍

അനു. എ5 കാണുക.
അഥവാ “ദേവാ​ല​യ​ത്തി​ന്റെ മുകളി​ലെ കൈമ​തി​ലി​ന്മേൽ.”
അനു. എ5 കാണുക.
അനു. എ5 കാണുക.
അഥവാ “ആ ദൈവ​ത്തി​നു മാത്രമേ നീ വിശു​ദ്ധ​സേ​വനം ചെയ്യാവൂ.”
അഥവാ “പത്തു​നഗര​പ്ര​ദേശം.”
അഥവാ “കിഴക്കു​നി​ന്നും.”