യശയ്യ 14:1-32

  • ഇസ്രാ​യേൽ സ്വന്തം ദേശത്ത്‌ താമസി​ക്കും (1, 2)

  • ബാബി​ലോൺരാ​ജാ​വി​നെ പരിഹ​സി​ക്കു​ന്നു (3-23)

    • തിളങ്ങുന്ന നക്ഷത്രം ആകാശ​ത്തു​നിന്ന്‌ വീഴും (12)

  • യഹോ​വ​യു​ടെ കൈ അസീറി​യ​ക്കാ​രനെ തകർക്കും (24-27)

  • ഫെലി​സ്‌ത്യ​ക്കെ​തി​രെ​യുള്ള പ്രഖ്യാ​പനം (28-32)

14  കാരണം യഹോവ യാക്കോ​ബി​നോ​ടു കരുണ കാണിക്കുകയും+ ഇസ്രാ​യേ​ലി​നെ വീണ്ടും തിര​ഞ്ഞെ​ടു​ക്കു​ക​യും ചെയ്യും.+ ദൈവം അവരെ കൊണ്ടു​പോ​യി അവരുടെ സ്വന്തം ദേശത്ത്‌ താമസി​പ്പി​ക്കും.*+ അന്യ​ദേ​ശ​ക്കാർ അവരോ​ടു ചേരും; അവർ യാക്കോ​ബു​ഗൃ​ഹ​ത്തോ​ടു പറ്റിനിൽക്കും.+  ജനങ്ങൾ അവരെ അവരുടെ ദേശ​ത്തേക്കു കൊണ്ടു​വ​രും. ഇസ്രാ​യേൽഗൃ​ഹം അവരെ യഹോ​വ​യു​ടെ ദേശത്ത്‌ ദാസന്മാ​രും ദാസിമാരും+ ആക്കും. തങ്ങളെ ബന്ദിക​ളാ​ക്കി​വെ​ച്ചി​രു​ന്ന​വരെ അവർ ബന്ദിക​ളാ​ക്കും; അടിമ​പ്പണി ചെയ്യി​ച്ചി​രു​ന്ന​വ​രു​ടെ മേൽ അവർ ഭരണം നടത്തും.  യഹോവ നിങ്ങൾക്കു വേദന​ക​ളിൽനി​ന്നും കഷ്ടപ്പാ​ടു​ക​ളിൽനി​ന്നും ക്രൂര​മായ അടിമ​ത്ത​ത്തിൽനി​ന്നും മോചനം നൽകുന്ന ദിവസം+  നിങ്ങൾ ബാബി​ലോൺരാ​ജാ​വി​നെ​ക്കു​റിച്ച്‌ ഈ പരിഹാ​സ​ച്ചൊ​ല്ലു പാടും:* “അടിമ​പ്പണി ചെയ്യി​ച്ചി​രു​ന്നവൻ ഇല്ലാതാ​യി​രി​ക്കു​ന്നു! അടിച്ച​മർത്തൽ അവസാ​നി​ച്ചി​രി​ക്കു​ന്നു!+   യഹോവ ദുഷ്ടന്റെ വടിയുംഭരണാ​ധി​പ​ന്മാ​രു​ടെ കോലും ഒടിച്ചു​ക​ളഞ്ഞു.+   അതെ, ഉഗ്ര​കോ​പ​ത്തോ​ടെ ജനങ്ങളെ അടിച്ചു​കൊ​ണ്ടി​രു​ന്ന​വ​നെ​യും,+ജനതകളെ പീഡി​പ്പിച്ച്‌ ക്രോ​ധ​ത്തോ​ടെ അവരെ കീഴട​ക്കി​യ​വ​നെ​യും ഒടിച്ചു​ക​ളഞ്ഞു.+   ഇതാ, ഭൂമി മുഴുവൻ വിശ്ര​മി​ക്കു​ന്നു; ആരും അതിനെ ശല്യ​പ്പെ​ടു​ത്തു​ന്നില്ല. ആളുകൾ സന്തോ​ഷി​ച്ചാർക്കു​ന്നു.+   നിനക്കു സംഭവി​ച്ചതു കണ്ട്‌ ജൂനിപ്പർ മരങ്ങൾപോ​ലും ആഹ്ലാദി​ക്കു​ന്നു,ലബാ​നോ​നി​ലെ ദേവദാ​രു​ക്ക​ളും അവയോ​ടു ചേരുന്നു. അവ പറയുന്നു: ‘നീ വീണ​ശേഷം,മരം​വെ​ട്ടു​കാർ ആരും ഞങ്ങൾക്കു നേരെ വന്നിട്ടില്ല.’   നീ ചെല്ലു​മ്പോൾനിന്നെ കാണുന്ന ശവക്കുഴിപോലും* ഞെട്ടി​പ്പോ​കു​ന്നു. മരിച്ചു​പോ​യ​വ​രെ​യെ​ല്ലാം,* ഭൂമി​യി​ലെ ക്രൂര​ഭ​ര​ണാ​ധി​കാ​രി​ക​ളെ​യെ​ല്ലാം,*നീ നിമിത്തം അതു വിളി​ച്ചു​ണർത്തു​ന്നു. അതു ജനതക​ളു​ടെ എല്ലാ രാജാ​ക്ക​ന്മാ​രെ​യും അവരുടെ സിംഹാ​സ​ന​ങ്ങ​ളിൽനിന്ന്‌ എഴു​ന്നേൽപ്പി​ക്കു​ന്നു. 10  അവരെല്ലാം നിന്നോ​ടു ചോദി​ക്കു​ന്നു:‘നീയും ഞങ്ങളെ​പ്പോ​ലെ​യാ​യി​ത്തീർന്നോ? നീയും ദുർബ​ല​നാ​യി​പ്പോ​യോ? 11  നിന്റെ അഹങ്കാ​ര​വുംനിന്റെ തന്ത്രി​വാ​ദ്യ​ങ്ങ​ളു​ടെ സ്വരവും+ ശവക്കുഴിയിലേക്ക്‌* ഇറങ്ങി​യി​രി​ക്കു​ന്നു. പുഴുക്കൾ നിന്റെ കിടക്ക​യുംകൃമികൾ നിന്റെ പുതപ്പും ആകുന്നു.’ 12  തിളങ്ങുന്ന നക്ഷത്രമേ, സൂര്യോ​ദ​യ​പു​ത്രാ,നീ ആകാശ​ത്തു​നിന്ന്‌ വീണു​പോ​യെ​ന്നോ! ജനതകളെ ജയിച്ച​ട​ക്കി​യ​വനേ,നിന്നെ ഭൂമി​യി​ലേക്കു വെട്ടി​യി​ട്ടെ​ന്നോ!+ 13  നീ ഹൃദയ​ത്തിൽ ഇങ്ങനെ പറഞ്ഞു: ‘ഞാൻ ആകാശ​ത്തേക്കു കയറി​ച്ചെ​ല്ലും,+ ദൈവ​ത്തി​ന്റെ നക്ഷത്ര​ങ്ങൾക്കു മുകളിൽ ഞാൻ എന്റെ സിംഹാ​സനം സ്ഥാപി​ക്കും,+സമ്മേള​ന​ത്തി​നു​ള്ള പർവത​ത്തിൽ,ഉത്തരദി​ക്കി​ന്റെ വിദൂ​ര​സ്ഥ​ല​ങ്ങ​ളിൽ, ഞാൻ ഇരിക്കും.+ 14  ഞാൻ മേഘങ്ങൾക്കു മുകളിൽ കയറും,ഞാൻ അത്യു​ന്ന​തനു തുല്യ​നാ​കും.’ 15  എന്നാൽ, നിന്നെ ശവക്കുഴിയിലേക്ക്‌* ഇറക്കും,കുഴി​യു​ടെ അഗാധ​ത​യി​ലേക്കു നിന്നെ താഴ്‌ത്തും. 16  നിന്നെ കാണു​ന്ന​വ​രെ​ല്ലാം നിന്നെ തുറി​ച്ചു​നോ​ക്കും;നിന്റെ അടുത്ത്‌ വന്ന്‌ അവർ നിന്നെ സൂക്ഷി​ച്ചു​നോ​ക്കും; അവർ പറയും:‘ഇവനാ​ണോ ഭൂമിയെ വിറപ്പിച്ച ആ മനുഷ്യൻ?രാജ്യ​ങ്ങ​ളെ വിറകൊള്ളിക്കുകയും+ 17  ജനവാസസ്ഥലങ്ങളെ വിജനഭൂമിയാക്കുകയും* ചെയ്‌തവൻ?അതിലെ നഗരങ്ങൾ കീഴടക്കുകയും+തടവു​കാ​രെ വിട്ടയ​യ്‌ക്കാൻ വിസമ്മ​തി​ക്കു​ക​യും ചെയ്‌തവൻ?’+ 18  മറ്റു ജനതക​ളു​ടെ രാജാ​ക്ക​ന്മാർ,അതെ, അവർ എല്ലാവ​രും പ്രതാ​പ​ത്തോ​ടെ വിശ്ര​മി​ക്കു​ന്നു;അവർ ഓരോ​രു​ത്ത​രും തങ്ങളുടെ കല്ലറയിൽ* നിദ്ര​കൊ​ള്ളു​ന്നു. 19  എന്നാൽ നിന​ക്കൊ​രു ശവക്കുഴി കിട്ടി​യില്ല;ആർക്കും ഇഷ്ടമി​ല്ലാത്ത ഒരു കിളിർപ്പുപോലെ* നിന്നെ എറിഞ്ഞു​ക​ള​ഞ്ഞി​രി​ക്കു​ന്നു.വാളു​കൊണ്ട്‌ കുത്തേറ്റ്‌ വീണവർ,കല്ലുക​ളു​ള്ള കുഴി​യി​ലേക്ക്‌ എറിയ​പ്പെ​ട്ട​വർതന്നെ, നിന്നെ മൂടി​യി​രി​ക്കു​ന്നു.നീ ചവിട്ടി​മെ​തി​ക്ക​പ്പെട്ട ഒരു ശവം​പോ​ലെ​യാ​യി​രി​ക്കു​ന്നു. 20  അവരെപ്പോലെ നിന​ക്കൊ​രു കല്ലറ ലഭിക്കില്ല;നീ നിന്റെ ദേശം നശിപ്പി​ച്ചു,സ്വന്തം ജനതയെ നീ കൊ​ന്നൊ​ടു​ക്കി. ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രു​ടെ സന്തതി​ക​ളു​ടെ പേരുകൾ ഇനി ആരും ഓർക്കില്ല. 21  അവന്റെ പുത്ര​ന്മാ​രെ കശാപ്പു ചെയ്യാൻ ഒരുങ്ങു​വിൻ,അവരുടെ പൂർവി​കർ കൊടും​പാ​ത​കങ്ങൾ ചെയ്‌തി​രി​ക്കു​ന്ന​ല്ലോ;അവർ ഇനി എഴു​ന്നേറ്റ്‌ ഭൂമിയെ പിടി​ച്ചെ​ടു​ക്കു​ക​യോഅവരുടെ നഗരങ്ങൾകൊ​ണ്ട്‌ ദേശം നിറയ്‌ക്കു​ക​യോ ചെയ്യരു​ത്‌.” 22  “ഞാൻ അവർക്കു നേരെ ചെല്ലും”+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “ഞാൻ ബാബി​ലോ​ണി​ന്റെ പേര്‌ മായ്‌ച്ചു​ക​ള​യും; അവളിൽ ബാക്കി​യാ​യ​വ​രെ​യും അവളുടെ വംശജ​രെ​യും ഭാവി​ത​ല​മു​റ​ക​ളെ​യും ഞാൻ തുടച്ചു​നീ​ക്കും”+ എന്ന്‌ യഹോവ പ്രസ്‌താ​വി​ക്കു​ന്നു. 23  “ഞാൻ അവളുടെ ദേശം മുള്ളൻപ​ന്നി​കൾക്കു കൊടു​ക്കും; ഞാൻ അതിനെ ചതുപ്പു​നി​ല​മാ​ക്കു​ക​യും നാശത്തി​ന്റെ ചൂലു​കൊണ്ട്‌ അടിച്ചു​വാ​രു​ക​യും ചെയ്യും”+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 24  സൈന്യങ്ങളുടെ അധിപ​നായ യഹോവ ഇങ്ങനെ സത്യം ചെയ്‌തി​രി​ക്കു​ന്നു: “ഞാൻ ഉദ്ദേശി​ച്ച​തു​പോ​ലെ​തന്നെ നടക്കും,ഞാൻ തീരു​മാ​നി​ച്ച​തു​പോ​ലെ​തന്നെ സംഭവി​ക്കും. 25  ഞാൻ അസീറി​യ​ക്കാ​രനെ എന്റെ ദേശത്തു​വെച്ച്‌ തകർത്തു​ക​ള​യും,എന്റെ പർവത​ങ്ങ​ളിൽവെച്ച്‌ ഞാൻ അവനെ ചവിട്ടി​മെ​തി​ക്കും.+ ഞാൻ അവന്റെ നുകം അവരുടെ ചുമലിൽനി​ന്ന്‌ നീക്കി​ക്ക​ള​യും,അവന്റെ ചുമട്‌ അവരുടെ തോളിൽനി​ന്ന്‌ എടുത്തു​മാ​റ്റും.”+ 26  ഇതാണു സർവഭൂ​മി​ക്കും എതിരെ എടുത്തി​രി​ക്കുന്ന തീരു​മാ​നം,ഇതാണു സകലജ​ന​ത​കൾക്കും എതിരെ നീട്ടിയിരിക്കുന്ന* കരം. 27  സൈന്യങ്ങളുടെ അധിപ​നായ യഹോവ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു,അത്‌ അട്ടിമ​റി​ക്കാൻ ആർക്കു കഴിയും?+ അവൻ കൈ നീട്ടി​യി​രി​ക്കു​ന്നു,അതു മടക്കാൻ ആർക്കു സാധി​ക്കും?+ 28  ആഹാസ്‌ രാജാവ്‌ മരിച്ച വർഷം+ ദൈവം ഇങ്ങനെ​യൊ​രു പ്രഖ്യാ​പനം നടത്തി: 29  “നിങ്ങളെ അടിച്ചു​കൊ​ണ്ടി​രുന്ന വടി ഒടിഞ്ഞു​പോ​യ​തിൽ,ഫെലി​സ്‌ത്യ​രേ, നിങ്ങൾ ആരും സന്തോ​ഷി​ക്കേണ്ടാ. സർപ്പത്തി​ന്റെ വേരിൽനിന്ന്‌+ വിഷസർപ്പം പുറ​പ്പെ​ടും,+അതിന്റെ സന്തതി പറക്കുന്ന ഒരു തീനാ​ഗ​മാ​യി​രി​ക്കും.* 30  എളിയവന്റെ മൂത്ത മകൻ മേഞ്ഞു​ന​ട​ക്കും,പാവ​പ്പെ​ട്ട​വൻ സുരക്ഷി​ത​നാ​യി കിടന്നു​റ​ങ്ങും.എന്നാൽ നിന്റെ വേരിനെ ഞാൻ പട്ടിണി​ക്കിട്ട്‌ കൊല്ലും,നിന്നിൽ അവശേ​ഷി​ക്കു​ന്ന​വരെ ഞാൻ കൊന്നു​ക​ള​യും.+ 31  നഗരകവാടമേ, ഉറക്കെ കരയുക! നഗരമേ, നിലവി​ളി​ക്കുക! ഫെലി​സ്‌ത്യ​യേ, നിങ്ങ​ളെ​ല്ലാം നിരാ​ശി​ത​രാ​കും. അതാ, വടക്കു​നിന്ന്‌ ഒരു പുക വരുന്നു,അവന്റെ സൈന്യ​ത്തിൽ ആരും കൂട്ടം​തെറ്റി സഞ്ചരി​ക്കു​ന്നില്ല.” 32  ജനതയുടെ സന്ദേശ​വാ​ഹ​ക​രോട്‌ അവർ എന്തു മറുപടി പറയണം? യഹോവ സീയോ​ന്‌ അടിസ്ഥാ​നം ഇട്ടിരിക്കുന്നു+ എന്നും,അവന്റെ ജനത്തിലെ സാധുക്കൾ അവളിൽ അഭയം തേടു​മെ​ന്നും അവർ പറയട്ടെ.

അടിക്കുറിപ്പുകള്‍

അഥവാ “അവർക്കു വിശ്രമം നൽകും.”
അഥവാ “ബാബി​ലോൺരാ​ജാ​വി​നെ ഇങ്ങനെ അധി​ക്ഷേ​പി​ക്കും:”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “മരിച്ച്‌ അശക്തരാ​യി​ത്തീർന്ന​വ​രെ​യെ​ല്ലാം.”
അക്ഷ. “ആൺകോ​ലാ​ടു​ക​ളെ​യെ​ല്ലാം.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
പദാവലി കാണുക.
അക്ഷ. “ഭവനത്തിൽ.”
അഥവാ “ശാഖ​പോ​ലെ.”
അഥവാ “എല്ലാ ജനതക​ളെ​യും അടിക്കാൻ ഓങ്ങി​യി​രി​ക്കുന്ന.”
അഥവാ “വേഗത​യുള്ള വിഷസർപ്പ​മാ​യി​രി​ക്കും.”