മർക്കൊസ്‌ എഴുതിയത്‌ 2:1-28

  • യേശു തളർവാ​ത​രോ​ഗി​യെ സുഖ​പ്പെ​ടു​ത്തു​ന്നു (1-12)

  • യേശു ലേവിയെ വിളി​ക്കു​ന്നു  (13-17)

  • ഉപവാ​സ​ത്തെ​ക്കു​റി​ച്ചുള്ള ചോദ്യം (18-22)

  • യേശു ‘ശബത്തിനു കർത്താവ്‌’ (23-28)

2  എന്നാൽ കുറെ ദിവസം കഴിഞ്ഞ്‌ യേശു വീണ്ടും കഫർന്ന​ഹൂ​മിൽ ചെന്നു. യേശു വീട്ടി​ലുണ്ടെന്നു വാർത്ത പരന്നു.+  വാതിൽക്കൽപ്പോലും നിൽക്കാൻ ഇടമി​ല്ലാ​ത്ത​വി​ധം ധാരാളം പേർ അവിടെ വന്നുകൂ​ടി. യേശു അവരോ​ടു ദൈവ​വ​ചനം പ്രസം​ഗി​ക്കാൻതു​ടങ്ങി.+  ശരീരം തളർന്നു​പോയ ഒരാളെ അപ്പോൾ അവിടെ കൊണ്ടു​വന്നു. നാലു പേർ ചേർന്ന്‌ അയാളെ എടുത്തുകൊ​ണ്ടാ​ണു വന്നത്‌.+  എന്നാൽ ജനക്കൂട്ടം കാരണം അയാളെ യേശു​വി​ന്റെ അടുത്ത്‌ എത്തിക്കാൻ കഴിഞ്ഞില്ല. അതു​കൊണ്ട്‌ അവർ യേശു ഇരുന്നി​ടത്തെ മേൽക്കൂര ഇളക്കി​മാ​റ്റി​യിട്ട്‌ മതിയായ ഒരു ദ്വാരം ഉണ്ടാക്കി അയാളെ കിടക്കയോ​ടെ താഴെ ഇറക്കി.  അവരുടെ വിശ്വാ​സം കണ്ടിട്ട്‌+ യേശു തളർവാ​തരോ​ഗിയോട്‌, “മകനേ, നിന്റെ പാപങ്ങൾ ക്ഷമിച്ചി​രി​ക്കു​ന്നു” എന്നു പറഞ്ഞു.+  ഇതു കേട്ട്‌, അവി​ടെ​യു​ണ്ടാ​യി​രുന്ന ചില ശാസ്‌ത്രി​മാർ ഇങ്ങനെ മനസ്സിൽ പറഞ്ഞു:+  “ഈ മനുഷ്യൻ എന്താ ഇങ്ങനെ പറയു​ന്നത്‌? ഇതു ദൈവ​നി​ന്ദ​യാണ്‌. ദൈവ​ത്തി​ന​ല്ലാ​തെ ആർക്കെ​ങ്കി​ലും പാപങ്ങൾ ക്ഷമിക്കാൻ കഴിയു​മോ?”+  പെട്ടെന്നുതന്നെ അവരുടെ ചിന്ത തിരി​ച്ച​റിഞ്ഞ യേശു അവരോ​ടു ചോദി​ച്ചു: “നിങ്ങൾ എന്തിനാ​ണ്‌ ഇങ്ങനെയൊ​ക്കെ ആലോ​ചി​ക്കു​ന്നത്‌?+  ഏതാണ്‌ എളുപ്പം? തളർവാ​തരോ​ഗിയോട്‌, ‘നിന്റെ പാപങ്ങൾ ക്ഷമിച്ചി​രി​ക്കു​ന്നു’ എന്നു പറയു​ന്ന​താ​ണോ അതോ ‘എഴു​ന്നേറ്റ്‌ നിന്റെ കിടക്ക എടുത്ത്‌ നടക്കുക’ എന്നു പറയു​ന്ന​താ​ണോ? 10  എന്നാൽ ഭൂമി​യിൽ പാപങ്ങൾ ക്ഷമിക്കാൻ+ മനുഷ്യപുത്രന്‌+ അധികാ​ര​മുണ്ടെന്നു നിങ്ങൾ അറിയാൻവേണ്ടി...” യേശു തളർവാ​തരോ​ഗിയോ​ടു പറഞ്ഞു: 11  “എഴു​ന്നേറ്റ്‌, കിടക്ക എടുത്ത്‌ വീട്ടി​ലേക്കു പോകൂ എന്നു ഞാൻ നിന്നോ​ടു പറയുന്നു.” 12  ഉടൻതന്നെ, എല്ലാവ​രും നോക്കി​നിൽക്കെ അയാൾ എഴു​ന്നേറ്റ്‌ കിടക്ക​യും എടുത്ത്‌ പുറ​ത്തേക്കു നടന്നു. എല്ലാവ​രും അത്ഭുതപ്പെ​ട്ടുപോ​യി. “ആദ്യമാ​യി​ട്ടാണ്‌ ഇങ്ങനെയൊ​രു സംഭവം കാണു​ന്നത്‌” എന്നു പറഞ്ഞ്‌ അവർ ദൈവത്തെ സ്‌തു​തി​ച്ചു.+ 13  യേശു പിന്നെ​യും കടൽത്തീ​രത്തേക്കു പോയി. അനേകർ യേശു​വി​ന്റെ അടുത്ത്‌ വന്നു​കൊ​ണ്ടി​രു​ന്നു. യേശു ആ ജനക്കൂ​ട്ടത്തെ പഠിപ്പി​ക്കാൻതു​ടങ്ങി. 14  യേശു നടന്നുപോ​കുമ്പോൾ അൽഫാ​യി​യു​ടെ മകൻ ലേവി നികുതി പിരി​ക്കു​ന്നി​ടത്ത്‌ ഇരിക്കു​ന്നതു കണ്ട്‌, “എന്നെ അനുഗ​മി​ക്കുക” എന്നു പറഞ്ഞു. ഉടനെ ലേവി എഴു​ന്നേറ്റ്‌ യേശു​വി​നെ അനുഗ​മി​ച്ചു.+ 15  പിന്നെ യേശു ലേവി​യു​ടെ വീട്ടിൽ ഭക്ഷണത്തി​ന്‌ ഇരുന്നു. കുറെ നികു​തി​പി​രി​വു​കാ​രും പാപി​ക​ളും യേശു​വിന്റെ​യും ശിഷ്യ​ന്മാ​രുടെ​യും കൂടെ ഇരുന്ന്‌ ഭക്ഷണം കഴിക്കു​ന്നു​ണ്ടാ​യി​രു​ന്നു. അങ്ങനെ​യുള്ള അനേകർ യേശു​വി​നെ അനുഗ​മി​ച്ചി​രു​ന്നു.+ 16  യേശു നികു​തി​പി​രി​വു​കാ​രുടെ​യും പാപി​ക​ളുടെ​യും കൂടെ ഭക്ഷണം കഴിക്കു​ന്നതു കണ്ട്‌ പരീശ​ന്മാ​രിൽപ്പെട്ട ശാസ്‌ത്രി​മാർ യേശു​വി​ന്റെ ശിഷ്യ​ന്മാരോട്‌, “ഇയാൾ എന്താ നികു​തി​പി​രി​വു​കാ​രുടെ​യും പാപി​ക​ളുടെ​യും കൂടെ ഭക്ഷണം കഴിക്കു​ന്നത്‌” എന്നു ചോദി​ച്ചു. 17  ഇതു കേട്ട യേശു അവരോ​ടു പറഞ്ഞു: “ആരോ​ഗ്യ​മു​ള്ള​വർക്കല്ല, രോഗി​കൾക്കാ​ണു വൈദ്യ​നെ ആവശ്യം. നീതി​മാ​ന്മാരെയല്ല, പാപി​കളെ വിളി​ക്കാ​നാ​ണു ഞാൻ വന്നത്‌.”+ 18  പരീശന്മാർക്കും യോഹ​ന്നാ​ന്റെ ശിഷ്യ​ന്മാർക്കും ഉപവസി​ക്കുന്ന പതിവു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ അവർ വന്ന്‌ യേശു​വിനോ​ടു ചോദി​ച്ചു: “യോഹ​ന്നാ​ന്റെ ശിഷ്യ​ന്മാ​രും പരീശ​ന്മാ​രു​ടെ ശിഷ്യ​ന്മാ​രും പതിവാ​യി ഉപവസി​ക്കാ​റുണ്ട്‌. പക്ഷേ അങ്ങയുടെ ശിഷ്യ​ന്മാർ എന്താണ്‌ ഉപവസി​ക്കാ​ത്തത്‌?”+ 19  യേശു അവരോ​ടു പറഞ്ഞു: “മണവാളൻ+ കൂടെ​യു​ള്ളപ്പോൾ അയാളു​ടെ കൂട്ടു​കാർ ഉപവസി​ക്കാ​റില്ല, ഉണ്ടോ? മണവാളൻ കൂടെ​യു​ള്ളി​ടത്തോ​ളം അവർക്ക്‌ ഉപവസി​ക്കാൻ കഴിയില്ല. 20  എന്നാൽ മണവാ​ളനെ അവരുടെ അടുത്തു​നിന്ന്‌ കൊണ്ടുപോ​കുന്ന കാലം വരും.+ അന്ന്‌ അവർ ഉപവസി​ക്കും. 21  പഴയ വസ്‌ത്ര​ത്തിൽ ആരും പുതിയ തുണി​ക്ക​ഷണം തുന്നിച്ചേർക്കാ​റില്ല. അങ്ങനെ ചെയ്‌താൽ പുതിയ തുണി​ക്ക​ഷണം ചുരു​ങ്ങുമ്പോൾ അതു പഴയ വസ്‌ത്രത്തെ വലിച്ചി​ട്ട്‌ കീറൽ കൂടുതൽ വലുതാ​കും.+ 22  അതുപോലെ ആരും പുതിയ വീഞ്ഞു പഴയ തുരു​ത്തി​യിൽ ഒഴിച്ചുവെ​ക്കാ​റില്ല. അങ്ങനെ ചെയ്‌താൽ വീഞ്ഞ്‌ ആ തുരുത്തി പൊട്ടി​ക്കും. വീഞ്ഞും തുരു​ത്തി​യും നഷ്ടപ്പെ​ടും. പുതിയ വീഞ്ഞു പുതിയ തുരു​ത്തി​യി​ലാണ്‌ ഒഴിച്ചുവെ​ക്കു​ന്നത്‌.” 23  ഒരു ശബത്തു​ദി​വസം യേശു വിളഞ്ഞു​കി​ട​ക്കുന്ന ഒരു വയലി​ലൂ​ടെ പോകു​ക​യാ​യി​രു​ന്നു. യേശു​വി​ന്റെ ശിഷ്യ​ന്മാർ ധാന്യ​ക്ക​തി​രു​കൾ പറിച്ചു.+ 24  ഇതു കണ്ട പരീശ​ന്മാർ യേശു​വിനോട്‌, “എന്താ ഇത്‌? ഇവർ ശബത്തിൽ ചെയ്യാൻ പാടില്ലാത്ത* കാര്യം ചെയ്യു​ന്നതു കണ്ടില്ലേ” എന്നു ചോദി​ച്ചു. 25  പക്ഷേ യേശു അവരോ​ടു പറഞ്ഞു: “ദാവീദ്‌ തനിക്കും കൂടെ​യു​ള്ള​വർക്കും തിന്നാൻ ഒന്നുമി​ല്ലാ​തെ വിശന്ന​പ്പോൾ ചെയ്‌തത്‌ എന്താ​ണെന്നു നിങ്ങൾ വായി​ച്ചി​ട്ടി​ല്ലേ?+ 26  മുഖ്യപുരോഹിതനായ അബ്യാഥാരിനെക്കുറിച്ചുള്ള+ വിവര​ണ​ത്തിൽ പറയു​ന്ന​തുപോ​ലെ, ദാവീദ്‌ ദൈവ​ഭ​വ​ന​ത്തിൽ കയറി പുരോ​ഹി​ത​ന്മാ​ര​ല്ലാ​തെ മറ്റാരും തിന്നാൻ പാടില്ലാത്ത* കാഴ്‌ച​യപ്പം തിന്നുകയും+ കൂടെ​യു​ള്ള​വർക്കു കൊടു​ക്കു​ക​യും ചെയ്‌തി​ല്ലേ?” 27  പിന്നെ യേശു അവരോ​ടു പറഞ്ഞു: “ശബത്ത്‌ മനുഷ്യ​നുവേ​ണ്ടി​യാണ്‌ ഉണ്ടായത്‌;+ അല്ലാതെ, മനുഷ്യൻ ശബത്തി​നുവേ​ണ്ടി​യല്ല. 28  മനുഷ്യപുത്രൻ ശബത്തി​നും കർത്താ​വാണ്‌”+ എന്നു പറഞ്ഞു.

അടിക്കുറിപ്പുകള്‍

അഥവാ “നിയമാ​നു​സൃ​ത​മ​ല്ലാത്ത.”
അഥവാ “തിന്നാൻ നിയമം അനുവ​ദി​ക്കാത്ത.”