മത്തായി എഴുതിയത്‌ 6:1-34

  • ഗിരി​പ്ര​ഭാ​ഷണം (1-34)

    • നീതി​മാ​നാ​യി നടിക്കു​ന്നതു നിറു​ത്തുക (1-4)

    • പ്രാർഥി​ക്കേണ്ട വിധം (5-15)

      • മാതൃ​കാ​പ്രാർഥന (9-13)

    • ഉപവാസം (16-18)

    • ഭൂമി​യി​ലെ​യും സ്വർഗ​ത്തി​ലെ​യും നിക്ഷേ​പങ്ങൾ (19-24)

    • ഇനി ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌ (25-34)

      • ദൈവ​രാ​ജ്യ​ത്തിന്‌ എപ്പോ​ഴും ഒന്നാം സ്ഥാനം കൊടു​ക്കുക (33)

6  “ആളുകളെ കാണി​ക്കാൻവേണ്ടി അവരുടെ മുന്നിൽവെച്ച്‌ നീതിപ്ര​വൃ​ത്തി​കൾ ചെയ്യാ​തി​രി​ക്കാൻ ശ്രദ്ധി​ച്ചുകൊ​ള്ളുക.+ അല്ലാത്ത​പക്ഷം സ്വർഗ​സ്ഥ​നായ നിങ്ങളു​ടെ പിതാ​വിൽനിന്ന്‌ നിങ്ങൾക്ക്‌ ഒരു പ്രതി​ഫ​ല​വും ലഭിക്കില്ല.  അതുകൊണ്ട്‌ നിങ്ങൾ ദാനം ചെയ്യുമ്പോൾ* നിങ്ങളു​ടെ മുന്നിൽ കാഹളം ഊതി​ക്ക​രുത്‌. കപടഭക്തർ ആളുക​ളിൽനിന്ന്‌ പുകഴ്‌ച കിട്ടാൻവേണ്ടി സിന​ഗോ​ഗു​ക​ളി​ലും തെരു​വു​ക​ളി​ലും വെച്ച്‌ അങ്ങനെ ചെയ്യാ​റു​ണ്ട​ല്ലോ. അവർക്കു പ്രതി​ഫലം മുഴു​വ​നും കിട്ടി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.  എന്നാൽ നിങ്ങൾ ദാനം ചെയ്യു​മ്പോൾ നിങ്ങളു​ടെ വലതു​കൈ ചെയ്യു​ന്നത്‌ എന്തെന്ന്‌ ഇടതു​കൈ അറിയ​രുത്‌.  അങ്ങനെ രഹസ്യ​മാ​യി ദാനം ചെയ്യു​മ്പോൾ രഹസ്യ​ത്തി​ലു​ള്ള​തും കാണുന്ന നിങ്ങളു​ടെ പിതാവ്‌ അതിനുള്ള പ്രതി​ഫലം തരും.+  “പ്രാർഥി​ക്കുമ്പോൾ നിങ്ങൾ കപടഭ​ക്തരെപ്പോലെ​യാ​യി​രി​ക്ക​രുത്‌.+ ആളുകളെ കാണി​ക്കാൻവേണ്ടി അവർ സിന​ഗോ​ഗു​ക​ളി​ലും പ്രധാ​നതെ​രു​വു​ക​ളു​ടെ മൂലക​ളി​ലും നിന്ന്‌ പ്രാർഥി​ക്കാൻ ഇഷ്ടപ്പെ​ടു​ന്നു.+ അവർക്കു പ്രതി​ഫലം കിട്ടി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.  പകരം, പ്രാർഥി​ക്കുമ്പോൾ മുറി​യിൽ കടന്ന്‌ വാതിൽ അടച്ച്‌ രഹസ്യ​ത്തി​ലുള്ള നിന്റെ പിതാ​വിനോ​ടു പ്രാർഥി​ക്കുക.+ അപ്പോൾ, രഹസ്യ​ത്തി​ലു​ള്ള​തും കാണുന്ന പിതാവ്‌ നിങ്ങൾക്കു പ്രതി​ഫലം തരും.  പ്രാർഥിക്കുമ്പോൾ, ജനതകൾ ചെയ്യു​ന്ന​തുപോ​ലെ ഒരേ കാര്യങ്ങൾ തന്നെയും പിന്നെ​യും ഉരുവി​ട​രുത്‌. വാക്കു​ക​ളു​ടെ എണ്ണം കൂടി​യാൽ ദൈവം കേൾക്കുമെ​ന്നാണ്‌ അവരുടെ വിചാരം.  നിങ്ങൾ അവരെപ്പോലെ​യാ​ക​രുത്‌. നിങ്ങൾക്കു വേണ്ടത്‌ എന്താ​ണെന്നു നിങ്ങൾ ചോദി​ക്കു​ന്ന​തി​നു മുമ്പു​തന്നെ നിങ്ങളു​ടെ പിതാ​വിന്‌ അറിയാ​മ​ല്ലോ.+  “എന്നാൽ നിങ്ങൾ ഈ രീതി​യിൽ പ്രാർഥി​ക്കുക:+ “‘സ്വർഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര്‌+ പരിശു​ദ്ധ​മാ​യി​രിക്കേ​ണമേ.*+ 10  അങ്ങയുടെ രാജ്യം+ വരേണമേ. അങ്ങയുടെ ഇഷ്ടം+ സ്വർഗ​ത്തിലെപ്പോ​ലെ ഭൂമി​യി​ലും നടക്കേ​ണമേ.+ 11  ഇന്നത്തേക്കുള്ള ആഹാരം* ഞങ്ങൾക്ക്‌ ഇന്നു തരേണമേ.+ 12  ഞങ്ങളോടു കടപ്പെ​ട്ടി​രി​ക്കു​ന്ന​വരോ​ടു ഞങ്ങൾ ക്ഷമിച്ച​തുപോ​ലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോ​ടും ക്ഷമി​ക്കേ​ണമേ.+ 13  പ്രലോഭനത്തിൽ അകപ്പെടുത്താതെ+ ദുഷ്ടനിൽനി​ന്ന്‌ ഞങ്ങളെ വിടു​വിക്കേ​ണമേ.’*+ 14  “നിങ്ങൾ മറ്റുള്ള​വ​രു​ടെ തെറ്റുകൾ ക്ഷമിച്ചാൽ നിങ്ങളു​ടെ സ്വർഗീ​യ​പി​താവ്‌ നിങ്ങ​ളോ​ടും ക്ഷമിക്കും.+ 15  എന്നാൽ നിങ്ങൾ അവരുടെ തെറ്റുകൾ ക്ഷമിക്കാ​തി​രു​ന്നാൽ നിങ്ങളു​ടെ പിതാവ്‌ നിങ്ങളു​ടെ തെറ്റു​ക​ളും ക്ഷമിക്കില്ല.+ 16  “ഉപവസിക്കുമ്പോൾ+ കപടഭ​ക്തരെപ്പോ​ലെ വാടിയ മുഖം കാണി​ക്ക​രുത്‌. ഉപവസി​ക്കു​ക​യാണെന്ന്‌ ആളുകളെ കാണി​ക്കാൻവേണ്ടി അവർ മുഖം വിരൂ​പ​മാ​ക്കു​ന്നു.*+ അവർക്കു മുഴുവൻ പ്രതി​ഫ​ല​വും കിട്ടി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു. 17  പകരം, ഉപവസി​ക്കുമ്പോൾ നിങ്ങൾ തലയിൽ എണ്ണ തേക്കു​ക​യും മുഖം കഴുകു​ക​യും വേണം. 18  കാരണം നിങ്ങളു​ടെ ഉപവാസം മനുഷ്യ​രല്ല, രഹസ്യ​ത്തി​ലുള്ള നിങ്ങളു​ടെ പിതാവ്‌ മാത്ര​മാ​ണു കാണേ​ണ്ടത്‌. അപ്പോൾ, രഹസ്യ​ത്തി​ലു​ള്ള​തും കാണുന്ന നിങ്ങളു​ടെ പിതാവ്‌ നിങ്ങൾക്കു പ്രതി​ഫലം തരും. 19  “കീടങ്ങ​ളും തുരു​മ്പും നശിപ്പി​ക്കു​ക​യും കള്ളൻ കയറി മോഷ്ടി​ക്കു​ക​യും ചെയ്യുന്ന ഈ ഭൂമി​യിൽ നിക്ഷേ​പങ്ങൾ സ്വരൂ​പി​ക്കു​ന്നതു മതിയാ​ക്കൂ.+ 20  പകരം, കീടങ്ങ​ളും തുരു​മ്പും നശിപ്പി​ക്കു​ക​യോ കള്ളൻ കയറി മോഷ്ടി​ക്കു​ക​യോ ചെയ്യാത്ത സ്വർഗ​ത്തിൽ നിക്ഷേ​പങ്ങൾ സ്വരൂ​പി​ക്കൂ.+ 21  നിങ്ങളുടെ നിക്ഷേപം എവി​ടെ​യാ​ണോ അവി​ടെ​യാ​യി​രി​ക്കും നിങ്ങളു​ടെ ഹൃദയ​വും. 22  “കണ്ണാണു ശരീര​ത്തി​ന്റെ വിളക്ക്‌.+ നിങ്ങളു​ടെ കണ്ണ്‌ ഒരു കാര്യ​ത്തിൽ കേന്ദ്രീകരിക്കുന്നെങ്കിൽ* നിങ്ങളു​ടെ ശരീരം മുഴു​വ​നും പ്രകാ​ശി​ക്കും.* 23  എന്നാൽ കണ്ണ്‌ അസൂയയുള്ളതാണെങ്കിൽ*+ ശരീരം മുഴുവൻ ഇരുണ്ട​താ​യി​രി​ക്കും. നിങ്ങളി​ലുള്ള വെളിച്ചം ഇരുട്ടാണെ​ങ്കിൽ ആ ഇരുട്ട്‌ എത്ര വലുതാ​യി​രി​ക്കും! 24  “രണ്ട്‌ യജമാ​ന​ന്മാ​രെ സേവി​ക്കാൻ ആർക്കും കഴിയില്ല. ഒന്നുകിൽ അയാൾ ഒന്നാമനെ വെറുത്ത്‌ മറ്റേ യജമാ​നനെ സ്‌നേ​ഹി​ക്കും.+ അല്ലെങ്കിൽ ഒന്നാമനോ​ടു പറ്റിനി​ന്ന്‌ മറ്റേ യജമാ​നനെ നിന്ദി​ക്കും. നിങ്ങൾക്ക്‌ ഒരേ സമയം ദൈവത്തെ​യും ധനത്തെ​യും സേവി​ക്കാൻ കഴിയില്ല.+ 25  “അതു​കൊണ്ട്‌ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: എന്തു തിന്നും, എന്തു കുടി​ക്കും എന്നൊക്കെ ഓർത്ത്‌ നിങ്ങളു​ടെ ജീവനെക്കുറിച്ചും* എന്ത്‌ ഉടുക്കും എന്ന്‌ ഓർത്ത്‌ നിങ്ങളു​ടെ ശരീരത്തെക്കുറിച്ചും+ ഇനി ഉത്‌ക​ണ്‌ഠപ്പെ​ട​രുത്‌.+ ജീവനെന്നാൽ* ആഹാര​വും ശരീരമെ​ന്നാൽ വസ്‌ത്ര​വും മാത്ര​മ​ല്ല​ല്ലോ?*+ 26  ആകാശത്തിലെ പക്ഷികളെ അടുത്ത്‌ നിരീ​ക്ഷി​ക്കുക.+ അവ വിതയ്‌ക്കു​ന്നില്ല, കൊയ്യു​ന്നില്ല, സംഭര​ണ​ശാ​ല​ക​ളിൽ കൂട്ടിവെ​ക്കു​ന്നു​മില്ല. എന്നിട്ടും നിങ്ങളു​ടെ സ്വർഗീ​യ​പി​താവ്‌ അവയെ പോറ്റു​ന്നു. അവയെ​ക്കാൾ വില​പ്പെ​ട്ട​വ​രല്ലേ നിങ്ങൾ? 27  ഉത്‌കണ്‌ഠപ്പെടുന്നതിലൂടെ ആയുസ്സി​നോ​ട്‌ ഒരു മുഴമെങ്കിലും* കൂട്ടാൻ ആർക്കെ​ങ്കി​ലും കഴിയു​മോ?+ 28  വസ്‌ത്രത്തെക്കുറിച്ച്‌ നിങ്ങൾ ഉത്‌ക​ണ്‌ഠപ്പെ​ടു​ന്നത്‌ എന്തിനാ​ണ്‌? പറമ്പിലെ ലില്ലിച്ചെ​ടി​കളെ നോക്കി പഠിക്കൂ. അവ എങ്ങനെ​യാ​ണു വളരു​ന്നത്‌? അവ അധ്വാ​നി​ക്കു​ന്നില്ല, നൂൽ നൂൽക്കു​ന്നു​മില്ല. 29  എന്നാൽ ഒരു കാര്യം ഞാൻ പറയാം: ശലോമോൻ+ പ്രതാ​പ​ത്തി​ലി​രു​ന്നപ്പോൾപ്പോ​ലും അവയിലൊ​ന്നിനോ​ളം അണി​ഞ്ഞൊ​രു​ങ്ങി​യി​ട്ടില്ല. 30  ഇന്നു കാണു​ന്ന​തും നാളെ തീയി​ലി​ടു​ന്ന​തും ആയ ഈ ചെടി​കളെ ദൈവം ഇങ്ങനെ അണിയിച്ചൊ​രു​ക്കുന്നെ​ങ്കിൽ അൽപ്പം വിശ്വാ​സ​മു​ള്ള​വരേ, നിങ്ങളെ എത്രയ​ധി​കം! 31  അതുകൊണ്ട്‌, ‘ഞങ്ങൾ എന്തു കഴിക്കും,’ ‘ഞങ്ങൾ എന്തു കുടി​ക്കും,’ ‘ഞങ്ങൾ എന്ത്‌ ഉടുക്കും’+ എന്നൊക്കെ ഓർത്ത്‌ ഒരിക്ക​ലും ഉത്‌ക​ണ്‌ഠപ്പെ​ട​രുത്‌.+ 32  ജനതകളാണ്‌ ഇത്തരം കാര്യ​ങ്ങൾക്കു പിന്നാലെ വേവലാ​തിയോ​ടെ പരക്കം​പാ​യു​ന്നത്‌. ഇതൊക്കെ നിങ്ങൾക്ക്‌ ആവശ്യ​മാണെന്നു നിങ്ങളു​ടെ സ്വർഗീ​യ​പി​താ​വിന്‌ അറിയാ​മ​ല്ലോ. 33  “അതു​കൊണ്ട്‌ ദൈവ​രാ​ജ്യ​ത്തി​നും ദൈവ​നീ​തി​ക്കും എപ്പോ​ഴും ഒന്നാം സ്ഥാനം കൊടു​ക്കുക. അപ്പോൾ ഇപ്പറഞ്ഞ മറ്റെല്ലാം നിങ്ങൾക്കു കിട്ടും.+ 34  അതുകൊണ്ട്‌ അടുത്ത ദിവസത്തെ ഓർത്ത്‌ ഒരിക്ക​ലും ഉത്‌ക​ണ്‌ഠപ്പെ​ട​രുത്‌.+ ആ ദിവസ​ത്തിന്‌ അതി​ന്റേ​തായ ഉത്‌ക​ണ്‌ഠ​ക​ളു​ണ്ടാ​യി​രി​ക്കു​മ​ല്ലോ. ഓരോ ദിവസ​ത്തി​നും അന്നന്നത്തെ ബുദ്ധി​മു​ട്ടു​കൾതന്നെ ധാരാളം.

അടിക്കുറിപ്പുകള്‍

അഥവാ “പാവ​പ്പെ​ട്ട​വർക്കു ദാനം ചെയ്യു​മ്പോൾ.” പദാവലി കാണുക.
അഥവാ “പേര്‌ പാവന​മാ​യി കണക്കാ​ക്ക​പ്പെ​ടട്ടെ.”
അക്ഷ. “അപ്പം.”
അഥവാ “രക്ഷി​ക്കേ​ണമേ.”
അഥവാ “അവർ തങ്ങളുടെ ആകാര​ത്തി​നു ശ്രദ്ധ കൊടു​ക്കാ​തി​രി​ക്കു​ന്നു.”
അഥവാ “കണ്ണിനു വ്യക്തമാ​യി കാണാ​മെ​ങ്കിൽ.” അക്ഷ. “കണ്ണ്‌ ലളിത​മെ​ങ്കിൽ.”
അഥവാ “വെളി​ച്ച​മു​ള്ള​താ​യി​രി​ക്കും.”
അക്ഷ. “ചീത്ത​യെ​ങ്കിൽ; ദുഷി​ച്ച​തെ​ങ്കിൽ.”
അഥവാ “ആഹാര​ത്തെ​ക്കാൾ ജീവനും വസ്‌ത്ര​ത്തെ​ക്കാൾ ശരീര​വും പ്രധാ​ന​മല്ലേ?”
അഥവാ “ദേഹി​യെ​ന്നാൽ.”
അഥവാ “ദേഹി​യെ​ക്കു​റി​ച്ചും.”
അനു. ബി14 കാണുക.