മീഖ 7:1-20

  • ഇസ്രാ​യേ​ലി​ന്റെ അധഃപ​തിച്ച അവസ്ഥ (1-6)

    • സ്വന്തം വീട്ടി​ലു​ള്ളവർ ശത്രു​ക്ക​ളാ​കു​ന്നു (6)

  • “ഞാൻ ക്ഷമയോ​ടെ കാത്തി​രി​ക്കും” (7)

  • ദൈവ​ജ​ന​ത്തി​ന്റെ നിന്ദ നീങ്ങുന്നു (8-13)

  • മീഖ പ്രാർഥി​ക്കു​ന്നു, ദൈവത്തെ സ്‌തു​തി​ക്കു​ന്നു (14-20)

    • യഹോവ ഉത്തരം കൊടു​ക്കു​ന്നു (15-17)

    • ‘യഹോ​വ​യെ​പ്പോ​ലെ വേറൊ​രു ദൈവ​മു​ണ്ടോ?’ (18)

7  എന്റെ കാര്യം കഷ്ടംതന്നെ.വേനൽക്കാ​ല​പ​ഴ​ങ്ങൾ പറിച്ച​ശേഷം അത്തിയു​ടെ അടുത്ത്‌ ചെല്ലു​ന്ന​വ​നെ​പ്പോ​ലെ​യുംമുന്തി​രി​ക്കൊ​യ്‌ത്തി​നു ശേഷം കാലാ പെറുക്കുന്നവനെപ്പോലെയും* ആണ്‌ ഞാൻ.തിന്നാൻ മുന്തി​രി​ക്കു​ല​ക​ളൊ​ന്നു​മില്ല;ഞാൻ കൊതിച്ച രുചിയുള്ള* അത്തിപ്പ​ഴ​ങ്ങ​ളു​മില്ല.   വിശ്വസ്‌തരായവർ ഭൂമി​യിൽനിന്ന്‌ ഇല്ലാതാ​യി;*മനുഷ്യർക്കി​ട​യിൽ നേരുള്ള ആരുമില്ല.+ എല്ലാവ​രും രക്തം ചൊരി​യാൻ ഒളിച്ചി​രി​ക്കു​ന്നു.+ അവർ വല വിരിച്ച്‌ സ്വന്തം സഹോ​ദ​രനെ വേട്ടയാ​ടു​ന്നു.   തെറ്റു ചെയ്യാൻ അവരുടെ കൈകൾക്കു പ്രത്യേ​ക​മി​ടു​ക്കാണ്‌;+പ്രഭു പ്രതി​ഫലം ചോദി​ക്കു​ന്നു;ന്യായാ​ധി​പൻ സമ്മാനം ആവശ്യ​പ്പെ​ടു​ന്നു;+പ്രധാനി സ്വന്തം ആഗ്രഹങ്ങൾ അറിയി​ക്കു​ന്നു;+അവർ കൂടി​യാ​ലോ​ചിച്ച്‌ പദ്ധതി​യി​ടു​ന്നു.*   അവരിൽ ഏറ്റവും നല്ലവൻ മുൾച്ചെ​ടി​പോ​ലെ;അവരിൽ ഏറ്റവും നേരു​ള്ളവൻ മുൾവേലിയെക്കാൾ* കഷ്ടം. നിന്റെ കാവൽക്കാ​രു​ടെ ദിവസം വരും; നിന്റെ കണക്കു തീർക്കാ​നുള്ള ദിവസം വന്നെത്തും;+ അപ്പോൾ അവർ ഭയപ്പെ​ടും.+   നിന്റെ കൂട്ടു​കാ​രനെ വിശ്വ​സി​ക്ക​രുത്‌;ഉറ്റചങ്ങാ​തി​യെ ആശ്രയി​ക്ക​രുത്‌;+ നിന്റെ മാറോ​ടു ചേർന്ന്‌ കിടക്കു​ന്ന​വ​ളോ​ടു സംസാ​രി​ക്കു​മ്പോൾ സൂക്ഷി​ക്കുക.   മകൻ അപ്പനെ നിന്ദി​ക്കു​ന്നു;മകൾ അമ്മയ്‌ക്കെ​തി​രെ എഴു​ന്നേൽക്കു​ന്നു;+മരുമകൾ അമ്മായി​യ​മ്മ​യ്‌ക്കെ​തി​രെ തിരി​യു​ന്നു.+ഒരാളു​ടെ വീട്ടു​കാർത​ന്നെ​യാണ്‌ അയാളു​ടെ ശത്രുക്കൾ.+   എന്നാൽ ഞാൻ യഹോ​വ​യ്‌ക്കാ​യി കാത്തു​കാ​ത്തി​രി​ക്കും.+ എനിക്കു രക്ഷയേ​കുന്ന ദൈവ​ത്തി​നാ​യി ഞാൻ ക്ഷമയോ​ടെ കാത്തി​രി​ക്കും.+ എന്റെ ദൈവം എന്റെ വിളി കേൾക്കും.+   എന്റെ ശത്രുവേ,* എന്റെ അവസ്ഥ കണ്ട്‌ നീ സന്തോ​ഷി​ക്ക​രുത്‌. ഞാൻ വീണെ​ങ്കി​ലും എഴു​ന്നേൽക്കും;ഞാൻ ഇരുട്ടിൽ കഴിയു​ന്നെ​ങ്കി​ലും യഹോവ എന്റെ വെളി​ച്ച​മാ​യി​രി​ക്കും.   യഹോവ എനിക്കു​വേണ്ടി വാദിച്ച്‌ എനിക്കു നീതി നടത്തി​ത്ത​രു​ന്ന​തു​വരെഞാൻ ദൈവ​കോ​പം ചുമക്കും.ഞാൻ ദൈവ​ത്തോ​ടു പാപം ചെയ്‌തു​പോ​യ​ല്ലോ.+ ദൈവം എന്നെ വെളി​ച്ച​ത്തി​ലേക്കു കൊണ്ടു​വ​രും;ഞാൻ ദൈവ​ത്തി​ന്റെ നീതി കാണും. 10  എന്റെ ശത്രു​വും അതു കാണും.“നിന്റെ ദൈവ​മായ യഹോവ എവിടെ”+ എന്ന്‌ എന്നോടു ചോദി​ച്ചവൾ നാണം​കെ​ടും. എന്റെ കണ്ണുകൾ അവളെ കാണും. തെരു​വി​ലെ ചെളി​പോ​ലെ അവൾ ചവിട്ടി​യ​ര​യ്‌ക്ക​പ്പെ​ടും. 11  നിന്റെ കൻമതി​ലു​കൾ പണിയുന്ന ദിവസ​മാ​യി​രി​ക്കും അത്‌;അന്നു നിന്റെ അതിരു​കൾ വിശാ​ല​മാ​കും.* 12  അന്ന്‌ അവർ ദൂരെ അസീറി​യ​യിൽനി​ന്നും ഈജി​പ്‌തു​ന​ഗ​ര​ങ്ങ​ളിൽനി​ന്നുംനിന്റെ അടു​ത്തേക്കു വരും.ഈജി​പ്‌ത്‌ മുതൽ യൂഫ്ര​ട്ടീസ്‌ നദി വരെയും കടൽമു​തൽ കടൽവ​രെ​യും പർവതം​മു​തൽ പർവതം​വ​രെ​യും ഉള്ളവർ നിന്റെ അടുത്ത്‌ വരും.+ 13  ദേശത്ത്‌ താമസി​ക്കു​ന്നവർ നിമിത്തം,അവരുടെ പ്രവൃത്തികൾ* നിമിത്തം, ദേശം വിജന​മാ​കും. 14  നിന്റെ കോൽകൊ​ണ്ട്‌ നിന്റെ ജനത്തെ, നിന്റെ അവകാ​ശ​മായ ആട്ടിൻപ​റ്റത്തെ, മേയ്‌ക്കുക.+അവർ ഒറ്റയ്‌ക്കു കാട്ടിൽ കഴിയു​ന്നു, ഫലവൃ​ക്ഷ​ത്തോ​പ്പി​നു നടുവിൽ വസിക്കു​ന്നു. പണ്ടത്തെ​പ്പോ​ലെ അവർ ബാശാ​നി​ലും ഗിലെയാദിലും+ മേഞ്ഞു​ന​ട​ക്കട്ടെ. 15  “ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ നീ പോന്ന കാലത്ത്‌ ചെയ്‌ത​തു​പോ​ലെഞാൻ അവന്‌ അത്ഭുതങ്ങൾ കാണി​ച്ചു​കൊ​ടു​ക്കും.+ 16  വളരെ ശക്തരായ ജനതകൾപോ​ലും അതു കണ്ട്‌ നാണം​കെ​ടും.+ അവർ കൈ​കൊണ്ട്‌ വായ്‌ പൊത്തും;അവർ ബധിര​രാ​യി​പ്പോ​കും. 17  അവർ പാമ്പു​ക​ളെ​പ്പോ​ലെ പൊടി നക്കും;+ഇഴജന്തു​ക്ക​ളെ​പ്പോ​ലെ പേടി​ച്ചു​വി​റച്ച്‌ അവരുടെ കോട്ട​ക​ളിൽനിന്ന്‌ ഇറങ്ങി​വ​രും. അവർ പേടി​യോ​ടെ നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ അടു​ത്തേക്കു വരും;അവർ അങ്ങയെ ഭയപ്പെ​ടും.”+ 18  അങ്ങയെപ്പോലെ വേറൊ​രു ദൈവ​മു​ണ്ടോ?അങ്ങ്‌ അങ്ങയുടെ അവകാ​ശ​ത്തിൽ ശേഷിക്കുന്നവരുടെ+ തെറ്റുകൾ ക്ഷമിക്കു​ക​യും അവരുടെ ലംഘനങ്ങൾ പൊറു​ക്കു​ക​യും ചെയ്യുന്നു.+ അങ്ങ്‌ എന്നെന്നും കോപം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നില്ല;അചഞ്ചല​സ്‌നേ​ഹം കാണി​ക്കു​ന്ന​തിൽ അങ്ങ്‌ സന്തോ​ഷി​ക്കു​ന്നു.+ 19  ദൈവം ഇനിയും ഞങ്ങളോ​ടു കരുണ കാണി​ക്കും,+ ഞങ്ങളുടെ തെറ്റു​കളെ കീഴട​ക്കും.* അങ്ങ്‌ അവരുടെ പാപങ്ങ​ളെ​ല്ലാം കടലിന്റെ ആഴങ്ങളി​ലേക്ക്‌ എറിഞ്ഞു​ക​ള​യും.+ 20  പുരാതനകാലംമുതൽ ഞങ്ങളുടെ പൂർവി​ക​രോ​ടു സത്യം ചെയ്‌ത​തു​പോ​ലെ,+അങ്ങ്‌ യാക്കോ​ബി​നോ​ടു വിശ്വ​സ്‌ത​ത​യുംഅബ്രാ​ഹാ​മി​നോട്‌ അചഞ്ചല​സ്‌നേ​ഹ​വും കാണി​ക്കും.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “ആദ്യം വിളഞ്ഞ.”
അഥവാ “അപ്രത്യ​ക്ഷ​രാ​യി.”
അക്ഷ. “അവർ അത്‌ ഒരുമി​ച്ച്‌ നെയ്‌തെ​ടു​ക്കു​ന്നു.”
അതായത്‌, മുൾച്ചെ​ടി​കൊ​ണ്ടുള്ള വേലി.
“ശത്രു” എന്നതിന്റെ എബ്രാ​യ​പദം സ്‌ത്രീ​ലിം​ഗ​മാ​ണ്‌.
മറ്റൊരു സാധ്യത “അന്നു കല്‌പന വളരെ അകലെ​യാ​യി​രി​ക്കും.”
അക്ഷ. “പ്രവൃ​ത്തി​ക​ളു​ടെ ഫലം.”
അഥവാ “ചവിട്ടി​ത്താ​ഴ്‌ത്തും; പിടി​ച്ച​ട​ക്കും.”