മലാഖി 2:1-17

  • പുരോ​ഹി​ത​ന്മാർ ജനത്തെ പഠിപ്പി​ച്ചില്ല (1-9)

    • പുരോ​ഹി​തന്റെ നാവ്‌ ദൈവ​പ​രി​ജ്ഞാ​നം പകർന്നു​കൊ​ടു​ക്കണം (7)

  • അന്യാ​യ​മാ​യി വിവാ​ഹ​മോ​ചനം ചെയ്‌തു​കൊണ്ട്‌ ജനം കുറ്റക്കാ​രാ​യി (10-17)

    • ‘“വിവാ​ഹ​മോ​ചനം ഞാൻ വെറു​ക്കു​ന്നു” എന്ന്‌ യഹോവ പറയുന്നു’ (16)

2  “അതു​കൊണ്ട്‌ പുരോ​ഹി​ത​ന്മാ​രേ, ഈ കല്‌പന നിങ്ങൾക്കു​ള്ള​താണ്‌.+  നിങ്ങൾ അതു ശ്രദ്ധി​ക്കാൻ കൂട്ടാ​ക്കാ​തി​രു​ന്നാൽ, എന്റെ പേര്‌ മഹത്ത്വ​പ്പെ​ടു​ത്ത​ണ​മെന്ന കാര്യം മനസ്സിൽപ്പി​ടി​ക്കാ​തി​രു​ന്നാൽ, ഞാൻ നിങ്ങളെ ശപിക്കും;+ നിങ്ങളു​ടെ അനു​ഗ്ര​ഹങ്ങൾ ശാപമാ​ക്കും.+ അതെ, നിങ്ങൾ അതു ഹൃദയ​ത്തിൽ സൂക്ഷി​ക്കാ​തി​രു​ന്ന​തു​കൊണ്ട്‌ ഞാൻ അനു​ഗ്ര​ഹങ്ങൾ ശാപമാ​ക്കി​യി​രി​ക്കു​ന്നു” എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു.  “നിങ്ങളു​ടെ ചെയ്‌തി​കൾ നിമിത്തം, നിങ്ങൾ വിതച്ച വിത്തു ഞാൻ നശിപ്പി​ച്ചു​ക​ള​യും.*+ നിങ്ങൾ ഉത്സവത്തി​നു ബലി അർപ്പി​ക്കുന്ന മൃഗങ്ങ​ളു​ടെ ചാണക​മു​ണ്ട​ല്ലോ, ആ ചാണകം ഞാൻ നിങ്ങളു​ടെ മുഖത്ത്‌ തെറി​പ്പി​ക്കും. നിങ്ങളെ ചാണകക്കൂനയിലേക്ക്‌* എടുത്തു​കൊ​ണ്ടു​പോ​കും.  ലേവിയോടു ചെയ്‌ത എന്റെ ഉടമ്പടി നിലനി​റു​ത്താ​നാ​ണു ഞാൻ ഈ കല്‌പന നിങ്ങൾക്കു നൽകി​യ​തെന്ന്‌ അപ്പോൾ നിങ്ങൾ അറിയും”+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു.  “ഞാൻ ലേവി​യോ​ടു ചെയ്‌തതു ജീവ​ന്റെ​യും സമാധാ​ന​ത്തി​ന്റെ​യും ഉടമ്പടി​യാ​യി​രു​ന്നു. എന്നെ ഭയപ്പെടേണ്ടതിനാണു* ഞാൻ അതു നൽകി​യത്‌. അവൻ എന്നെ ഭയപ്പെട്ടു. അതെ, എന്റെ പേരി​നോട്‌ അവനു ഭയാദ​ര​വു​ണ്ടാ​യി​രു​ന്നു.  സത്യത്തിന്റെ നിയമം* അവന്റെ വായി​ലു​ണ്ടാ​യി​രു​ന്നു,+ അനീതി അവന്റെ നാവിൽ കണ്ടതേ ഇല്ല. അവൻ എന്റെകൂ​ടെ സമാധാ​ന​ത്തോ​ടെ​യും നീതി​യോ​ടെ​യും നടന്നു.+ അവൻ പലരെ​യും തെറ്റിൽനി​ന്ന്‌ പിന്തി​രി​പ്പി​ച്ചു.  പുരോഹിതന്റെ നാവാണു ദൈവ​പ​രി​ജ്ഞാ​നം പകർന്നു​കൊ​ടു​ക്കേ​ണ്ടത്‌. ജനം നിയമങ്ങൾ* കേൾക്കാൻ അദ്ദേഹ​ത്തി​ലേക്കു തിരി​യണം.+ കാരണം പുരോ​ഹി​തൻ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ സന്ദേശ​വാ​ഹ​ക​നാണ്‌.  “എന്നാൽ നിങ്ങൾ വഴിയിൽനി​ന്ന്‌ അകന്നു​മാ​റി​യി​രി​ക്കു​ന്നു. നിയമ​ത്തോ​ടു ബന്ധപ്പെട്ട്‌* പലരും ഇടറി​വീ​ഴാൻ നിങ്ങൾ കാരണ​മാ​യി​രി​ക്കു​ന്നു.+ ലേവി​യോ​ടു ചെയ്‌ത ഉടമ്പടി നിങ്ങൾ ലംഘി​ച്ചി​രി​ക്കു​ന്നു”+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു.  “അതു​കൊണ്ട്‌ ഞാൻ നിങ്ങളെ നിന്ദി​ക്കു​ക​യും എല്ലാ ആളുക​ളും കാൺകെ താഴ്‌ത്തു​ക​യും ചെയ്യും. കാരണം നിങ്ങൾ എന്റെ വഴിക​ളിൽ നടന്നില്ല, നിയമം നടപ്പാ​ക്കു​ന്ന​തിൽ പക്ഷപാതം കാണി​ക്കു​ക​യും ചെയ്‌തു.”+ 10  “നമു​ക്കെ​ല്ലാം ഒരു അപ്പനല്ലേ ഉള്ളൂ?+ നമ്മളെ​യെ​ല്ലാം സൃഷ്ടി​ച്ചത്‌ ഒരു ദൈവ​മല്ലേ? പിന്നെ നമ്മൾ പരസ്‌പരം വഞ്ചിച്ചുകൊണ്ട്‌+ നമ്മുടെ പൂർവി​ക​രു​ടെ ഉടമ്പടി ലംഘി​ക്കു​ന്നത്‌ എന്തിനാ​ണ്‌? 11  യഹൂദ വഞ്ചന കാണി​ച്ചി​രി​ക്കു​ന്നു. ഇസ്രാ​യേ​ലി​ലും യരുശ​ലേ​മി​ലും വൃത്തി​കെട്ട ഒരു കാര്യം നടന്നി​രി​ക്കു​ന്നു. യഹോവ ഏറെ പ്രിയ​പ്പെ​ടുന്ന തന്റെ വിശുദ്ധി* യഹൂദ അശുദ്ധ​മാ​ക്കി​യി​രി​ക്കു​ന്നു.+ അവൻ ഒരു അന്യ​ദൈ​വ​ത്തി​ന്റെ മകളെ വിവാഹം കഴിച്ചി​രി​ക്കു​ന്നു.+ 12  ഇങ്ങനെ ചെയ്യു​ന്നവൻ ആരായി​രു​ന്നാ​ലും അവനെ* യഹോവ യാക്കോ​ബി​ന്റെ കൂടാ​ര​ത്തിൽ വെച്ചേ​ക്കില്ല; അവനെ കൊന്നു​ക​ള​യും. അവൻ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യ്‌ക്കു കാഴ്‌ച കൊണ്ടു​വ​ന്നാ​ലും ശരി, അവനെ കൊന്നു​ക​ള​യും.”+ 13  “വേറൊ​രു കാര്യം​കൂ​ടെ നിങ്ങൾ ചെയ്യു​ന്നുണ്ട്‌. തേങ്ങി​ക്ക​ര​യു​ന്ന​വ​രു​ടെ കണ്ണീരു​കൊണ്ട്‌ നിങ്ങൾ യഹോ​വ​യു​ടെ യാഗപീ​ഠം നിറച്ചി​രി​ക്കു​ന്നു. അതു​കൊണ്ട്‌ നിങ്ങൾ അർപ്പി​ക്കുന്ന കാഴ്‌ച​ക​ളിൽ ദൈവം പ്രസാ​ദി​ക്കു​ന്നില്ല. നിങ്ങൾ അർപ്പി​ക്കുന്ന ഒന്നി​നോ​ടും ദൈവ​ത്തിന്‌ ഇഷ്ടം തോന്നു​ന്നില്ല.+ 14  എന്നാൽ നിങ്ങൾ, ‘അത്‌ എന്തു​കൊ​ണ്ടാണ്‌’എന്നു ചോദി​ക്കു​ന്നു. നിന്റെ യൗവന​ത്തി​ലെ ഭാര്യയെ നീ വഞ്ചിച്ചി​രി​ക്കു​ന്നു എന്നതിന്‌ യഹോ​വ​യാ​ണു സാക്ഷി. അവൾ നിന്റെ പങ്കാളി​യും നിയമ​പ​ര​മാ​യി നീ വിവാഹം കഴിച്ചവളും* ആയിരു​ന്നി​ല്ലേ?+ 15  എന്നാൽ ഇങ്ങനെ ചെയ്യാത്ത ഒരുവ​നു​ണ്ടാ​യി​രു​ന്നു. അവനിൽ ദൈവാ​ത്മാവ്‌ ശേഷി​ച്ചി​രു​ന്നു. എന്തിലാ​യി​രു​ന്നു അവന്റെ താത്‌പ​ര്യം? ദൈവ​ത്തി​ന്റെ സന്തതി​യിൽ. അതു​കൊണ്ട്‌ നിങ്ങളു​ടെ മനസ്സിന്റെ ചായ്‌വു​കൾ പ്രത്യേ​കം ശ്രദ്ധി​ക്കുക, നിങ്ങളു​ടെ യൗവന​ത്തി​ലെ ഭാര്യയെ വഞ്ചിക്ക​രുത്‌. 16  കാരണം വിവാ​ഹ​മോ​ചനം ഞാൻ വെറു​ക്കു​ന്നു”+ എന്ന്‌ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ പറയുന്നു. “പുതപ്പു​പോ​ലെ അക്രമം പുതയ്‌ക്കുന്നവനെയും* ഞാൻ വെറു​ക്കു​ന്നു” എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു. “നിങ്ങളു​ടെ മനസ്സിന്റെ ചായ്‌വു​കൾ പ്രത്യേ​കം ശ്രദ്ധി​ക്കുക, നിങ്ങൾ വഞ്ചിക്ക​രുത്‌.+ 17  “നിങ്ങളു​ടെ വാക്കു​കൾകൊണ്ട്‌ നിങ്ങൾ യഹോ​വയെ മടുപ്പി​ച്ചി​രി​ക്കു​ന്നു.+ എന്നാൽ, ‘ഞങ്ങൾ എങ്ങനെ​യാ​ണു മടുപ്പി​ച്ചത്‌’ എന്നു നിങ്ങൾ ചോദി​ക്കു​ന്നു. ‘തിന്മ ചെയ്യു​ന്ന​വ​രെ​ല്ലാം യഹോ​വ​യു​ടെ കണ്ണിൽ നല്ലവരാ​ണ്‌, ദൈവ​ത്തിന്‌ അവരെ ഇഷ്ടമാണ്‌’+ എന്നു പറഞ്ഞു​കൊ​ണ്ടും ‘നീതി​യു​ടെ ദൈവം എവി​ടെ​പ്പോ​യി’ എന്നു ചോദി​ച്ചു​കൊ​ണ്ടും ആണ്‌ നിങ്ങൾ അങ്ങനെ ചെയ്യു​ന്നത്‌.”

അടിക്കുറിപ്പുകള്‍

അക്ഷ. “വിത്തിനെ ഞാൻ ശകാരി​ക്കും.”
അതായത്‌, യാഗമൃ​ഗ​ങ്ങ​ളു​ടെ ചാണകം നിക്ഷേ​പി​ച്ചി​രുന്ന സ്ഥലത്തേക്ക്‌.
അഥവാ “ആദരി​ക്കേ​ണ്ട​തി​നാ​ണ്‌; ആഴമായി ബഹുമാ​നി​ക്കേ​ണ്ട​തി​നാ​ണ്‌.”
അഥവാ “ഉപദേശം.” പദാവലി കാണുക.
അഥവാ “ഉപദേ​ശങ്ങൾ.”
മറ്റൊരു സാധ്യത “നിങ്ങളു​ടെ ഉപദേ​ശ​ങ്ങ​ളാൽ.”
മറ്റൊരു സാധ്യത “വിശു​ദ്ധ​മ​ന്ദി​രം.”
അക്ഷ. “ഉണർന്നി​രി​ക്കു​ന്ന​വ​നെ​യും ഉത്തരം പറയു​ന്ന​വ​നെ​യും.”
അക്ഷ. “ഉടമ്പടി​യാ​ലുള്ള ഭാര്യ​യും.”
അഥവാ “അക്രമ​ത്തിൽ ഏർപ്പെ​ടു​ന്ന​വ​നെ​യും.”