മർക്കൊസ്‌ എഴുതിയത്‌ 15:1-47

  • യേശു പീലാ​ത്തൊ​സി​ന്റെ മുന്നിൽ (1-15)

  • പരസ്യ​മാ​യി കളിയാ​ക്കു​ന്നു (16-20)

  • ഗൊൽഗോ​ഥ​യിൽവെച്ച്‌ സ്‌തം​ഭ​ത്തിൽ തറയ്‌ക്കു​ന്നു (21-32)

  • യേശു​വി​ന്റെ മരണം (33-41)

  • യേശു​വി​ന്റെ ശവസം​സ്‌കാ​രം (42-47)

15  അതിരാ​വിലെ​തന്നെ മുഖ്യ​പുരോ​ഹി​ത​ന്മാ​രും മൂപ്പന്മാ​രും ശാസ്‌ത്രി​മാ​രും അടങ്ങിയ സൻഹെ​ദ്രിൻ ഒന്നടങ്കം കൂടി​യാലോ​ചിച്ച്‌ യേശു​വി​നെ ബന്ധിച്ച്‌ കൊണ്ടുപോ​യി പീലാത്തൊ​സി​നെ ഏൽപ്പിച്ചു.+  പീലാത്തൊസ്‌ യേശു​വിനോട്‌, “നീ ജൂതന്മാ​രു​ടെ രാജാ​വാ​ണോ”+ എന്നു ചോദി​ച്ചപ്പോൾ, “അങ്ങുതന്നെ അതു പറയു​ന്ന​ല്ലോ”+ എന്നു യേശു പറഞ്ഞു.  എന്നാൽ മുഖ്യ​പുരോ​ഹി​ത​ന്മാർ യേശു​വിന്‌ എതിരെ പല ആരോ​പ​ണ​ങ്ങ​ളും ഉന്നയി​ച്ചുകൊ​ണ്ടി​രു​ന്നു.  പീലാത്തൊസ്‌ യേശു​വി​നെ വീണ്ടും ചോദ്യം ചെയ്യാൻതു​ടങ്ങി. അദ്ദേഹം ചോദി​ച്ചു: “നിനക്ക്‌ ഒന്നും പറയാ​നി​ല്ലേ?+ എന്തെല്ലാം ആരോ​പ​ണ​ങ്ങ​ളാണ്‌ ഇവർ നിനക്ക്‌ എതിരെ ഉന്നയി​ക്കു​ന്നതെന്നു കേട്ടില്ലേ?”+  എന്നാൽ യേശു കൂടു​ത​ലായൊ​ന്നും പറഞ്ഞില്ല. ഇതു കണ്ട്‌ പീലാത്തൊ​സിന്‌ അതിശയം തോന്നി.+  ഓരോ ഉത്സവത്തി​നും ജനം ആവശ്യപ്പെ​ടുന്ന ഒരു തടവു​കാ​രനെ പീലാ​ത്തൊ​സ്‌ മോചി​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്നു.+  ആ സമയത്ത്‌ ബറബ്ബാസ്‌ എന്നു പേരുള്ള ഒരാൾ കലാപ​കാ​രി​കളോടൊ​പ്പം ജയിലി​ലു​ണ്ടാ​യി​രു​ന്നു. കലാപ​ത്തി​നി​ടെ കൊല നടത്തി​യ​വ​രാ​യി​രു​ന്നു അവർ.  ജനം പീലാത്തൊ​സി​ന്റെ അടുത്ത്‌ ചെന്ന്‌ അവർക്കു പതിവാ​യി ചെയ്‌തുകൊ​ടു​ക്കാ​റു​ള്ള​തുപോ​ലെ ഇപ്രാ​വ​ശ്യ​വും ചെയ്യാൻ അദ്ദേഹ​ത്തോ​ട്‌ അപേക്ഷി​ച്ചു.  അപ്പോൾ പീലാ​ത്തൊ​സ്‌ അവരോ​ട്‌, “ജൂതന്മാ​രു​ടെ രാജാ​വി​നെ ഞാൻ വിട്ടു​ത​രട്ടേ”+ എന്നു ചോദി​ച്ചു. 10  കാരണം അസൂയകൊ​ണ്ടാ​ണു മുഖ്യ​പുരോ​ഹി​ത​ന്മാർ യേശു​വി​നെ തന്റെ കൈയിൽ ഏൽപ്പി​ച്ചതെന്നു പീലാത്തൊ​സിന്‌ അറിയാ​മാ​യി​രു​ന്നു.+ 11  എന്നാൽ യേശു​വി​നു പകരം ബറബ്ബാ​സി​നെ മോചി​പ്പി​ക്ക​ണമെന്ന്‌ ആവശ്യപ്പെ​ടാൻ മുഖ്യ​പുരോ​ഹി​ത​ന്മാർ ജനക്കൂ​ട്ടത്തെ പ്രേരി​പ്പി​ച്ചു.+ 12  പീലാത്തൊസ്‌ പിന്നെ​യും അവരോ​ട്‌, “അങ്ങനെയെ​ങ്കിൽ ജൂതന്മാ​രു​ടെ രാജാ​വെന്നു നിങ്ങൾ വിളി​ക്കു​ന്ന​വനെ ഞാൻ എന്തു ചെയ്യണം” എന്നു ചോദി​ച്ചു.+ 13  “അവനെ സ്‌തം​ഭ​ത്തിലേറ്റ്‌!”+ എന്നു വീണ്ടും അവർ അലറി. 14  എന്നാൽ പീലാ​ത്തൊ​സ്‌ അവരോ​ടു ചോദി​ച്ചു: “എന്തിന്‌, ഇയാൾ എന്തു തെറ്റാണു ചെയ്‌തത്‌?” എന്നാൽ അവർ, “അവനെ സ്‌തം​ഭ​ത്തിലേറ്റ്‌!”+ എന്നു കൂടുതൽ ഉച്ചത്തിൽ വിളി​ച്ചു​പ​റഞ്ഞു. 15  ഒടുവിൽ ജനക്കൂ​ട്ടത്തെ തൃപ്‌തിപ്പെ​ടു​ത്താൻവേണ്ടി പീലാ​ത്തൊ​സ്‌ ബറബ്ബാ​സി​നെ അവർക്കു വിട്ടുകൊ​ടു​ത്തു. യേശു​വിനെ​യോ ചാട്ടയ്‌ക്ക്‌ അടിപ്പി​ച്ചു.+ എന്നിട്ട്‌ സ്‌തം​ഭ​ത്തിലേറ്റി കൊല്ലാൻ ഏൽപ്പിച്ചു.+ 16  പടയാളികൾ യേശു​വി​നെ ഗവർണ​റു​ടെ വസതി​യു​ടെ നടുമു​റ്റത്തേക്കു കൊണ്ടുപോ​യി. അവർ പട്ടാളത്തെ മുഴു​വ​നും വിളി​ച്ചു​കൂ​ട്ടി.+ 17  അവർ യേശു​വി​നെ പർപ്പിൾ നിറത്തി​ലുള്ള വസ്‌ത്രം ധരിപ്പി​ച്ചു, ഒരു മുൾക്കി​രീ​ടം മെടഞ്ഞ്‌ തലയിൽ വെച്ചു. 18  “ജൂതന്മാ​രു​ടെ രാജാവേ, അഭിവാ​ദ്യ​ങ്ങൾ!”*+ എന്ന്‌ അവർ വിളി​ച്ചു​പ​റ​ഞ്ഞുകൊ​ണ്ടി​രു​ന്നു. 19  ഈറ്റത്തണ്ടുകൊണ്ട്‌ അവർ യേശു​വി​ന്റെ തലയ്‌ക്ക്‌ അടിച്ചു. അവർ യേശു​വി​ന്റെ മേൽ തുപ്പു​ക​യും മുട്ടു​കു​ത്തി യേശു​വി​നെ വണങ്ങു​ക​യും ചെയ്‌തു. 20  ഇങ്ങനെ കളിയാ​ക്കി​യിട്ട്‌ അവർ പർപ്പിൾ നിറത്തി​ലുള്ള ആ വസ്‌ത്രം അഴിച്ചു​മാ​റ്റി യേശു​വി​നെ സ്വന്തം പുറങ്കു​പ്പാ​യം ധരിപ്പി​ച്ചു. എന്നിട്ട്‌ യേശു​വി​നെ സ്‌തം​ഭ​ത്തിൽ തറയ്‌ക്കാൻ കൊണ്ടുപോ​യി.+ 21  അലക്‌സാണ്ടറിന്റെയും രൂഫൊ​സിന്റെ​യും അപ്പനായ, ശിമോൻ എന്നു പേരുള്ള കുറേ​ന​ക്കാ​രൻ നാട്ടിൻപു​റ​ത്തു​നിന്ന്‌ അതുവഴി വരുക​യാ​യി​രു​ന്നു. അവർ അയാളെ നിർബ​ന്ധിച്ച്‌ യേശു​വി​ന്റെ ദണ്ഡനസ്‌തംഭം* ചുമപ്പി​ച്ചു.+ 22  അങ്ങനെ അവർ യേശു​വി​നെ ഗൊൽഗോഥ എന്ന സ്ഥലത്ത്‌ കൊണ്ടു​ചെന്നു. (പരിഭാ​ഷപ്പെ​ടു​ത്തുമ്പോൾ, “തലയോ​ടി​ടം”+ എന്നാണ്‌ ആ സ്ഥലപ്പേ​രി​ന്റെ അർഥം.) 23  അവർ യേശു​വി​നു മീറ*+ കലർത്തിയ വീഞ്ഞു കൊടുത്തെ​ങ്കി​ലും യേശു അതു നിരസി​ച്ചു. 24  യേശുവിനെ സ്‌തം​ഭ​ത്തിൽ തറച്ച​ശേഷം അവർ നറുക്കി​ട്ട്‌ യേശു​വി​ന്റെ പുറങ്കു​പ്പാ​യം വീതിച്ചെ​ടു​ത്തു.+ 25  അവർ യേശു​വി​നെ സ്‌തം​ഭ​ത്തിൽ തറച്ച​പ്പോൾ സമയം മൂന്നാം മണിയാ​യി​രു​ന്നു.* 26  “ജൂതന്മാ​രു​ടെ രാജാവ്‌” എന്ന്‌ അവിടെ എഴുതിവെ​ച്ചി​രു​ന്നു.+ യേശു​വിന്‌ എതിരെ ആരോ​പിച്ച കുറ്റമാ​യി​രു​ന്നു അത്‌. 27  കൂടാതെ അവർ രണ്ടു കവർച്ച​ക്കാ​രെ, ഒരുത്തനെ യേശു​വി​ന്റെ വലത്തും മറ്റവനെ ഇടത്തും ആയി സ്‌തം​ഭ​ത്തിലേറ്റി.+ 28  *—— 29  അതിലേ കടന്നുപോ​യവർ തലകു​ലു​ക്കിക്കൊണ്ട്‌ ഇങ്ങനെ പറഞ്ഞ്‌ യേശു​വി​നെ നിന്ദിച്ചു:+ “ഹേ! ദേവാ​ലയം ഇടിച്ചു​ക​ളഞ്ഞ്‌ മൂന്നു ദിവസ​ത്തി​നകം പണിയു​ന്ന​വനേ,+ 30  നിന്നെത്തന്നെ രക്ഷിക്ക്‌. ദണ്ഡനസ്‌തം​ഭ​ത്തിൽനിന്ന്‌ ഇറങ്ങിവാ.” 31  അങ്ങനെതന്നെ, മുഖ്യ​പുരോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും യേശു​വി​നെ കളിയാ​ക്കിക്കൊണ്ട്‌ തമ്മിൽത്ത​മ്മിൽ ഇങ്ങനെ പറഞ്ഞു: “മറ്റുള്ള​വരെ ഇവൻ രക്ഷിച്ചു. എന്നാൽ സ്വയം രക്ഷിക്കാൻ ഇവനു പറ്റുന്നില്ല!+ 32  ഇസ്രായേലിന്റെ രാജാ​വായ ക്രിസ്‌തു ദണ്ഡനസ്‌തംഭത്തിൽനിന്ന്‌* ഇറങ്ങി​വ​രട്ടെ. അതു കണ്ടാൽ ഇവനിൽ വിശ്വ​സി​ക്കാം.”+ യേശു​വി​ന്റെ ഇരുവ​ശ​ത്തും സ്‌തം​ഭ​ത്തിൽ കിടന്ന​വർപോ​ലും യേശു​വി​നെ നിന്ദിച്ചു.+ 33  ആറാം മണിമുതൽ* ഒൻപതാം മണിവരെ* ആ നാട്ടിലെ​ങ്ങും ഇരുട്ടു പരന്നു.+ 34  ഒൻപതാം മണി ആയപ്പോൾ യേശു ഉറക്കെ “ഏലീ, ഏലീ, ലമാ ശബക്താനീ” എന്നു വിളി​ച്ചു​പ​റഞ്ഞു. (പരിഭാ​ഷപ്പെ​ടു​ത്തുമ്പോൾ, “എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ്‌ എന്താണ്‌ എന്നെ കൈവി​ട്ടത്‌” എന്നാണ്‌ അതിന്റെ അർഥം.)+ 35  അരികെ നിന്നി​രുന്ന ചിലർ ഇതു കേട്ട്‌, “കണ്ടോ! അവൻ ഏലിയയെ വിളി​ക്കു​ക​യാണ്‌” എന്നു പറഞ്ഞു. 36  ഒരാൾ ഓടി​ച്ചെന്ന്‌ പുളിച്ച വീഞ്ഞിൽ നീർപ്പഞ്ഞി* മുക്കി ഒരു ഈറ്റത്ത​ണ്ടി​ന്മേൽ വെച്ച്‌ യേശു​വി​നു കുടി​ക്കാൻ കൊടു​ത്തുകൊണ്ട്‌ പറഞ്ഞു:+ “അവൻ അവിടെ കിടക്കട്ടെ, അവനെ താഴെ ഇറക്കാൻ ഏലിയ വരുമോ എന്നു നോക്കാം.” 37  എന്നാൽ യേശു ഉറക്കെ നിലവി​ളിച്ച്‌ ജീവൻ വെടിഞ്ഞു.*+ 38  അപ്പോൾ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലെ തിരശ്ശീല+ മുകളിൽനി​ന്ന്‌ താഴെ​വരെ രണ്ടായി കീറിപ്പോ​യി.+ 39  യേശു മരിച്ച​പ്പോൾ സംഭവി​ച്ചതെ​ല്ലാം കണ്ട്‌ അവിടെ നിന്നി​രുന്ന സൈനികോദ്യോ​ഗസ്ഥൻ, “ഈ മനുഷ്യൻ ശരിക്കും ദൈവ​പുത്ര​നാ​യി​രു​ന്നു” എന്നു പറഞ്ഞു.+ 40  ഇതെല്ലാം നോക്കി​ക്കൊ​ണ്ട്‌ അകലെ കുറെ സ്‌ത്രീ​ക​ളും നിന്നി​രു​ന്നു. മഗ്‌ദ​ല​ക്കാ​രി മറിയ​യും ചെറിയ യാക്കോ​ബിന്റെ​യും യോ​സെ​യുടെ​യും അമ്മയായ മറിയ​യും ശലോ​മ​യും അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു.+ 41  യേശു ഗലീല​യി​ലാ​യി​രു​ന്നപ്പോൾ യേശു​വി​നെ അനുഗ​മി​ക്കു​ക​യും ശുശ്രൂ​ഷി​ക്കു​ക​യും ചെയ്‌ത​വ​രാണ്‌ ഇവർ.+ യേശു​വിന്റെ​കൂ​ടെ യരുശലേ​മിലേക്കു വന്ന മറ്റു പല സ്‌ത്രീ​ക​ളും അവി​ടെ​യു​ണ്ടാ​യി​രു​ന്നു. 42  അപ്പോൾത്തന്നെ വൈകുന്നേ​ര​മാ​യ​തുകൊ​ണ്ടും ശബത്തിന്റെ തലേദി​വ​സ​മായ ഒരുക്ക​നാൾ ആയതുകൊ​ണ്ടും, 43  അരിമഥ്യക്കാരനായ യോ​സേഫ്‌ ധൈര്യ​പൂർവം പീലാത്തൊ​സി​ന്റെ അടുത്ത്‌ ചെന്ന്‌ യേശു​വി​ന്റെ ശരീരം ചോദി​ച്ചു.+ ന്യായാ​ധി​പ​സ​ഭ​യി​ലെ ബഹുമാ​ന്യ​നായ ഒരു അംഗവും ദൈവ​രാ​ജ്യ​ത്തി​നുവേണ്ടി കാത്തി​രി​ക്കു​ന്ന​യാ​ളും ആയിരു​ന്നു യോ​സേഫ്‌. 44  എന്നാൽ ഇത്ര വേഗം യേശു മരിച്ചോ എന്നു പീലാ​ത്തൊ​സ്‌ ഓർത്തു. അതു​കൊണ്ട്‌ പീലാ​ത്തൊ​സ്‌ സൈനികോദ്യോ​ഗ​സ്ഥനെ വിളിച്ച്‌ യേശു മരിച്ചോ എന്ന്‌ അന്വേ​ഷി​ച്ചു. 45  അയാളോടു ചോദി​ച്ച്‌ ഉറപ്പാ​ക്കി​യശേഷം പീലാ​ത്തൊ​സ്‌ ശരീരം യോ​സേ​ഫി​നു വിട്ടുകൊ​ടു​ത്തു. 46  പിന്നെ യോ​സേഫ്‌ മേന്മ​യേ​റിയ ലിനൻതു​ണി വാങ്ങി. എന്നിട്ട്‌ യേശു​വി​നെ താഴെ ഇറക്കി അതിൽ പൊതി​ഞ്ഞ്‌ പാറയിൽ വെട്ടി​യു​ണ്ടാ​ക്കിയ ഒരു കല്ലറയിൽ വെച്ചു.+ കല്ലറയു​ടെ വാതിൽക്കൽ ഒരു കല്ലും ഉരുട്ടി​വെച്ചു.+ 47  എന്നാൽ മഗ്‌ദ​ല​ക്കാ​രി മറിയ​യും യോ​സെ​യു​ടെ അമ്മ മറിയ​യും യേശു​വി​നെ വെച്ച സ്ഥലത്തേക്കു നോക്കി അവി​ടെ​ത്തന്നെ നിന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “രാജാവേ, ജയജയ!”
പദാവലി കാണുക.
മയക്കം വരുത്തുന്ന ഒരു പദാർഥം.
അതായത്‌, രാവിലെ ഏകദേശം 9 മണി.
അനു. എ3 കാണുക.
പദാവലി കാണുക.
അതായത്‌, ഉച്ചയ്‌ക്ക്‌ ഏകദേശം 12 മണി.
അതായത്‌, ഉച്ച കഴിഞ്ഞ്‌ ഏകദേശം 3 മണി.
അഥവാ “സ്‌പോ​ഞ്ച്‌.” ഒരു സമു​ദ്ര​ജീ​വി​യിൽനി​ന്ന്‌ കിട്ടുന്ന അനേകം ചെറു​സു​ഷി​ര​ങ്ങ​ളുള്ള വസ്‌തു. ഇതിനു ദ്രാവ​കങ്ങൾ വലി​ച്ചെ​ടു​ക്കാ​നാ​കും.
അഥവാ “അന്ത്യശ്വാ​സം വലിച്ചു.”