മത്തായി എഴുതിയത്‌ 8:1-34

  • കുഷ്‌ഠ​രോ​ഗി​യെ സുഖ​പ്പെ​ടു​ത്തു​ന്നു (1-4)

  • ഒരു സൈനി​കോ​ദ്യോ​ഗ​സ്ഥന്റെ വിശ്വാ​സം (5-13)

  • യേശു കഫർന്ന​ഹൂ​മിൽ അനേകരെ സുഖ​പ്പെ​ടു​ത്തു​ന്നു (14-17)

  • യേശു​വി​നെ അനുഗ​മി​ക്കേണ്ട വിധം (18-22)

  • യേശു കൊടു​ങ്കാ​റ്റു ശമിപ്പി​ക്കു​ന്നു (23-27)

  • യേശു ഭൂതങ്ങളെ പന്നിക്കൂ​ട്ട​ത്തി​ലേക്ക്‌ അയയ്‌ക്കു​ന്നു (28-34)

8  മലയിൽനി​ന്ന്‌ ഇറങ്ങി​വ​ന്നപ്പോൾ വലിയ ജനക്കൂട്ടം യേശു​വി​നെ അനുഗ​മി​ച്ചു.  അപ്പോൾ ഒരു കുഷ്‌ഠരോ​ഗി വന്ന്‌ യേശു​വി​നെ വണങ്ങി​യിട്ട്‌, “കർത്താവേ, ഒന്നു മനസ്സുവെ​ച്ചാൽ അങ്ങയ്‌ക്ക്‌ എന്നെ ശുദ്ധനാ​ക്കാം”+ എന്നു പറഞ്ഞു.  യേശു കൈ നീട്ടി അയാളെ തൊട്ടു​കൊ​ണ്ട്‌, “എനിക്കു മനസ്സാണ്‌, ശുദ്ധനാ​കുക”+ എന്നു പറഞ്ഞു. അപ്പോൾത്തന്നെ കുഷ്‌ഠം മാറി അയാൾ ശുദ്ധനാ​യി.+  യേശു അയാ​ളോ​ടു പറഞ്ഞു: “ഇത്‌ ആരോ​ടും പറയരു​ത്‌.+ എന്നാൽ നീ ചെന്ന്‌ ഇതു പുരോ​ഹി​തനെ കാണിച്ച്‌+ മോശ കല്‌പിച്ച കാഴ്‌ച അർപ്പി​ക്കണം.+ അത്‌ അവർക്കൊ​രു തെളി​വാ​കട്ടെ.”  യേശു കഫർന്ന​ഹൂ​മിൽ എത്തിയ​പ്പോൾ ഒരു സൈനികോദ്യോ​ഗസ്ഥൻ യേശു​വി​ന്റെ അടുത്ത്‌ വന്ന്‌ ഇങ്ങനെ കേണ​പേ​ക്ഷി​ച്ചു:+  “യജമാ​നനേ, എന്റെ ജോലി​ക്കാ​രൻ വീട്ടിൽ തളർന്നു​കി​ട​ക്കു​ക​യാണ്‌. അവൻ വല്ലാതെ കഷ്ടപ്പെ​ടു​ന്നു.”  യേശു അയാ​ളോട്‌, “ഞാൻ അവിടെ വരുന്നു​ണ്ട്‌. അപ്പോൾ അവനെ സുഖ​പ്പെ​ടു​ത്താം” എന്നു പറഞ്ഞു.  സൈനികോദ്യോഗസ്ഥൻ യേശു​വിനോ​ടു പറഞ്ഞു: “യജമാ​നനേ, അങ്ങ്‌ എന്റെ വീട്ടിൽ വരാൻമാ​ത്രം യോഗ്യത എനിക്കില്ല. അങ്ങ്‌ ഒരു വാക്കു പറഞ്ഞാൽ മതി, എന്റെ ജോലി​ക്കാ​രന്റെ അസുഖം മാറും.  ഞാനും അധികാ​ര​ത്തിൻകീ​ഴി​ലു​ള്ള​യാ​ളാണ്‌. എന്റെ കീഴി​ലും പടയാ​ളി​ക​ളുണ്ട്‌. ഞാൻ ഒരാ​ളോട്‌, ‘പോകൂ’ എന്നു പറഞ്ഞാൽ അയാൾ പോകും. വേറൊ​രാളോട്‌, ‘വരൂ’ എന്നു പറഞ്ഞാൽ അയാൾ വരും. എന്റെ അടിമ​യോ​ട്‌, ‘ഇതു ചെയ്യ്‌’ എന്നു പറഞ്ഞാൽ അയാൾ അതു ചെയ്യും.” 10  ഇതു കേട്ട്‌ ആശ്ചര്യ​പ്പെട്ട യേശു, തന്നെ അനുഗ​മി​ക്കു​ന്ന​വരോ​ടു പറഞ്ഞു: “ഇസ്രായേ​ല്യ​രിൽപ്പോ​ലും ഇത്ര വലിയ വിശ്വാ​സം കണ്ടിട്ടില്ല+ എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു. 11  എന്നാൽ ഞാൻ പറയുന്നു: കിഴക്കു​നി​ന്നും പടിഞ്ഞാ​റു​നി​ന്നും അനേകം ആളുകൾ വന്ന്‌ അബ്രാ​ഹാ​മിനോ​ടും യിസ്‌ഹാ​ക്കിനോ​ടും യാക്കോ​ബിനോ​ടും കൂടെ സ്വർഗ​രാ​ജ്യ​ത്തിൽ വിരു​ന്നിന്‌ ഇരിക്കും.+ 12  അതേസമയം രാജ്യ​ത്തി​ന്റെ പുത്ര​ന്മാ​രെ പുറത്തെ ഇരുട്ടി​ലേക്ക്‌ എറിയും; അവിടെ കിടന്ന്‌ അവർ കരഞ്ഞ്‌ നിരാ​ശയോ​ടെ പല്ലിറു​മ്മും.”+ 13  പിന്നെ യേശു സൈനികോദ്യോ​ഗ​സ്ഥനോട്‌, “പൊയ്‌ക്കൊ​ള്ളൂ. താങ്കളു​ടെ വിശ്വാ​സംപോലെ​തന്നെ സംഭവി​ക്കട്ടെ”+ എന്നു പറഞ്ഞു. ഉടനെ അയാളു​ടെ ജോലി​ക്കാ​രന്റെ രോഗം ഭേദമാ​യി.+ 14  പിന്നെ യേശു പത്രോ​സി​ന്റെ വീട്ടിൽ ചെന്ന​പ്പോൾ പത്രോ​സി​ന്റെ അമ്മായിയമ്മ+ പനി പിടിച്ച്‌ കിടക്കു​ന്നതു കണ്ടു.+ 15  യേശു ആ സ്‌ത്രീ​യു​ടെ കൈയിൽ തൊട്ടു;+ അവരുടെ പനി മാറി. അവർ എഴു​ന്നേറ്റ്‌ യേശു​വി​നെ സത്‌ക​രി​ച്ചു. 16  വൈകുന്നേരമായപ്പോൾ ധാരാളം ഭൂതബാ​ധി​തരെ ആളുകൾ യേശു​വി​ന്റെ അടുത്ത്‌ കൊണ്ടു​വന്നു. യേശു രോഗി​കളെയെ​ല്ലാം സുഖ​പ്പെ​ടു​ത്തു​ക​യും വെറും ഒരു വാക്കു​കൊ​ണ്ട്‌ ഭൂതങ്ങളെ പുറത്താ​ക്കു​ക​യും ചെയ്‌തു. 17  അങ്ങനെ, “അവൻ നമ്മുടെ അസുഖങ്ങൾ ഏറ്റുവാ​ങ്ങി, നമ്മുടെ രോഗങ്ങൾ ചുമന്നു”+ എന്ന്‌ യശയ്യ പ്രവാ​ച​ക​നി​ലൂ​ടെ പറഞ്ഞതു നിറ​വേറി. 18  തനിക്കു ചുറ്റും ഒരു വലിയ ജനക്കൂ​ട്ട​മുണ്ടെന്നു കണ്ടപ്പോൾ അക്കരയ്‌ക്കു പോകാമെന്നു+ യേശു ശിഷ്യ​ന്മാരോ​ടു നിർദേ​ശി​ച്ചു. 19  ഒരു ശാസ്‌ത്രി വന്ന്‌ യേശു​വിനോട്‌, “ഗുരുവേ, അങ്ങ്‌ എവിടെ പോയാ​ലും ഞാനും കൂടെ വരും”+ എന്നു പറഞ്ഞു. 20  എന്നാൽ യേശു അയാ​ളോട്‌, “കുറു​ക്ക​ന്മാർക്കു മാളങ്ങ​ളുണ്ട്‌. ആകാശ​ത്തി​ലെ പക്ഷികൾക്കു കൂടു​ക​ളു​മുണ്ട്‌. മനുഷ്യ​പുത്ര​നോ തല ചായി​ക്കാൻ ഇടമില്ല”+ എന്നു പറഞ്ഞു. 21  അപ്പോൾ മറ്റൊരു ശിഷ്യൻ യേശു​വിനോട്‌, “കർത്താവേ, ഞാൻ ആദ്യം പോയി എന്റെ അപ്പനെ അടക്കി​യിട്ട്‌ വരട്ടേ”+ എന്നു ചോദി​ച്ചു. 22  യേശു അയാ​ളോട്‌, “നീ എന്നെ അനുഗ​മി​ക്കുക; മരിച്ചവർ അവരുടെ മരിച്ച​വരെ അടക്കട്ടെ”+ എന്നു പറഞ്ഞു. 23  യേശു ചെന്ന്‌ വള്ളത്തിൽ കയറി. ശിഷ്യ​ന്മാ​രും പുറകേ കയറി.+ 24  യാത്രയ്‌ക്കിടെ പെട്ടെന്നു കടലിൽ ഒരു കൊടു​ങ്കാറ്റ്‌ അടിച്ചു; തിരമാ​ല​ക​ളിൽപ്പെട്ട്‌ വള്ളം മുങ്ങാ​റാ​യി. യേശു​വോ ഉറങ്ങു​ക​യാ​യി​രു​ന്നു.+ 25  അവർ ചെന്ന്‌, “കർത്താവേ, രക്ഷി​ക്കേ​ണമേ; ഇല്ലെങ്കിൽ നമ്മൾ ഇപ്പോൾ മരിക്കും” എന്നു പറഞ്ഞ്‌ യേശു​വി​നെ ഉണർത്തി. 26  അപ്പോൾ യേശു അവരോ​ട്‌, “നിങ്ങൾക്ക്‌ ഇത്ര വിശ്വാ​സമേ ഉള്ളോ? എന്തിനാ​ണ്‌ ഇങ്ങനെ പേടി​ക്കു​ന്നത്‌”+ എന്നു ചോദി​ച്ചു. എന്നിട്ട്‌ എഴു​ന്നേറ്റ്‌ കാറ്റിനെ​യും കടലിനെ​യും ശാസിച്ചു. എല്ലാം ശാന്തമാ​യി.+ 27  ആ പുരു​ഷ​ന്മാർ അതിശ​യിച്ച്‌, “ഹൊ, ഇതെ​ന്തൊ​രു മനുഷ്യൻ! കാറ്റും കടലും പോലും ഇദ്ദേഹത്തെ അനുസ​രി​ക്കു​ന്ന​ല്ലോ!” എന്നു പറഞ്ഞു. 28  യേശു അക്കരെ ഗദരേ​ന​രു​ടെ നാട്ടിൽ എത്തിയ​പ്പോൾ ഭൂതം ബാധിച്ച രണ്ടു പേർ ശവക്കല്ല​റ​കൾക്കി​ട​യിൽനിന്ന്‌ യേശു​വി​ന്റെ നേരെ ചെന്നു.+ അവർ അതിഭ​യ​ങ്ക​ര​ന്മാ​രാ​യി​രു​ന്ന​തുകൊണ്ട്‌ ആർക്കും അതുവഴി പോകാൻ ധൈര്യ​മി​ല്ലാ​യി​രു​ന്നു. 29  അവർ അലറി​വി​ളിച്ച്‌ ചോദി​ച്ചു: “ദൈവ​പു​ത്രാ, അങ്ങ്‌ എന്തിനാ​ണ്‌ ഞങ്ങളുടെ കാര്യ​ത്തിൽ ഇടപെ​ടു​ന്നത്‌?+ സമയത്തി​നു മുമ്പേ ഞങ്ങളെ ഉപദ്രവിക്കാൻ+ വന്നിരി​ക്കു​ക​യാ​ണോ?”+ 30  കുറെ അകലെ​യാ​യി ഒരു വലിയ പന്നിക്കൂ​ട്ടം മേയു​ന്നു​ണ്ടാ​യി​രു​ന്നു.+ 31  ഭൂതങ്ങൾ യേശു​വിനോട്‌, “അങ്ങ്‌ ഞങ്ങളെ പുറത്താ​ക്കു​ക​യാണെ​ങ്കിൽ ആ പന്നിക്കൂ​ട്ട​ത്തിലേക്ക്‌ അയയ്‌ക്കണേ”+ എന്നു കേണ​പേ​ക്ഷി​ച്ചു. 32  അപ്പോൾ യേശു അവയോ​ട്‌, “പോകൂ” എന്നു പറഞ്ഞു. അവ പുറത്തു​വന്ന്‌ പന്നിക്കൂ​ട്ട​ത്തിൽ കടന്നു. പന്നികൾ വിര​ണ്ടോ​ടി ചെങ്കു​ത്തായ സ്ഥലത്തു​നിന്ന്‌ കടലി​ലേക്കു ചാടി. അവയെ​ല്ലാം ചത്തു​പോ​യി. 33  പന്നികളെ മേയ്‌ച്ചി​രു​ന്നവർ ഓടി നഗരത്തിൽ ചെന്ന്‌ ഭൂതബാ​ധി​ത​രു​ടെ കാര്യം ഉൾപ്പെടെ നടന്ന​തെ​ല്ലാം അറിയി​ച്ചു. 34  നഗരം മുഴുവൻ യേശു​വി​ന്റെ അടു​ത്തേക്കു പോയി. യേശു​വി​നെ കണ്ടപ്പോൾ അവിടം വിട്ട്‌ പോകാൻ അവർ യേശു​വിനോട്‌ അപേക്ഷി​ച്ചു.+

അടിക്കുറിപ്പുകള്‍