മത്തായി എഴുതിയത്‌ 5:1-48

  • ഗിരി​പ്ര​ഭാ​ഷണം (1-48)

    • യേശു മലയിൽവെച്ച്‌ പഠിപ്പി​ച്ചു​തുടങ്ങു​ന്നു (1, 2)

    • സന്തോ​ഷ​ത്തി​നുള്ള ഒൻപതു കാരണങ്ങൾ (3-12)

    • ഉപ്പ്‌, വെളിച്ചം (13-16)

    • യേശു നിയമം നിവർത്തി​ക്കു​ന്നു (17-20)

    • കോപം (21-26), വ്യഭി​ചാ​രം (27-30), വിവാ​ഹ​മോ​ചനം (31, 32), നേർച്ച (33-37), പ്രതി​കാ​രം (38-42), ശത്രു​ക്ക​ളോ​ടുള്ള സ്‌നേഹം (43-48) എന്നിവ​യോ​ടു ബന്ധപ്പെട്ട ഉപദേശം

5  ജനക്കൂ​ട്ടത്തെ കണ്ട്‌ യേശു മലയിൽ കയറി. യേശു ഇരുന്ന​പ്പോൾ ശിഷ്യ​ന്മാർ യേശു​വി​ന്റെ അടുത്ത്‌ ചെന്നു.  യേശു അവരെ പഠിപ്പി​ക്കാൻതു​ടങ്ങി:  “ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യി ദാഹിക്കുന്നവർ* സന്തുഷ്ടർ;+ കാരണം സ്വർഗ​രാ​ജ്യം അവർക്കു​ള്ളത്‌.  “ദുഃഖി​ക്കു​ന്നവർ സന്തുഷ്ടർ; കാരണം അവർക്ക്‌ ആശ്വാസം കിട്ടും.+  “സൗമ്യ​രാ​യവർ സന്തുഷ്ടർ;+ കാരണം അവർ ഭൂമി അവകാ​ശ​മാ​ക്കും.+  “നീതി​ക്കാ​യി വിശക്കു​ക​യും ദാഹി​ക്കു​ക​യും ചെയ്യുന്നവർ+ സന്തുഷ്ടർ; കാരണം അവർ തൃപ്‌ത​രാ​കും.+  “കരുണ കാണി​ക്കു​ന്നവർ സന്തുഷ്ടർ;+ കാരണം അവരോ​ടും കരുണ കാണി​ക്കും.  “ഹൃദയ​ശു​ദ്ധി​യു​ള്ളവർ സന്തുഷ്ടർ;+ കാരണം അവർ ദൈവത്തെ കാണും.  “സമാധാ​നം ഉണ്ടാക്കുന്നവർ*+ സന്തുഷ്ടർ; കാരണം അവർ ദൈവ​ത്തി​ന്റെ പുത്ര​ന്മാർ എന്നു വിളി​ക്കപ്പെ​ടും. 10  “നീതി​ക്കുവേണ്ടി ഉപദ്രവം സഹിക്കേണ്ടിവരുന്നവർ+ സന്തുഷ്ടർ; കാരണം സ്വർഗ​രാ​ജ്യം അവർക്കു​ള്ളത്‌. 11  “എന്നെ​പ്രതി ആളുകൾ നിങ്ങളെ നിന്ദിക്കുകയും+ ഉപദ്രവിക്കുകയും+ നിങ്ങ​ളെ​ക്കു​റിച്ച്‌ പല തരം അപവാദം പറയു​ക​യും ചെയ്യു​മ്പോൾ നിങ്ങൾ സന്തുഷ്ടർ.+ 12  സ്വർഗത്തിൽ നിങ്ങളു​ടെ പ്രതിഫലം+ വലുതാ​യ​തുകൊണ്ട്‌ ആനന്ദിച്ച്‌ ആഹ്ലാദി​ക്കുക.+ നിങ്ങൾക്കു മുമ്പുള്ള പ്രവാ​ച​ക​ന്മാരെ​യും അവർ അങ്ങനെ​തന്നെ ഉപദ്ര​വി​ച്ചി​ട്ടു​ണ്ട​ല്ലോ.+ 13  “നിങ്ങൾ ഭൂമി​യു​ടെ ഉപ്പാണ്‌.+ എന്നാൽ ഉപ്പിന്‌ ഉപ്പുരസം നഷ്ടമാ​യാൽ എങ്ങനെ വീണ്ടും ഉപ്പുരസം വരുത്തും? അതു പുറത്ത്‌ കളഞ്ഞിട്ട്‌+ ആളുകൾക്കു ചവിട്ടി​ന​ട​ക്കാ​ന​ല്ലാ​തെ മറ്റൊ​ന്നി​നും കൊള്ളി​ല്ല​ല്ലോ. 14  “നിങ്ങൾ ലോക​ത്തി​ന്റെ വെളി​ച്ച​മാണ്‌.+ മലമു​ക​ളി​ലുള്ള ഒരു നഗരം മറഞ്ഞി​രി​ക്കില്ല. 15  വിളക്കു കത്തിച്ച്‌ ആരും കൊട്ടകൊണ്ട്‌* മൂടിവെ​ക്കാ​റില്ല. പകരം, വിളക്കു​ത​ണ്ടി​ലാ​ണു വെക്കുക. അപ്പോൾ വീട്ടി​ലുള്ള എല്ലാവർക്കും വെളിച്ചം കിട്ടും.+ 16  അതുപോലെ, നിങ്ങളു​ടെ വെളിച്ചം മറ്റുള്ള​വ​രു​ടെ മുന്നിൽ പ്രകാ​ശി​ക്കട്ടെ.+ അപ്പോൾ അവർ നിങ്ങളു​ടെ നല്ല പ്രവൃ​ത്തി​കൾ കണ്ട്‌+ സ്വർഗ​സ്ഥ​നായ നിങ്ങളു​ടെ പിതാ​വി​നെ മഹത്ത്വപ്പെ​ടു​ത്തും.+ 17  “നിയമത്തെയോ* പ്രവാ​ച​ക​ന്മാ​രു​ടെ വാക്കു​കളെ​യോ നീക്കി​ക്ക​ള​യാ​നാ​ണു ഞാൻ വന്നതെന്നു വിചാ​രി​ക്ക​രുത്‌; നീക്കി​ക്ക​ള​യാ​നല്ല, നിവർത്തിക്കാനാണു+ ഞാൻ വന്നത്‌. 18  ആകാശവും ഭൂമി​യും നീങ്ങിപ്പോ​യാ​ലും നിയമ​ത്തി​ലെ ഒരു വള്ളിയോ പുള്ളി​യോ പോലും നീങ്ങിപ്പോ​കില്ല. അവയെ​ല്ലാം നിറവേറും+ എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു. 19  അതുകൊണ്ട്‌ ഈ കല്‌പ​ന​ക​ളിൽ ഏറ്റവും ചെറിയ ഒന്നു​പോ​ലും ലംഘി​ക്കു​ക​യോ ലംഘി​ക്കാൻ മനുഷ്യ​രെ പഠിപ്പി​ക്കു​ക​യോ ചെയ്യു​ന്നവൻ സ്വർഗ​രാ​ജ്യ​ത്തി​നു യോഗ്യ​നാ​യി​രി​ക്കില്ല. എന്നാൽ അവ പിൻപ​റ്റു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​ന്നവൻ സ്വർഗ​രാ​ജ്യ​ത്തി​നു യോഗ്യ​നാ​യി​രി​ക്കും. 20  നിങ്ങൾ ശാസ്‌ത്രി​മാരെ​ക്കാ​ളും പരീശന്മാരെക്കാളും+ നീതി​നി​ഷ്‌ഠ​രല്ലെ​ങ്കിൽ നിങ്ങൾ ഒരുവി​ധ​ത്തി​ലും സ്വർഗ​രാ​ജ്യ​ത്തിൽ കടക്കില്ല എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.+ 21  “‘കൊല ചെയ്യരു​ത്‌;+ കൊല ചെയ്യു​ന്നവൻ നീതി​പീ​ഠ​ത്തി​നു മുമ്പാകെ കണക്കു ബോധി​പ്പിക്കേ​ണ്ടി​വ​രും’ എന്നു പണ്ടുള്ള​വരോ​ടു പറഞ്ഞതാ​യി നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ.+ 22  എന്നാൽ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: സഹോ​ദ​രനോ​ടു ദേഷ്യം വെച്ചുകൊണ്ടിരിക്കുന്നവനെല്ലാം+ നീതി​പീ​ഠ​ത്തി​നു മുമ്പാകെ കണക്കു ബോധി​പ്പിക്കേ​ണ്ടി​വ​രും. സഹോ​ദ​രനെ ചീത്ത വിളി​ക്കു​ന്ന​വ​നാ​കട്ടെ പരമോ​ന്ന​ത​നീ​തി​പീ​ഠ​ത്തി​നു മുമ്പാകെ കണക്കു ബോധി​പ്പിക്കേ​ണ്ടി​വ​രും. ‘വിവരം​കെട്ട വിഡ്‌ഢീ’ എന്നു വിളി​ച്ചാ​ലോ, എരിയുന്ന ഗീഹെന്നയ്‌ക്ക്‌* അർഹനാ​കും.+ 23  “നീ കാഴ്‌ച അർപ്പി​ക്കാൻ യാഗപീ​ഠ​ത്തിന്‌ അടു​ത്തേക്കു ചെല്ലുന്നെ​ന്നി​രി​ക്കട്ടെ.+ നിന്റെ സഹോ​ദ​രനു നിന്നോ​ടു പിണക്ക​മുണ്ടെന്ന്‌ അവി​ടെവെച്ച്‌ ഓർമ വന്നാൽ 24  നിന്റെ കാഴ്‌ച യാഗപീ​ഠ​ത്തി​നു മുന്നിൽ വെച്ചിട്ട്‌ ആദ്യം പോയി നിന്റെ സഹോ​ദ​ര​നു​മാ​യി സമാധാ​ന​ത്തി​ലാ​കുക. പിന്നെ വന്ന്‌ നിന്റെ കാഴ്‌ച അർപ്പി​ക്കുക.+ 25  “നിനക്ക്‌ എതിരെ പരാതി​യുള്ള ആളു​ടെ​കൂ​ടെ കോട​തി​യിലേക്കു പോകു​മ്പോൾ വഴിയിൽവെ​ച്ചു​തന്നെ അയാളു​മാ​യുള്ള പ്രശ്‌നം പരിഹ​രി​ക്കുക. അങ്ങനെ ചെയ്‌തില്ലെ​ങ്കിൽ, പരാതി​ക്കാ​രൻ നിന്നെ ന്യായാ​ധി​പന്റെ മുന്നിൽ ഹാജരാ​ക്കും; ന്യായാ​ധി​പൻ നിന്നെ സേവകനെ ഏൽപ്പി​ക്കും; അങ്ങനെ നീ ജയിലി​ലു​മാ​കും.+ 26  അവസാനത്തെ ചില്ലിക്കാശും* കൊടു​ത്തു​തീർത്താ​ലേ നിനക്ക്‌ അവി​ടെ​നിന്ന്‌ പുറത്ത്‌ വരാനാ​കൂ എന്നു ഞാൻ സത്യമാ​യി പറയുന്നു. 27  “‘വ്യഭി​ചാ​രം ചെയ്യരു​ത്‌’+ എന്നു പറഞ്ഞി​രി​ക്കു​ന്നതു നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ. 28  എന്നാൽ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: കാമവി​കാ​രം തോന്നുന്ന വിധത്തിൽ ഒരു സ്‌ത്രീ​യെ നോക്കിക്കൊണ്ടിരിക്കുന്നവൻ+ ഹൃദയ​ത്തിൽ ആ സ്‌ത്രീ​യു​മാ​യി വ്യഭി​ചാ​രം ചെയ്‌തു​ക​ഴി​ഞ്ഞു.+ 29  അതുകൊണ്ട്‌ നീ ഇടറി​വീ​ഴാൻ നിന്റെ വലതു​കണ്ണ്‌ ഇടയാ​ക്കുന്നെ​ങ്കിൽ അതു ചൂഴ്‌ന്നെ​ടുത്ത്‌ എറിഞ്ഞു​ക​ള​യുക;+ മുഴു​ശ​രീ​ര​വും ഗീഹെന്നയിലേക്ക്‌* എറിയപ്പെ​ടു​ന്ന​തിനെ​ക്കാൾ അവയവ​ങ്ങ​ളിൽ ഒന്നു നഷ്ടമാ​കു​ന്ന​താ​ണു നിനക്കു നല്ലത്‌.+ 30  നീ ഇടറി​വീ​ഴാൻ നിന്റെ വലതു​കൈ ഇടയാ​ക്കുന്നെ​ങ്കിൽ അതു വെട്ടി എറിഞ്ഞു​ക​ള​യുക;+ മുഴു​ശ​രീ​ര​വും ഗീഹെന്നയിൽ* വീഴു​ന്ന​തിനെ​ക്കാൾ അവയവ​ങ്ങ​ളിൽ ഒന്നു നഷ്ടമാ​കു​ന്ന​താ​ണു നിനക്കു നല്ലത്‌.+ 31  “‘വിവാ​ഹമോ​ചനം ചെയ്യു​ന്നവൻ ഭാര്യക്കു മോച​ന​പ​ത്രം കൊടു​ക്കട്ടെ’+ എന്നു പറഞ്ഞി​ട്ടു​ണ്ട​ല്ലോ. 32  എന്നാൽ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ലൈം​ഗിക അധാർമികത* കാരണ​മ​ല്ലാ​തെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം* അവൾ വ്യഭി​ചാ​രം ചെയ്യാൻ ഇടവരു​ത്തു​ന്നു. വിവാ​ഹമോ​ചി​തയെ വിവാഹം കഴിക്കു​ന്ന​വ​നും വ്യഭി​ചാ​രം ചെയ്യുന്നു.+ 33  “‘സത്യം ചെയ്‌തി​ട്ടു ലംഘി​ക്ക​രുത്‌;+ യഹോവയ്‌ക്കു* നേർന്നതു നിവർത്തി​ക്കണം’+ എന്നു പണ്ടുള്ള​വരോ​ടു പറഞ്ഞി​ട്ടു​ള്ളതു നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ. 34  എന്നാൽ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: സത്യം ചെയ്യു​കയേ അരുത്‌.+ സ്വർഗത്തെ ചൊല്ലി സത്യം ചെയ്യരു​ത്‌; അതു ദൈവ​ത്തി​ന്റെ സിംഹാ​സനം. 35  ഭൂമിയെ ചൊല്ലി​യും അരുത്‌; അതു ദൈവ​ത്തി​ന്റെ പാദപീ​ഠം.+ യരുശലേ​മി​നെ ചൊല്ലി അരുത്‌; അതു മഹാരാ​ജാ​വി​ന്റെ നഗരം.+ 36  നിങ്ങളുടെ തലയെ ചൊല്ലി​യും സത്യം ചെയ്യരു​ത്‌; ഒരു മുടി​നാ​രുപോ​ലും വെളു​ത്ത​തോ കറുത്ത​തോ ആക്കാൻ നിങ്ങൾക്കു കഴിയി​ല്ല​ല്ലോ. 37  നിങ്ങൾ ‘ഉവ്വ്‌’ എന്നു പറഞ്ഞാൽ ഉവ്വ്‌ എന്നും, ‘ഇല്ല’ എന്നു പറഞ്ഞാൽ ഇല്ല എന്നും ആയിരി​ക്കണം.+ ഇതിൽ കൂടു​ത​ലാ​യതെ​ല്ലാം ദുഷ്ടനിൽനി​ന്ന്‌ വരുന്നു.+ 38  “‘കണ്ണിനു പകരം കണ്ണ്‌, പല്ലിനു പകരം പല്ല്‌’+ എന്നു പറഞ്ഞി​ട്ടു​ള്ളതു നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ. 39  എന്നാൽ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ദുഷ്ട​നോട്‌ എതിർത്തു​നിൽക്ക​രുത്‌; നിന്റെ വലത്തെ കവിളിൽ അടിക്കു​ന്ന​വനു മറ്റേ കവിളും കാണി​ച്ചുകൊ​ടു​ക്കുക.+ 40  നിന്നെ കോട​തി​ക​യറ്റി നിന്റെ ഉള്ളങ്കി മേടിച്ചെ​ടു​ക്കാൻ നോക്കു​ന്ന​വനു മേലങ്കി​കൂ​ടെ കൊടുത്തേ​ക്കുക;+ 41  അധികാരത്തിലുള്ള ആരെങ്കി​ലും നിന്നെ ഒരു മൈൽ* പോകാൻ നിർബ​ന്ധി​ച്ചാൽ അദ്ദേഹ​ത്തിന്റെ​കൂ​ടെ രണ്ടു മൈൽ പോകുക. 42  നിന്നോട്‌ എന്തെങ്കി​ലും ചോദി​ക്കു​ന്ന​വന്‌ അതു കൊടു​ക്കുക. നിന്നോ​ടു കടം വാങ്ങാൻ* വരുന്ന​വ​നിൽനിന്ന്‌ ഒഴിഞ്ഞു​മാ​റ​രുത്‌.+ 43  “‘നീ അയൽക്കാ​രനെ സ്‌നേഹിക്കുകയും+ ശത്രു​വി​നെ വെറു​ക്കു​ക​യും വേണം’ എന്നു പറഞ്ഞി​ട്ടു​ള്ളതു നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ. 44  എന്നാൽ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ശത്രു​ക്കളെ സ്‌നേ​ഹി​ക്കുക,+ നിങ്ങളെ ഉപദ്ര​വി​ക്കു​ന്ന​വർക്കുവേണ്ടി പ്രാർഥി​ക്കുക.+ 45  അപ്പോൾ നിങ്ങൾ സ്വർഗ​സ്ഥ​നായ നിങ്ങളു​ടെ പിതാ​വി​ന്റെ പുത്ര​ന്മാ​രാ​യി​ത്തീ​രും;+ കാരണം ദുഷ്ടന്മാ​രു​ടെ മേലും നല്ലവരു​ടെ മേലും സൂര്യനെ ഉദിപ്പി​ക്കു​ക​യും നീതി​മാ​ന്മാ​രു​ടെ മേലും നീതികെ​ട്ട​വ​രു​ടെ മേലും മഴ പെയ്യി​ക്കു​ക​യും ചെയ്യു​ന്ന​വ​നാ​ണ​ല്ലോ ദൈവം.+ 46  നിങ്ങളെ സ്‌നേ​ഹി​ക്കു​ന്ന​വരെ സ്‌നേ​ഹി​ക്കു​ന്ന​തുകൊണ്ട്‌ നിങ്ങൾക്ക്‌ എന്തു പ്രതി​ഫലം കിട്ടാ​നാണ്‌?+ നികു​തി​പി​രി​വു​കാ​രും അതുതന്നെ​യല്ലേ ചെയ്യു​ന്നത്‌? 47  സഹോദരന്മാരെ മാത്രം നിങ്ങൾ വന്ദനം ചെയ്യുന്നെ​ങ്കിൽ അതിൽ എന്താണ്‌ ഇത്ര പ്രത്യേ​കത? ജനതക​ളിൽപ്പെ​ട്ട​വ​രും അതുതന്നെ ചെയ്യു​ന്നി​ല്ലേ? 48  അതുകൊണ്ട്‌ നിങ്ങളു​ടെ സ്വർഗീ​യ​പി​താവ്‌ പൂർണനായിരിക്കുന്നതുപോലെ* നിങ്ങളും പൂർണ​രാ​യി​രി​ക്കു​വിൻ.+

അടിക്കുറിപ്പുകള്‍

അഥവാ “ആത്മാവി​നു​വേണ്ടി യാചി​ക്കു​ന്നവർ.”
അഥവാ “സമാധാ​നം സ്ഥാപി​ക്കാൻ ശ്രമി​ക്കു​ന്നവർ.”
അഥവാ “പറകൊ​ണ്ട്‌.”
പദാവലി കാണുക.
യരുശലേമിനു വെളി​യിൽ ചപ്പുച​വ​റു​കൾ കത്തിക്കുന്ന സ്ഥലം. പദാവലി കാണുക.
അക്ഷ. “അവസാ​നത്തെ ക്വാ​ഡ്രോൻസും.” അനു. ബി14 കാണുക.
പദാവലി കാണുക.
പദാവലി കാണുക.
ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.
അക്ഷ. “കാരണ​മ​ല്ലാ​തെ ഭാര്യ​യു​മാ​യുള്ള വിവാ​ഹ​ബന്ധം നിയമ​പ​ര​മാ​യി വേർപെ​ടു​ത്തു​ന്ന​വ​നെ​ല്ലാം.”
അനു. എ5 കാണുക.
അനു. ബി14 കാണുക.
അതായത്‌, പലിശ​യി​ല്ലാ​തെ കടം വാങ്ങാൻ.
അഥവാ “തികഞ്ഞ​വ​നാ​യി​രി​ക്കു​ന്ന​തു​പോ​ലെ.”