മർക്കൊസ്‌ എഴുതിയത്‌ 9:1-50

  • യേശു രൂപാ​ന്ത​ര​പ്പെ​ടു​ന്നു (1-13)

  • ഭൂതബാ​ധി​ത​നായ കുട്ടിയെ സുഖ​പ്പെ​ടു​ത്തു​ന്നു (14-29)

    • വിശ്വാ​സ​മു​ണ്ടെ​ങ്കിൽ ഒരാൾക്ക്‌ എന്തും സാധി​ക്കും (23)

  • യേശു​വി​ന്റെ മരണം വീണ്ടും മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (30-32)

  • ആരാണു വലിയവൻ എന്നതി​നെ​ക്കു​റിച്ച്‌ ശിഷ്യ​ന്മാർ തർക്കി​ക്കു​ന്നു (33-37)

  • നമുക്ക്‌ എതിര​ല്ലാ​ത്തവൻ നമ്മുടെ പക്ഷത്ത്‌ (38-41)

  • വീഴി​ക്കുന്ന തടസ്സങ്ങൾ (42-48)

  • ‘നിങ്ങൾ ഉപ്പുള്ള​വ​രാ​യി​രി​ക്കുക’ (49, 50)

9  പിന്നെ യേശു അവരോ​ട്‌, “ഇവിടെ നിൽക്കു​ന്ന​വ​രിൽ ചിലർ, മരിക്കു​ന്ന​തി​നു മുമ്പ്‌ ദൈവ​രാ​ജ്യം പ്രതാ​പത്തോ​ടെ വരുന്നതു കാണും എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു”+ എന്നു പറഞ്ഞു.  ആറു ദിവസം കഴിഞ്ഞ്‌ യേശു പത്രോ​സിനെ​യും യാക്കോ​ബിനെ​യും യോഹ​ന്നാനെ​യും കൂട്ടി​ക്കൊ​ണ്ട്‌ ഉയരമുള്ള ഒരു മലയി​ലേക്കു പോയി. യേശു അവരുടെ മുന്നിൽവെച്ച്‌ രൂപാ​ന്ത​രപ്പെട്ടു.+  ഭൂമിയിലെ ഒരു അലക്കു​കാ​ര​നും വെളു​പ്പി​ക്കാൻ കഴിയാ​ത്തത്ര വെൺമയോ​ടെ യേശു​വി​ന്റെ വസ്‌ത്രങ്ങൾ വെട്ടി​ത്തി​ളങ്ങി.  ഏലിയയും മോശ​യും അവർക്കു പ്രത്യ​ക്ഷ​രാ​യി. അവർ യേശു​വിനോ​ടു സംസാ​രി​ച്ചുകൊ​ണ്ടി​രു​ന്നു.  പത്രോസ്‌ യേശു​വിനോ​ടു പറഞ്ഞു: “റബ്ബീ, ഞങ്ങൾക്ക്‌ ഇവിടെ വരാൻ കഴിഞ്ഞത്‌ എത്ര നന്നായി! ഞങ്ങൾ മൂന്നു കൂടാരം ഉണ്ടാക്കട്ടെ. ഒന്ന്‌ അങ്ങയ്‌ക്കും ഒന്നു മോശ​യ്‌ക്കും പിന്നെ ഒന്ന്‌ ഏലിയ​യ്‌ക്കും.”  വാസ്‌തവത്തിൽ എന്തു ചെയ്യണ​മെന്നു പത്രോ​സിന്‌ അപ്പോൾ അറിയി​ല്ലാ​യി​രു​ന്നു. അവർ അത്രയ്‌ക്കു പേടി​ച്ചുപോ​യി.  അപ്പോൾ ഒരു മേഘം രൂപ​പ്പെട്ട്‌ അവരുടെ മീതെ നിന്നു. “ഇവൻ എന്റെ പ്രിയ​പു​ത്രൻ.+ ഇവൻ പറയു​ന്നതു ശ്രദ്ധി​ക്കണം”+ എന്നു മേഘത്തിൽനി​ന്ന്‌ ഒരു ശബ്ദവും ഉണ്ടായി.+  പെട്ടെന്നു ശിഷ്യ​ന്മാർ ചുറ്റും നോക്കി. പക്ഷേ യേശു​വിനെ​യ​ല്ലാ​തെ ആരെയും കണ്ടില്ല.  അവർ കണ്ടത്‌, മനുഷ്യ​പു​ത്രൻ മരിച്ച​വ​രിൽനിന്ന്‌ ഉയിർത്തെ​ഴുന്നേൽക്കു​ന്ന​തു​വരെ ആരോ​ടും പറയരുതെന്നു+ മലയിൽനി​ന്ന്‌ ഇറങ്ങി​വ​രുമ്പോൾ യേശു അവരോ​ടു കർശന​മാ​യി കല്‌പി​ച്ചു.+ 10  അവർ ഇക്കാര്യം ഹൃദയ​ത്തിൽ സൂക്ഷിച്ചു.* എന്നാൽ മരിച്ച​വ​രിൽനി​ന്നുള്ള ഉയിർപ്പി​ന്റെ അർഥം എന്തായി​രി​ക്കും എന്നതിനെ​ക്കു​റിച്ച്‌ അവർ തമ്മിൽത്ത​മ്മിൽ സംസാ​രി​ച്ചു. 11  പിന്നെ അവർ യേശു​വിനോട്‌, “ആദ്യം ഏലിയ+ വരു​മെന്നു ശാസ്‌ത്രി​മാർ പറയു​ന്നത്‌ എന്താണ്‌” എന്നു ചോദി​ച്ചു.+ 12  യേശു അവരോ​ടു പറഞ്ഞു: “ഏലിയ​യാണ്‌ ആദ്യം വന്ന്‌ എല്ലാം നേരെ​യാ​ക്കു​ന്നത്‌.+ എന്നാൽ മനുഷ്യ​പു​ത്രൻ അനേകം കഷ്ടപ്പാടുകളും+ നിന്ദയും സഹിക്കണമെന്ന്‌+ എഴുതി​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? 13  പക്ഷേ ഞാൻ നിങ്ങ​ളോ​ടു പറയുന്നു, ഏലിയ+ വന്നുക​ഴി​ഞ്ഞു. ഏലിയയെ​ക്കു​റിച്ച്‌ എഴുതി​യി​രു​ന്ന​തുപോലെ​തന്നെ, തോന്നി​യ​തുപോലെയെ​ല്ലാം അവർ അദ്ദേഹത്തോ​ടു ചെയ്‌തു.”+ 14  അവർ മറ്റു ശിഷ്യ​ന്മാ​രു​ടെ അടു​ത്തേക്കു വരു​മ്പോൾ വലി​യൊ​രു ജനക്കൂട്ടം അവർക്കു ചുറ്റും കൂടി​യി​രി​ക്കു​ന്ന​തും ശാസ്‌ത്രി​മാർ അവരോ​ടു തർക്കി​ക്കു​ന്ന​തും കണ്ടു.+ 15  എന്നാൽ യേശു​വി​നെ കണ്ട ഉടനെ ജനമെ​ല്ലാം ആശ്ചര്യ​പ്പെട്ട്‌ യേശു​വി​ന്റെ അടു​ത്തേക്ക്‌ ഓടി​ച്ചെന്ന്‌ അഭിവാ​ദനം ചെയ്‌തു. 16  യേശു അവരോ​ട്‌, “എന്തി​നെ​ക്കു​റി​ച്ചാ​ണു നിങ്ങൾ അവരോ​ടു തർക്കി​ക്കു​ന്നത്‌” എന്നു ചോദി​ച്ചു. 17  അപ്പോൾ ജനക്കൂ​ട്ട​ത്തിൽ ഒരാൾ യേശു​വിനോ​ടു പറഞ്ഞു: “ഗുരുവേ, ഊമനായ ഒരു അശുദ്ധാത്മാവ്‌*+ എന്റെ മകനെ ബാധി​ച്ച​തുകൊണ്ട്‌ ഞാൻ അവനെ അങ്ങയുടെ അടു​ത്തേക്കു കൊണ്ടു​വ​ന്ന​താണ്‌. 18  അത്‌ അവനെ ബാധി​ക്കുമ്പോഴെ​ല്ലാം അവനെ നിലത്ത്‌ തള്ളിയി​ടും. അവൻ പല്ലു കടിക്കു​ക​യും അവന്റെ വായിൽനി​ന്ന്‌ നുരയും പതയും വരുക​യും ചെയ്യും. അതോടെ അവന്റെ ശക്തി​യെ​ല്ലാം ചോർന്നുപോ​കും. അതിനെ പുറത്താ​ക്കാൻ ഞാൻ അങ്ങയുടെ ശിഷ്യ​ന്മാരോട്‌ ആവശ്യപ്പെട്ടെ​ങ്കി​ലും അവർക്കു കഴിഞ്ഞില്ല.” 19  അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “വിശ്വാ​സ​മി​ല്ലാത്ത തലമു​റയേ,+ ഞാൻ ഇനി എത്ര കാലം നിങ്ങളുടെ​കൂടെ​യി​രി​ക്കണം? എത്ര കാലം നിങ്ങളെ സഹിക്കണം? അവനെ ഇങ്ങു കൊണ്ടു​വരൂ.”+ 20  അപ്പോൾ അവർ അവനെ യേശു​വി​ന്റെ അടുത്ത്‌ കൊണ്ടു​വന്നു. എന്നാൽ യേശു​വി​നെ കണ്ട ഉടനെ അശുദ്ധാ​ത്മാവ്‌ കുട്ടിയെ ഞെളി​പി​രികൊ​ള്ളി​ച്ചു. അവൻ നിലത്ത്‌ കിടന്ന്‌ ഉരുണ്ടു. വായിൽനി​ന്ന്‌ നുരയും പതയും വന്നു. 21  യേശു അവന്റെ അപ്പനോ​ട്‌, “ഇവന്‌ ഇതു തുടങ്ങി​യിട്ട്‌ എത്ര കാലമാ​യി” എന്നു ചോദി​ച്ചു. “കുട്ടി​ക്കാ​ലം​മു​തൽ” എന്ന്‌ അയാൾ പറഞ്ഞു. 22  “അവനെ കൊല്ലാൻവേണ്ടി അതു കൂടെ​ക്കൂ​ടെ അവനെ തീയി​ലും വെള്ളത്തി​ലും തള്ളിയി​ടാ​റുണ്ട്‌. എന്തെങ്കി​ലും ചെയ്യാൻ കഴിയുമെ​ങ്കിൽ ഞങ്ങളോ​ട്‌ അലിവ്‌ തോന്നി ഞങ്ങളെ സഹായിക്കേ​ണമേ” എന്ന്‌ ആ മനുഷ്യൻ അപേക്ഷി​ച്ചു. 23  യേശു അയാ​ളോ​ടു പറഞ്ഞു: “‘കഴിയുമെ​ങ്കിൽ’ എന്നോ? വിശ്വാ​സ​മുണ്ടെ​ങ്കിൽ ഒരാൾക്ക്‌ എന്തും സാധി​ക്കും.”+ 24  ഉടനെ കുട്ടി​യു​ടെ അപ്പൻ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “എനിക്കു വിശ്വാ​സ​മുണ്ട്‌! എങ്കിലും വിശ്വാ​സ​ത്തിൽ എനിക്കുള്ള കുറവ്‌ നികത്താൻ സഹായി​ക്കണേ.”+ 25  അപ്പോൾ ഒരു ജനക്കൂട്ടം തങ്ങളുടെ അടു​ത്തേക്ക്‌ ഓടി​ക്കൂ​ടു​ന്നതു കണ്ട്‌ യേശു അശുദ്ധാ​ത്മാ​വി​നെ ശകാരി​ച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “ഊമനും ബധിര​നും ആയ ആത്മാവേ, ഇവനെ വിട്ട്‌ പോകൂ. ഇനി ഇവനിൽ പ്രവേ​ശി​ക്ക​രുത്‌ എന്നു ഞാൻ നിന്നോ​ടു കല്‌പി​ക്കു​ന്നു.”+ 26  അലറിവിളിച്ച്‌ അവനെ വല്ലാതെ ഞെളി​പി​രികൊ​ള്ളിച്ച്‌ അത്‌ അവനെ വിട്ട്‌ പോയി. അവൻ മരിച്ച​തുപോലെ​യാ​യി. ഇതു കണ്ട്‌ പലരും, “അവൻ മരിച്ചുപോ​യി” എന്നു പറഞ്ഞു. 27  എന്നാൽ യേശു അവനെ കൈക്കു പിടിച്ച്‌ എഴു​ന്നേൽപ്പി​ച്ചു. അവൻ നേരെ നിന്നു. 28  പിന്നെ ഒരു വീട്ടിൽ ചെന്ന​പ്പോൾ ശിഷ്യ​ന്മാർ സ്വകാ​ര്യ​മാ​യി യേശു​വിനോട്‌, “അതെന്താ ഞങ്ങൾക്ക്‌ അതിനെ പുറത്താ​ക്കാൻ കഴിയാ​ഞ്ഞത്‌”+ എന്നു ചോദി​ച്ചു. 29  യേശു അവരോ​ടു പറഞ്ഞു: “ഇത്തരം അശുദ്ധാ​ത്മാ​ക്കളെ പ്രാർഥ​നകൊണ്ട്‌ മാത്രമേ പുറത്താ​ക്കാൻ പറ്റൂ.” 30  അവർ അവിടം വിട്ട്‌ ഗലീല​യി​ലൂ​ടെ പോയി. എന്നാൽ ഇക്കാര്യം ആരും അറിയ​രുതെന്നു യേശു ആഗ്രഹി​ച്ചു. 31  കാരണം യേശു ശിഷ്യ​ന്മാർക്കു ചില കാര്യങ്ങൾ പറഞ്ഞുകൊ​ടു​ക്കു​ക​യാ​യി​രു​ന്നു. യേശു പറഞ്ഞു: “മനുഷ്യ​പുത്രനെ ഒറ്റി​ക്കൊ​ടുത്ത്‌ മനുഷ്യ​രു​ടെ കൈയിൽ ഏൽപ്പി​ക്കും. അവർ അവനെ കൊല്ലും.+ പക്ഷേ കൊന്നാ​ലും മൂന്നു ദിവസം കഴിഞ്ഞ്‌ മനുഷ്യ​പു​ത്രൻ ഉയിർത്തെ​ഴുന്നേൽക്കും.”+ 32  എന്നാൽ യേശു പറഞ്ഞത്‌ അവർക്കു മനസ്സി​ലാ​യില്ല. അതെപ്പറ്റി എന്തെങ്കി​ലും ചോദി​ക്കാ​നും അവർക്കു പേടി​യാ​യി​രു​ന്നു. 33  അവർ കഫർന്ന​ഹൂ​മിൽ എത്തി. വീട്ടിൽ ചെന്ന​പ്പോൾ യേശു അവരോ​ട്‌, “വഴിയിൽവെച്ച്‌ നിങ്ങൾ എന്തി​നെ​ക്കു​റി​ച്ചാ​ണു തർക്കി​ച്ചുകൊ​ണ്ടി​രു​ന്നത്‌” എന്നു ചോദി​ച്ചു.+ 34  എന്നാൽ അവർ മറുപ​ടിയൊ​ന്നും പറഞ്ഞില്ല. കാരണം, തങ്ങളിൽ ആരാണു വലിയവൻ എന്നതിനെ​ക്കു​റി​ച്ചാ​യി​രു​ന്നു അവർ തർക്കി​ച്ചത്‌. 35  അപ്പോൾ യേശു അവിടെ ഇരുന്നി​ട്ട്‌ പന്ത്രണ്ടു പേരെയും* അടുത്ത്‌ വിളിച്ച്‌ അവരോ​ടു പറഞ്ഞു: “ഒന്നാമ​നാ​കാൻ ആരെങ്കി​ലും ആഗ്രഹി​ച്ചാൽ അയാൾ ഏറ്റവും ഒടുവി​ല​ത്ത​വ​നും എല്ലാവർക്കും ശുശ്രൂഷ ചെയ്യു​ന്ന​വ​നും ആകണം.”+ 36  യേശു ഒരു കൊച്ചു​കു​ട്ടി​യെ അവരുടെ നടുവിൽ നിറുത്തി ചേർത്തു​പി​ടി​ച്ചുകൊണ്ട്‌ അവരോ​ടു പറഞ്ഞു: 37  “ഇങ്ങനെ​യുള്ള ഒരു കുട്ടിയെ+ എന്റെ നാമത്തിൽ സ്വീക​രി​ക്കു​ന്നവൻ എന്നെയും സ്വീക​രി​ക്കു​ന്നു. എന്നെ സ്വീക​രി​ക്കു​ന്നവൻ എന്നെ മാത്രമല്ല, എന്നെ അയച്ച ദൈവത്തെ​യും സ്വീക​രി​ക്കു​ന്നു.”+ 38  യോഹന്നാൻ യേശു​വിനോ​ടു പറഞ്ഞു: “ഗുരുവേ, ഒരാൾ അങ്ങയുടെ പേര്‌ ഉപയോ​ഗിച്ച്‌ ഭൂതങ്ങളെ പുറത്താ​ക്കു​ന്നതു ഞങ്ങൾ കണ്ടു. അയാൾ നമ്മളെ അനുഗ​മി​ക്കു​ന്നവൻ അല്ലാത്ത​തുകൊണ്ട്‌ ഞങ്ങൾ അയാളെ തടയാൻ നോക്കി.”+ 39  എന്നാൽ യേശു അവരോ​ടു പറഞ്ഞു: “അയാളെ തടയേണ്ടാ. കാരണം, എന്റെ നാമത്തിൽ ഒരു അത്ഭുതം ചെയ്‌തി​ട്ട്‌ ഉടനെ എന്നെക്കു​റിച്ച്‌ മോശ​മാ​യതു പറയാൻ ആർക്കും പറ്റില്ല. 40  നമുക്ക്‌ എതിര​ല്ലാ​ത്ത​വരെ​ല്ലാം നമ്മുടെ പക്ഷത്താണ്‌.+ 41  നിങ്ങൾ ക്രിസ്‌തു​വി​ന്റെ ആളുക​ളാണ്‌ എന്ന കാരണ​ത്താൽ ആരെങ്കി​ലും നിങ്ങൾക്ക്‌ അൽപ്പം* വെള്ളം കുടി​ക്കാൻ തന്നാൽ+ അയാൾക്കു പ്രതി​ഫലം ലഭിക്കാതെപോ​കില്ല എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.+ 42  എന്നാൽ വിശ്വാ​സ​മുള്ള ഈ ചെറി​യ​വ​രിൽ ഒരാൾ വിശ്വാ​സ​ത്തിൽനിന്ന്‌ വീണുപോകാൻ* ആരെങ്കി​ലും ഇടയാ​ക്കി​യാൽ, കഴുത തിരി​ക്കു​ന്ന​തുപോ​ലുള്ള ഒരു തിരി​കല്ലു കഴുത്തിൽ കെട്ടി അയാളെ കടലിൽ എറിയു​ന്ന​താണ്‌ അയാൾക്കു കൂടുതൽ നല്ലത്‌.+ 43  “നീ പാപം ചെയ്യാൻ* നിന്റെ കൈ ഇടയാ​ക്കുന്നെ​ങ്കിൽ അതു വെട്ടി​ക്ക​ള​യുക. രണ്ടു കൈയും ഉള്ളവനാ​യി കെടു​ത്താ​നാ​കാത്ത തീയുള്ള ഗീഹെന്നയിലേക്കു* പോകു​ന്ന​തിനെ​ക്കാൾ, അംഗഭം​ഗം വന്നവനാ​യി ജീവനി​ലേക്കു കടക്കു​ന്ന​താ​ണു നല്ലത്‌.+ 44  *—— 45  നീ പാപം ചെയ്യാൻ* നിന്റെ കാൽ ഇടയാ​ക്കുന്നെ​ങ്കിൽ അതു വെട്ടി​ക്ക​ള​യുക. രണ്ടു കാലും ഉള്ളവനാ​യി ഗീഹെന്നയിൽ* എറിയപ്പെ​ടു​ന്ന​തിനെ​ക്കാൾ, മുടന്ത​നാ​യി ജീവനി​ലേക്കു കടക്കു​ന്ന​താ​ണു നല്ലത്‌.+ 46  *—— 47  നീ പാപം ചെയ്യാൻ* നിന്റെ കണ്ണ്‌ ഇടയാ​ക്കുന്നെ​ങ്കിൽ അതു ചൂഴ്‌ന്നു​ക​ള​യുക.+ രണ്ടു കണ്ണും ഉള്ളവനാ​യി ഗീഹെന്നയിൽ* എറിയപ്പെ​ടു​ന്ന​തിനെ​ക്കാൾ ഒറ്റക്കണ്ണ​നാ​യി ദൈവ​രാ​ജ്യ​ത്തിൽ കടക്കു​ന്ന​താ​ണു നല്ലത്‌.+ 48  ഗീഹെന്നയിൽ* പുഴുക്കൾ ചാകു​ന്നില്ല; അവിടത്തെ തീ കെടു​ത്തു​ന്ന​തു​മില്ല.+ 49  “ഉപ്പു വിതറു​ന്ന​തുപോ​ലെ ഇത്തരം ആളുക​ളു​ടെ മേൽ തീ വിതറും.+ 50  ഉപ്പു നല്ലതു​തന്നെ; എന്നാൽ അതിന്‌ ഉപ്പുരസം നഷ്ടമാ​യാൽ എങ്ങനെ നിങ്ങൾ അതിനു വീണ്ടും ഉപ്പുരസം വരുത്തും?+ നിങ്ങൾ ഉപ്പുള്ളവരും+ പരസ്‌പരം സമാധാ​ന​ത്തിൽ കഴിയു​ന്ന​വ​രും ആയിരി​ക്കുക.”+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “ഇക്കാര്യം പുറത്ത്‌ പറഞ്ഞില്ല.”
ഭൂതത്തെ കുറി​ക്കു​ന്നു.
അതായത്‌, പന്ത്രണ്ട്‌ അപ്പോ​സ്‌ത​ല​ന്മാർ.
അഥവാ “ഒരു പാത്രം.”
അഥവാ “ചെറി​യ​വ​രിൽ ഒരാൾ ഇടറി​വീ​ഴാൻ.”
അക്ഷ. “നീ ഇടറി​വീ​ഴാൻ.”
പദാവലി കാണുക.
അനു. എ3 കാണുക.
പദാവലി കാണുക.
അക്ഷ. “നീ ഇടറി​വീ​ഴാൻ.”
അനു. എ3 കാണുക.
അക്ഷ. “നീ ഇടറി​വീ​ഴാൻ.”
പദാവലി കാണുക.
പദാവലി കാണുക.