മർക്കൊസ്‌ എഴുതിയത്‌ 11:1-33

  • യേശു​വി​ന്റെ ഗംഭീ​ര​മായ നഗര​പ്ര​വേശം (1-11)

  • അത്തിയെ ശപിക്കു​ന്നു (12-14)

  • യേശു ദേവാ​ലയം ശുദ്ധീ​ക​രി​ക്കു​ന്നു (15-18)

  • ഉണങ്ങിയ അത്തി മരത്തിൽനി​ന്നുള്ള പാഠം (19-26)

  • യേശു​വി​ന്റെ അധികാ​രം ചോദ്യം ചെയ്യുന്നു (27-33)

11  അവർ യാത്ര ചെയ്‌ത്‌ യരുശലേ​മിന്‌ അടുത്തുള്ള ഒലിവു​മ​ല​യി​ലെ ബേത്ത്‌ഫാഗ, ബഥാന്യ+ എന്നീ സ്ഥലങ്ങ​ളോട്‌ അടുത്ത​പ്പോൾ യേശു ശിഷ്യ​ന്മാ​രിൽ രണ്ടു പേരെ വിളിച്ച്‌+  അവരോടു പറഞ്ഞു: “ആ കാണുന്ന ഗ്രാമ​ത്തിലേക്കു പോകുക. അവിടെ ചെല്ലു​മ്പോൾത്തന്നെ ആരും ഇതുവരെ കയറി​യി​ട്ടി​ല്ലാത്ത ഒരു കഴുത​ക്കു​ട്ടി​യെ കെട്ടി​യി​രി​ക്കു​ന്നതു കാണും. അതിനെ അഴിച്ച്‌ കൊണ്ടു​വ​രുക.  ‘നിങ്ങൾ എന്താണ്‌ ഈ ചെയ്യു​ന്നത്‌’ എന്ന്‌ ആരെങ്കി​ലും ചോദി​ച്ചാൽ, ‘കർത്താ​വിന്‌ ഇതിനെ ആവശ്യ​മുണ്ട്‌, ഉടൻതന്നെ ഇതിനെ തിരിച്ചെ​ത്തി​ക്കാം’ എന്നു പറയുക.”  അങ്ങനെ അവർ പോയി, തെരു​വിൽ ഒരു വീട്ടു​വാ​തിൽക്കൽ കഴുത​ക്കു​ട്ടി​യെ കെട്ടി​യി​രി​ക്കു​ന്നതു കണ്ട്‌ അതിനെ അഴിച്ചു.+  എന്നാൽ അവിടെ നിന്നി​രു​ന്ന​വ​രിൽ ചിലർ അവരോ​ടു ചോദി​ച്ചു: “നിങ്ങൾ എന്താണ്‌ ഈ ചെയ്യു​ന്നത്‌, കഴുത​ക്കു​ട്ടി​യെ അഴിക്കു​ന്നോ?”  യേശു പറഞ്ഞി​രു​ന്ന​തുപോലെ​തന്നെ അവർ അവരോ​ടു പറഞ്ഞു. അവർ അവരെ പോകാൻ അനുവ​ദി​ച്ചു.  അവർ കഴുതക്കുട്ടിയെ+ യേശു​വി​ന്റെ അടുത്ത്‌ കൊണ്ടു​വന്ന്‌ അവരുടെ പുറങ്കു​പ്പാ​യങ്ങൾ അതിന്റെ മേൽ ഇട്ടു. യേശു അതിന്റെ പുറത്ത്‌ കയറി ഇരുന്നു.+  പലരും അവരുടെ പുറങ്കു​പ്പാ​യങ്ങൾ വഴിയിൽ വിരിച്ചു. മറ്റു ചിലർ പറമ്പിൽനി​ന്ന്‌ പച്ചിലക്കൊ​മ്പു​കൾ വെട്ടിക്കൊ​ണ്ടു​വന്നു.+  മുന്നിലും പിന്നി​ലും നടന്നി​രു​ന്നവർ ഇങ്ങനെ ആർത്തു​വി​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു: “ഓശാന!*+ യഹോവയുടെ* നാമത്തിൽ വരുന്നവൻ അനുഗൃ​ഹീ​തൻ!+ 10  നമ്മുടെ പിതാ​വായ ദാവീ​ദി​ന്റെ വരുവാ​നുള്ള രാജ്യം അനു​ഗ്ര​ഹി​ക്കപ്പെ​ട്ടത്‌!+ അത്യു​ന്ന​ത​ങ്ങ​ളിൽ വസിക്കു​ന്ന​വനേ, ഓശാന!”* 11  യരുശലേമിൽ എത്തിയ യേശു ദേവാ​ല​യ​ത്തിൽ ചെന്ന്‌ ചുറ്റു​പാ​ടു​മു​ള്ളതെ​ല്ലാം നോക്കി​ക്കണ്ടു. പക്ഷേ നേരം വൈകി​യ​തി​നാൽ യേശു പന്ത്രണ്ടു പേരോടൊപ്പം* ബഥാന്യ​യിലേക്കു പോയി.+ 12  പിറ്റേന്ന്‌ അവർ ബഥാന്യ വിട്ടുപോ​രുമ്പോൾ യേശു​വി​നു വിശന്നു.+ 13  യേശു ദൂരത്തു​നിന്ന്‌ നിറയെ ഇലകളുള്ള ഒരു അത്തി മരം കണ്ടു. അതിൽനി​ന്ന്‌ എന്തെങ്കി​ലും കിട്ടു​മോ എന്ന്‌ അറിയാൻ അടു​ത്തേക്കു ചെന്നു. എന്നാൽ അതിൽ ഇലയല്ലാ​തെ ഒന്നും കണ്ടില്ല. കാരണം, അത്‌ അത്തിപ്പ​ഴ​ത്തി​ന്റെ കാലമ​ല്ലാ​യി​രു​ന്നു. 14  യേശു അതി​നോട്‌, “നിന്നിൽനി​ന്ന്‌ ഇനി ഒരിക്ക​ലും ആരും പഴം കഴിക്കാ​തി​രി​ക്കട്ടെ”+ എന്നു പറഞ്ഞു. യേശു​വി​ന്റെ ശിഷ്യ​ന്മാർ അതു ശ്രദ്ധി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. 15  അവർ യരുശലേ​മിൽ എത്തി. യേശു ദേവാ​ല​യ​ത്തിൽ ചെന്ന്‌ അവിടെ വിൽക്കു​ക​യും വാങ്ങു​ക​യും ചെയ്‌തി​രു​ന്ന​വരെ പുറത്താ​ക്കാൻതു​ടങ്ങി. നാണയം മാറ്റിക്കൊ​ടു​ക്കു​ന്ന​വ​രു​ടെ മേശക​ളും പ്രാവു​വിൽപ്പ​ന​ക്കാ​രു​ടെ ഇരിപ്പി​ട​ങ്ങ​ളും മറിച്ചി​ട്ടു.+ 16  ദേവാലയത്തിന്‌ ഉള്ളിലൂ​ടെ എന്തെങ്കി​ലും കൊണ്ടുപോ​കാൻ യേശു ആരെയും അനുവ​ദി​ച്ചില്ല. 17  യേശു അവരെ പഠിപ്പി​ക്കുമ്പോൾ ഇങ്ങനെ പറഞ്ഞു: “‘എന്റെ ഭവനം സകല ജനതകൾക്കു​മുള്ള പ്രാർഥ​നാ​ലയം എന്ന്‌ അറിയപ്പെ​ടും’ എന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ.+ നിങ്ങളോ അതിനെ കവർച്ച​ക്കാ​രു​ടെ ഗുഹയാ​ക്കി​യി​രി​ക്കു​ന്നു.”+ 18  ഇതെക്കുറിച്ച്‌ കേട്ട മുഖ്യ​പുരോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും യേശു​വി​നെ കൊല്ലാ​നുള്ള വഴി ആലോ​ചി​ച്ചു​തു​ടങ്ങി.+ എന്നാൽ അവർക്കു യേശു​വി​നെ പേടി​യാ​യി​രു​ന്നു. കാരണം, ജനമെ​ല്ലാം യേശു പഠിപ്പി​ക്കു​ന്നതു കേട്ട്‌ ആകെ അതിശ​യി​ച്ചുപോ​യി​രു​ന്നു.+ 19  സന്ധ്യയായപ്പോൾ അവർ നഗരത്തിൽനി​ന്ന്‌ പോയി. 20  അതിരാവിലെ അവർ ആ അത്തിയു​ടെ അടുത്തു​കൂ​ടെ വരു​മ്പോൾ അതു വേര്‌ ഉൾപ്പെടെ ഉണങ്ങിപ്പോ​യി​രി​ക്കു​ന്നതു കണ്ടു.+ 21  അപ്പോൾ പത്രോ​സി​നു തലേദി​വ​സത്തെ സംഭവം ഓർമ വന്നു. പത്രോ​സ്‌ പറഞ്ഞു: “റബ്ബീ കണ്ടോ, അങ്ങ്‌ ശപിച്ച ആ അത്തി ഉണങ്ങിപ്പോ​യി.”+ 22  അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “ദൈവ​ത്തിൽ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കുക. 23  ഹൃദയത്തിൽ സംശയി​ക്കാ​തെ, താൻ പറയു​ന്നതു സംഭവി​ക്കു​മെന്ന വിശ്വാ​സത്തോ​ടെ ആരെങ്കി​ലും ഈ മലയോ​ട്‌, ‘ഇളകിപ്പോ​യി കടലിൽ പതിക്കുക’ എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോ​ലെ സംഭവി​ക്കും എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.+ 24  അതുകൊണ്ട്‌ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: നിങ്ങൾ പ്രാർഥി​ക്കു​ക​യും ചോദി​ക്കു​ക​യും ചെയ്യു​ന്നതൊ​ക്കെ നിങ്ങൾക്കു ലഭിച്ചു​ക​ഴിഞ്ഞെന്നു വിശ്വ​സി​ക്കുക. അപ്പോൾ അവ നിങ്ങൾക്കു ലഭിച്ചി​രി​ക്കും.+ 25  നിങ്ങൾ പ്രാർഥി​ച്ചുകൊണ്ട്‌ നിൽക്കു​മ്പോൾ, മറ്റുള്ള​വ​രു​മാ​യുള്ള എല്ലാ പ്രശ്‌ന​ങ്ങ​ളും ക്ഷമിച്ചു​ക​ള​യുക. അങ്ങനെ ചെയ്‌താൽ, സ്വർഗ​സ്ഥ​നായ നിങ്ങളു​ടെ പിതാവ്‌ നിങ്ങളു​ടെ തെറ്റു​ക​ളും ക്ഷമിക്കും.”+ 26  *—— 27  അവർ വീണ്ടും യരുശലേ​മിൽ എത്തി. യേശു ദേവാ​ല​യ​ത്തി​ലൂ​ടെ നടക്കു​മ്പോൾ മുഖ്യ​പുരോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും മൂപ്പന്മാ​രും യേശു​വി​ന്റെ അടുത്ത്‌ വന്ന്‌ ചോദി​ച്ചു: 28  “നീ എന്ത്‌ അധികാ​ര​ത്തി​ലാണ്‌ ഇതൊക്കെ ചെയ്യു​ന്നത്‌? ആരാണു നിനക്ക്‌ ഈ അധികാ​രം തന്നത്‌?”+ 29  യേശു അവരോ​ടു പറഞ്ഞു: “ഞാനും നിങ്ങ​ളോട്‌ ഒരു ചോദ്യം ചോദി​ക്കും. അതിന്‌ ഉത്തരം പറഞ്ഞാൽ എന്ത്‌ അധികാ​ര​ത്തി​ലാണ്‌ ഇതൊക്കെ ചെയ്യു​ന്നതെന്നു ഞാനും പറയാം. 30  യോഹന്നാനാലുള്ള സ്‌നാനം+ സ്വർഗ​ത്തിൽനി​ന്നോ മനുഷ്യ​രിൽനി​ന്നോ?* പറയൂ.”+ 31  അപ്പോൾ അവർ പരസ്‌പരം പറഞ്ഞു: “‘സ്വർഗ​ത്തിൽനിന്ന്‌’ എന്നു പറഞ്ഞാൽ, ‘പിന്നെ നിങ്ങൾ എന്തു​കൊണ്ട്‌ യോഹ​ന്നാ​നെ വിശ്വ​സി​ച്ചില്ല’ എന്ന്‌ അവൻ ചോദി​ക്കും. 32  ‘മനുഷ്യ​രിൽനിന്ന്‌’ എന്നു പറയാമെ​ന്നുവെ​ച്ചാൽ എന്താകും നമ്മുടെ സ്ഥിതി?” യോഹ​ന്നാ​നെ ഒരു പ്രവാ​ച​ക​നാ​യി ജനം കണക്കാ​ക്കി​യി​രു​ന്ന​തുകൊണ്ട്‌ അവർക്ക്‌ അവരെ പേടി​യാ​യി​രു​ന്നു.+ 33  അതുകൊണ്ട്‌ അവർ യേശു​വിനോട്‌, “ഞങ്ങൾക്ക്‌ അറിയില്ല” എന്നു പറഞ്ഞു. അപ്പോൾ യേശു അവരോ​ട്‌, “എങ്കിൽ ഞാൻ ഇതൊക്കെ ചെയ്യു​ന്നത്‌ എന്ത്‌ അധികാ​ര​ത്തി​ലാണെന്നു ഞാനും നിങ്ങ​ളോ​ടു പറയു​ന്നില്ല” എന്നു പറഞ്ഞു.

അടിക്കുറിപ്പുകള്‍

അർഥം: “രക്ഷി​ക്കേ​ണമേ.”
അനു. എ5 കാണുക.
അർഥം: “രക്ഷി​ക്കേ​ണമേ.”
അതായത്‌, പന്ത്രണ്ട്‌ അപ്പോ​സ്‌ത​ല​ന്മാർ.
അനു. എ3 കാണുക.
അഥവാ “അതോ മനുഷ്യർ തുടങ്ങി​വെ​ച്ച​തോ?”