മർക്കൊസ്‌ എഴുതിയത്‌ 4:1-41

  • ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള ദൃഷ്ടാ​ന്തങ്ങൾ (1-34)

    • വിതക്കാ​രൻ (1-9)

    • യേശു ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ച്ച​തി​ന്റെ കാരണം (10-12)

    • വിതക്കാ​രന്റെ ദൃഷ്ടാന്തം വിശദീ​ക​രി​ക്കു​ന്നു (13-20)

    • വിളക്കു കൊട്ട​യു​ടെ കീഴെയല്ല (21-23)

    • നിങ്ങൾ ഉപയോ​ഗി​ക്കുന്ന അളവു​പാ​ത്രം (24, 25)

    • ഉറങ്ങുന്ന വിതക്കാ​രൻ (26-29)

    • കടുകു​മണി (30-32)

    • ദൃഷ്ടാ​ന്ത​ങ്ങ​ളു​ടെ ഉപയോ​ഗം (33, 34)

  • യേശു കൊടു​ങ്കാ​റ്റു ശമിപ്പി​ക്കു​ന്നു (35-41)

4  യേശു പിന്നെ​യും കടൽത്തീ​രത്ത്‌ ചെന്ന്‌ പഠിപ്പി​ക്കാൻതു​ടങ്ങി. വലിയ ഒരു ജനക്കൂട്ടം യേശു​വി​ന്റെ അടുത്ത്‌ വന്നുകൂ​ടി​യ​തുകൊണ്ട്‌ യേശു ഒരു വള്ളത്തിൽ കയറി ഇരുന്നു. വള്ളം തീരത്തു​നിന്ന്‌ അൽപ്പം അകലെ​യാ​യി​രു​ന്നു, ജനക്കൂ​ട്ട​മാ​കട്ടെ കടൽത്തീ​ര​ത്തും.+  ദൃഷ്ടാന്തങ്ങൾ ഉപയോ​ഗിച്ച്‌ യേശു അവരെ പലതും പഠിപ്പി​ക്കാൻതു​ടങ്ങി.+ അങ്ങനെ പഠിപ്പി​ക്കു​ന്ന​തി​നി​ടെ യേശു പറഞ്ഞു:+  “കേൾക്കൂ! ഒരു വിതക്കാ​രൻ വിത്തു വിതയ്‌ക്കാൻ പോയി.+  വിതയ്‌ക്കുമ്പോൾ വിത്തു​ക​ളിൽ കുറെ വഴിയ​രി​കെ വീണു. പക്ഷികൾ വന്ന്‌ അവ തിന്നു​ക​ളഞ്ഞു.  ചിലത്‌, അധികം മണ്ണില്ലാത്ത പാറസ്ഥ​ലത്ത്‌ വീണു. മണ്ണിന്‌ ആഴമി​ല്ലാ​യി​രു​ന്ന​തുകൊണ്ട്‌ അവ പെട്ടെന്നു മുളച്ചുപൊങ്ങിയെങ്കിലും+  സൂര്യൻ ഉദിച്ച​പ്പോൾ വെയി​ലേറ്റ്‌ വാടി; വേരി​ല്ലാ​ത്ത​തുകൊണ്ട്‌ അവ ഉണങ്ങിപ്പോ​യി.  മറ്റു ചില വിത്തുകൾ മുൾച്ചെ​ടി​കൾക്കി​ട​യിൽ വീണു. മുൾച്ചെ​ടി​കൾ വളർന്ന്‌ അവയെ ഞെരു​ക്കി​ക്ക​ള​ഞ്ഞ​തുകൊണ്ട്‌ അവ ഫലം കായ്‌ച്ചില്ല.+  വേറെ ചിലതു നല്ല മണ്ണിൽ വീണു. അവ മുളച്ച്‌ വളർന്ന്‌ 30-ഉം 60-ഉം 100-ഉം മേനി വിളവ്‌ നൽകി.”+  എന്നിട്ട്‌ യേശു കൂട്ടി​ച്ചേർത്തു: “കേൾക്കാൻ ചെവി​യു​ള്ളവൻ കേൾക്കട്ടെ.”+ 10  യേശു തനിച്ചാ​യപ്പോൾ ചുറ്റു​മു​ണ്ടാ​യി​രു​ന്ന​വ​രും പന്ത്രണ്ടു പേരും* ദൃഷ്ടാ​ന്ത​ങ്ങളെ​ക്കു​റിച്ച്‌ യേശു​വിനോ​ടു ചോദ്യ​ങ്ങൾ ചോദി​ക്കാൻതു​ടങ്ങി.+ 11  യേശു അവരോ​ടു പറഞ്ഞു: “ദൈവ​രാ​ജ്യത്തെ​ക്കു​റി​ച്ചുള്ള പാവനരഹസ്യം+ മനസ്സി​ലാ​ക്കാൻ അനു​ഗ്രഹം ലഭിച്ചതു നിങ്ങൾക്കാ​ണ്‌. എന്നാൽ പുറത്തു​ള്ള​വർക്ക്‌ അതെല്ലാം ദൃഷ്ടാ​ന്ത​ങ്ങ​ളാ​യി​ത്തന്നെ ഇരിക്കു​ന്നു.+ 12  അവർ നോക്കു​ന്നുണ്ട്‌. പക്ഷേ നോക്കി​യി​ട്ടും അവർ കാണു​ന്നില്ല. അവർ കേൾക്കു​ന്നുണ്ട്‌. പക്ഷേ കേട്ടി​ട്ടും അവർ സാരം മനസ്സി​ലാ​ക്കു​ന്നില്ല. ഒരിക്ക​ലും മനംതി​രി​ഞ്ഞു​വ​രാത്ത അവർക്കു ക്ഷമയും കിട്ടില്ല.”+ 13  പിന്നെ യേശു അവരോ​ടു പറഞ്ഞു: “നിങ്ങൾക്ക്‌ ഈ ദൃഷ്ടാന്തം മനസ്സി​ലാ​കു​ന്നില്ലെ​ങ്കിൽ, പിന്നെ മറ്റു ദൃഷ്ടാ​ന്തങ്ങൾ എങ്ങനെ മനസ്സി​ലാ​കും? 14  “വിതക്കാ​രൻ വിതയ്‌ക്കു​ന്നതു ദൈവ​വ​ച​ന​മാണ്‌.+ 15  ചിലർ ആ വചനം കേൾക്കു​ന്നു. എന്നാൽ അവർ അതു കേൾക്കുന്ന ഉടനെ സാത്താൻ വന്ന്‌,+ അവരിൽ വിതച്ച വചനം എടുത്തു​ക​ള​യു​ന്നു. വഴിയ​രി​കെ വിതച്ചത്‌ എന്നു പറഞ്ഞത്‌ ഇവരെ​ക്കു​റി​ച്ചാണ്‌.+ 16  വേറെ ചിലർ പാറസ്ഥ​ലത്ത്‌ വിതച്ച വിത്തുപോലെ​യാണ്‌. അവർ ദൈവ​വ​ചനം കേൾക്കുന്ന ഉടൻതന്നെ അതു സന്തോ​ഷത്തോ​ടെ സ്വീക​രി​ക്കും.+ 17  വേര്‌ ഇറങ്ങി​യി​ട്ടില്ലെ​ങ്കി​ലും അവർ കുറച്ച്‌ കാലം നിൽക്കും. പക്ഷേ ദൈവ​വ​ച​ന​ത്തി​ന്റെ പേരിൽ കഷ്ടതയോ ഉപദ്ര​വ​മോ ഉണ്ടാകു​മ്പോൾ പെട്ടെന്നു വിശ്വാ​സ​ത്തിൽനിന്ന്‌ വീണുപോ​കും. 18  ചിലർ മുൾച്ചെ​ടി​കൾക്കി​ട​യിൽ വിതച്ച വിത്തുപോലെ​യാണ്‌. 19  അവർ ദൈവ​വ​ചനം കേൾക്കുന്നെങ്കിലും+ ഈ വ്യവസ്ഥിതിയിലെ* ഉത്‌കണ്‌ഠകളും+ ധനത്തിന്റെ വഞ്ചകശക്തിയും+ മറ്റ്‌ എല്ലാ തരം മോഹങ്ങളും+ കടന്നു​കൂ​ടി ദൈവ​വ​ച​നത്തെ ഞെരുക്കി അതിനെ ഫലശൂ​ന്യ​മാ​ക്കു​ന്നു. 20  എന്നാൽ നല്ല മണ്ണിൽ വിതച്ച​താ​യി പറഞ്ഞി​രി​ക്കു​ന്നത്‌, ദൈവ​വ​ചനം കേട്ട്‌ അതു സ്വീക​രി​ക്കു​ന്ന​വരെ​ക്കു​റി​ച്ചാണ്‌. അവർ 30-ഉം 60-ഉം 100-ഉം മേനി വിളവ്‌ തരുന്നു.”+ 21  വീണ്ടും യേശു അവരോ​ടു പറഞ്ഞു: “വിളക്കു കത്തിച്ച്‌ ആരെങ്കി​ലും കൊട്ട​യു​ടെ കീഴെ​യോ കട്ടിലി​ന്റെ അടിയി​ലോ വെക്കാ​റു​ണ്ടോ? വിളക്കു​ത​ണ്ടി​ലല്ലേ വെക്കുക?+ 22  മറച്ചുവെച്ചിരിക്കുന്നതൊന്നും എന്നെന്നും മറഞ്ഞി​രി​ക്കില്ല. ഒളിപ്പി​ച്ചുവെ​ച്ചി​രി​ക്കു​ന്നതൊ​ന്നും വെളി​ച്ചത്ത്‌ വരാതി​രി​ക്കു​ക​യു​മില്ല.+ 23  കേൾക്കാൻ ചെവി​യു​ള്ളവൻ കേൾക്കട്ടെ.”+ 24  പിന്നെ യേശു അവരോ​ടു പറഞ്ഞു: “കേൾക്കുന്ന കാര്യ​ങ്ങൾക്കു ശ്രദ്ധ കൊടു​ക്കുക.+ നിങ്ങൾ അളന്നുകൊ​ടു​ക്കുന്ന പാത്രംകൊ​ണ്ടു​തന്നെ നിങ്ങൾക്കും അളന്നു​കി​ട്ടും; അതിൽ അധിക​വും കിട്ടും. 25  ഉള്ളവനു കൂടുതൽ കൊടു​ക്കും.+ പക്ഷേ ഇല്ലാത്ത​വന്റെ കൈയിൽനി​ന്ന്‌ ഉള്ളതും​കൂ​ടെ എടുത്തു​ക​ള​യും.”+ 26  യേശു തുടർന്നു: “ഒരു മനുഷ്യൻ മണ്ണിൽ വിത്തു വിതറു​മ്പോൾ സംഭവി​ക്കു​ന്ന​തുപോലെ​യാ​ണു ദൈവ​രാ​ജ്യം. 27  അയാൾ രാത്രി​യിൽ ഉറങ്ങുന്നു, രാവിലെ ഉണരുന്നു. പക്ഷേ വിത്തു മുളച്ച്‌ വളരു​ന്നത്‌ എങ്ങനെ​യെന്ന്‌ അയാൾ അറിയു​ന്നില്ല. 28  ആദ്യം നാമ്പ്‌, പിന്നെ കതിർ, ഒടുവിൽ കതിർ നിറയെ ധാന്യ​മ​ണി​കൾ. ഇങ്ങനെ, പടിപ​ടി​യാ​യി മണ്ണു സ്വയം ഫലം വിളയി​ക്കു​ന്നു. 29  ധാന്യം വിളഞ്ഞാൽ ഉടനെ, കൊയ്‌ത്തി​നു സമയമാ​യ​തുകൊണ്ട്‌ അയാൾ അതു കൊയ്യു​ന്നു.” 30  യേശു ഇങ്ങനെ​യും പറഞ്ഞു: “ദൈവ​രാ​ജ്യ​ത്തെ എന്തി​നോട്‌ ഉപമി​ക്കാം? ഏതു ദൃഷ്ടാന്തം ഉപയോ​ഗിച്ച്‌ വിശദീ​ക​രി​ക്കാം? 31  അത്‌ ഒരു കടുകു​മ​ണിപോലെ​യാണ്‌. മണ്ണിൽ വിതയ്‌ക്കു​മ്പോൾ അതു ഭൂമി​യി​ലെ എല്ലാ വിത്തു​ക​ളി​ലുംവെച്ച്‌ ഏറ്റവും ചെറു​താണ്‌.+ 32  എന്നാൽ അതു മുളച്ചുപൊ​ങ്ങി തോട്ട​ത്തി​ലെ മറ്റെല്ലാ ചെടി​കളെ​ക്കാ​ളും വലുതാ​കു​ന്നു. അതിനു വലിയ ശിഖരങ്ങൾ ഉണ്ടാകു​ന്നു. ആകാശ​ത്തി​ലെ പക്ഷികൾ അതിന്റെ തണലിൽ ചേക്കേ​റു​ന്നു.” 33  അങ്ങനെ അവരുടെ ഗ്രഹണപ്രാ​പ്‌തി​ക്ക​നു​സ​രിച്ച്‌ ഇതു​പോ​ലുള്ള പല ദൃഷ്ടാന്തങ്ങൾ+ ഉപയോ​ഗിച്ച്‌ യേശു അവർക്കു ദൈവ​വ​ചനം പറഞ്ഞുകൊ​ടു​ത്തു. 34  ദൃഷ്ടാന്തങ്ങൾ കൂടാതെ യേശു അവരോ​ട്‌ ഒന്നും പറയാ​റി​ല്ലാ​യി​രു​ന്നു. എന്നാൽ ശിഷ്യ​ന്മാ​രുടെ​കൂ​ടെ തനിച്ചാ​യി​രി​ക്കുമ്പോൾ യേശു അവർക്ക്‌ എല്ലാം വിശദീ​ക​രി​ച്ചുകൊ​ടു​ക്കു​മാ​യി​രു​ന്നു.+ 35  അന്നു വൈകുന്നേ​ര​മാ​യപ്പോൾ യേശു അവരോ​ട്‌, “നമുക്ക്‌ അക്കരയ്‌ക്കു പോകാം”+ എന്നു പറഞ്ഞു. 36  അങ്ങനെ, ജനക്കൂ​ട്ടത്തെ പറഞ്ഞയ​ച്ചശേഷം അതേ വള്ളത്തിൽത്തന്നെ അവർ യേശു​വി​നെ അക്കരയ്‌ക്കു കൊണ്ടുപോ​യി. മറ്റു വള്ളങ്ങളും ഒപ്പമു​ണ്ടാ​യി​രു​ന്നു.+ 37  അപ്പോൾ ഒരു വലിയ കൊടു​ങ്കാറ്റ്‌ ഉണ്ടായി. തിരമാ​ലകൾ വള്ളത്തിൽ ആഞ്ഞടി​ച്ചുകൊ​ണ്ടി​രു​ന്നു. വെള്ളം കയറി വള്ളം മുങ്ങാ​റാ​യി.+ 38  യേശു അമരത്ത്‌* ഒരു തലയണ​യിൽ തലവെച്ച്‌ ഉറങ്ങു​ക​യാ​യി​രു​ന്നു. അവർ യേശു​വി​നെ വിളി​ച്ചു​ണർത്തി​യിട്ട്‌ പറഞ്ഞു: “ഗുരുവേ, നമ്മൾ ഇപ്പോൾ മരിക്കും. അങ്ങ്‌ ഇതൊ​ന്നും കാണു​ന്നി​ല്ലേ?” 39  അതു കേട്ട​പ്പോൾ യേശു എഴു​ന്നേറ്റ്‌ കാറ്റിനെ ശാസിച്ച്‌ കടലി​നോ​ട്‌, “അടങ്ങൂ! ശാന്തമാ​കൂ!”+ എന്നു പറഞ്ഞു. അപ്പോൾ കാറ്റ്‌ അടങ്ങി. എല്ലാം ശാന്തമാ​യി. 40  യേശു അവരോ​ട്‌, “നിങ്ങൾ എന്തിനാ​ണ്‌ ഇങ്ങനെ പേടി​ക്കു​ന്നത്‌? നിങ്ങൾക്ക്‌ ഇപ്പോ​ഴും ഒട്ടും വിശ്വാ​സ​മി​ല്ലേ” എന്നു ചോദി​ച്ചു. 41  പക്ഷേ അസാധാ​ര​ണ​മായ ഒരു ഭയം അവരെ പിടി​കൂ​ടി. അവർ തമ്മിൽത്ത​മ്മിൽ ഇങ്ങനെ ചോദി​ച്ചു: “ശരിക്കും ഇത്‌ ആരാണ്‌? കാറ്റും കടലും പോലും ഇദ്ദേഹത്തെ അനുസ​രി​ക്കു​ന്ന​ല്ലോ.”+

അടിക്കുറിപ്പുകള്‍

അതായത്‌, പന്ത്രണ്ട്‌ അപ്പോ​സ്‌ത​ല​ന്മാർ.
അഥവാ “ഈ യുഗത്തി​ലെ.” പദാവലി കാണുക.
അതായത്‌, വള്ളത്തിന്റെ പിൻഭാ​ഗം.