യശയ്യ 24:1-23

  • യഹോവ ദേശം ശൂന്യ​മാ​ക്കും (1-23)

    • യഹോവ സീയോ​നിൽ രാജാവ്‌ (23)

24  ഇതാ, യഹോവ ദേശത്തെ* ശൂന്യ​വും വിജന​വും ആക്കുന്നു.+ ദൈവം ദേശത്തെ കമിഴ്‌ത്തി​ക്ക​ള​യു​ന്നു;*+ അതിലെ നിവാ​സി​കൾ ചിതറി​പ്പോ​കു​ന്നു.+   സാധാരണക്കാരും പുരോ​ഹി​ത​ന്മാ​രും, ദാസനും യജമാ​ന​നും,ദാസി​യും യജമാ​ന​ത്തി​യും,വാങ്ങു​ന്ന​വ​നും വിൽക്കു​ന്ന​വ​നും,കടം വാങ്ങു​ന്ന​വ​നും കടം കൊടു​ക്കു​ന്ന​വ​നും,പലിശ​ക്കാ​ര​നും കടക്കാ​ര​നും,അങ്ങനെ എല്ലാവ​രും ഒരു​പോ​ലെ ചിതറി​പ്പോ​കും.+   ദേശം അപ്പാടേ ശൂന്യ​മാ​കും,ദേശത്തെ മുഴുവൻ കൊള്ള​യ​ടി​ക്കും.+യഹോ​വ​യാണ്‌ ഇതു പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്നത്‌.   ദേശം കരയുന്നു,*+ അതു ക്ഷയിച്ചു​പോ​കു​ന്നു, കൃഷി​യി​ട​ങ്ങൾ ഉണങ്ങി​പ്പോ​കു​ന്നു, അവ മാഞ്ഞ്‌ ഇല്ലാതാ​കു​ന്നു. ദേശത്തെ പ്രധാ​നി​കൾ ശോഷി​ച്ചു​പോ​കു​ന്നു.   അവർ നിയമ​ത്തിൽ പഴുതു​കൾ തേടുന്നു,+ചട്ടങ്ങൾ മാറ്റി​യെ​ഴു​തു​ന്നു,+അവർ ശാശ്വതമായ* ഉടമ്പടി ലംഘി​ച്ചി​രി​ക്കു​ന്നു.+അങ്ങനെ, ദേശവാ​സി​കൾ ദേശം മലിന​മാ​ക്കി​യി​രി​ക്കു​ന്നു.+   അതുകൊണ്ട്‌ ശാപം ദേശത്തെ വിഴു​ങ്ങു​ന്നു,+അതിലെ നിവാ​സി​കളെ കുറ്റക്കാ​രാ​യി കണക്കാ​ക്കു​ന്നു, ദേശത്ത്‌ നിവാ​സി​കൾ കുറഞ്ഞു​പോ​കു​ന്നു,ഏതാനും പേർ മാത്രമേ ശേഷി​ച്ചി​ട്ടു​ള്ളൂ.+   പുതുവീഞ്ഞു കണ്ണീർ പൊഴി​ക്കു​ന്നു,* മുന്തി​രി​വള്ളി വാടി​ക്ക​രി​യു​ന്നു,+ഹൃദയാ​ന​ന്ദ​മു​ള്ളവർ നെടു​വീർപ്പി​ടു​ന്നു.+   തപ്പുകളുടെ ആനന്ദ​മേളം നിലച്ചി​രി​ക്കു​ന്നു,ആഘോ​ഷി​ച്ചാർക്കു​ന്ന​വ​രു​ടെ ആരവം കേൾക്കാ​തെ​യാ​യി,കിന്നര​ത്തി​ന്റെ സന്തോ​ഷ​നാ​ദം നിന്നു​പോ​യി.+   അവർ പാട്ടു കൂടാതെ വീഞ്ഞു കുടി​ക്കു​ന്നു,മദ്യം അവർക്കു കയ്‌പാ​യി തോന്നു​ന്നു. 10  വിജനമായ പട്ടണം നിലം​പൊ​ത്തി​യി​രി​ക്കു​ന്നു,+ആരും കടക്കാ​തി​രി​ക്കാൻ വീടു​ക​ളെ​ല്ലാം അടച്ചി​ട്ടി​രി​ക്കു​ന്നു. 11  അവർ തെരു​വീ​ഥി​ക​ളിൽ വീഞ്ഞി​നാ​യി നിലവി​ളി​ക്കു​ന്നു. ഉല്ലാസ​മേ​ള​ങ്ങ​ളെ​ല്ലാം നിലച്ചു​പോ​യി,ദേശത്തി​ന്റെ സന്തോഷം പൊയ്‌പോ​യി.+ 12  നഗരം തകർന്ന​ടി​ഞ്ഞി​രി​ക്കു​ന്നു,നഗരക​വാ​ടം പൊളി​ച്ചു​ക​ള​ഞ്ഞി​രി​ക്കു​ന്നു; അത്‌ ഒരു കൂമ്പാ​ര​മാ​യി​ക്കി​ട​ക്കു​ന്നു.+ 13  കായ്‌കൾ തല്ലി​ക്കൊ​ഴിച്ച ഒലിവ്‌ മരം​പോ​ലെ​യും,+ വിള​വെ​ടു​പ്പു കഴിഞ്ഞ തോട്ട​ത്തിൽ ശേഷി​ക്കുന്ന മുന്തി​രി​പോ​ലെ​യും,എന്റെ ജനം ദേശത്ത്‌ ജനതകൾക്കി​ട​യിൽ ബാക്കി​യാ​കും.+ 14  അവർ ശബ്ദമു​യർത്തും,അവർ സന്തോ​ഷി​ച്ചാർക്കും. കടലിൽനിന്ന്‌* അവർ യഹോ​വ​യു​ടെ മഹത്ത്വം ഘോഷി​ക്കും.+ 15  വെളിച്ചത്തിന്റെ ദേശത്ത്‌* അവർ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തും;+സമു​ദ്ര​ത്തി​ലെ ദ്വീപു​ക​ളിൽ അവർ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യു​ടെ പേര്‌ പുകഴ്‌ത്തും.+ 16  ഭൂമിയുടെ അറുതി​ക​ളിൽനിന്ന്‌ ഞങ്ങൾ പാട്ടുകൾ കേൾക്കു​ന്നു: “നീതി​മാ​നായ ദൈവ​ത്തി​നു മഹത്ത്വം!”+ എന്നാൽ ഞാൻ പറയുന്നു: “ഞാൻ തളർന്നു​പോ​കു​ന്നു, ഞാൻ തളർന്നു​പോ​കു​ന്നു! എനിക്കു കഷ്ടം! വഞ്ചകന്മാർ വഞ്ചന കാണി​ച്ചി​രി​ക്കു​ന്നു,വഞ്ചകന്മാർ വഞ്ചന​യോ​ടെ വഞ്ചന കാണി​ച്ചി​രി​ക്കു​ന്നു.”+ 17  ദേശവാസിയേ, ഭയവും കുഴി​ക​ളും കെണി​ക​ളും നിന്നെ കാത്തി​രി​ക്കു​ന്നു.+ 18  ഭയപ്പെടുത്തുന്ന സ്വരം കേട്ട്‌ ഓടി​ര​ക്ഷ​പ്പെ​ടു​ന്നവർ കുഴി​യിൽ വീഴും,കുഴി​യിൽനിന്ന്‌ വലിഞ്ഞു​ക​യ​റു​ന്നവർ കെണി​യിൽപ്പെ​ടും.+ ആകാശ​ത്തി​ന്റെ പ്രളയ​വാ​തി​ലു​കൾ തുറക്കും,ദേശത്തി​ന്റെ അടിസ്ഥാ​നങ്ങൾ കുലു​ങ്ങും. 19  ഭൂമി പിളർന്നി​രി​ക്കു​ന്നു,ദേശം വിറ​കൊ​ള്ളു​ന്നു,അത്‌ ഇളകി​യാ​ടു​ന്നു.+ 20  ദേശം ഒരു കുടി​യ​നെ​പ്പോ​ലെ ആടുന്നു,കാറ്റിൽ ഉലയുന്ന ഒരു കുടിൽപോ​ലെ അത്‌ ഇളകി​യാ​ടു​ന്നു. അതിന്റെ അകൃത്യം ഒരു വലിയ ഭാരമാ​യി അതിന്മേൽ ഇരിക്കു​ന്നു;+അതു നിലം​പൊ​ത്തും, ഇനി ഒരിക്ക​ലും എഴു​ന്നേ​റ്റു​വ​രില്ല. 21  അന്നാളിൽ യഹോവ ഉയരങ്ങ​ളി​ലുള്ള സൈന്യ​ത്തെ​യുംഭൂമി​യി​ലു​ള്ള രാജാ​ക്ക​ന്മാ​രെ​യും ന്യായം വിധി​ക്കും. 22  കുഴിയിലേക്കു തടവു​കാ​രെ ഒരുമി​ച്ചു​കൂ​ട്ടു​ന്ന​തു​പോ​ലെഅവരെ ഒരുമി​ച്ചു​കൂ​ട്ടും.അവരെ തടവറ​യിൽ അടയ്‌ക്കും;കുറെ ദിവസ​ങ്ങൾക്കു ശേഷം അവരെ ഓർക്കും. 23  സൈന്യങ്ങളുടെ അധിപ​നായ യഹോവ സീയോൻ പർവതത്തിലും+ യരുശ​ലേ​മി​ലും രാജാ​വാ​യി​രി​ക്കു​ന്നു,+സ്വന്തം ജനത്തിന്റെ മൂപ്പന്മാർക്കു*+ മുന്നിൽ ദൈവം മഹത്ത്വ​ത്തോ​ടെ രാജാ​വാ​യി.അതു​കൊണ്ട്‌ പൂർണ​ച​ന്ദ്രൻ നാണം​കെ​ടും,ജ്വലി​ക്കു​ന്ന സൂര്യൻ ലജ്ജിച്ചു​പോ​കും.+

അടിക്കുറിപ്പുകള്‍

അഥവാ “ദേശത്തി​ന്റെ മുഖം കോട്ടി​ക്ക​ള​യു​ന്നു.”
അഥവാ “ഭൂമിയെ.”
മറ്റൊരു സാധ്യത “കരിയു​ന്നു.”
അഥവാ “പുരാ​ത​ന​മായ.”
മറ്റൊരു സാധ്യത “വറ്റി​പ്പോ​കു​ന്നു.”
അഥവാ “പടിഞ്ഞാ​റു​നി​ന്ന്‌.”
അഥവാ “കിഴക്കേ ദേശത്ത്‌.”
അക്ഷ. “തന്റെ മൂപ്പന്മാർക്ക്‌.”