യശയ്യ 12:1-6

  • നന്ദി പറഞ്ഞു​കൊ​ണ്ടുള്ള പാട്ട്‌ (1-6)

    • “യഹോ​വ​യാം യാഹ്‌ എന്റെ ശക്തി” (2)

12  അന്നു നീ ഇങ്ങനെ പറയും: “യഹോവേ, അങ്ങയ്‌ക്കു നന്ദി,അങ്ങ്‌ എന്നോടു കോപി​ച്ചെ​ങ്കി​ലും,അങ്ങയുടെ കോപം ആറിത്ത​ണു​ത്തു, അങ്ങ്‌ എന്നെ ആശ്വസി​പ്പി​ച്ചു.+   ഇതാ, ദൈവം എന്റെ രക്ഷ,+ ഞാൻ ദൈവ​ത്തിൽ ആശ്രയി​ക്കും; ഞാൻ ഒന്നി​നെ​യും പേടി​ക്കില്ല,+യഹോ​വ​യാം യാഹ്‌* എന്റെ ശക്തിയും ബലവും ആകുന്നു,ദൈവം എന്റെ രക്ഷയാ​യി​ത്തീർന്നി​രി​ക്കു​ന്നു.”+   രക്ഷയുടെ നീരു​റ​വ​ക​ളിൽനിന്ന്‌ആഹ്ലാദ​ത്തോ​ടെ നീ വെള്ളം കോരും.+   അന്നാളിൽ നീ പറയും: “യഹോ​വ​യോ​ടു നന്ദി പറയൂ, തിരു​നാ​മം വിളി​ച്ച​പേ​ക്ഷി​ക്കൂ,ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കൾ ജനങ്ങൾക്കി​ട​യിൽ പ്രസി​ദ്ധ​മാ​ക്കൂ!+ ദൈവ​ത്തി​ന്റെ പേര്‌ ഉയർന്നി​രി​ക്കു​ന്നെന്നു പ്രഖ്യാ​പി​ക്കൂ.+   യഹോവയ്‌ക്കു സ്‌തുതി പാടു​വിൻ,*+ ദൈവം മഹനീ​യ​മായ കാര്യങ്ങൾ ചെയ്‌തി​രി​ക്കു​ന്ന​ല്ലോ.+ ഭൂമി മുഴുവൻ ഇത്‌ അറിയി​ക്കു​വിൻ.   സീയോൻനിവാസിയേ,* സന്തോ​ഷി​ച്ചാർക്കു​വിൻ,നിന്റെ മധ്യേ​യുള്ള ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധൻ മഹാന​ല്ലോ.”

അടിക്കുറിപ്പുകള്‍

യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”
അഥവാ “സംഗീതം ഉതിർക്കു​വിൻ.”
അക്ഷ. “സീയോൻനി​വാ​സി​നി​യേ.” ജനങ്ങളെ ഒന്നാകെ ഒരു സ്‌ത്രീ​യാ​യി പരാമർശി​ച്ചി​രി​ക്കു​ന്നു.