മർക്കൊസ്‌ എഴുതിയത്‌ 10:1-52

  • വിവാ​ഹ​വും വിവാ​ഹ​മോ​ച​ന​വും (1-12)

  • യേശു കുട്ടി​കളെ അനു​ഗ്ര​ഹി​ക്കു​ന്നു (13-16)

  • ഒരു ധനികന്റെ ചോദ്യം (17-25)

  • ദൈവ​രാ​ജ്യ​ത്തി​നു​വേ​ണ്ടി​യുള്ള ത്യാഗങ്ങൾ (26-31)

  • യേശു​വി​ന്റെ മരണം വീണ്ടും മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (32-34)

  • യാക്കോ​ബി​ന്റെ​യും യോഹ​ന്നാ​ന്റെ​യും അപേക്ഷ (35-45)

    • യേശു—അനേകർക്ക്‌ ഒരു മോച​ന​വില (45)

  • അന്ധനായ ബർത്തി​മാ​യി​യെ സുഖ​പ്പെ​ടു​ത്തു​ന്നു (46-52)

10  യേശു അവി​ടെ​നിന്ന്‌ പോയി യോർദാ​ന്‌ അക്കരെ യഹൂദ്യ​യു​ടെ അതിർത്തിപ്രദേ​ശ​ങ്ങ​ളിൽ എത്തി. വീണ്ടും അനേകം ആളുകൾ യേശു​വി​ന്റെ അടുത്ത്‌ വന്നുകൂ​ടി. പതിവുപോ​ലെ യേശു അവരെ പഠിപ്പി​ക്കാൻതു​ടങ്ങി.+  അപ്പോൾ യേശു​വി​നെ പരീക്ഷി​ക്കാൻവേണ്ടി പരീശ​ന്മാർ ചെന്ന്‌, ഒരാൾ ഭാര്യയെ വിവാ​ഹമോ​ചനം ചെയ്യു​ന്നതു ശരിയാണോ* എന്നു ചോദി​ച്ചു.+  അപ്പോൾ യേശു, “മോശ നിങ്ങ​ളോട്‌ എന്താണു കല്‌പി​ച്ചത്‌” എന്നു ചോദി​ച്ചു.  “മോച​ന​പ​ത്രം എഴുതി​യിട്ട്‌ വിവാ​ഹമോ​ചനം ചെയ്‌തുകൊ​ള്ളാൻ മോശ അനുവ​ദി​ച്ചി​ട്ടുണ്ട്‌”+ എന്ന്‌ അവർ പറഞ്ഞു.  പക്ഷേ യേശു അവരോ​ടു പറഞ്ഞു: “നിങ്ങളു​ടെ ഹൃദയ​കാ​ഠി​ന്യം കാരണമാണു+ മോശ നിങ്ങൾക്കു​വേണ്ടി ഈ കല്‌പന എഴുതി​യത്‌.+  എന്നാൽ സൃഷ്ടി​യു​ടെ ആരംഭ​ത്തിൽ, ‘ദൈവം ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചു.+  അതുകൊണ്ട്‌ പുരുഷൻ അപ്പനെ​യും അമ്മയെ​യും പിരിയുകയും+  അവർ രണ്ടു പേരും ഒരു ശരീര​മാ​കു​ക​യും ചെയ്യും.’+ അവർ പിന്നെ രണ്ടല്ല, ഒരു ശരീര​മാണ്‌.  അതുകൊണ്ട്‌ ദൈവം കൂട്ടിച്ചേർത്തതിനെ* ഒരു മനുഷ്യ​നും വേർപെ​ടു​ത്താ​തി​രി​ക്കട്ടെ.”+ 10  വീട്ടിൽ ചെന്ന​പ്പോൾ ശിഷ്യ​ന്മാർ ഇതെക്കു​റിച്ച്‌ യേശു​വിനോ​ടു ചോദി​ക്കാൻതു​ടങ്ങി. 11  യേശു അവരോ​ടു പറഞ്ഞു: “ഭാര്യയെ വിവാ​ഹമോ​ചനം ചെയ്‌ത്‌ മറ്റൊ​രു​വളെ വിവാഹം കഴിക്കു​ന്നവൻ അവൾക്കു വിരോ​ധ​മാ​യി വ്യഭി​ചാ​രം ചെയ്യുന്നു.+ 12  ഒരു സ്‌ത്രീ തന്റെ ഭർത്താ​വി​നെ വിവാ​ഹമോ​ചനം ചെയ്‌ത്‌ മറ്റൊ​രാ​ളെ വിവാഹം കഴിച്ചാൽ അവളും വ്യഭി​ചാ​രം ചെയ്യുന്നു.”+ 13  യേശു തൊട്ട്‌ അനു​ഗ്ര​ഹി​ക്കാൻവേണ്ടി ആളുകൾ കുട്ടി​കളെ യേശു​വി​ന്റെ അടുത്ത്‌ കൊണ്ടു​വ​രാൻതു​ടങ്ങി. എന്നാൽ ശിഷ്യ​ന്മാർ അവരെ വഴക്കു പറഞ്ഞു.+ 14  ഇതു കണ്ട്‌ അമർഷം തോന്നിയ യേശു അവരോ​ടു പറഞ്ഞു: “കുട്ടി​കളെ എന്റെ അടു​ത്തേക്കു വിടൂ. അവരെ തടയേണ്ടാ. ദൈവ​രാ​ജ്യം ഇങ്ങനെ​യു​ള്ള​വ​രുടേ​താണ്‌.+ 15  ഒരു കുട്ടിയെപ്പോ​ലെ ദൈവ​രാ​ജ്യ​ത്തെ സ്വീക​രി​ക്കാത്ത ആരും ഒരു വിധത്തി​ലും അതിൽ കടക്കില്ല എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.”+ 16  പിന്നെ യേശു കുട്ടി​കളെ കൈയിൽ എടുത്ത്‌ അവരുടെ മേൽ കൈകൾ വെച്ച്‌ അനു​ഗ്ര​ഹി​ച്ചു.+ 17  യേശു പോകുന്ന വഴിക്ക്‌ ഒരു മനുഷ്യൻ ഓടി​വന്ന്‌ യേശു​വി​ന്റെ മുന്നിൽ മുട്ടു​കു​ത്തി, “നല്ലവനായ ഗുരുവേ, നിത്യ​ജീ​വൻ അവകാ​ശ​മാ​ക്കാൻ ഞാൻ എന്താണു ചെയ്യേ​ണ്ടത്‌” എന്നു ചോദി​ച്ചു.+ 18  യേശു അയാ​ളോ​ടു പറഞ്ഞു: “നീ എന്താണ്‌ എന്നെ നല്ലവൻ എന്നു വിളി​ക്കു​ന്നത്‌? ദൈവം ഒരുവ​ന​ല്ലാ​തെ നല്ലവൻ ആരുമില്ല.+ 19  ‘കൊല ചെയ്യരു​ത്‌,+ വ്യഭി​ചാ​രം ചെയ്യരു​ത്‌,+ മോഷ്ടി​ക്ക​രുത്‌,+ കള്ളസാക്ഷി പറയരു​ത്‌,+ വഞ്ചന കാണി​ക്ക​രുത്‌,+ നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കുക’+ എന്നീ കല്‌പ​നകൾ നിനക്ക്‌ അറിയാ​മ​ല്ലോ.” 20  അപ്പോൾ അയാൾ, “ഗുരുവേ, ഇക്കാര്യ​ങ്ങളെ​ല്ലാം ഞാൻ ചെറു​പ്പം​മു​തൽ അനുസ​രി​ക്കു​ന്നുണ്ട്‌” എന്നു പറഞ്ഞു. 21  യേശു അയാളെ നോക്കി. അയാ​ളോ​ടു സ്‌നേഹം തോന്നി​യിട്ട്‌ പറഞ്ഞു: “ഒരു കുറവ്‌ നിനക്കു​ണ്ട്‌: പോയി നിനക്കു​ള്ളതെ​ല്ലാം വിറ്റ്‌ ദരി​ദ്രർക്കു കൊടു​ക്കുക. അപ്പോൾ സ്വർഗ​ത്തിൽ നിനക്കു നിക്ഷേ​പ​മു​ണ്ടാ​കും. എന്നിട്ട്‌ വന്ന്‌ എന്റെ അനുഗാ​മി​യാ​കുക.”+ 22  എന്നാൽ അയാൾ ഇതു കേട്ട്‌ ആകെ സങ്കട​പ്പെട്ട്‌ അവി​ടെ​നിന്ന്‌ പോയി. കാരണം അയാൾക്കു ധാരാളം വസ്‌തു​വ​ക​ക​ളു​ണ്ടാ​യി​രു​ന്നു.+ 23  യേശു ചുറ്റും നോക്കി​യിട്ട്‌ ശിഷ്യ​ന്മാരോട്‌, “സമ്പത്തു​ള്ള​വർക്കു ദൈവ​രാ​ജ്യ​ത്തിൽ കടക്കാൻ എത്ര പ്രയാ​സ​മാണ്‌!” എന്നു പറഞ്ഞു.+ 24  എന്നാൽ യേശു​വി​ന്റെ വാക്കുകൾ കേട്ട്‌ ശിഷ്യ​ന്മാർ അത്ഭുത​പ്പെട്ടു. അതു​കൊണ്ട്‌ യേശു അവരോ​ടു പറഞ്ഞു: “മക്കളേ, ദൈവ​രാ​ജ്യ​ത്തിൽ കടക്കാൻ എത്ര പ്രയാ​സ​മാണ്‌! 25  ഒരു ധനികൻ ദൈവ​രാ​ജ്യ​ത്തിൽ കടക്കു​ന്ന​തിനെ​ക്കാൾ എളുപ്പം ഒട്ടകം ഒരു സൂചി​ക്കു​ഴ​യി​ലൂ​ടെ കടക്കു​ന്ന​താണ്‌.”+ 26  അവർ മുമ്പ​ത്തെ​ക്കാൾ അതിശ​യിച്ച്‌ യേശു​വിനോട്‌,* “അങ്ങനെയെ​ങ്കിൽ ആരെങ്കി​ലും രക്ഷപ്പെ​ടു​മോ” എന്നു ചോദി​ച്ചു.+ 27  യേശു അവരെ​ത്തന്നെ നോക്കി ഇങ്ങനെ പറഞ്ഞു: “അതു മനുഷ്യർക്ക്‌ അസാധ്യം. എന്നാൽ ദൈവ​ത്തിന്‌ അങ്ങനെയല്ല. ദൈവ​ത്തിന്‌ എല്ലാം സാധ്യം.”+ 28  പത്രോസ്‌ യേശു​വിനോട്‌, “ഞങ്ങൾ എല്ലാം ഉപേക്ഷി​ച്ച്‌ അങ്ങയെ അനുഗ​മി​ച്ചി​രി​ക്കു​ന്നു” എന്നു പറഞ്ഞു.+ 29  യേശു അവരോ​ടു പറഞ്ഞു: “സത്യമാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: എന്നെ​പ്ര​തി​യും ദൈവ​രാ​ജ്യത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്തയെപ്ര​തി​യും വീടു​കളെ​യോ സഹോ​ദ​ര​ന്മാരെ​യോ സഹോ​ദ​രി​മാരെ​യോ അപ്പനെ​യോ അമ്മയെ​യോ മക്കളെ​യോ നിലങ്ങളെ​യോ ഉപേക്ഷിക്കേ​ണ്ടി​വന്ന ഏതൊരാൾക്കും+ 30  ഈ കാലത്തു​തന്നെ ഉപദ്ര​വത്തോ​ടു​കൂ​ടെ 100 മടങ്ങു വീടു​കളെ​യും സഹോ​ദ​ര​ന്മാരെ​യും സഹോ​ദ​രി​മാരെ​യും അമ്മമാരെ​യും മക്കളെ​യും നിലങ്ങളെ​യും ലഭിക്കും;+ വരാൻപോ​കുന്ന വ്യവസ്ഥിതിയിൽ* നിത്യ​ജീ​വ​നും! 31  എന്നാൽ മുമ്പന്മാർ പലരും പിമ്പന്മാ​രും പിമ്പന്മാർ മുമ്പന്മാ​രും ആകും.”+ 32  അവർ യരുശലേ​മിലേ​ക്കുള്ള വഴിയേ പോകു​ക​യാ​യി​രു​ന്നു. യേശു അവരുടെ മുന്നി​ലാ​യാ​ണു നടന്നി​രു​ന്നത്‌. അവർ ആകെ ആശ്ചര്യ​ഭ​രി​ത​രാ​യി​രു​ന്നു. അവരെ അനുഗ​മി​ച്ചി​രു​ന്ന​വർക്കോ ഭയം തോന്നി. വീണ്ടും യേശു പന്ത്രണ്ടു പേരെ* അടുത്ത്‌ വിളിച്ച്‌ തനിക്കു സംഭവി​ക്കാ​നി​രി​ക്കുന്ന കാര്യ​ങ്ങളെ​ക്കു​റിച്ച്‌ അവരോ​ടു വിവരി​ച്ചു:+ 33  “നമ്മൾ ഇപ്പോൾ യരുശലേ​മിലേക്കു പോകു​ക​യാണ്‌. മനുഷ്യ​പുത്രനെ മുഖ്യ​പുരോ​ഹി​ത​ന്മാ​രുടെ​യും ശാസ്‌ത്രി​മാ​രുടെ​യും കൈയിൽ ഏൽപ്പി​ച്ചുകൊ​ടു​ക്കും. അവർ അവനെ മരണത്തി​നു വിധിച്ച്‌ ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ കൈയിൽ ഏൽപ്പി​ക്കും. 34  അവർ അവനെ പരിഹ​സി​ക്കു​ക​യും അവന്റെ മേൽ തുപ്പു​ക​യും അവനെ ചാട്ടയ്‌ക്ക്‌ അടിക്കു​ക​യും കൊല്ലു​ക​യും ചെയ്യും. എന്നാൽ മൂന്നു ദിവസം കഴിഞ്ഞ്‌ മനുഷ്യ​പു​ത്രൻ ഉയിർത്തെ​ഴുന്നേൽക്കും.”+ 35  സെബെദിയുടെ പുത്ര​ന്മാ​രായ യാക്കോ​ബും യോഹന്നാനും+ യേശു​വി​നെ സമീപി​ച്ച്‌, “ഗുരുവേ, ഞങ്ങൾ ചോദി​ക്കു​ന്നത്‌ എന്തായാ​ലും ചെയ്‌തു​ത​രണം” എന്നു പറഞ്ഞു.+ 36  യേശു അവരോ​ട്‌, “ഞാൻ എന്താണു ചെയ്‌തു​തരേ​ണ്ടത്‌” എന്നു ചോദി​ച്ചു. 37  അവർ യേശു​വിനോട്‌, “അങ്ങ്‌ മഹത്ത്വത്തോ​ടെ ഇരിക്കു​മ്പോൾ ഞങ്ങളിൽ ഒരാളെ അങ്ങയുടെ വലത്തും ഒരാളെ ഇടത്തും ഇരു​ത്തേ​ണമേ” എന്നു പറഞ്ഞു.+ 38  എന്നാൽ യേശു അവരോ​ടു പറഞ്ഞു: “നിങ്ങൾ ചോദി​ക്കു​ന്നത്‌ എന്താ​ണെന്നു നിങ്ങൾക്ക്‌ അറിയില്ല. ഞാൻ കുടി​ക്കുന്ന പാനപാ​ത്രം കുടി​ക്കാൻ നിങ്ങൾക്കു കഴിയു​മോ? ഞാൻ ഏൽക്കുന്ന സ്‌നാനം ഏൽക്കാൻ നിങ്ങൾക്കാ​കു​മോ?”+ 39  “ഞങ്ങൾക്കു കഴിയും” എന്ന്‌ അവർ പറഞ്ഞു. യേശു അവരോ​ടു പറഞ്ഞു: “ഞാൻ കുടി​ക്കുന്ന പാനപാ​ത്രം നിങ്ങൾ കുടി​ക്കു​ക​യും ഞാൻ ഏൽക്കുന്ന സ്‌നാനം നിങ്ങൾ ഏൽക്കു​ക​യും ചെയ്യും.+ 40  എന്നാൽ എന്റെ വലത്തോ ഇടത്തോ ഇരുത്തു​ന്നതു ഞാനല്ല. ആ സ്ഥാനങ്ങൾ ആർക്കുവേ​ണ്ടി​യാ​ണോ ഒരുക്കി​യി​രി​ക്കു​ന്നത്‌ അവർക്കു​ള്ള​താണ്‌.” 41  എന്നാൽ ഇതെക്കു​റിച്ച്‌ കേട്ട​പ്പോൾ മറ്റു പത്തു പേർക്കും യാക്കോ​ബിനോ​ടും യോഹ​ന്നാനോ​ടും അമർഷം തോന്നി.+ 42  എന്നാൽ യേശു അവരെ അടുത്ത്‌ വിളിച്ച്‌ ഇങ്ങനെ പറഞ്ഞു: “ജനതകൾ ഭരണാ​ധി​കാ​രി​ക​ളാ​യി കാണു​ന്നവർ അവരുടെ മേൽ ആധിപ​ത്യം നടത്തുന്നെ​ന്നും അവർക്കി​ട​യി​ലെ ഉന്നതർ അവരുടെ മേൽ അധികാ​രം പ്രയോ​ഗി​ക്കുന്നെ​ന്നും നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ.+ 43  എന്നാൽ നിങ്ങൾക്കി​ട​യിൽ അങ്ങനെ​യാ​യി​രി​ക്ക​രുത്‌. നിങ്ങളിൽ വലിയ​വ​നാ​കാൻ ആഗ്രഹി​ക്കു​ന്നവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യു​ന്ന​വ​നാ​യി​രി​ക്കണം.+ 44  നിങ്ങളിൽ ഒന്നാമ​നാ​കാൻ ആഗ്രഹി​ക്കു​ന്നവൻ നിങ്ങളു​ടെ അടിമ​യാ​യി​രി​ക്കണം. 45  കാരണം മനുഷ്യ​പുത്രൻപോ​ലും വന്നതു ശുശ്രൂ​ഷി​ക്കപ്പെ​ടാ​നല്ല, ശുശ്രൂഷിക്കാനും+ അനേകർക്കു​വേണ്ടി തന്റെ ജീവൻ മോചനവിലയായി* കൊടു​ക്കാ​നും ആണ്‌.”+ 46  പിന്നെ അവർ യരീ​ഹൊ​യിൽ എത്തി. ശിഷ്യ​ന്മാരോ​ടും ഒരു വലിയ ജനക്കൂ​ട്ടത്തോ​ടും ഒപ്പം യേശു യരീഹൊ വിട്ട്‌ പോകു​മ്പോൾ ബർത്തി​മാ​യി (തിമാ​യി​യു​ടെ മകൻ) എന്ന അന്ധനായ ഒരു ഭിക്ഷക്കാ​രൻ വഴിയ​രി​കെ ഇരിപ്പു​ണ്ടാ​യി​രു​ന്നു.+ 47  നസറെത്തുകാരനായ യേശു​വാണ്‌ അതുവഴി പോകു​ന്നതെന്നു കേട്ട​പ്പോൾ അയാൾ, “ദാവീ​ദു​പു​ത്രാ,+ യേശുവേ, എന്നോടു കരുണ തോ​ന്നേ​ണമേ”+ എന്ന്‌ ഉറക്കെ വിളി​ച്ചു​പ​റ​യാൻതു​ടങ്ങി. 48  പലരും മിണ്ടാ​തി​രി​ക്കാൻ പറഞ്ഞ്‌ ശകാരിച്ചെ​ങ്കി​ലും അയാൾ, “ദാവീ​ദു​പു​ത്രാ, എന്നോടു കരുണ കാണി​ക്കണേ” എന്നു കൂടുതൽ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു. 49  യേശു നിന്നിട്ട്‌, “അയാളെ ഇങ്ങു വിളിക്കൂ” എന്നു പറഞ്ഞു. അവർ അന്ധനായ ആ മനുഷ്യ​നെ വിളിച്ചു. അവർ പറഞ്ഞു: “ധൈര്യ​മാ​യി​രി​ക്കൂ. യേശു നിന്നെ വിളി​ക്കു​ന്നു. എഴു​ന്നേറ്റ്‌ വരൂ.” 50  അപ്പോൾ അയാൾ തന്റെ പുറങ്കു​പ്പാ​യം വലി​ച്ചെ​റിഞ്ഞ്‌ ചാടിയെ​ഴുന്നേറ്റ്‌ യേശു​വി​ന്റെ അടുത്ത്‌ ചെന്നു. 51  “ഞാൻ എന്താണു ചെയ്‌തു​തരേ​ണ്ടത്‌” എന്ന്‌ യേശു ചോദി​ച്ചപ്പോൾ, “റബ്ബോനീ,* എനിക്കു കാഴ്‌ച തിരി​ച്ചു​കി​ട്ടണം” എന്ന്‌ അന്ധനായ ആ മനുഷ്യൻ പറഞ്ഞു. 52  യേശു അയാ​ളോ​ടു പറഞ്ഞു: “പൊയ്‌ക്കൊ​ള്ളൂ. നിന്റെ വിശ്വാ​സം നിന്നെ സുഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.”+ ഉടനെ ബർത്തി​മാ​യി​ക്കു കാഴ്‌ച തിരി​ച്ചു​കി​ട്ടി.+ യാത്ര​യിൽ അയാളും യേശു​വി​നെ അനുഗ​മി​ച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “നിയമാ​നു​സൃ​ത​മാ​ണോ.”
അക്ഷ. “ഒരു നുകത്തിൽ കെട്ടി​യ​തി​നെ.”
മറ്റൊരു സാധ്യത “അതിശ​യി​ച്ച്‌ പരസ്‌പരം.”
അഥവാ “യുഗത്തിൽ.” പദാവലി കാണുക.
അതായത്‌, പന്ത്രണ്ട്‌ അപ്പോ​സ്‌ത​ല​ന്മാർ.
പദാവലി കാണുക.
അർഥം: “ഗുരു.”