മർക്കൊസ്‌ എഴുതിയത്‌ 13:1-37

  • വ്യവസ്ഥി​തി​യു​ടെ അവസാനം (1-37)

    • യുദ്ധം, ഭൂകമ്പം, ക്ഷാമം (8)

    • സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കും (10)

    • മഹാകഷ്ടത (19)

    • മനുഷ്യ​പു​ത്രന്റെ വരവ്‌ (26)

    • അത്തി മരത്തിന്റെ ദൃഷ്ടാന്തം (28-31)

    • എപ്പോ​ഴും ഉണർന്നി​രി​ക്കുക (32-37)

13  യേശു ദേവാ​ല​യ​ത്തിൽനിന്ന്‌ പുറ​ത്തേക്ക്‌ ഇറങ്ങു​മ്പോൾ ശിഷ്യ​ന്മാ​രിൽ ഒരാൾ യേശു​വിനോട്‌, “ഗുരുവേ, എത്ര മനോ​ഹ​ര​മായ കെട്ടി​ട​ങ്ങ​ളും കല്ലുക​ളും!” എന്നു പറഞ്ഞു.+  എന്നാൽ യേശു ആ ശിഷ്യനോ​ടു പറഞ്ഞു: “ഈ വലിയ കെട്ടി​ടങ്ങൾ കാണു​ന്നി​ല്ലേ? എന്നാൽ ഒരു കല്ലിന്മേൽ മറ്റൊരു കല്ലു കാണാത്ത രീതി​യിൽ ഇതെല്ലാം ഇടിച്ചു​ത​കർക്കുന്ന സമയം വരും.”+  പിന്നെ യേശു ദേവാ​ല​യ​ത്തിന്‌ അഭിമു​ഖ​മാ​യി ഒലിവു​മ​ല​യിൽ ഇരിക്കു​മ്പോൾ പത്രോ​സും യാക്കോ​ബും യോഹ​ന്നാ​നും അന്ത്ര​യോ​സും തനിച്ച്‌ യേശു​വി​ന്റെ അടുത്ത്‌ വന്ന്‌ ഇങ്ങനെ ചോദി​ച്ചു:  “ഇതെല്ലാം എപ്പോ​ഴാ​യി​രി​ക്കും സംഭവി​ക്കുക? ഇതെല്ലാം അവസാ​നി​ക്കുന്ന കാലത്തി​ന്റെ അടയാളം എന്തായി​രി​ക്കും, ഞങ്ങൾക്കു പറഞ്ഞു​ത​രാ​മോ?”+  അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “ആരും നിങ്ങളെ വഴി​തെ​റ്റി​ക്കാ​തി​രി​ക്കാൻ സൂക്ഷി​ക്കണം.+  ‘ഞാനാണു ക്രിസ്‌തു’ എന്നു പറഞ്ഞ്‌ പലരും എന്റെ നാമത്തിൽ വന്ന്‌ അനേകരെ വഴി​തെ​റ്റി​ക്കും.  യുദ്ധകോലാഹലങ്ങളും യുദ്ധങ്ങളെ​ക്കു​റി​ച്ചുള്ള വാർത്ത​ക​ളും കേൾക്കു​മ്പോൾ നിങ്ങൾ പേടി​ക്ക​രുത്‌. അവ സംഭവിക്കേ​ണ്ട​താണ്‌. എന്നാൽ അത്‌ അവസാ​നമല്ല.+  “ജനത ജനതയ്‌ക്ക്‌ എതി​രെ​യും രാജ്യം രാജ്യ​ത്തിന്‌ എതി​രെ​യും എഴു​ന്നേൽക്കും.+ ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭൂകമ്പങ്ങൾ ഉണ്ടാകും. കൂടാതെ, ഭക്ഷ്യക്ഷാ​മ​ങ്ങ​ളും ഉണ്ടാകും.+ ഇതൊക്കെ പ്രസവവേ​ദ​ന​യു​ടെ ആരംഭം മാത്ര​മാണ്‌.+  “നിങ്ങളോ ജാഗ്ര​തയോ​ടി​രി​ക്കുക. ആളുകൾ നിങ്ങളെ കോട​തി​യിൽ ഹാജരാ​ക്കും.+ സിന​ഗോ​ഗു​ക​ളിൽവെച്ച്‌ നിങ്ങളെ തല്ലുകയും+ എന്നെ​പ്രതി ഗവർണർമാ​രുടെ​യും രാജാ​ക്ക​ന്മാ​രുടെ​യും മുന്നിൽ ഹാജരാ​ക്കു​ക​യും ചെയ്യും. അങ്ങനെ അവരോ​ടു നിങ്ങളു​ടെ വിശ്വാ​സത്തെ​ക്കു​റിച്ച്‌ പറയാൻ നിങ്ങൾക്ക്‌ അവസരം കിട്ടും.+ 10  മാത്രമല്ല ആദ്യം ദൈവ​രാ​ജ്യത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത സകല ജനതകളോ​ടും പ്രസം​ഗിക്കേ​ണ്ട​താണ്‌.+ 11  അവർ നിങ്ങളെ ഏൽപ്പി​ച്ചുകൊ​ടു​ക്കാൻ കൊണ്ടുപോ​കുമ്പോൾ, എന്തു പറയു​മെന്നു മുൻകൂ​ട്ടി ചിന്തിച്ച്‌ ഉത്‌ക​ണ്‌ഠപ്പെടേണ്ടാ. ആ സമയത്ത്‌ പരിശു​ദ്ധാ​ത്മാവ്‌ നിങ്ങൾക്കു നൽകു​ന്നത്‌ എന്തോ അതു പറയുക. കാരണം സംസാ​രി​ക്കു​ന്നതു നിങ്ങളല്ല, പരിശു​ദ്ധാ​ത്മാ​വാണ്‌.+ 12  കൂടാതെ സഹോ​ദരൻ സഹോ​ദ​രനെ​യും അപ്പൻ മകനെ​യും കൊല്ലാൻ ഏൽപ്പി​ച്ചുകൊ​ടു​ക്കും. മക്കൾ മാതാ​പി​താ​ക്കൾക്കെ​തി​രെ തിരിഞ്ഞ്‌ അവരെ കൊല്ലി​ക്കും.+ 13  എന്റെ പേര്‌ നിമിത്തം സകലരും നിങ്ങളെ വെറു​ക്കും.+ എന്നാൽ അവസാ​നത്തോ​ളം സഹിച്ചുനിൽക്കുന്നവൻ+ രക്ഷ നേടും.+ 14  “എന്നാൽ നാശം വിതയ്‌ക്കുന്ന മ്ലേച്ഛവസ്‌തു+ നിൽക്ക​രു​താ​ത്തി​ടത്ത്‌ നിൽക്കു​ന്നതു കാണു​മ്പോൾ (വായന​ക്കാ​രൻ വിവേ​ചിച്ചെ​ടു​ക്കട്ടെ.) യഹൂദ്യ​യി​ലു​ള്ളവർ മലകളി​ലേക്ക്‌ ഓടിപ്പോ​കട്ടെ.+ 15  പുരമുകളിൽ നിൽക്കു​ന്നവൻ താഴെ ഇറങ്ങു​ക​യോ വീട്ടിൽനി​ന്ന്‌ എന്തെങ്കി​ലും എടുക്കാൻ അകത്ത്‌ കയറു​ക​യോ അരുത്‌. 16  വയലിലായിരിക്കുന്നവൻ പുറങ്കു​പ്പാ​യം എടുക്കാൻ വീട്ടി​ലേക്കു തിരി​ച്ചുപോ​ക​രുത്‌. 17  ആ നാളു​ക​ളിൽ ഗർഭി​ണി​ക​ളുടെ​യും മുലയൂ​ട്ടു​ന്ന​വ​രുടെ​യും കാര്യം കഷ്ടംതന്നെ!+ 18  അതു മഞ്ഞുകാ​ലത്ത്‌ സംഭവി​ക്കാ​തി​രി​ക്കാൻ പ്രാർഥി​ച്ചുകൊ​ണ്ടി​രി​ക്കുക. 19  കാരണം ദൈവം ലോകത്തെ സൃഷ്ടിച്ചതുമുതൽ* അന്നുവരെ സംഭവി​ച്ചി​ട്ടി​ല്ലാ​ത്ത​തും പിന്നെ ഒരിക്ക​ലും സംഭവി​ക്കി​ല്ലാ​ത്ത​തും ആയ കഷ്ടതയുടെ+ നാളു​ക​ളാ​യി​രി​ക്കും അവ.+ 20  യഹോവ* ആ നാളുകൾ വെട്ടി​ച്ചു​രു​ക്കു​ന്നില്ലെ​ങ്കിൽ ആരും രക്ഷപ്പെ​ടില്ല. എന്നാൽ താൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​വരെപ്രതി ദൈവം ആ നാളുകൾ വെട്ടി​ച്ചു​രു​ക്കും.+ 21  “അന്ന്‌ ആരെങ്കി​ലും നിങ്ങ​ളോട്‌, ‘ഇതാ, ക്രിസ്‌തു ഇവിടെ’ എന്നോ ‘അതാ, അവിടെ’ എന്നോ പറഞ്ഞാൽ വിശ്വ​സി​ക്ക​രുത്‌;+ 22  കാരണം കള്ളക്രി​സ്‌തു​ക്ക​ളും കള്ളപ്ര​വാ​ച​ക​ന്മാ​രും എഴുന്നേറ്റ്‌+ കഴിയുമെ​ങ്കിൽ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​വരെപ്പോ​ലും വഴി​തെ​റ്റി​ക്കാൻ അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും കാണി​ക്കും. 23  നിങ്ങൾ സൂക്ഷി​ച്ചുകൊ​ള്ളുക.+ എല്ലാം ഞാൻ മുൻകൂ​ട്ടി നിങ്ങ​ളോ​ടു പറഞ്ഞി​രി​ക്കു​ന്നു. 24  “എന്നാൽ അക്കാലത്ത്‌, ആ കഷ്ടതയ്‌ക്കു ശേഷം, സൂര്യൻ ഇരുണ്ടുപോ​കും. ചന്ദ്രൻ വെളിച്ചം തരില്ല.+ 25  നക്ഷത്രങ്ങൾ ആകാശ​ത്തു​നിന്ന്‌ വീഴും. ആകാശ​ത്തി​ലെ ശക്തികൾ ആടിയു​ല​യും. 26  അപ്പോൾ മനുഷ്യപുത്രൻ+ വലിയ ശക്തി​യോടെ​യും മഹത്ത്വത്തോടെ​യും മേഘങ്ങ​ളിൽ വരുന്നത്‌ അവർ കാണും.+ 27  പിന്നെ മനുഷ്യ​പു​ത്രൻ ദൂതന്മാ​രെ അയയ്‌ക്കും. തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​വരെ അവർ ഭൂമി​യു​ടെ അറുതി​മു​തൽ ആകാശ​ത്തി​ന്റെ അറുതി​വരെ നാലു ദിക്കിൽനിന്നും* കൂട്ടി​ച്ചേർക്കും.+ 28  “അത്തി മരത്തിന്റെ ദൃഷ്ടാ​ന്ത​ത്തിൽനിന്ന്‌ പഠിക്കുക: അതിന്റെ ഇളങ്കൊ​മ്പ്‌ തളിർക്കു​മ്പോൾ വേനൽ അടു​ത്തെന്നു നിങ്ങൾ അറിയു​ന്ന​ല്ലോ.+ 29  അതുപോലെ, ഇതെല്ലാം സംഭവി​ക്കു​ന്നതു കാണു​മ്പോൾ മനുഷ്യ​പു​ത്രൻ അടുത്ത്‌ എത്തി​യെന്ന്‌, അവൻ വാതിൽക്ക​ലുണ്ടെന്ന്‌, മനസ്സി​ലാ​ക്കിക്കൊ​ള്ളുക.+ 30  ഇതെല്ലാം സംഭവി​ക്കു​ന്ന​തു​വരെ ഈ തലമുറ ഒരു കാരണ​വ​ശാ​ലും നീങ്ങിപ്പോ​കില്ല എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.+ 31  ആകാശവും ഭൂമി​യും നീങ്ങിപ്പോ​കും.+ എന്റെ വാക്കു​ക​ളോ ഒരിക്ക​ലും നീങ്ങിപ്പോ​കില്ല.+ 32  “ആ ദിവസ​വും മണിക്കൂ​റും പിതാ​വി​ന​ല്ലാ​തെ ആർക്കും, സ്വർഗ​ത്തി​ലെ ദൂതന്മാർക്കോ പുത്ര​നുപോ​ലു​മോ അറിയില്ല.+ 33  അതുകൊണ്ട്‌ നോക്കി​യി​രി​ക്കൂ! ഉണർന്നി​രി​ക്കൂ!+ നിശ്ചയി​ച്ചി​രി​ക്കുന്ന സമയം നിങ്ങൾക്ക്‌ അറിയി​ല്ല​ല്ലോ.+ 34  ഒരു മനുഷ്യൻ വീടിന്റെ ചുമതല അടിമ​കളെ ഏൽപ്പി​ച്ചിട്ട്‌ ദൂര​ദേ​ശത്തേക്കു പോകു​ന്ന​തുപോലെ​യാണ്‌ അത്‌.+ അയാൾ അടിമ​ക​ളിൽ ഓരോ​രു​ത്തർക്കും ഓരോ ജോലി നൽകു​ക​യും ഉണർന്നി​രി​ക്കാൻ വാതിൽക്കാ​വൽക്കാ​രനോ​ടു കല്‌പി​ക്കു​ക​യും ചെയ്‌തു.+ 35  നിങ്ങളും എപ്പോ​ഴും ഉണർന്നി​രി​ക്കുക.* കാരണം വീട്ടു​കാ​രൻ വരുന്നതു സന്ധ്യക്കോ അർധരാത്രി​ക്കോ നേരം പുലരും​മുമ്പോ* അതിരാ​വിലെ​യോ എപ്പോ​ഴാണെന്ന്‌ അറിയില്ല.+ 36  ഓർക്കാപ്പുറത്ത്‌ വീട്ടു​കാ​രൻ വരു​മ്പോൾ നിങ്ങളെ ഉറങ്ങു​ന്ന​വ​രാ​യി കാണരു​ത​ല്ലോ.+ 37  നിങ്ങളോടു പറയു​ന്ന​തു​തന്നെ ഞാൻ എല്ലാവരോ​ടും പറയുന്നു: എപ്പോ​ഴും ഉണർന്നി​രി​ക്കുക.”*+

അടിക്കുറിപ്പുകള്‍

അക്ഷ. “സൃഷ്ടി​യു​ടെ ആരംഭം​മു​തൽ.”
അനു. എ5 കാണുക.
അക്ഷ. “നാലു കാറ്റിൽനി​ന്നും.”
അഥവാ “ഉണർവോ​ടി​രി​ക്കുക.”
അക്ഷ. “കോഴി കൂകുന്ന നേരത്തോ.”
അഥവാ “ഉണർവോ​ടി​രി​ക്കുക.”