മർക്കൊസ്‌ എഴുതിയത്‌ 8:1-38

  • യേശു 4,000 പേർക്കു ഭക്ഷണം കൊടു​ക്കു​ന്നു (1-9)

  • അടയാളം കാണി​ക്കാൻ അഭ്യർഥി​ക്കു​ന്നു (10-13)

  • പരീശ​ന്മാ​രു​ടെ​യും ഹെരോ​ദി​ന്റെ​യും പുളിച്ച മാവ്‌ (14-21)

  • ബേത്ത്‌സ​യി​ദ​യിൽവെച്ച്‌ അന്ധനായ മനുഷ്യ​നെ സുഖ​പ്പെ​ടു​ത്തു​ന്നു (22-26)

  • യേശു​വാ​ണു ക്രിസ്‌തു​വെന്നു പത്രോ​സ്‌ വ്യക്തമാ​ക്കു​ന്നു (27-30)

  • യേശു​വി​ന്റെ മരണം മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (31-33)

  • യഥാർഥ​ശി​ഷ്യൻ (34-38)

8  ആ ദിവസ​ങ്ങ​ളിൽ വീണ്ടും ഒരു വലിയ ജനക്കൂട്ടം വന്നുകൂ​ടി. അവരുടെ കൈയിൽ കഴിക്കാൻ ഒന്നുമി​ല്ലാ​യി​രു​ന്നു. യേശു ശിഷ്യ​ന്മാ​രെ വിളിച്ച്‌ അവരോ​ടു പറഞ്ഞു:  “ഈ ജനക്കൂ​ട്ടത്തോട്‌ എനിക്ക്‌ അലിവ്‌ തോന്നു​ന്നു.+ മൂന്നു ദിവസ​മാ​യി ഇവർ എന്റെകൂടെ​യാ​ണ​ല്ലോ. ഇവർക്കു കഴിക്കാൻ ഒന്നുമില്ല.+  വിശന്നിരിക്കുന്ന ഇവരെ ഞാൻ ഒന്നും കൊടു​ക്കാ​തെ വീടു​ക​ളിലേക്കു പറഞ്ഞയ​ച്ചാൽ ഇവർ വഴിയിൽ കുഴഞ്ഞു​വീ​ണാ​ലോ? ചിലരാണെ​ങ്കിൽ വളരെ ദൂരെ​നി​ന്നു​ള്ള​വ​രാണ്‌.”  എന്നാൽ ശിഷ്യ​ന്മാർ യേശു​വിനോട്‌, “ഇവരുടെയെ​ല്ലാം വിശപ്പു മാറ്റാൻ വേണ്ട അപ്പം ഈ ഒറ്റപ്പെട്ട സ്ഥലത്ത്‌ എവി​ടെ​നിന്ന്‌ കിട്ടാ​നാണ്‌” എന്നു ചോദി​ച്ചു.  യേശു അവരോ​ട്‌, “നിങ്ങളു​ടെ കൈയിൽ എത്ര അപ്പമുണ്ട്‌” എന്നു ചോദി​ച്ചപ്പോൾ, “ഏഴ്‌” എന്ന്‌ അവർ പറഞ്ഞു.+  ജനക്കൂട്ടത്തോടു നിലത്ത്‌ ഇരിക്കാൻ യേശു നിർദേ​ശി​ച്ചു. യേശു ആ ഏഴ്‌ അപ്പം എടുത്ത്‌ ദൈവത്തോ​ടു നന്ദി പറഞ്ഞിട്ട്‌, വിളമ്പാ​നാ​യി നുറുക്കി ശിഷ്യ​ന്മാർക്കു കൊടു​ത്തു​തു​ടങ്ങി. അവർ അതു ജനത്തിനു വിളമ്പി.+  കുറച്ച്‌ ചെറിയ മീനു​ക​ളും അവരുടെ കൈയി​ലു​ണ്ടാ​യി​രു​ന്നു. ദൈവത്തോ​ടു നന്ദി പറഞ്ഞ​ശേഷം യേശു ശിഷ്യ​ന്മാരോട്‌ അതും വിളമ്പാൻ പറഞ്ഞു.  അങ്ങനെ അവരെ​ല്ലാം തിന്ന്‌ തൃപ്‌ത​രാ​യി. ബാക്കിവന്ന അപ്പക്കഷ​ണങ്ങൾ ഏഴു വലിയ കൊട്ട​ക​ളിൽ നിറ​ച്ചെ​ടു​ത്തു.+  അവിടെ ഏകദേശം 4,000 പുരു​ഷ​ന്മാ​രു​ണ്ടാ​യി​രു​ന്നു. പിന്നെ യേശു അവരെ പറഞ്ഞയച്ചു. 10  ഉടൻതന്നെ യേശു ശിഷ്യ​ന്മാരോടൊ​പ്പം വള്ളത്തിൽ കയറി ദൽമനൂ​ഥപ്രദേ​ശത്തേക്കു പോയി.+ 11  അവിടെവെച്ച്‌ പരീശ​ന്മാർ വന്ന്‌ യേശു​വിനോ​ടു തർക്കി​ച്ചു​തു​ടങ്ങി. യേശു​വി​നെ പരീക്ഷി​ക്കാൻവേണ്ടി അവർ സ്വർഗ​ത്തിൽനി​ന്നുള്ള ഒരു അടയാളം ആവശ്യ​പ്പെട്ടു.+ 12  മനം* നൊന്ത്‌ യേശു പറഞ്ഞു: “ഈ തലമുറ അടയാളം അന്വേ​ഷി​ക്കു​ന്നത്‌ എന്തിനാണ്‌?+ ഈ തലമു​റ​യ്‌ക്ക്‌ ഒരു അടയാ​ള​വും ലഭിക്കില്ല എന്നു സത്യമാ​യി ഞാൻ പറയുന്നു.”+ 13  ഇതു പറഞ്ഞിട്ട്‌ യേശു അവരെ വിട്ട്‌ വീണ്ടും വള്ളത്തിൽ കയറി അക്കരയ്‌ക്കു പോയി. 14  എന്നാൽ അവർ പോകു​മ്പോൾ അപ്പം എടുക്കാൻ മറന്നുപോ​യി​രു​ന്നു. അവരുടെ കൈയിൽ ഒരു അപ്പം മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ.+ 15  യേശു വളരെ ഗൗരവത്തോ​ടെ അവർക്ക്‌ ഈ മുന്നറി​യി​പ്പു നൽകി: “സൂക്ഷി​ച്ചുകൊ​ള്ളുക! പരീശ​ന്മാ​രുടെ​യും ഹെരോ​ദിന്റെ​യും പുളിച്ച മാവിനെ​ക്കു​റിച്ച്‌ ജാഗ്രത വേണം.”+ 16  ഇതു കേട്ട​പ്പോൾ, അപ്പം എടുക്കാ​ഞ്ഞ​തിനെച്ചൊ​ല്ലി അവർ വഴക്കി​ടാൻതു​ടങ്ങി. 17  ഇതു ശ്രദ്ധിച്ച യേശു അവരോ​ടു ചോദി​ച്ചു: “അപ്പമി​ല്ലാ​ത്ത​തിനെച്ചൊ​ല്ലി നിങ്ങൾ എന്തിനാ​ണു വഴക്കി​ടു​ന്നത്‌? കാര്യങ്ങൾ വിവേ​ചിച്ച്‌ അർഥം മനസ്സി​ലാ​ക്കാൻ ഇപ്പോ​ഴും നിങ്ങൾക്കു കഴിയു​ന്നി​ല്ലേ? ഗ്രഹി​ക്കുന്ന കാര്യ​ത്തിൽ നിങ്ങളു​ടെ ഹൃദയം ഇപ്പോ​ഴും മാന്ദ്യ​മു​ള്ള​താ​ണോ? 18  ‘കണ്ണുണ്ടാ​യി​ട്ടും നിങ്ങൾ കാണു​ന്നി​ല്ലേ? ചെവി​യു​ണ്ടാ​യി​ട്ടും കേൾക്കു​ന്നി​ല്ലേ?’ 19  ഞാൻ അഞ്ച്‌ അപ്പം+ 5,000 പുരു​ഷ​ന്മാർക്കു നുറു​ക്കിക്കൊ​ടു​ത്തപ്പോൾ ബാക്കിവന്ന കഷണങ്ങൾ നിങ്ങൾ എത്ര കൊട്ട നിറ​ച്ചെ​ടുത്തെന്ന്‌ ഓർക്കു​ന്നി​ല്ലേ?” “പന്ത്രണ്ട്‌”+ എന്ന്‌ അവർ പറഞ്ഞു. 20  “ഞാൻ ഏഴ്‌ അപ്പം 4,000 പുരു​ഷ​ന്മാർക്കു നുറു​ക്കിക്കൊ​ടു​ത്തപ്പോൾ ബാക്കിവന്ന കഷണങ്ങൾ എത്ര കൊട്ട* നിറ​ച്ചെ​ടു​ത്തു?” “ഏഴ്‌”+ എന്ന്‌ അവർ പറഞ്ഞു. 21  അപ്പോൾ യേശു അവരോ​ട്‌, “ഇപ്പോ​ഴും നിങ്ങൾക്കു കാര്യം മനസ്സി​ലാ​യി​ല്ലേ” എന്നു ചോദി​ച്ചു. 22  പിന്നെ അവർ ബേത്ത്‌സ​യി​ദ​യിൽ എത്തി. അന്ധനായ ഒരു മനുഷ്യ​നെ ആളുകൾ യേശു​വി​ന്റെ അടുത്ത്‌ കൊണ്ടു​വന്ന്‌ അയാളെ ഒന്നു തൊടാൻ അപേക്ഷി​ച്ചു.+ 23  യേശു ആ അന്ധന്റെ കൈയിൽ പിടിച്ച്‌ ഗ്രാമ​ത്തി​നു വെളി​യിലേക്കു കൊണ്ടുപോ​യി. അയാളു​ടെ കണ്ണുക​ളിൽ തുപ്പിയിട്ട്‌+ അയാളു​ടെ മേൽ കൈ വെച്ച്‌, “നിനക്ക്‌ എന്തെങ്കി​ലും കാണാൻ പറ്റുന്നു​ണ്ടോ” എന്നു ചോദി​ച്ചു. 24  അയാൾ നോക്കി​യിട്ട്‌ പറഞ്ഞു: “എനിക്ക്‌ ആളുകളെ കാണാം. പക്ഷേ കണ്ടിട്ട്‌ മരങ്ങൾ നടക്കു​ന്ന​തുപോ​ലുണ്ട്‌.” 25  യേശു വീണ്ടും തന്റെ കൈകൾ ആ മനുഷ്യ​ന്റെ കണ്ണുക​ളിൽ വെച്ചു. അപ്പോൾ അയാളു​ടെ കാഴ്‌ച തെളിഞ്ഞു. കാഴ്‌ച തിരി​ച്ചു​കി​ട്ടിയ അയാൾക്ക്‌ എല്ലാം വ്യക്തമാ​യി കാണാമെ​ന്നാ​യി. 26  “ഗ്രാമ​ത്തിലേക്കു പോക​രുത്‌” എന്നു പറഞ്ഞ്‌ യേശു അയാളെ വീട്ടി​ലേക്ക്‌ അയച്ചു. 27  പിന്നെ യേശു​വും ശിഷ്യ​ന്മാ​രും കൈസ​ര്യ​ഫി​ലി​പ്പി​യി​ലെ ഗ്രാമ​ങ്ങ​ളിലേക്കു പോയി. വഴിയിൽവെച്ച്‌ യേശു ശിഷ്യ​ന്മാരോട്‌, “ഞാൻ ആരാ​ണെ​ന്നാ​ണു ജനം പറയു​ന്നത്‌” എന്നു ചോദി​ച്ചു.+ 28  “ചിലർ സ്‌നാപകയോഹന്നാൻ+ എന്നും മറ്റു ചിലർ ഏലിയ+ എന്നും വേറെ ചിലർ പ്രവാ​ച​ക​ന്മാ​രിൽ ഒരാൾ എന്നും പറയുന്നു” എന്ന്‌ അവർ പറഞ്ഞു. 29  യേശു അവരോ​ടു ചോദി​ച്ചു: “ഞാൻ ആരാ​ണെ​ന്നാ​ണു നിങ്ങൾക്കു തോന്നു​ന്നത്‌?” പത്രോ​സ്‌ പറഞ്ഞു: “അങ്ങ്‌ ക്രിസ്‌തു​വാണ്‌.”+ 30  എന്നാൽ തന്നെക്കു​റിച്ച്‌ ആരോ​ടും പറയരു​തെന്നു യേശു അവരോ​ടു കർശന​മാ​യി കല്‌പി​ച്ചു.+ 31  മനുഷ്യപുത്രന്‌ അനേകം കഷ്ടപ്പാ​ടു​കൾ സഹി​ക്കേ​ണ്ടി​വ​രുമെ​ന്നും മൂപ്പന്മാരും* മുഖ്യ​പുരോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും മനുഷ്യ​പുത്രനെ തള്ളിക്ക​ള​യുമെ​ന്നും കൊല്ലുമെന്നും+ മൂന്നു ദിവസം കഴിഞ്ഞ്‌ മനുഷ്യ​പു​ത്രൻ ഉയിർത്തെ​ഴുന്നേൽക്കുമെ​ന്നും യേശു അവരെ പഠിപ്പി​ക്കാൻതു​ടങ്ങി.+ 32  വാസ്‌തവത്തിൽ, ഉള്ള കാര്യം യേശു തുറന്നു​പ​റ​യു​ക​യാ​യി​രു​ന്നു. എന്നാൽ പത്രോ​സ്‌ യേശു​വി​നെ മാറ്റി​നി​റു​ത്തി ശകാരി​ച്ചു.+ 33  അപ്പോൾ യേശു പുറം​തി​രിഞ്ഞ്‌, ശിഷ്യ​ന്മാ​രെ നോക്കി​യിട്ട്‌ പത്രോ​സി​നെ ശാസിച്ചു. യേശു പറഞ്ഞു: “സാത്താനേ, എന്റെ മുന്നിൽനിന്ന്‌* മാറൂ! നിന്റെ ചിന്തകൾ ദൈവ​ത്തി​ന്റെ ചിന്തകളല്ല, മനുഷ്യ​രുടേ​താണ്‌.”+ 34  പിന്നെ യേശു ശിഷ്യ​ന്മാരെ​യും ജനക്കൂ​ട്ടത്തെ​യും അടുത്ത്‌ വിളിച്ച്‌ അവരോ​ടു പറഞ്ഞു: “എന്റെ അനുഗാ​മി​യാ​കാൻ ആഗ്രഹി​ക്കു​ന്നവൻ സ്വയം ത്യജിച്ച്‌ തന്റെ ദണ്ഡനസ്‌തംഭം* എടുത്ത്‌ എന്നെ അനുഗ​മി​ക്കട്ടെ.+ 35  ആരെങ്കിലും തന്റെ ജീവൻ രക്ഷിക്കാൻ ആഗ്രഹി​ച്ചാൽ അതു നഷ്ടമാ​കും. എന്നാൽ ആരെങ്കി​ലും എനിക്കുവേ​ണ്ടി​യും ദൈവ​രാ​ജ്യത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത​യ്‌ക്കുവേ​ണ്ടി​യും ജീവൻ നഷ്ടപ്പെ​ടു​ത്തി​യാൽ അതിനെ രക്ഷിക്കും.+ 36  വാസ്‌തവത്തിൽ, ഒരാൾ ലോകം മുഴുവൻ നേടി​യാ​ലും ജീവൻ നഷ്ടപ്പെ​ട്ടാൽ പിന്നെ എന്തു പ്രയോ​ജനം?+ 37  അല്ല, ഒരാൾ തന്റെ ജീവനു പകരമാ​യി എന്തു കൊടു​ക്കും?+ 38  വ്യഭിചാരികളുടെയും* പാപി​ക​ളുടെ​യും ഈ തലമു​റ​യിൽ ആർക്കെ​ങ്കി​ലും എന്നെയും എന്റെ വാക്കു​കളെ​യും കുറിച്ച്‌ ലജ്ജ തോന്നി​യാൽ, തന്റെ പിതാ​വി​ന്റെ മഹത്ത്വ​ത്തിൽ വിശു​ദ്ധ​ദൂ​ത​ന്മാരോടൊ​പ്പം വരുമ്പോൾ+ മനുഷ്യ​പുത്ര​നും അയാ​ളെ​ക്കു​റിച്ച്‌ ലജ്ജ തോന്നും.”+

അടിക്കുറിപ്പുകള്‍

അക്ഷ. “ആത്മാവ്‌.”
അക്ഷ. “വലിയ കൊട്ട.”
പദാവലി കാണുക.
അക്ഷ. “പിന്നി​ലേക്ക്‌.”
പദാവലി കാണുക.
അഥവാ “വിശ്വ​സ്‌ത​ത​യി​ല്ലാ​ത്ത​വ​രു​ടെ​യും.”