യശയ്യ 20:1-6

  • ഈജി​പ്‌തി​നും എത്യോ​പ്യ​ക്കും എതിരെ അടയാളം (1-6)

20  അസീറി​യൻ രാജാ​വായ സർഗോൻ, തർഥാനെ* അസ്‌തോ​ദി​ലേക്ക്‌ അയച്ച വർഷംതന്നെ+ തർഥാൻ അസ്‌തോ​ദിന്‌ എതിരെ യുദ്ധം ചെയ്‌ത്‌ അതു പിടി​ച്ചെ​ടു​ത്തു.+  അപ്പോൾ യഹോവ ആമൊ​സി​ന്റെ മകനായ യശയ്യയിലൂടെ+ ഇങ്ങനെ പറഞ്ഞു: “നീ ചെന്ന്‌ നിന്റെ അരയിൽനി​ന്ന്‌ വിലാ​പ​വ​സ്‌ത്രം അഴിച്ചു​ക​ള​യുക; കാലിൽനി​ന്ന്‌ ചെരിപ്പ്‌ ഊരി​മാ​റ്റുക.” യശയ്യ അത്‌ അനുസ​രി​ച്ചു; വസ്‌ത്രം ധരിക്കാതെയും* ചെരി​പ്പി​ടാ​തെ​യും നടന്നു.  പിന്നെ യഹോവ പറഞ്ഞു: “എന്റെ ദാസനായ യശയ്യ ഈജിപ്‌തിനും+ എത്യോപ്യക്കും+ എതിരെ ഒരു അടയാ​ള​വും ലക്ഷണവും+ എന്ന നിലയിൽ മൂന്നു വർഷം നഗ്നനാ​യും ചെരി​പ്പി​ടാ​തെ​യും നടന്നു.  അതുപോലെ, അസീറി​യൻ രാജാവ്‌ ഈജിപ്‌തിലും + എത്യോ​പ്യ​യി​ലും ഉള്ള ആബാല​വൃ​ദ്ധം ജനങ്ങ​ളെ​യും ബന്ദിക​ളാ​യി പിടിച്ച്‌ നഗ്നരാക്കി, ചെരി​പ്പി​ടു​വി​ക്കാ​തെ​യും ആസനം മറയ്‌ക്കാ​തെ​യും കൊണ്ടു​പോ​കും. അങ്ങനെ ഈജി​പ്‌ത്‌ നഗ്നമാ​കും.*  തങ്ങളുടെ പ്രതീ​ക്ഷ​യാ​യി​രുന്ന എത്യോ​പ്യ​യെ​യും അഭിമാനമായിരുന്ന* ഈജി​പ്‌തി​നെ​യും ഓർത്ത്‌ അവർ ഭയന്നു​വി​റ​യ്‌ക്കു​ക​യും ലജ്ജിക്കു​ക​യും ചെയ്യും.  ഈ തീര​പ്ര​ദേ​ശത്ത്‌ താമസി​ക്കു​ന്നവർ അന്ന്‌ ഇങ്ങനെ പറയും: ‘നമ്മൾ പ്രതീക്ഷ വെച്ചി​രു​ന്ന​വന്‌, സഹായ​ത്തി​നും അസീറി​യൻ രാജാ​വിൽനി​ന്നുള്ള സംരക്ഷ​ണ​ത്തി​നും വേണ്ടി നമ്മൾ ഓടി​ച്ചെ​ന്നി​രുന്ന ദേശത്തി​ന്‌, സംഭവി​ച്ചതു കണ്ടില്ലേ? ഇനി നമ്മൾ എങ്ങനെ രക്ഷപ്പെ​ടും?’”

അടിക്കുറിപ്പുകള്‍

അഥവാ “സൈന്യാ​ധി​പനെ.”
അഥവാ “അൽപ്പവ​സ്‌ത്ര​ധാ​രി​യാ​യും.”
അഥവാ “നാണം​കെ​ടും.”
അഥവാ “തങ്ങളുടെ മനംക​വർന്ന സൗന്ദര്യ​മുള്ള.”