മത്തായി എഴുതിയത്‌ 7:1-29

  • ഗിരി​പ്ര​ഭാ​ഷണം (1-27)

    • വിധി​ക്കു​ന്നതു നിറു​ത്തുക (1-6)

    • ചോദി​ച്ചു​കൊ​ണ്ടി​രി​ക്കുക, അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കുക, മുട്ടി​ക്കൊ​ണ്ടി​രി​ക്കുക (7-11)

    • സുവർണ​നി​യമം (12)

    • ഇടുങ്ങിയ വാതിൽ (13, 14)

    • അവരുടെ ഫലങ്ങളാൽ തിരി​ച്ച​റി​യു​ന്നു (15-23)

    • പാറപ്പു​റത്ത്‌ പണിത വീടും മണലിൽ പണിത വീടും (24-27)

  • യേശു പഠിപ്പി​ക്കുന്ന രീതി കണ്ട്‌ ജനക്കൂട്ടം അതിശ​യി​ക്കു​ന്നു (28, 29)

7  “നിങ്ങളെ വിധി​ക്കാ​തി​രി​ക്ക​ണമെ​ങ്കിൽ നിങ്ങളും വിധി​ക്കു​ന്നതു നിറു​ത്തുക!+  കാരണം നിങ്ങൾ വിധി​ക്കുന്ന രീതി​യിൽ നിങ്ങ​ളെ​യും വിധി​ക്കും.+ നിങ്ങൾ അളന്നുകൊ​ടു​ക്കുന്ന അതേ അളവു​പാത്ര​ത്തിൽ നിങ്ങൾക്കും അളന്നു​കി​ട്ടും.+  സഹോദരന്റെ കണ്ണിലെ കരടു നോക്കുന്ന നീ സ്വന്തം കണ്ണിലെ കഴു​ക്കോൽ കാണാ​ത്തത്‌ എന്താണ്‌?+  സ്വന്തം കണ്ണിൽ കഴു​ക്കോൽ ഇരിക്കു​മ്പോൾ സഹോ​ദ​രനോട്‌, ‘നിൽക്കൂ, ഞാൻ നിന്റെ കണ്ണിൽനി​ന്ന്‌ കരട്‌ എടുത്തു​ക​ള​യട്ടെ’ എന്നു പറയാൻ നിനക്ക്‌ എങ്ങനെ കഴിയും?  കപടഭക്താ, ആദ്യം സ്വന്തം കണ്ണിൽനി​ന്ന്‌ കഴു​ക്കോൽ എടുത്തു​മാ​റ്റുക. അപ്പോൾ സഹോ​ദ​രന്റെ കണ്ണിലെ കരടു ശരിക്കു കാണാ​നും അത്‌ എടുത്തു​ക​ള​യാ​നും നിനക്കു പറ്റും.  “വിശു​ദ്ധ​മാ​യതു നായ്‌ക്കൾക്ക്‌ ഇട്ടു​കൊ​ടു​ക്ക​രുത്‌; നിങ്ങളു​ടെ മുത്തുകൾ പന്നിക​ളു​ടെ മുന്നിൽ എറിയു​ക​യു​മ​രുത്‌;+ അവ ആ മുത്തുകൾ ചവിട്ടി​ക്ക​ള​യു​ക​യും തിരിഞ്ഞ്‌ നിങ്ങളെ ആക്രമി​ക്കു​ക​യും ചെയ്യാൻ ഇടയാ​ക​രു​ത​ല്ലോ.  “ചോദി​ച്ചുകൊ​ണ്ടി​രി​ക്കൂ, നിങ്ങൾക്കു കിട്ടും.+ അന്വേ​ഷി​ച്ചുകൊ​ണ്ടി​രി​ക്കൂ, നിങ്ങൾ കണ്ടെത്തും. മുട്ടിക്കൊ​ണ്ടി​രി​ക്കൂ, നിങ്ങൾക്കു തുറന്നു​കി​ട്ടും.+  കാരണം, ചോദി​ക്കു​ന്ന​വർക്കെ​ല്ലാം കിട്ടുന്നു.+ അന്വേ​ഷി​ക്കു​ന്ന​വരെ​ല്ലാം കണ്ടെത്തു​ന്നു. മുട്ടു​ന്ന​വർക്കെ​ല്ലാം തുറന്നു​കി​ട്ടു​ന്നു.  മകൻ അപ്പം ചോദി​ച്ചാൽ നിങ്ങൾ ആരെങ്കി​ലും അവനു കല്ലു കൊടു​ക്കു​മോ? 10  മീൻ ചോദി​ച്ചാൽ പാമ്പിനെ കൊടു​ക്കു​മോ? 11  മക്കൾക്കു നല്ല സമ്മാനങ്ങൾ കൊടു​ക്കാൻ ദുഷ്ടന്മാ​രായ നിങ്ങൾക്ക്‌ അറിയാമെ​ങ്കിൽ സ്വർഗ​സ്ഥ​നായ നിങ്ങളു​ടെ പിതാവ്‌ തന്നോടു ചോദി​ക്കു​ന്ന​വർക്കു നല്ല ദാനങ്ങൾ എത്രയ​ധി​കം കൊടു​ക്കും!+ 12  “അതു​കൊണ്ട്‌ മറ്റുള്ളവർ നിങ്ങൾക്കു ചെയ്‌തു​ത​ര​ണമെന്നു നിങ്ങൾ ആഗ്രഹി​ക്കു​ന്നതെ​ല്ലാം അവർക്കും ചെയ്‌തുകൊ​ടു​ക്കണം.*+ വാസ്‌ത​വ​ത്തിൽ, നിയമ​ത്തിന്റെ​യും പ്രവാ​ച​ക​വ​ച​ന​ങ്ങ​ളുടെ​യും സാരം ഇതാണ്‌.+ 13  “ഇടുങ്ങിയ വാതി​ലി​ലൂ​ടെ അകത്ത്‌ കടക്കുക.+ കാരണം നാശത്തിലേ​ക്കുള്ള വാതിൽ വീതി​യു​ള്ള​തും വഴി വിശാ​ല​വും ആണ്‌; അനേകം ആളുക​ളും പോകു​ന്നത്‌ അതിലൂടെ​യാണ്‌. 14  എന്നാൽ ജീവനിലേ​ക്കുള്ള വാതിൽ ഇടുങ്ങി​യ​തും വഴി ഞെരു​ക്ക​മു​ള്ള​തും ആണ്‌. കുറച്ച്‌ പേർ മാത്രമേ അതു കണ്ടെത്തു​ന്നു​ള്ളൂ.+ 15  “കള്ളപ്ര​വാ​ച​ക​ന്മാ​രെ സൂക്ഷി​ച്ചുകൊ​ള്ളുക.+ അവർ ചെമ്മരി​യാ​ടു​ക​ളു​ടെ വേഷത്തിൽ+ നിങ്ങളു​ടെ അടുക്കൽ വരുന്നു; ഉള്ളിലോ അവർ കടിച്ചു​കീ​റുന്ന ചെന്നാ​യ്‌ക്ക​ളാണ്‌.+ 16  അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക്‌ അവരെ തിരി​ച്ച​റി​യാം. മുൾച്ചെ​ടി​ക​ളിൽനിന്ന്‌ മുന്തി​രി​പ്പ​ഴ​മോ ഞെരി​ഞ്ഞി​ലു​ക​ളിൽനിന്ന്‌ അത്തിപ്പ​ഴ​മോ പറിക്കാൻ പറ്റുമോ?+ 17  നല്ല മരം നല്ല ഫലങ്ങൾ തരുന്നു. ചീത്ത മരമോ ചീത്ത ഫലങ്ങളും.+ 18  നല്ല മരത്തിനു ചീത്ത ഫലങ്ങളും ചീത്ത മരത്തിനു നല്ല ഫലങ്ങളും തരാൻ കഴിയില്ല.+ 19  നല്ല ഫലങ്ങൾ തരാത്ത മരമൊ​ക്കെ വെട്ടി തീയി​ലി​ടും.+ 20  അതെ, ഫലങ്ങളാൽ നിങ്ങൾക്ക്‌ അത്തരക്കാ​രെ തിരി​ച്ച​റി​യാം.+ 21  “എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന എല്ലാവ​രും സ്വർഗ​രാ​ജ്യ​ത്തിൽ കടക്കില്ല; സ്വർഗ​സ്ഥ​നായ എന്റെ പിതാ​വി​ന്റെ ഇഷ്ടം ചെയ്യു​ന്നവർ മാത്ര​മാ​ണു സ്വർഗ​രാ​ജ്യ​ത്തിൽ കടക്കുക.+ 22  ആ ദിവസം പലരും എന്നോട്‌ ഇങ്ങനെ ചോദി​ക്കും: ‘കർത്താവേ, കർത്താവേ,+ ഞങ്ങൾ അങ്ങയുടെ നാമത്തിൽ പ്രവചി​ച്ചി​ല്ലേ? അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ പുറത്താ​ക്കി​യി​ല്ലേ? അങ്ങയുടെ നാമത്തിൽ ധാരാളം അത്ഭുതങ്ങൾ കാണി​ച്ചി​ല്ലേ?’+ 23  എന്നാൽ ഞാൻ അവരോ​ട്‌, ‘എനിക്കു നിങ്ങളെ അറിയില്ല. ധിക്കാ​രി​കളേ,* എന്റെ അടുത്തു​നിന്ന്‌ പോകൂ!’ എന്നു തീർത്തു​പ​റ​യും.+ 24  “അതു​കൊണ്ട്‌ എന്റെ ഈ വചനങ്ങൾ കേട്ടനു​സ​രി​ക്കു​ന്നവൻ പാറമേൽ വീടു പണിത വിവേ​കി​യായ മനുഷ്യനെപ്പോലെ​യാ​യി​രി​ക്കും.+ 25  മഴ കോരിച്ചൊ​രി​ഞ്ഞു; വെള്ള​പ്പൊ​ക്ക​മു​ണ്ടാ​യി; കാറ്റ്‌ ആ വീടി​ന്മേൽ ആഞ്ഞടിച്ചു; എന്നിട്ടും അതു വീണില്ല. കാരണം അതിന്റെ അടിസ്ഥാ​നം പാറയി​ലാ​യി​രു​ന്നു. 26  എന്നാൽ എന്റെ ഈ വചനങ്ങൾ കേട്ടനു​സ​രി​ക്കാ​ത്തവൻ മണലിൽ വീടു പണിത വിഡ്‌ഢിയെപ്പോലെ​യാ​യി​രി​ക്കും.+ 27  മഴ കോരിച്ചൊ​രി​ഞ്ഞു; വെള്ള​പ്പൊ​ക്ക​മു​ണ്ടാ​യി; കാറ്റ്‌ ആ വീടി​ന്മേൽ ആഞ്ഞടിച്ചു;+ അതു നിലംപൊ​ത്തി. അതു പൂർണ​മാ​യും തകർന്നുപോ​യി.” 28  യേശു പറഞ്ഞ​തെ​ല്ലാം കേട്ട ജനക്കൂട്ടം യേശു പഠിപ്പി​ക്കുന്ന രീതി കണ്ട്‌ അതിശ​യി​ച്ചുപോ​യി;+ 29  കാരണം അവരുടെ ശാസ്‌ത്രി​മാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടാണ്‌+ യേശു പഠിപ്പി​ച്ചത്‌.

അടിക്കുറിപ്പുകള്‍

അഥവാ “മറ്റുള്ളവർ നിങ്ങ​ളോ​ട്‌ എങ്ങനെ പെരു​മാ​റാ​നാ​ണോ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌, അതു​പോ​ലെ നിങ്ങൾ അവരോ​ടും പെരു​മാ​റണം.”
അഥവാ “നിയമ​ലം​ഘ​കരേ.”