മർക്കൊസ്‌ എഴുതിയത്‌ 1:1-45

  • സ്‌നാ​പ​ക​യോ​ഹ​ന്നാൻ പ്രസം​ഗി​ക്കു​ന്നു (1-8)

  • യേശു​വി​ന്റെ സ്‌നാനം (9-11)

  • യേശു​വി​നെ സാത്താൻ പ്രലോ​ഭി​പ്പി​ക്കു​ന്നു (12, 13)

  • യേശു ഗലീല​യിൽ പ്രസം​ഗി​ച്ചു​തു​ട​ങ്ങു​ന്നു (14, 15)

  • ആദ്യശി​ഷ്യ​രെ വിളി​ക്കു​ന്നു (16-20)

  • അശുദ്ധാ​ത്മാ​വി​നെ പുറത്താ​ക്കു​ന്നു (21-28)

  • യേശു കഫർന്ന​ഹൂ​മിൽ അനേകരെ സുഖ​പ്പെ​ടു​ത്തു​ന്നു (29-34)

  • ഒറ്റപ്പെട്ട ഒരു സ്ഥലത്ത്‌ പോയി പ്രാർഥി​ക്കു​ന്നു (35-39)

  • കുഷ്‌ഠ​രോ​ഗി​യെ സുഖ​പ്പെ​ടു​ത്തു​ന്നു (40-45)

1  ദൈവ​പുത്ര​നായ യേശുക്രി​സ്‌തു​വിനെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത തുടങ്ങു​ന്നു:  യശയ്യ പ്രവാ​ച​കന്റെ പുസ്‌ത​ക​ത്തിൽ എഴുതി​യി​രി​ക്കു​ന്ന​തുപോ​ലെ, “(ഇതാ ഞാൻ നിന്റെ മുമ്പേ എന്റെ സന്ദേശ​വാ​ഹ​കനെ അയയ്‌ക്കു​ന്നു; അവൻ നിനക്കു വഴി ഒരുക്കും.)+  വിജനഭൂമിയിൽ* വിളി​ച്ചു​പ​റ​യു​ന്ന​വന്റെ ശബ്ദം: ‘യഹോവയ്‌ക്കു* വഴി ഒരുക്കുക; ദൈവ​ത്തി​ന്റെ പാതകൾ നേരെ​യാ​ക്കുക.’”+  യോഹന്നാൻ സ്‌നാ​പകൻ വിജന​ഭൂ​മി​യിൽ ചെന്ന്‌, പാപങ്ങ​ളു​ടെ ക്ഷമയ്‌ക്കാ​യുള്ള മാനസാ​ന്ത​രത്തെ പ്രതീ​കപ്പെ​ടു​ത്തുന്ന സ്‌നാനം ഏൽക്കണ​മെന്നു പ്രസം​ഗി​ച്ചുകൊ​ണ്ടി​രു​ന്നു.+  അങ്ങനെ, യഹൂദ്യപ്രദേ​ശ​ത്തും യരുശലേ​മി​ലും താമസി​ക്കുന്ന എല്ലാവ​രും യോഹ​ന്നാ​ന്റെ അടുത്ത്‌ ചെന്ന്‌ പാപങ്ങൾ പരസ്യ​മാ​യി ഏറ്റുപ​റഞ്ഞു. യോഹ​ന്നാൻ അവരെ യോർദാൻ നദിയിൽ സ്‌നാ​നപ്പെ​ടു​ത്തി.*+  യോഹന്നാൻ ഒട്ടക​രോ​മംകൊ​ണ്ടുള്ള വസ്‌ത്ര​വും തുകലുകൊ​ണ്ടുള്ള അരപ്പട്ട​യും ധരിച്ചി​രു​ന്നു.+ വെട്ടു​ക്കി​ളി​യും കാട്ടുതേ​നും ആയിരു​ന്നു ഭക്ഷണം.+  യോഹന്നാൻ ഇങ്ങനെ പ്രസം​ഗി​ച്ചു: “എന്നെക്കാൾ ശക്തനാ​യവൻ പുറകേ വരുന്നു​ണ്ട്‌; കുനിഞ്ഞ്‌ അദ്ദേഹ​ത്തി​ന്റെ ചെരി​പ്പി​ന്റെ കെട്ട്‌ അഴിക്കാൻപോ​ലും ഞാൻ യോഗ്യ​നല്ല.+  ഞാൻ നിങ്ങളെ വെള്ളം​കൊ​ണ്ട്‌ സ്‌നാ​നപ്പെ​ടു​ത്തി. എന്നാൽ അദ്ദേഹം നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ട്‌* സ്‌നാ​നപ്പെ​ടു​ത്തും.”+  ആ കാലത്ത്‌ യേശു ഗലീല​യി​ലെ നസറെ​ത്തിൽനിന്ന്‌ യോഹ​ന്നാ​ന്റെ അടുത്ത്‌ വന്നു. യോഹ​ന്നാൻ യേശു​വി​നെ യോർദാ​നിൽ സ്‌നാ​നപ്പെ​ടു​ത്തി.+ 10  വെള്ളത്തിൽനിന്ന്‌ കയറിയ ഉടനെ, ആകാശം പിളരു​ന്ന​തും ദൈവാ​ത്മാവ്‌ പ്രാവുപോ​ലെ തന്റെ മേൽ വരുന്ന​തും യേശു കണ്ടു.+ 11  “നീ എന്റെ പ്രിയ​പു​ത്രൻ, നിന്നിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു” എന്ന്‌ ആകാശ​ത്തു​നിന്ന്‌ ഒരു ശബ്ദവും ഉണ്ടായി.+ 12  ഉടൻതന്നെ ദൈവാ​ത്മാവ്‌ യേശു​വി​നെ വിജന​ഭൂ​മി​യിലേക്കു പോകാൻ പ്രേരി​പ്പി​ച്ചു. 13  വന്യമൃഗങ്ങളുള്ള ആ പ്രദേ​ശത്ത്‌ യേശു 40 ദിവസ​മു​ണ്ടാ​യി​രു​ന്നു. ആ സമയത്ത്‌ സാത്താൻ യേശു​വി​നെ പ്രലോ​ഭി​പ്പി​ച്ചു.+ എന്നാൽ ദൂതന്മാർ യേശു​വി​നു ശുശ്രൂഷ ചെയ്‌തു.+ 14  യോഹന്നാൻ തടവി​ലാ​യശേഷം യേശു ഗലീല​യിൽ ചെന്ന്‌+ ദൈവ​ത്തിൽനി​ന്നുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചു.+ 15  യേശു പറഞ്ഞു: “നിശ്ചയി​ച്ചിരി​ക്കുന്ന കാലം വന്നി​രി​ക്കുന്നു; ദൈവ​രാ​ജ്യം അടുത്തി​രി​ക്കു​ന്നു. മാനസാ​ന്ത​രപ്പെടൂ!+ ഈ സന്തോ​ഷ​വാർത്ത​യിൽ വിശ്വാ​സ​മു​ള്ള​വ​രാ​യി​രി​ക്കൂ.” 16  യേശു ഗലീല​ക്ക​ട​ലി​ന്റെ തീരത്തു​കൂ​ടി നടക്കു​മ്പോൾ ശിമോ​നും സഹോ​ദ​ര​നായ അന്ത്രയോസും+ കടലിൽ വല വീശു​ന്നതു കണ്ടു.+ അവർ മീൻപി​ടു​ത്ത​ക്കാ​രാ​യി​രു​ന്നു.+ 17  യേശു അവരോ​ട്‌, “എന്റെ കൂടെ വരൂ, ഞാൻ നിങ്ങളെ മനുഷ്യ​രെ പിടി​ക്കു​ന്ന​വ​രാ​ക്കാം”+ എന്നു പറഞ്ഞു. 18  അപ്പോൾത്തന്നെ അവർ വലകൾ ഉപേക്ഷി​ച്ച്‌ യേശു​വി​നെ അനുഗ​മി​ച്ചു.+ 19  അവിടെനിന്ന്‌ അൽപ്പദൂ​രം ചെന്ന​പ്പോൾ സെബെ​ദി​യു​ടെ മകനായ യാക്കോ​ബും സഹോ​ദരൻ യോഹ​ന്നാ​നും വള്ളത്തിൽ ഇരുന്ന്‌ വല നന്നാക്കു​ന്നതു യേശു കണ്ടു.+ 20  ഉടനെ യേശു അവരെ​യും വിളിച്ചു. അവർ അപ്പനായ സെബെ​ദി​യെ കൂലി​ക്കാ​രുടെ​കൂ​ടെ വള്ളത്തിൽ വിട്ടിട്ട്‌ യേശു​വി​നെ അനുഗ​മി​ച്ചു. 21  അവിടെനിന്ന്‌ അവർ കഫർന്ന​ഹൂ​മിലേക്കു പോയി. ശബത്ത്‌ തുടങ്ങിയ ഉടനെ യേശു സിന​ഗോ​ഗിൽ ചെന്ന്‌ പഠിപ്പി​ക്കാൻതു​ടങ്ങി.+ 22  യേശു പഠിപ്പി​ക്കുന്ന രീതി കണ്ട്‌ അവർ അതിശ​യി​ച്ചുപോ​യി. കാരണം ശാസ്‌ത്രി​മാരെപ്പോലെയല്ല, അധികാ​ര​മു​ള്ള​വ​നാ​യി​ട്ടാ​ണു യേശു പഠിപ്പി​ച്ചത്‌.+ 23  അശുദ്ധാത്മാവ്‌* ബാധിച്ച ഒരു മനുഷ്യൻ അപ്പോൾ സിന​ഗോ​ഗി​ലു​ണ്ടാ​യി​രു​ന്നു. അയാൾ ഉച്ചത്തിൽ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: 24  “നസറെ​ത്തു​കാ​ര​നായ യേശുവേ, അങ്ങയ്‌ക്ക്‌ ഇവിടെ എന്തു കാര്യം?+ ഞങ്ങളെ ഇല്ലാതാ​ക്കാൻ വന്നതാ​ണോ? അങ്ങ്‌ ആരാ​ണെന്ന്‌ എനിക്കു നന്നായി അറിയാം; ദൈവ​ത്തി​ന്റെ പരിശു​ദ്ധൻ!”+ 25  എന്നാൽ അതിനെ ശകാരി​ച്ചുകൊണ്ട്‌ യേശു പറഞ്ഞു: “മിണ്ടിപ്പോ​ക​രുത്‌! അയാളിൽനി​ന്ന്‌ പുറത്ത്‌ വരൂ.” 26  അശുദ്ധാത്മാവ്‌ അയാളെ ഞെളി​പി​രികൊ​ള്ളിച്ച്‌ അത്യു​ച്ച​ത്തിൽ അലറി​ക്കൊ​ണ്ട്‌ പുറത്ത്‌ വന്നു. 27  ജനമെല്ലാം അതിശ​യത്തോ​ടെ തമ്മിൽത്ത​മ്മിൽ ഇങ്ങനെ പറയു​ന്നു​ണ്ടാ​യി​രു​ന്നു: “എന്താണ്‌ ഇത്‌? പുതിയൊ​രു തരം പഠിപ്പി​ക്കൽ! അദ്ദേഹം അശുദ്ധാ​ത്മാ​ക്കളോ​ടുപോ​ലും അധികാ​രത്തോ​ടെ കല്‌പി​ക്കു​ന്നു; അവ അനുസ​രി​ക്കു​ക​യും ചെയ്യുന്നു.” 28  അങ്ങനെ യേശു​വിനെ​ക്കു​റി​ച്ചുള്ള വാർത്ത ഗലീല​യിലെ​ങ്ങും അതി​വേഗം പരന്നു. 29  പിന്നെ അവർ സിന​ഗോ​ഗിൽനിന്ന്‌ ഇറങ്ങി ശിമോന്റെ​യും അന്ത്ര​യോ​സിന്റെ​യും വീട്ടി​ലേക്കു പോയി. യാക്കോ​ബും യോഹ​ന്നാ​നും കൂടെ​യു​ണ്ടാ​യി​രു​ന്നു.+ 30  ശിമോന്റെ അമ്മായിയമ്മ+ പനി പിടിച്ച്‌ കിടപ്പാ​യി​രു​ന്നു; അവിടെ ചെന്ന ഉടനെ അവർ അക്കാര്യം യേശു​വിനോ​ടു പറഞ്ഞു. 31  യേശു അടുത്ത്‌ ചെന്ന്‌ ആ സ്‌ത്രീ​യെ കൈക്കു പിടിച്ച്‌ എഴു​ന്നേൽപ്പി​ച്ചു. അവരുടെ പനി മാറി. അവർ എഴു​ന്നേറ്റ്‌, വന്നവരെ സത്‌ക​രി​ച്ചു. 32  വൈകുന്നേരം സൂര്യൻ അസ്‌ത​മി​ച്ചശേഷം ആളുകൾ എല്ലാ രോഗി​കളെ​യും ഭൂതബാ​ധി​തരെ​യും യേശു​വി​ന്റെ അടു​ത്തേക്കു കൊണ്ടു​വ​രാൻതു​ടങ്ങി.+ 33  നഗരം ഒന്നടങ്കം വാതിൽക്കൽ തടിച്ചു​കൂ​ടി​യി​രു​ന്നു. 34  പല തരം രോഗങ്ങൾ കാരണം കഷ്ടപ്പെ​ട്ടി​രുന്ന അനേകരെ യേശു സുഖ​പ്പെ​ടു​ത്തി.+ ധാരാളം ഭൂതങ്ങളെ പുറത്താ​ക്കി. പക്ഷേ, താൻ ക്രിസ്‌തുവാണെന്നു* ഭൂതങ്ങൾക്ക്‌ അറിയാ​മാ​യി​രു​ന്ന​തുകൊണ്ട്‌ യേശു അവയെ സംസാ​രി​ക്കാൻ അനുവ​ദി​ച്ചില്ല. 35  അതിരാവിലെ, വെട്ടം വീഴു​ന്ന​തി​നു മുമ്പു​തന്നെ, യേശു ഉണർന്ന്‌ ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി. അവിടെ ചെന്ന്‌ യേശു പ്രാർഥി​ക്കാൻതു​ടങ്ങി.+ 36  പക്ഷേ ശിമോ​നും കൂടെ​യു​ള്ള​വ​രും യേശു​വി​നെ അന്വേ​ഷിച്ച്‌ കണ്ടുപി​ടി​ച്ചു. 37  യേശുവിനെ കണ്ടപ്പോൾ, “എല്ലാവ​രും അങ്ങയെ അന്വേ​ഷി​ക്കു​ക​യാണ്‌” എന്നു പറഞ്ഞു. 38  എന്നാൽ യേശു അവരോ​ടു പറഞ്ഞു: “നമുക്കു മറ്റ്‌ എവി​ടേക്കെ​ങ്കി​ലും പോകാം. അടുത്ത്‌ വേറെ​യും പട്ടണങ്ങ​ളു​ണ്ട​ല്ലോ. അവി​ടെ​യും എനിക്കു പ്രസം​ഗി​ക്കണം. ഞാൻ വന്നതു​തന്നെ അതിനുവേ​ണ്ടി​യാ​ണ​ല്ലോ.”+ 39  അങ്ങനെ, യേശു ഗലീല​യിലെ​ല്ലാ​യി​ട​ത്തു​മുള്ള സിന​ഗോ​ഗു​ക​ളിൽ ചെന്ന്‌ പ്രസം​ഗി​ക്കു​ക​യും ഭൂതങ്ങളെ പുറത്താ​ക്കു​ക​യും ചെയ്‌തു.+ 40  ഒരു കുഷ്‌ഠരോ​ഗി യേശു​വി​ന്റെ അടുത്ത്‌ വന്ന്‌ മുട്ടു​കു​ത്തി ഇങ്ങനെ അപേക്ഷി​ച്ചു: “ഒന്നു മനസ്സുവെ​ച്ചാൽ അങ്ങയ്‌ക്ക്‌ എന്നെ ശുദ്ധനാ​ക്കാം.”+ 41  അതു കേട്ട്‌ മനസ്സ്‌ അലിഞ്ഞ യേശു കൈ നീട്ടി അയാളെ തൊട്ടു​കൊ​ണ്ട്‌, “എനിക്കു മനസ്സാണ്‌, ശുദ്ധനാ​കുക” എന്നു പറഞ്ഞു.+ 42  അപ്പോൾത്തന്നെ കുഷ്‌ഠം മാറി അയാൾ ശുദ്ധനാ​യി. 43  യേശു അയാളെ പെട്ടെന്നു പറഞ്ഞയച്ചു. കർശന​മാ​യി ഇങ്ങനെ കല്‌പി​ക്കു​ക​യും ചെയ്‌തു: 44  “ഇത്‌ ആരോ​ടും പറയരു​ത്‌. എന്നാൽ നീ ചെന്ന്‌ ഇതു പുരോ​ഹി​തനെ കാണിച്ച്‌ ശുദ്ധീ​ക​ര​ണ​ത്തി​നുവേണ്ടി മോശ കല്‌പി​ച്ചത്‌ അർപ്പി​ക്കണം.+ അത്‌ അവർക്കൊ​രു തെളി​വാ​കട്ടെ.”+ 45  പക്ഷേ അയാൾ അവി​ടെ​നിന്ന്‌ പോയി ഈ വാർത്ത കൊട്ടിഘോ​ഷിച്ച്‌ നാട്ടിലെ​ങ്ങും പാട്ടാക്കി. അതു​കൊണ്ട്‌ യേശു​വി​നു പരസ്യ​മാ​യി ഒരു നഗരത്തി​ലും ചെല്ലാൻ പറ്റാതാ​യി. പുറത്ത്‌ ജനവാ​സ​മി​ല്ലാത്ത പ്രദേ​ശ​ങ്ങ​ളിൽ യേശു​വി​നു താമസിക്കേ​ണ്ടി​വന്നു. എന്നിട്ടും എല്ലായി​ട​ത്തു​നി​ന്നും ജനങ്ങൾ യേശു​വി​ന്റെ അടുത്ത്‌ വന്നു​കൊ​ണ്ടി​രു​ന്നു.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അനു. എ5 കാണുക.
അഥവാ “മുക്കി; നിമജ്ജനം ചെയ്‌തു.”
ദൈവത്തിന്റെ ശക്തിയെ കുറി​ക്കു​ന്നു.
ഭൂതത്തെ കുറി​ക്കു​ന്നു.
മറ്റൊരു സാധ്യത “താൻ ആരാ​ണെന്ന്‌.”