മർക്കൊസ്‌ എഴുതിയത്‌ 3:1-35

  • ശോഷിച്ച കൈയുള്ള മനുഷ്യ​നെ സുഖ​പ്പെ​ടു​ത്തു​ന്നു (1-6)

  • കടപ്പു​റത്ത്‌ ഒരു വലിയ ജനക്കൂട്ടം (7-12)

  • 12 അപ്പോ​സ്‌ത​ല​ന്മാർ (13-19)

  • പരിശു​ദ്ധാ​ത്മാ​വി​നെ നിന്ദി​ച്ചാൽ (20-30)

  • യേശു​വി​ന്റെ അമ്മയും സഹോ​ദ​ര​ന്മാ​രും (31-35)

3  യേശു വീണ്ടും ഒരു സിന​ഗോ​ഗിൽ ചെന്നു. ശോഷിച്ച കൈയുള്ള* ഒരാൾ അവി​ടെ​യു​ണ്ടാ​യി​രു​ന്നു.+  ശബത്തിൽ യേശു ആ മനുഷ്യ​നെ സുഖ​പ്പെ​ടു​ത്തു​മോ എന്നു കാണാൻ പരീശ​ന്മാർ യേശു​വിനെ​ത്തന്നെ ശ്രദ്ധി​ച്ചുകൊ​ണ്ടി​രു​ന്നു. യേശു​വിൽ കുറ്റം കണ്ടുപി​ടി​ക്കുക എന്നതാ​യി​രു​ന്നു അവരുടെ ലക്ഷ്യം.  കൈ ശോഷിച്ച* മനുഷ്യനോ​ടു യേശു, “എഴു​ന്നേറ്റ്‌ ഇവിടെ നടുക്കു വന്ന്‌ നിൽക്കുക” എന്നു പറഞ്ഞു.  പിന്നെ യേശു അവരോ​ട്‌, “ശബത്തിൽ ഉപകാരം ചെയ്യു​ന്ന​തോ ഉപദ്ര​വി​ക്കു​ന്ന​തോ, ജീവൻ രക്ഷിക്കു​ന്ന​തോ നശിപ്പി​ക്കു​ന്ന​തോ ഏതാണു ശരി”* എന്നു ചോദി​ച്ചു.+ എന്നാൽ അവർ ഒന്നും മിണ്ടി​യില്ല.  അവരുടെ ഹൃദയ​കാ​ഠി​ന്യ​ത്തിൽ യേശു​വി​ന്റെ മനസ്സു നൊന്തു.+ ദേഷ്യത്തോ​ടെ അവരെ നോക്കി​യിട്ട്‌ യേശു ആ മനുഷ്യ​നോ​ട്‌, “കൈ നീട്ടൂ” എന്നു പറഞ്ഞു. അയാൾ കൈ നീട്ടി. അതു സുഖ​പ്പെട്ടു.  ഉടൻതന്നെ പരീശ​ന്മാർ അവി​ടെ​നിന്ന്‌ ഇറങ്ങി യേശു​വി​നെ കൊല്ലാൻ ഹെരോ​ദി​ന്റെ അനുയാ​യി​ക​ളു​മാ​യി കൂടി​യാലോ​ചി​ച്ചു.+  എന്നാൽ യേശു ശിഷ്യ​ന്മാ​രുടെ​കൂ​ടെ കടപ്പു​റത്തേക്കു പോയി. ഗലീല​യിൽനി​ന്നും യഹൂദ്യ​യിൽനി​ന്നും ഉള്ള ഒരു വലിയ ജനക്കൂട്ടം യേശു​വി​ന്റെ പിന്നാലെ ചെന്നു.+  യേശു ചെയ്‌തതൊ​ക്കെ കേട്ടിട്ട്‌ ദൂരെ യരുശലേ​മിൽനി​ന്നും ഇദുമ​യ​യിൽനി​ന്നും യോർദാ​ന്‌ അക്കരെ​നി​ന്നും സോരിന്റെ​യും സീദോന്റെ​യും ചുറ്റു​മുള്ള പ്രദേ​ശ​ങ്ങ​ളിൽനി​ന്നും വലിയ ഒരു ജനസമൂ​ഹം യേശു​വി​ന്റെ അടുത്ത്‌ വന്നു.  ജനക്കൂട്ടം തന്നെ ഞെരു​ക്കാ​തി​രിക്കേ​ണ്ട​തി​നു തനിക്കു​വേണ്ടി ഒരു ചെറിയ വള്ളം സജ്ജമാ​ക്കി​നി​റു​ത്താൻ യേശു ശിഷ്യ​ന്മാരോ​ടു പറഞ്ഞു. 10  യേശു അനേകരെ സുഖ​പ്പെ​ടു​ത്തി​യ​തുകൊണ്ട്‌, ഗുരു​ത​ര​മായ രോഗ​ങ്ങ​ളാൽ കഷ്ടപ്പെ​ട്ടി​രു​ന്ന​വരെ​ല്ലാം യേശു​വി​നെ ഒന്നു തൊടാൻ തിക്കി​ത്തി​ര​ക്കിക്കൊ​ണ്ടി​രു​ന്നു.+ 11  അശുദ്ധാത്മാക്കൾപോലും*+ യേശു​വി​നെ കാണു​മ്പോൾ യേശു​വി​ന്റെ മുന്നിൽ വീണ്‌, “നീ ദൈവ​പുത്ര​നാണ്‌” എന്നു വിളി​ച്ചു​പ​റ​യു​മാ​യി​രു​ന്നു.+ 12  എന്നാൽ തന്നെക്കു​റിച്ച്‌ വെളിപ്പെ​ടു​ത്ത​രുത്‌ എന്നു യേശു പലപ്പോ​ഴും അവയോ​ടു കർശന​മാ​യി കല്‌പി​ച്ചു.+ 13  യേശു ഒരു മലയിൽ കയറി​യിട്ട്‌ താൻ മനസ്സിൽ കണ്ട ചിലരെ അടു​ത്തേക്കു വിളി​ച്ചു​വ​രു​ത്തി.+ അവർ യേശു​വി​ന്റെ അടുത്ത്‌ ചെന്നു.+ 14  യേശു 12 പേരുടെ ഒരു സംഘം രൂപീകരിച്ച്‌* അവർക്ക്‌ അപ്പോ​സ്‌ത​ല​ന്മാർ എന്നു പേരിട്ടു. യേശു​വിന്റെ​കൂ​ടെ നടക്കാ​നും യേശു പറഞ്ഞയ​യ്‌ക്കുമ്പോൾ പോയി പ്രസം​ഗി​ക്കാ​നും വേണ്ടി​യാണ്‌ അവരെ തിര​ഞ്ഞെ​ടു​ത്തത്‌. 15  ഭൂതങ്ങളെ പുറത്താ​ക്കാ​നുള്ള അധികാ​ര​വും അവർക്കു നൽകി.+ 16  യേശു രൂപീകരിച്ച* 12 പേരുടെ സംഘത്തിലുണ്ടായിരുന്നവർ+ ഇവരാണ്‌: പത്രോസ്‌+ എന്നു യേശു പേര്‌ നൽകിയ ശിമോൻ, 17  സെബെദിയുടെ മകനായ യാക്കോ​ബ്‌, യാക്കോ​ബി​ന്റെ സഹോ​ദ​ര​നായ യോഹ​ന്നാൻ (യേശു ഇവർക്ക്‌ “ഇടിമു​ഴ​ക്ക​ത്തി​ന്റെ മക്കൾ” എന്ന്‌ അർഥമുള്ള ബൊവ​നേർഗെസ്‌ എന്ന പേര്‌ നൽകി.),+ 18  അന്ത്രയോസ്‌, ഫിലി​പ്പോ​സ്‌, ബർത്തൊലൊ​മാ​യി, മത്തായി, തോമസ്‌, അൽഫാ​യി​യു​ടെ മകനായ യാക്കോ​ബ്‌, തദ്ദായി, കനാനേയനായ* ശിമോൻ, 19  യേശുവിനെ പിന്നീട്‌ ഒറ്റി​ക്കൊ​ടുത്ത യൂദാസ്‌ ഈസ്‌ക​ര്യോ​ത്ത്‌. പിന്നെ യേശു ഒരു വീട്ടിൽ ചെന്നു. 20  യേശുവിനും ശിഷ്യ​ന്മാർക്കും ഭക്ഷണം കഴിക്കാൻപോ​ലും പറ്റാത്ത വിധം വീണ്ടും ആളുകൾ വന്നുകൂ​ടി. 21  എന്നാൽ യേശു​വി​ന്റെ ബന്ധുക്കൾ ഇതെല്ലാം കേട്ട​പ്പോൾ, “അവനു ഭ്രാന്താ​ണ്‌” എന്നു പറഞ്ഞ്‌ യേശു​വി​നെ പിടി​ച്ചുകൊ​ണ്ടുപോ​കാൻ ഇറങ്ങി​ത്തി​രി​ച്ചു.+ 22  യരുശലേമിൽനിന്ന്‌ വന്ന ശാസ്‌ത്രി​മാ​രും ഇങ്ങനെ ആരോ​പി​ച്ചു: “ഇവനിൽ ബയെത്‌സെബൂബ്‌* കയറി​യി​ട്ടുണ്ട്‌. ഭൂതങ്ങ​ളു​ടെ അധിപനെക്കൊ​ണ്ടാണ്‌ ഇവൻ ഭൂതങ്ങളെ പുറത്താ​ക്കു​ന്നത്‌.”+ 23  അതുകൊണ്ട്‌ യേശു അവരെ അടുത്ത്‌ വിളിച്ച്‌ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗിച്ച്‌ അവരോ​ടു സംസാ​രി​ക്കാൻതു​ടങ്ങി: “സാത്താന്‌ എങ്ങനെ സാത്താനെ പുറത്താ​ക്കാൻ പറ്റും? 24  ഒരു രാജ്യ​ത്തി​ലെ ആളുകൾ പരസ്‌പരം പോര​ടി​ക്കുന്നെ​ങ്കിൽ ആ രാജ്യം നിലനിൽക്കില്ല.+ 25  ഒരു വീട്ടിലെ ആളുകൾ പരസ്‌പരം പോര​ടി​ക്കുന്നെ​ങ്കിൽ ആ വീടും നിലനിൽക്കില്ല. 26  അതുപോലെ സാത്താൻ തന്നോ​ടു​തന്നെ എതിർത്ത്‌ തനിക്ക്‌ എതിരെ പോരാ​ടുന്നെ​ങ്കിൽ അവൻ നിലനിൽക്കില്ല. അത്‌ അവന്റെ അന്ത്യമാ​യി​രി​ക്കും. 27  ശക്തനായ ഒരാളു​ടെ വീട്ടിൽ കടന്ന്‌ സാധനങ്ങൾ കൊള്ള​യ​ടി​ക്ക​ണമെ​ങ്കിൽ ആദ്യം അയാളെ പിടി​ച്ചുകെ​ട്ടണം. അയാളെ പിടി​ച്ചുകെ​ട്ടി​യാ​ലേ അതിനു കഴിയൂ. 28  സത്യമായും ഞാൻ നിങ്ങ​ളോ​ടു പറയുന്നു: മനുഷ്യ​രു​ടെ ഏതൊരു പാപവും വിശു​ദ്ധ​കാ​ര്യ​ങ്ങളോ​ടുള്ള നിന്ദയും അവരോ​ടു ക്ഷമിക്കും. 29  പക്ഷേ ആരെങ്കി​ലും പരിശു​ദ്ധാ​ത്മാ​വി​നെ നിന്ദി​ച്ചാൽ അത്‌ ഒരിക്ക​ലും ക്ഷമിക്കില്ല.+ ആ പാപം അവന്‌ എന്നേക്കു​മാ​യി കണക്കി​ടും.”+ 30  “അവനി​ലു​ള്ളത്‌ അശുദ്ധാ​ത്മാ​വാണ്‌” എന്ന്‌ അവർ ആരോ​പി​ച്ച​തുകൊ​ണ്ടാണ്‌ യേശു ഇതു പറഞ്ഞത്‌.+ 31  ആ സമയത്ത്‌ യേശു​വി​ന്റെ അമ്മയും സഹോദരന്മാരും+ അവിടെ എത്തി. അവർ പുറത്ത്‌ നിന്നിട്ട്‌ യേശു​വി​നെ വിളി​ക്കാൻ ആളയച്ചു.+ 32  യേശുവിന്റെ ചുറ്റും ഒരു ജനക്കൂട്ടം ഇരിപ്പു​ണ്ടാ​യി​രു​ന്നു. അവർ യേശു​വിനോട്‌, “ഇതാ, അങ്ങയെ കാണാൻ അമ്മയും സഹോ​ദ​ര​ന്മാ​രും പുറത്ത്‌ കാത്തു​നിൽക്കു​ന്നു”+ എന്നു പറഞ്ഞു. 33  എന്നാൽ യേശു അവരോ​ടു ചോദി​ച്ചു: “ആരാണ്‌ എന്റെ അമ്മയും സഹോ​ദ​ര​ന്മാ​രും?” 34  എന്നിട്ട്‌ ചുറ്റും ഇരിക്കു​ന്ന​വരെ നോക്കി​ക്കൊ​ണ്ട്‌ യേശു പറഞ്ഞു: “ഇതാ, എന്റെ അമ്മയും സഹോ​ദ​ര​ന്മാ​രും!+ 35  ദൈവത്തിന്റെ ഇഷ്ടം ചെയ്യു​ന്നത്‌ ആരോ അവരാണ്‌ എന്റെ സഹോ​ദ​ര​നും സഹോ​ദ​രി​യും അമ്മയും.”+

അടിക്കുറിപ്പുകള്‍

അഥവാ “കൈ തളർന്നു​പോയ.”
അഥവാ “കൈ തളർന്നു​പോയ.”
അഥവാ “നിയമാ​നു​സൃ​തം.”
ഭൂതങ്ങളെ കുറി​ക്കു​ന്നു.
അഥവാ “സംഘത്തെ നിയമി​ച്ച്‌.”
അഥവാ “നിയമിച്ച.”
അഥവാ “തീക്ഷ്‌ണ​ത​യു​ള്ള​വ​നായ.”
സാത്താനെ കുറി​ക്കാ​നാ​ണ്‌ ഈ പേര്‌ പൊതു​വേ ഉപയോ​ഗി​ക്കു​ന്നത്‌.