യശയ്യ 10:1-34

  • ദൈവ​ത്തി​ന്റെ കൈ ഇസ്രാ​യേ​ലിന്‌ എതിരെ (1-4)

  • അസീറിയ—ദൈവ​കോ​പ​ത്തി​ന്റെ വടി (5-11)

  • അസീറി​യ​യ്‌ക്കു ശിക്ഷ (12-19)

  • യാക്കോ​ബി​ന്റെ ഒരു ശേഷിപ്പു മടങ്ങി​വ​രും (20-27)

  • ദൈവം അസീറി​യയെ ന്യായം വിധി​ക്കും (28-34)

10  ദ്രോ​ഹ​ക​ര​മായ ചട്ടങ്ങൾ നിർമി​ക്കു​ന്ന​വർക്ക്‌,+ഭാര​പ്പെ​ടു​ത്തു​ന്ന നിയമങ്ങൾ ഒന്നൊ​ന്നാ​യി എഴുതി​യു​ണ്ടാ​ക്കു​ന്ന​വർക്ക്‌, ഹാ കഷ്ടം!   അങ്ങനെ അവർ പാവ​പ്പെ​ട്ട​വന്റെ അവകാ​ശങ്ങൾ തടഞ്ഞു​വെ​ക്കു​ന്നു,എന്റെ ജനത്തിലെ സാധു​ക്കൾക്കു നീതി നിഷേ​ധി​ക്കു​ന്നു.+അവർ വിധവ​മാ​രെ കൊള്ള​യ​ടി​ക്കു​ന്നു,അനാഥരെ* പിടി​ച്ചു​പ​റി​ക്കു​ന്നു!+   നിങ്ങളോടു കണക്കു ചോദിക്കുന്ന* ദിവസ​ത്തിൽ,+വിനാശം ദൂരെ​നിന്ന്‌ പാഞ്ഞടു​ക്കുന്ന ദിവസ​ത്തിൽ,+ നിങ്ങൾ എന്തു ചെയ്യും? സഹായ​ത്തി​നാ​യി നിങ്ങൾ ആരുടെ അടു​ത്തേക്ക്‌ ഓടും?+നിങ്ങളു​ടെ സമ്പത്തെല്ലാം* എവിടെ വെച്ചിട്ട്‌ പോകും?   തടവുകാരുടെ ഇടയിൽ കൂനി​ക്കൂ​ടി ഇരിക്കു​ക​യോകൊല്ല​പ്പെ​ട്ട​വ​രു​ടെ ഇടയിൽ വീഴു​ക​യോ അല്ലാതെ നിങ്ങൾക്കു വേറെ മാർഗ​മില്ല. ഇവയെ​ല്ലാം കാരണം, ദൈവ​ത്തി​ന്റെ കോപം ഇപ്പോ​ഴും ജ്വലി​ച്ചു​നിൽക്കു​ന്നു;അടിക്കാൻ നീട്ടിയ കൈ ദൈവം ഇപ്പോ​ഴും പിൻവ​ലി​ച്ചി​ട്ടില്ല.+   “ഇതാ അസീറി​യ​ക്കാ​രൻ,+എന്റെ കോപം പ്രകടി​പ്പി​ക്കാ​നുള്ള വടി!+അവരുടെ കൈയി​ലെ കോൽ എന്റെ ക്രോധം!   വിശ്വാസത്യാഗികളായ ഒരു ജനതയ്‌ക്കെ​തി​രെ,+എന്റെ കോപം ജ്വലി​പ്പിച്ച ജനത്തിന്‌ എതിരെ, ഞാൻ അവനെ അയയ്‌ക്കും.മതിയാ​കു​വോ​ളം കൊള്ള​യ​ടി​ക്കാ​നും കൊള്ള​വ​സ്‌തു​ക്കൾ കൊണ്ടു​പോ​കാ​നുംതെരു​വി​ലെ ചെളി​പോ​ലെ അവരെ ചവിട്ടിക്കളയാനും+ ഞാൻ അവനു കല്‌പന നൽകും.   എന്നാൽ ഇങ്ങനെ ചെയ്യാ​നാ​യി​രി​ക്കില്ല അവന്റെ താത്‌പ​ര്യം,ഇതായി​രി​ക്കി​ല്ല അവന്റെ മനസ്സിലെ പദ്ധതി;അനേക​മ​നേ​കം ജനതകളെ ഛേദി​ച്ചു​ക​ള​യാ​നുംഅവരെ ഇല്ലാതാ​ക്കാ​നും അല്ലോ അവൻ ആഗ്രഹി​ക്കു​ന്നത്‌.   അവൻ ഇങ്ങനെ പറയുന്നു:‘എന്റെ പ്രഭു​ക്ക​ന്മാ​രെ​ല്ലാം രാജാ​ക്ക​ന്മാ​രാണ്‌.+   കൽനൊ+ കർക്കെമീശിനെപ്പോലെയും+ ഹമാത്ത്‌+ അർപ്പാദിനെപ്പോലെയും+ അല്ലേ? ശമര്യ+ ദമസ്‌കൊ​സി​നെ​പ്പോ​ലെ​യല്ലേ?+ 10  എന്റെ കൈ ഒരു ഗുണവു​മി​ല്ലാത്ത ദൈവ​ങ്ങ​ളു​ടെ രാജ്യങ്ങൾ പിടി​ച്ച​ടക്കി,യരുശ​ലേ​മി​ലും ശമര്യയിലും+ ഉള്ളതി​നെ​ക്കാൾ വിഗ്ര​ഹങ്ങൾ അവി​ടെ​യു​ണ്ടാ​യി​രു​ന്നു! 11  ശമര്യയോടും അവളുടെ ഒരു ഗുണവു​മി​ല്ലാത്ത ദൈവ​ങ്ങ​ളോ​ടും ചെയ്‌തതുതന്നെ+യരുശ​ലേ​മി​നോ​ടും അവളുടെ വിഗ്ര​ഹ​ങ്ങ​ളോ​ടും ഞാൻ ചെയ്യും!’ 12  “സീയോൻ പർവത​ത്തി​ലും യരുശ​ലേ​മി​ലും തനിക്കു ചെയ്യാ​നു​ള്ള​തെ​ല്ലാം ചെയ്‌തു​ക​ഴി​യു​മ്പോൾ യഹോവ അസീറി​യൻ രാജാ​വി​നെ ശിക്ഷി​ക്കും. കാരണം അവന്റെ ഹൃദയം ധാർഷ്ട്യ​മു​ള്ള​തും കണ്ണുകൾ അഹംഭാ​വം നിറഞ്ഞ​തും ആണ്‌.+ 13  അഹങ്കാരത്തോടെ അവൻ ഇങ്ങനെ പറയുന്നു:‘എന്റെ സ്വന്തം ശക്തി​കൊണ്ട്‌ ഞാൻ ഇതെല്ലാം ചെയ്യും,എന്റെ വിവേ​ക​വും ജ്ഞാനവും അതു സാധ്യ​മാ​ക്കും. ഞാൻ ജനതക​ളു​ടെ അതിർത്തി​കൾ നീക്കി​ക്ക​ള​യും,+അവരുടെ സമ്പത്തു ഞാൻ കൊള്ള​യ​ടി​ക്കും,+ഒരു വീര​നെ​പ്പോ​ലെ ഞാൻ അവി​ടെ​യുള്ള നിവാ​സി​കളെ കീഴ്‌പെ​ടു​ത്തും.+ 14  ഒരുവൻ കിളി​ക്കൂ​ട്ടി​ലേക്കു കൈ നീട്ടു​ന്ന​തു​പോ​ലെ,ഞാൻ കൈ നീട്ടി ജനങ്ങളു​ടെ സമ്പത്തു കൈക്ക​ലാ​ക്കും,ഉപേക്ഷിച്ച മുട്ടകൾ ശേഖരി​ക്കു​ന്ന​തു​പോ​ലെ,ഞാൻ ഭൂമിയെ മുഴുവൻ പെറു​ക്കി​ക്കൂ​ട്ടും! ചിറക്‌ അനക്കാ​നോ വായ്‌ തുറക്കാ​നോ ചിലയ്‌ക്കാ​നോ ആരുമു​ണ്ടാ​കില്ല.’” 15  വെട്ടുന്നവനെക്കാൾ വലിയ​വ​നാ​ണെന്ന്‌ ഒരു കോടാ​ലി ഭാവി​ക്കു​മോ? അറുക്കു​ന്ന​വ​നെ​ക്കാൾ ഉന്നതനാ​ണെന്ന്‌ ഒരു ഈർച്ച​വാൾ ഭാവി​ക്കു​മോ? ഒരു വടിക്ക്‌,+ തന്നെ പിടി​ച്ചി​രി​ക്കു​ന്ന​വനെ ചുഴറ്റാൻ കഴിയു​മോ? വെറു​മൊ​രു കോലി​ന്‌, മരം​കൊ​ണ്ടു​ള്ള​ത​ല്ലാത്ത മനുഷ്യ​നെ ഉയർത്താൻ സാധി​ക്കു​മോ? 16  അതുകൊണ്ട്‌ സൈന്യ​ങ്ങ​ളു​ടെ കർത്താ​വായ യഹോവഅസീറി​യ​യി​ലെ ശരീര​പു​ഷ്ടി​യു​ള്ള​വരെ ക്ഷയിപ്പി​ക്കും;+ അവർ മെലി​ഞ്ഞു​ണ​ങ്ങും,അവന്റെ മഹത്ത്വ​ത്തി​നു കീഴിൽ ദൈവം തീ കൂട്ടും; അതു കത്തിച്ചാ​മ്പ​ലാ​കും.+ 17  ഇസ്രായേലിന്റെ വെളിച്ചമായവൻ+ അഗ്നിയാ​യി മാറും,+ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധൻ ഒരു അഗ്നിജ്വാ​ല​യാ​കും;ഒറ്റ ദിവസം​കൊണ്ട്‌ അത്‌ അവന്റെ മുൾച്ചെ​ടി​ക​ളെ​യും കളക​ളെ​യും ചുട്ട്‌ ചാമ്പലാ​ക്കും. 18  ദൈവം അവന്റെ വനത്തി​ന്റെ​യും തോട്ട​ത്തി​ന്റെ​യും പ്രതാപം ഇല്ലാതാ​ക്കും.രോഗി​യാ​യ ഒരാൾ മെലി​യു​ന്ന​തു​പോ​ലെ അതു ശോഷി​ച്ചു​പോ​കും.+ 19  അവന്റെ വനത്തിൽ, കുറച്ച്‌ വൃക്ഷങ്ങളേ ശേഷിക്കൂ,ഒരു കുട്ടി​ക്കു​പോ​ലും അവ എണ്ണി എഴുതാ​നാ​കും. 20  അന്നാളിൽ ഇസ്രാ​യേ​ലിൽ ശേഷി​ച്ചി​രി​ക്കു​ന്നവർ,യാക്കോ​ബു​ഗൃ​ഹ​ത്തിൽ ബാക്കി​യു​ള്ളവർ,അവരെ ദ്രോ​ഹി​ച്ച​വ​നിൽ ആശ്രയി​ക്കു​ന്നതു നിറു​ത്തും,+പകരം ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നിൽ ആശ്രയി​ക്കും,വിശ്വ​സ്‌ത​ത​യോ​ടെ യഹോ​വ​യിൽ ആശ്രയം വെക്കും. 21  ഒരു ചെറിയ കൂട്ടം മാത്രം രക്ഷപ്പെ​ടും,യാക്കോ​ബി​ന്റെ ഒരു ശേഷിപ്പു മാത്രം ശക്തനായ ദൈവ​ത്തി​ന്റെ അടു​ത്തേക്കു മടങ്ങി​വ​രും.+ 22  ഇസ്രായേലേ, നിന്റെ ജനംകടലിലെ മണൽത്ത​രി​കൾപോ​ലെ അസംഖ്യ​മെ​ങ്കി​ലും,ചെറി​യൊ​രു കൂട്ടമേ മടങ്ങി​വരൂ.+ ഒരു കൂട്ടക്കു​രു​തി നിശ്ചയി​ച്ചി​രി​ക്കു​ന്നു,+നീതി* അവരെ മൂടി​ക്ക​ള​യും.+ 23  അതെ, പരമാ​ധി​കാ​രി​യും സൈന്യ​ങ്ങ​ളു​ടെ കർത്താ​വും ആയ യഹോവ ഒരു കൂട്ടക്കു​രു​തി നടത്താൻ നിശ്ചയി​ച്ചി​രി​ക്കു​ന്നു,ദേശ​ത്തെ​മ്പാ​ടും ദൈവം അതു നടപ്പി​ലാ​ക്കും.+ 24  അതുകൊണ്ട്‌ പരമാ​ധി​കാ​രി​യും സൈന്യ​ങ്ങ​ളു​ടെ കർത്താ​വും ആയ യഹോവ പറയുന്നു: “സീയോ​നിൽ താമസി​ക്കുന്ന എന്റെ ജനമേ, ഈജിപ്‌തുകാർ+ ചെയ്‌ത​തു​പോ​ലെ നിങ്ങളെ കോലു​കൊണ്ട്‌ അടിക്കു​ക​യും നിങ്ങളു​ടെ നേരെ വടി ഓങ്ങു​ക​യും ചെയ്‌ത അസീറിയക്കാരനെ+ നിങ്ങൾ പേടി​ക്കേണ്ടാ. 25  അൽപ്പകാലത്തിനുള്ളിൽ ക്രോധം അവസാ​നി​ക്കും; എന്റെ കോപം അവർക്കു നേരെ ജ്വലിച്ച്‌ അവർ ഇല്ലാതാ​കും.+ 26  ഓരേബ്‌ പാറയു​ടെ അടുത്തു​വെച്ച്‌ മിദ്യാ​നെ തോൽപ്പിച്ചപ്പോൾ+ ചെയ്‌ത​തു​പോ​ലെ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ അവനു നേരെ ചാട്ട വീശും.+ ഈജി​പ്‌തി​നോ​ടു ചെയ്‌ത​തു​പോ​ലെ അവൻ തന്റെ വടി കടലിനു മീതെ നീട്ടും.+ 27  അന്ന്‌ അസീറി​യൻ രാജാ​വി​ന്റെ ചുമടു നിന്റെ ചുമലിൽനിന്നും+നുകം നിന്റെ കഴുത്തിൽനിന്നും+ നീങ്ങി​പ്പോ​കും.എണ്ണ* നിമിത്തം ആ നുകം തകർന്നു​പോ​കും.”+ 28  അവൻ അയ്യാത്തിലേക്കു+ വന്നിരി​ക്കു​ന്നു;അവൻ മി​ഗ്രോ​നി​ലൂ​ടെ കടന്നു​പോ​യി​രി​ക്കു​ന്നു;മിക്‌മാശിൽ+ അവൻ തന്റെ സാധന​സാ​മ​ഗ്രി​കൾ വെക്കുന്നു. 29  അവർ കടവ്‌ കടന്ന്‌ പോയി​രി​ക്കു​ന്നു;അവർ ഗേബയിൽ+ രാത്രി​ത​ങ്ങു​ന്നു;രാമ വിറയ്‌ക്കു​ന്നു, ശൗലിന്റെ ഗിബെയ+ ഓടി​പ്പോ​യി​രി​ക്കു​ന്നു.+ 30  ഗല്ലീംപുത്രിയേ, ഉച്ചത്തിൽ നിലവി​ളി​ക്കുക! ലയേശയേ, ശ്രദ്ധ​യോ​ടി​രി​ക്കുക! അനാ​ഥോ​ത്തേ,+ നിന്റെ കാര്യം കഷ്ടം! 31  മദ്‌മേന പലായനം ചെയ്‌തി​രി​ക്കു​ന്നു. ഗബീം​നി​വാ​സി​കൾ അഭയം തേടി​യി​രി​ക്കു​ന്നു. 32  അന്നുതന്നെ അവൻ നോബിൽ എത്തും.+ സീയോൻപു​ത്രി​യു​ടെ പർവത​ത്തി​നു നേരെ,യരുശ​ലേ​മി​ന്റെ കുന്നിനു നേരെ, അവൻ മുഷ്ടി കുലു​ക്കു​ന്നു. 33  ഇതാ, സൈന്യ​ങ്ങ​ളു​ടെ കർത്താ​വായ യഹോവശിഖരങ്ങൾ വെട്ടി​യി​ടു​ന്നു; അവ ഊക്കോ​ടെ നിലം​പ​തി​ക്കു​ന്നു!+വൻവൃ​ക്ഷ​ങ്ങൾ വെട്ടി​വീ​ഴ്‌ത്തു​ന്നു,ഉന്നതമാ​യ​തി​നെ താഴ്‌ത്തു​ന്നു. 34  വനത്തിലെ കുറ്റി​ക്കാ​ടു​കൾ ദൈവം ഇരുമ്പായുധംകൊണ്ട്‌* വെട്ടി​ത്തെ​ളി​ക്കു​ന്നു,ശക്തനാ​യ​വ​ന്റെ കൈക​ളാൽ ലബാ​നോൻ വീഴും.

അടിക്കുറിപ്പുകള്‍

അഥവാ “പിതാ​വി​ല്ലാത്ത കുട്ടി​കളെ.”
അഥവാ “നിങ്ങളു​ടെ ശിക്ഷയു​ടെ.”
അഥവാ “മഹത്ത്വ​മെ​ല്ലാം.”
അഥവാ “ശിക്ഷ.”
അഭിഷേകതൈലത്തെയോ കത്തിക്കാ​നുള്ള എണ്ണയെ​യോ ആയിരി​ക്കാം കുറി​ക്കു​ന്നത്‌.
അഥവാ “കോടാ​ലി​കൊ​ണ്ട്‌.”