മർക്കൊസ്‌ എഴുതിയത്‌ 6:1-56

  • യേശു​വി​നെ സ്വന്തം നാട്ടിൽ അംഗീ​ക​രി​ക്കു​ന്നില്ല (1-6)

  • പന്ത്രണ്ടു പേർക്കു ശുശ്രൂ​ഷ​യ്‌ക്കുള്ള നിർദേ​ശങ്ങൾ കൊടു​ക്കു​ന്നു (7-13)

  • സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റെ മരണം (14-29)

  • യേശു 5,000 പേർക്കു ഭക്ഷണം കൊടു​ക്കു​ന്നു (30-44)

  • യേശു വെള്ളത്തി​നു മുകളി​ലൂ​ടെ നടക്കുന്നു (45-52)

  • ഗന്നേസ​രെ​ത്തിൽ രോഗി​കളെ സുഖ​പ്പെ​ടു​ത്തു​ന്നു (53-56)

6  യേശു അവി​ടെ​നിന്ന്‌ സ്വന്തം നാട്ടി​ലെത്തി.+ ശിഷ്യ​ന്മാ​രും കൂടെ​യു​ണ്ടാ​യി​രു​ന്നു.  ശബത്തിൽ യേശു സിന​ഗോ​ഗിൽ ചെന്ന്‌ പഠിപ്പി​ക്കാൻതു​ടങ്ങി. കേൾവി​ക്കാ​രിൽ പലരും ആശ്ചര്യത്തോ​ടെ പറഞ്ഞു: “ഈ മനുഷ്യൻ ഇതെല്ലാം എവി​ടെ​നിന്ന്‌ പഠിച്ചു?+ ഈ ജ്ഞാന​മെ​ല്ലാം ഇയാൾക്ക്‌ എങ്ങനെ​യാണ്‌ കിട്ടി​യത്‌? എങ്ങനെ​യാണ്‌ ഈ അത്ഭുത​ങ്ങളൊ​ക്കെ ചെയ്യാൻ പറ്റുന്നത്‌?+  ഇയാൾ ഒരു മരപ്പണി​ക്കാ​ര​നല്ലേ?+ ആ മറിയ​യു​ടെ മകൻ?+ യാക്കോബും+ യോ​സേ​ഫും യൂദാ​സും ശിമോ​നും ഇയാളു​ടെ സഹോ​ദ​ര​ന്മാ​രല്ലേ?+ ഇയാളു​ടെ സഹോ​ദ​രി​മാ​രും ഇവിടെ നമ്മു​ടെ​കൂടെ​യി​ല്ലേ?” ഇങ്ങനെ പറഞ്ഞ്‌ അവർ യേശു​വിൽ വിശ്വ​സി​ക്കാ​തി​രു​ന്നു.*  എന്നാൽ യേശു അവരോ​ട്‌, “ഒരു പ്രവാ​ച​കനെ സ്വന്തം നാട്ടു​കാ​രും വീട്ടു​കാ​രും ബന്ധുക്ക​ളും മാത്രമേ ആദരി​ക്കാ​തി​രി​ക്കൂ” എന്നു പറഞ്ഞു.+  ഏതാനും രോഗി​ക​ളു​ടെ മേൽ കൈകൾ വെച്ച്‌ അവരെ സുഖ​പ്പെ​ടു​ത്തി​യ​ത​ല്ലാ​തെ മറ്റ്‌ അത്ഭുത​ങ്ങളൊ​ന്നും അവി​ടെവെച്ച്‌ ചെയ്യാൻ യേശു​വി​നു കഴിഞ്ഞില്ല.  അവർക്കു വിശ്വാ​സ​മി​ല്ലാ​ത്തതു കണ്ട്‌ യേശു​വിന്‌ അതിശയം തോന്നി. യേശു അടുത്തുള്ള ഗ്രാമ​ങ്ങ​ളിൽ ചുറ്റി​സ​ഞ്ച​രിച്ച്‌ പഠിപ്പി​ച്ചുകൊ​ണ്ടി​രു​ന്നു.+  പിന്നെ യേശു ആ പന്ത്രണ്ടു പേരെ* അടുത്ത്‌ വിളിച്ച്‌ ഈരണ്ടാ​യി അയച്ചു​തു​ടങ്ങി.+ അവർക്ക്‌ അശുദ്ധാത്മാക്കളുടെ* മേൽ അധികാ​ര​വും കൊടു​ത്തു.+  യാത്രയ്‌ക്ക്‌ ഒരു വടിയ​ല്ലാ​തെ അപ്പമോ ഭക്ഷണസ​ഞ്ചി​യോ അരയിലെ പണസ്സഞ്ചിയിൽ+ പണമോ* ഒന്നും എടുക്ക​രുത്‌ എന്ന്‌ യേശു അവരോ​ടു കല്‌പി​ച്ചു.  ചെരിപ്പു ധരിക്കാം; എന്നാൽ രണ്ടു വസ്‌ത്ര​മ​രുത്‌ എന്നും അവർക്കു കല്‌പന കൊടു​ത്തു. 10  തുടർന്ന്‌ യേശു അവരോ​ടു പറഞ്ഞു: “നിങ്ങൾ ഒരു വീട്ടിൽ ചെന്നാൽ ആ സ്ഥലം വിട്ട്‌ പോകു​ന്ന​തു​വരെ ആ വീട്ടിൽ താമസി​ക്കുക.+ 11  എവിടെയെങ്കിലും ആളുകൾ നിങ്ങളെ സ്വീക​രി​ക്കാതെ​യോ നിങ്ങളു​ടെ വാക്കു കേൾക്കാതെ​യോ വന്നാൽ അവി​ടെ​നിന്ന്‌ പോകു​മ്പോൾ നിങ്ങളു​ടെ കാലിലെ പൊടി കുടഞ്ഞു​ക​ള​യുക.+ അത്‌ അവർക്ക്‌ ഒരു തെളി​വാ​കട്ടെ.” 12  അങ്ങനെ അവർ പോയി ആളുകൾ മാനസാ​ന്ത​രപ്പെ​ട​ണമെന്നു പ്രസം​ഗി​ച്ചു.+ 13  അവർ ധാരാളം ഭൂതങ്ങളെ പുറത്താ​ക്കി.+ അനേകം രോഗി​കളെ എണ്ണ പൂശി സുഖ​പ്പെ​ടു​ത്തി. 14  ഹെരോദ്‌ രാജാവ്‌ ഇതെക്കു​റിച്ച്‌ കേൾക്കാ​നി​ട​യാ​യി. കാരണം യേശു​വി​ന്റെ പേര്‌ പ്രസി​ദ്ധ​മാ​യി​ത്തീർന്നി​രു​ന്നു. ജനം ഇങ്ങനെ പറയു​ന്നു​മു​ണ്ടാ​യി​രു​ന്നു: “യോഹ​ന്നാൻ സ്‌നാ​പകൻ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്കപ്പെ​ട്ടി​രി​ക്കു​ന്നു. അതു​കൊ​ണ്ടാണ്‌ അയാൾക്ക്‌ ഈ അത്ഭുതങ്ങൾ ചെയ്യാ​നാ​കു​ന്നത്‌.”+ 15  എന്നാൽ ചിലർ, “ഇത്‌ ഏലിയ​യാണ്‌” എന്നും വേറെ ചിലർ, “പണ്ടത്തെ പ്രവാ​ച​ക​ന്മാരെപ്പോ​ലുള്ള ഒരു പ്രവാ​ച​ക​നാണ്‌” എന്നും പറയു​ന്നു​ണ്ടാ​യി​രു​ന്നു.+ 16  ഇതു കേട്ട ഹെരോ​ദാ​കട്ടെ, “ഞാൻ തല വെട്ടി​ക്കൊന്ന യോഹ​ന്നാൻ ഉയിർത്തെ​ഴുന്നേ​റ്റി​രി​ക്കു​ന്നു” എന്നു പറഞ്ഞു. 17  ഈ ഹെരോ​ദാ​ണു യോഹ​ന്നാ​നെ പിടിച്ച്‌ ജയിലിൽ അടയ്‌ക്കാൻ കല്‌പന കൊടു​ത്തത്‌. തന്റെ സഹോ​ദ​ര​നായ ഫിലിപ്പോ​സി​ന്റെ ഭാര്യ ഹെരോ​ദ്യ കാരണ​മാ​ണു രാജാവ്‌ അതു ചെയ്‌തത്‌. ഹെരോ​ദ്‌ ഹെരോ​ദ്യ​യെ വിവാഹം ചെയ്‌തി​രു​ന്നു.+ 18  “സഹോ​ദ​രന്റെ ഭാര്യയെ രാജാവ്‌ ഭാര്യ​യാ​ക്കിവെ​ക്കു​ന്നതു ശരിയല്ല”*+ എന്നു യോഹ​ന്നാൻ അദ്ദേഹത്തോ​ടു പലവട്ടം പറഞ്ഞി​രു​ന്നു. 19  അതുകൊണ്ട്‌ ഹെരോ​ദ്യക്ക്‌ യോഹ​ന്നാനോ​ടു കടുത്ത പകയു​ണ്ടാ​യി​രു​ന്നു. യോഹ​ന്നാ​നെ കൊന്നു​ക​ള​യാൻ ആഗ്രഹിച്ചെ​ങ്കി​ലും ഹെരോ​ദ്യക്ക്‌ അതിനു സാധി​ച്ചി​രു​ന്നില്ല. 20  യോഹന്നാൻ നീതി​മാ​നും വിശു​ദ്ധ​നും ആണെന്ന്‌+ അറിയാ​മാ​യി​രു​ന്ന​തുകൊണ്ട്‌ ഹെരോ​ദി​നു യോഹ​ന്നാ​നെ ഭയമാ​യി​രു​ന്നു. അതു​കൊണ്ട്‌ അദ്ദേഹം യോഹ​ന്നാ​നെ സംരക്ഷി​ച്ചു. യോഹ​ന്നാ​ന്റെ വാക്കുകൾ ഹെരോ​ദി​നെ ചിന്താ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി​യി​രു​ന്നെങ്കി​ലും യോഹ​ന്നാൻ പറയു​ന്നതു രാജാവ്‌ താത്‌പ​ര്യത്തോ​ടെ കേൾക്കാ​റു​ണ്ടാ​യി​രു​ന്നു. 21  അങ്ങനെയിരിക്കെ, ജന്മദിനത്തിൽ+ ഹെരോ​ദ്‌ തന്റെ ഉന്നതോദ്യോ​ഗ​സ്ഥർക്കും സൈന്യാ​ധി​പ​ന്മാർക്കും ഗലീല​യി​ലെ പ്രമു​ഖർക്കും വേണ്ടി ഒരു അത്താഴ​വി​രുന്ന്‌ ഒരുക്കി.+ അന്നു ഹെരോ​ദ്യക്ക്‌ ഒരു അവസരം ഒത്തുകി​ട്ടി. 22  ഹെരോദ്യയുടെ മകൾ അകത്ത്‌ വന്ന്‌ നൃത്തം ചെയ്‌ത്‌ ഹെരോ​ദിനെ​യും വിരു​ന്നിന്‌ ഇരുന്ന​വരെ​യും സന്തോ​ഷി​പ്പി​ച്ചു. രാജാവ്‌ പെൺകു​ട്ടിയോ​ടു പറഞ്ഞു: “ആഗ്രഹി​ക്കു​ന്നത്‌ എന്തും ചോദി​ച്ചുകൊ​ള്ളൂ, ഞാൻ തരാം.” 23  “നീ എന്തു ചോദി​ച്ചാ​ലും, അതു രാജ്യ​ത്തി​ന്റെ പകുതി​യാ​യാ​ലും, ഞാൻ തരും” എന്നു രാജാവ്‌ സത്യം ചെയ്‌തു. 24  അവൾ പോയി അമ്മയോ​ട്‌, “ഞാൻ എന്തു ചോദി​ക്കണം” എന്നു ചോദി​ച്ചു. “യോഹ​ന്നാൻ സ്‌നാ​പ​കന്റെ തല ചോദി​ക്ക്‌” എന്നു ഹെരോ​ദ്യ പറഞ്ഞു. 25  ഉടനെ അവൾ ഓടി രാജാ​വി​ന്റെ അടുത്ത്‌ ചെന്ന്‌, “ഇപ്പോൾത്തന്നെ സ്‌നാ​പ​കയോ​ഹ​ന്നാ​ന്റെ തല ഒരു തളിക​യിൽ എനിക്കു തരണം” എന്നു പറഞ്ഞു.+ 26  രാജാവിനു വലിയ സങ്കടം തോന്നിയെ​ങ്കി​ലും വിരു​ന്നു​കാ​രു​ടെ മുന്നിൽവെച്ച്‌ ആണയി​ട്ടുപോ​യ​തുകൊണ്ട്‌ അവളുടെ അപേക്ഷ തള്ളിക്ക​ള​യാൻ കഴിഞ്ഞില്ല. 27  അതുകൊണ്ട്‌ രാജാവ്‌ ഉടൻതന്നെ ഒരു അംഗര​ക്ഷ​കനെ അയച്ച്‌ യോഹ​ന്നാ​ന്റെ തല കൊണ്ടു​വ​രാൻ കല്‌പി​ച്ചു. അയാൾ ജയിലിൽ ചെന്ന്‌ യോഹ​ന്നാ​ന്റെ തല വെട്ടി 28  അത്‌ ഒരു തളിക​യിൽ വെച്ച്‌ കൊണ്ടു​വന്നു. പെൺകു​ട്ടി അതു വാങ്ങി അമ്മയ്‌ക്കു കൊണ്ടുപോ​യി കൊടു​ത്തു. 29  ഈ വാർത്ത അറിഞ്ഞ യോഹ​ന്നാ​ന്റെ ശിഷ്യ​ന്മാർ വന്ന്‌ ശരീരം എടുത്തുകൊ​ണ്ടുപോ​യി ഒരു കല്ലറയിൽ അടക്കം ചെയ്‌തു. 30  അപ്പോസ്‌തലന്മാർ യേശു​വി​ന്റെ അടുത്ത്‌ ഒരുമി​ച്ചു​കൂ​ടി അവർ ചെയ്‌ത​തും പഠിപ്പി​ച്ച​തും എല്ലാം യേശു​വിനോ​ടു വിവരി​ച്ചു.+ 31  നിരവധി ആളുകൾ വരുക​യും പോകു​ക​യും ചെയ്‌തി​രു​ന്ന​തുകൊണ്ട്‌ ഭക്ഷണം കഴിക്കാൻപോ​ലും അവർക്കു സമയം കിട്ടി​യി​രു​ന്നില്ല. അതു​കൊണ്ട്‌ യേശു അവരോ​ട്‌, “വരൂ, നമുക്കു മാത്ര​മാ​യി ഒറ്റപ്പെട്ട ഒരു സ്ഥലത്ത്‌ പോയി അൽപ്പം വിശ്ര​മി​ക്കാം”+ എന്നു പറഞ്ഞു. 32  അങ്ങനെ, അവർ വള്ളത്തിൽ കയറി ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി.+ 33  എന്നാൽ അവർ പോകു​ന്നത്‌ ആളുകൾ കണ്ടു. പലരും അത്‌ അറിഞ്ഞു. അങ്ങനെ എല്ലാ നഗരങ്ങ​ളിൽനി​ന്നും ജനം ഓടി അവർക്കു മുമ്പേ അവിടെ എത്തി. 34  യേശു കരയ്‌ക്കി​റ​ങ്ങി​യപ്പോൾ വലി​യൊ​രു ജനക്കൂ​ട്ടത്തെ കണ്ടു. അവർ ഇടയനി​ല്ലാത്ത ആടുകളെപ്പോലെയായിരുന്നതുകൊണ്ട്‌+ യേശു​വിന്‌ അവരോ​ട്‌ അലിവ്‌ തോന്നി,+ അവരെ പലതും പഠിപ്പി​ച്ചു.+ 35  നേരം വൈകി​യപ്പോൾ ശിഷ്യ​ന്മാർ യേശു​വി​ന്റെ അടുത്ത്‌ വന്ന്‌ പറഞ്ഞു: “ഇതൊരു ഒറ്റപ്പെട്ട സ്ഥലമല്ലേ? നേരവും വൈകി.+ 36  ജനത്തെ പറഞ്ഞയ​യ്‌ക്കൂ. അവർ അടുത്തുള്ള നാട്ടിൻപു​റ​ങ്ങ​ളി​ലും ഗ്രാമ​ങ്ങ​ളി​ലും ചെന്ന്‌ എന്തെങ്കി​ലും വാങ്ങി കഴിക്കട്ടെ.”+ 37  മറുപടിയായി യേശു, “നിങ്ങൾ അവർക്ക്‌ വല്ലതും കഴിക്കാൻ കൊടു​ക്ക്‌” എന്നു പറഞ്ഞു. അപ്പോൾ അവർ, “ഞങ്ങൾ പോയി 200 ദിനാറെക്ക്‌* അപ്പം വാങ്ങി ജനത്തിനു കൊടു​ക്ക​ണോ” എന്നു ചോദി​ച്ചു.+ 38  യേശു അവരോ​ടു പറഞ്ഞു: “നിങ്ങളു​ടെ കൈയിൽ എത്ര അപ്പമുണ്ട്‌? ചെന്ന്‌ നോക്കൂ.” അവർ നോക്കി​യിട്ട്‌ യേശു​വിനോ​ടു പറഞ്ഞു: “അഞ്ചെണ്ണം, രണ്ടു മീനു​മുണ്ട്‌.”+ 39  പിന്നെ യേശു എല്ലാവരോ​ടും പുൽപ്പു​റത്ത്‌ കൂട്ടം​കൂ​ട്ട​മാ​യി ഇരിക്കാൻ പറഞ്ഞു.+ 40  അവർ 100-ഉം 50-ഉം പേരുള്ള കൂട്ടങ്ങ​ളാ​യി ഇരുന്നു. 41  പിന്നെ യേശു ആ അഞ്ച്‌ അപ്പവും രണ്ടു മീനും എടുത്ത്‌ ആകാശ​ത്തേക്കു നോക്കി പ്രാർഥി​ച്ചു.+ എന്നിട്ട്‌ അപ്പം നുറുക്കി, ശിഷ്യ​ന്മാ​രെ വിളമ്പാൻ ഏൽപ്പിച്ചു. ആ രണ്ടു മീനും യേശു എല്ലാവർക്കും പങ്കിട്ടുകൊ​ടു​ത്തു. 42  അങ്ങനെ ജനം മുഴുവൻ തിന്ന്‌ തൃപ്‌ത​രാ​യി. 43  ബാക്കിവന്ന കഷണങ്ങൾ അവർ ശേഖരി​ച്ചു. അത്‌ 12 കൊട്ട നിറ​യെ​യു​ണ്ടാ​യി​രു​ന്നു. മീനും ബാക്കി​വന്നു.+ 44  അപ്പം കഴിച്ച പുരു​ഷ​ന്മാർ 5,000 പേരു​ണ്ടാ​യി​രു​ന്നു. 45  പെട്ടെന്നുതന്നെ, ശിഷ്യ​ന്മാ​രെ വള്ളത്തിൽ കയറ്റി ബേത്ത്‌സ​യിദ വഴി തനിക്കു മുമ്പേ അക്കരയ്‌ക്കു പറഞ്ഞു​വി​ട്ടിട്ട്‌ യേശു ജനക്കൂ​ട്ടത്തെ പറഞ്ഞയച്ചു.+ 46  എല്ലാവരും പോയി​ക്ക​ഴി​ഞ്ഞപ്പോൾ യേശു പ്രാർഥി​ക്കാൻവേണ്ടി ഒരു മലയി​ലേക്കു പോയി.+ 47  സന്ധ്യയായപ്പോഴേക്കും വള്ളം നടുക്ക​ട​ലിൽ എത്തി. യേശു​വോ തനിച്ച്‌ കരയി​ലാ​യി​രു​ന്നു.+ 48  കാറ്റു പ്രതി​കൂ​ല​മാ​യി​രു​ന്ന​തി​നാൽ അവർ വള്ളം തുഴയാൻ പാടുപെ​ടു​ന്നതു കണ്ട്‌ യേശു രാത്രി​യു​ടെ നാലാം യാമത്തോടെ* കടലിനു മുകളി​ലൂ​ടെ നടന്ന്‌ അവരുടെ നേരെ ചെന്നു. പക്ഷേ യേശു അവരെ കടന്നുപോ​കു​ന്ന​താ​യി ഭാവിച്ചു. 49  യേശു കടലിനു മുകളി​ലൂ​ടെ നടക്കു​ന്നതു കണ്ട്‌ ശിഷ്യ​ന്മാർ, “അയ്യോ! എന്തോ ഒരു രൂപം!” എന്നു പറഞ്ഞ്‌ ഉറക്കെ നിലവി​ളി​ച്ചു. 50  അവർ എല്ലാവ​രും ആ കാഴ്‌ച കണ്ട്‌ പരി​ഭ്ര​മി​ച്ചുപോ​യി. എന്നാൽ ഉടനെ യേശു അവരോ​ടു സംസാ​രി​ച്ചു: “എന്തിനാ പേടി​ക്കു​ന്നത്‌? ഇതു ഞാനാണ്‌. ധൈര്യ​മാ​യി​രിക്ക്‌.”+ 51  യേശു വള്ളത്തിൽ കയറി. കാറ്റു നിലച്ചു. ഇതു കണ്ട്‌ അവർ ആകെ അമ്പരന്നുപോ​യി. 52  കാരണം അത്ഭുത​ക​ര​മാ​യി അപ്പം നൽകിയ സംഭവ​ത്തിൽനിന്ന്‌ ഗ്രഹിക്കേ​ണ്ടത്‌ അവർ ഗ്രഹി​ച്ചി​രു​ന്നില്ല. ഗ്രഹി​ക്കുന്ന കാര്യ​ത്തിൽ അവരുടെ ഹൃദയം അപ്പോ​ഴും മാന്ദ്യ​മു​ള്ള​താ​യി​രു​ന്നു. 53  അവർ അക്കരെ ഗന്നേസരെ​ത്തിൽ എത്തി വള്ളം തീര​ത്തോ​ടു ചേർത്ത്‌ നങ്കൂര​മിട്ട്‌ നിറുത്തി.+ 54  അവർ വള്ളത്തിൽനി​ന്ന്‌ ഇറങ്ങി​യപ്പോൾത്തന്നെ ആളുകൾ യേശു​വി​നെ തിരി​ച്ച​റി​ഞ്ഞു. 55  അവർ ആ പ്രദേ​ശത്തെ​ല്ലാം ഓടി​ന​ടന്ന്‌ അത്‌ അറിയി​ച്ചു. ആളുകൾ രോഗി​കളെ കിടക്കയോ​ടെ എടുത്തു​കൊ​ണ്ട്‌, യേശു​വുണ്ടെന്നു കേട്ടി​ടത്തേക്കു വരാൻതു​ടങ്ങി. 56  യേശു ചെല്ലുന്ന ഗ്രാമ​ങ്ങ​ളി​ലും നഗരങ്ങ​ളി​ലും നാട്ടിൻപു​റ​ങ്ങ​ളി​ലും ഒക്കെ ആളുകൾ രോഗി​കളെ കൊണ്ടു​വന്ന്‌ ചന്തസ്ഥല​ങ്ങ​ളിൽ കിടത്തി​യിട്ട്‌ യേശു​വി​ന്റെ പുറങ്കു​പ്പാ​യ​ത്തി​ന്റെ അറ്റത്തെങ്കിലും* തൊടാൻ അനുവ​ദി​ക്ക​ണമെന്നു യാചി​ക്കു​മാ​യി​രു​ന്നു.+ അതിൽ തൊട്ട​വ​രുടെയെ​ല്ലാം രോഗം ഭേദമാ​യി.

അടിക്കുറിപ്പുകള്‍

അഥവാ “യേശു​വി​നെ​പ്രതി ഇടറി​പ്പോ​യി.”
ഭൂതങ്ങളെ കുറി​ക്കു​ന്നു.
അതായത്‌, പന്ത്രണ്ട്‌ അപ്പോ​സ്‌ത​ല​ന്മാർ.
അക്ഷ. “ചെമ്പോ.”
അഥവാ “നിയമാ​നു​സൃ​തമല്ല.”
അനു. ബി14 കാണുക.
അതായത്‌, അതിരാ​വി​ലെ ഏകദേശം 3 മണിമു​തൽ ഏകദേശം 6 മണിക്കു സൂര്യൻ ഉദിക്കു​ന്ന​തു​വ​രെ​യുള്ള സമയം.
അഥവാ “തൊങ്ങ​ലി​ലെ​ങ്കി​ലും.”