മർക്കൊസ്‌ എഴുതിയത്‌ 16:1-8

  • യേശു​വി​ന്റെ പുനരു​ത്ഥാ​നം (1-8)

16  ശബത്ത്‌+ കഴിഞ്ഞ​പ്പോൾ മഗ്‌ദ​ല​ക്കാ​രി മറിയ​യും യാക്കോ​ബി​ന്റെ അമ്മ മറിയയും+ ശലോ​മ​യും യേശു​വി​ന്റെ ശരീര​ത്തിൽ പൂശാൻ സുഗന്ധ​വ്യ​ഞ്‌ജ​നങ്ങൾ വാങ്ങി.+  ആഴ്‌ചയുടെ ഒന്നാം ദിവസം അതിരാ​വി​ലെ, സൂര്യൻ ഉദിച്ച​പ്പോൾത്തന്നെ അവർ കല്ലറയു​ടെ അടുത്ത്‌ എത്തി.+  “കല്ലറയു​ടെ വാതിൽക്കൽനി​ന്ന്‌ ആരു കല്ല്‌ ഉരുട്ടി​മാ​റ്റി​ത്ത​രും” എന്ന്‌ അവർ തമ്മിൽത്ത​മ്മിൽ പറയു​ന്നു​ണ്ടാ​യി​രു​ന്നു.  എന്നാൽ അവർ നോക്കി​യപ്പോൾ വളരെ വലുപ്പ​മുള്ള ആ കല്ല്‌ ഉരുട്ടി​മാ​റ്റി​യി​രി​ക്കു​ന്ന​താ​യി കണ്ടു.+  കല്ലറയ്‌ക്കുള്ളിൽ കടന്ന​പ്പോൾ വെളുത്ത നീളൻ കുപ്പായം ധരിച്ച ഒരു ചെറു​പ്പ​ക്കാ​രൻ വലതു​ഭാ​ഗത്ത്‌ ഇരിക്കു​ന്നതു കണ്ട്‌ അവർ പരി​ഭ്ര​മി​ച്ചുപോ​യി.  എന്നാൽ ആ ചെറു​പ്പ​ക്കാ​രൻ അവരോ​ടു പറഞ്ഞു: “പരി​ഭ്ര​മിക്കേണ്ടാ.+ സ്‌തം​ഭ​ത്തിലേറ്റി കൊന്ന നസറെ​ത്തു​കാ​ര​നായ യേശു​വിനെ​യല്ലേ നിങ്ങൾ നോക്കു​ന്നത്‌? യേശു ഇവി​ടെ​യില്ല, ഉയിർപ്പി​ക്കപ്പെ​ട്ടി​രി​ക്കു​ന്നു.+ ഇതാ, ഇവി​ടെ​യാ​ണു യേശു​വി​നെ വെച്ചി​രു​ന്നത്‌.+  നിങ്ങൾ പോയി യേശു​വി​ന്റെ ശിഷ്യ​ന്മാരോ​ടും പത്രോ​സിനോ​ടും ഇങ്ങനെ പറയണം: ‘നിങ്ങൾക്കു മുമ്പേ യേശു ഗലീല​യിൽ എത്തും.+ യേശു നിങ്ങ​ളോ​ടു പറഞ്ഞി​രു​ന്ന​തുപോലെ​തന്നെ അവി​ടെവെച്ച്‌ നിങ്ങൾ യേശു​വി​നെ കാണും.’”+  കല്ലറയിൽനിന്ന്‌ പുറത്ത്‌ ഇറങ്ങിയ ആ സ്‌ത്രീ​കൾ പേടി​ച്ചു​വി​റ​യ്‌ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ആകെ അമ്പരന്നു​പോയ അവർ അവിടെ നിന്ന്‌ ഓടിപ്പോ​യി. പേടി​കൊ​ണ്ട്‌ അവർ ആരോ​ടും ഒന്നും പറഞ്ഞില്ല.*+

അടിക്കുറിപ്പുകള്‍

പുരാതനകാലത്തെ ആശ്രയ​യോ​ഗ്യ​മായ ചില കൈ​യെ​ഴു​ത്തു​പ്ര​തി​ക​ള​നു​സ​രി​ച്ച്‌ 8-ാം വാക്യ​ത്തോ​ടെ മർക്കോ​സി​ന്റെ സുവി​ശേഷം അവസാ​നി​ക്കു​ന്നു. അനു. എ3 കാണുക.