യശയ്യ 34:1-17

  • ജനതക​ളോ​ടുള്ള യഹോ​വ​യു​ടെ പ്രതി​കാ​രം (1-4)

  • ഏദോം ശൂന്യ​മാ​കും (5-17)

34  ജനതകളേ, അടുത്ത്‌ വന്ന്‌ കേൾക്കൂ,ജനങ്ങളേ, ചെവി തരൂ. ഭൂമി​യും അതിൽ നിറഞ്ഞി​രി​ക്കുന്ന സകലവുംനിലവും അതിന്റെ വിളവും ശ്രദ്ധി​ക്കട്ടെ.   സകല രാജ്യ​ങ്ങൾക്കും എതിരെ യഹോവ രോഷം​കൊ​ണ്ടി​രി​ക്കു​ന്നു,+അവരുടെ സർവ​സൈ​ന്യ​ത്തി​നും നേരെ+ ദൈവ​ത്തി​ന്റെ ക്രോധം ജ്വലി​ച്ചി​രി​ക്കു​ന്നു. ദൈവം അവരെ നിശ്ശേഷം നശിപ്പി​ക്കും,അവരെ സംഹാ​ര​ത്തിന്‌ ഏൽപ്പി​ക്കും.+   മരിച്ചുവീണവരെ എറിഞ്ഞു​ക​ള​യും,അവരുടെ ശവങ്ങളിൽനി​ന്ന്‌ ദുർഗന്ധം ഉയരും;+അവരുടെ രക്തത്തിൽ പർവതങ്ങൾ അലിഞ്ഞു​പോ​കും.*+   ആകാശത്തിലെ സർവ​സൈ​ന്യ​വും അഴുകി​പ്പോ​കും,ഒരു ചുരുൾപ്പോ​ലെ ആകാശത്തെ ചുരു​ട്ടി​ക്ക​ള​യും. കരിഞ്ഞ ഇല മുന്തി​രി​വ​ള്ളി​യിൽനിന്ന്‌ കൊഴി​ഞ്ഞു​പോ​കും​പോ​ലെ,ഉണങ്ങിയ അത്തിക്കാ​യ്‌ അത്തിയിൽനി​ന്ന്‌ പൊഴി​ഞ്ഞു​വീ​ഴും​പോ​ലെ,അവരുടെ സൈന്യ​ങ്ങ​ളെ​ല്ലാം ക്ഷയിച്ചു​പോ​കും.   “ആകാശ​ത്തു​വെച്ച്‌ എന്റെ വാൾ രക്തത്തിൽ കുതി​രും.+ ഞാൻ നാശത്തി​നു വിധിച്ച ജനത്തെ ന്യായം വിധി​ക്കാൻ,ഏദോ​മി​നെ ന്യായം വിധി​ക്കാൻ,+ അത്‌ ഇറങ്ങി​വ​രും.   യഹോവയുടെ കൈയിൽ ഒരു വാളുണ്ട്‌; അതു രക്തത്തിൽ കുളി​ക്കും. അതിൽ നിറയെ കൊഴു​പ്പു പുരളും,+ചെമ്മരി​യാ​ട്ടിൻകു​ട്ടി​ക​ളു​ടെ​യും കോലാ​ട്ടിൻകു​ട്ടി​ക​ളു​ടെ​യും രക്തവുംആൺചെ​മ്മ​രി​യാ​ടു​ക​ളു​ടെ വൃക്കയി​ലെ നെയ്യും അതിൽ പുരളും. കാരണം, യഹോ​വ​യ്‌ക്ക്‌ ബൊ​സ്ര​യിൽ ഒരു ബലിയു​ണ്ട്‌;ഏദോം ദേശത്ത്‌ ഒരു വലിയ സംഹാ​ര​മുണ്ട്‌.+   കാട്ടുപോത്തുകൾ അവയോ​ടൊ​പ്പം ചെല്ലും,കരുത്തു​ള്ള​വ​യോ​ടൊ​പ്പം കാളക്കു​ട്ടി​ക​ളും പോകും, അവരുടെ ദേശം രക്തത്തിൽ കുളി​ക്കും.നിലത്തെ പൊടി കൊഴു​പ്പിൽ കുതി​രും.”   യഹോവയ്‌ക്കു പ്രതി​കാ​ര​ത്തിന്‌ ഒരു ദിവസ​മുണ്ട്‌,+സീയോ​നോ​ടു ചെയ്‌ത തെറ്റു​കൾക്കു ശിക്ഷ നടപ്പാക്കാൻ+ ഒരു വർഷമു​ണ്ട്‌.   അവളുടെ* അരുവി​ക​ളി​ലൂ​ടെ ടാർ ഒഴുകും,അവളുടെ മണ്ണു ഗന്ധകമാ​യി​ത്തീ​രും,*അവളുടെ ദേശം കത്തുന്ന ടാറു​പോ​ലെ​യാ​കും. 10  രാത്രിയും പകലും അതു കെടാതെ കത്തി​ക്കൊ​ണ്ടി​രി​ക്കും,എന്നെന്നും അതിന്റെ പുക പൊങ്ങും. തലമു​റ​കൾ ഏറെ കഴിഞ്ഞാ​ലും അവൾ നശിച്ചു​കി​ട​ക്കും,ആരും ഒരു കാലത്തും അവളി​ലൂ​ടെ കടന്നു​പോ​കില്ല.+ 11  ഞാറപ്പക്ഷിയും മുള്ളൻപ​ന്നി​യും അവളിൽ താമസ​മു​റ​പ്പി​ക്കും,നെടു​ഞ്ചെ​വി​യൻ മൂങ്ങയും മലങ്കാ​ക്ക​യും അവളിൽ വസിക്കും. ശൂന്യ​ത​യു​ടെ അളവു​നൂ​ലും നാശത്തി​ന്റെ തൂക്കുകട്ടയും*അവൻ അവളുടെ മേൽ പിടി​ക്കും. 12  അവളുടെ പ്രധാ​നി​ക​ളിൽ ആരെയും രാജാ​വാ​ക്കില്ല,അവളുടെ പ്രഭു​ക്ക​ന്മാ​രെ​ല്ലാം ഇല്ലാതാ​കും. 13  അവളുടെ കോട്ട​ഗോ​പു​ര​ങ്ങ​ളിൽ മുൾച്ചെ​ടി​കൾ പടരും,അവളുടെ കോട്ട​ക​ളിൽ മുള്ളുള്ള കളകളും ചൊറി​യ​ണ​വും തഴച്ചു​വ​ള​രും. അവൾ കുറു​ന​രി​ക​ളു​ടെ താവളവും+ഒട്ടകപ്പ​ക്ഷി​ക​ളു​ടെ വിഹാ​ര​കേ​ന്ദ്ര​വും ആകും. 14  മരുമൃഗങ്ങളും ഓരി​യി​ടുന്ന മൃഗങ്ങ​ളും അവിടെ കണ്ടുമു​ട്ടും,കാട്ടാട്‌* അതിന്റെ കൂട്ടു​കാ​രെ വിളി​ക്കും, രാക്കിളി* അവിടെ ചേക്കേ​റും; അത്‌ അവിടെ വിശ്ര​മി​ക്കും. 15  അസ്‌ത്രനാഗം അവിടെ കൂടു കൂട്ടി മുട്ടയി​ടും,അതു മുട്ട വിരി​യിച്ച്‌ കുഞ്ഞു​ങ്ങളെ തന്റെ തണലിൽ ചേർക്കും. അവിടെ പരുന്തു​കൾ കൂട്ടം​കൂ​ടും; ഓരോ​ന്നും അതിന്റെ ഇണയോ​ടൊ​പ്പം വന്നു​ചേ​രും. 16  യഹോവയുടെ പുസ്‌ത​ക​ത്തിൽ അന്വേ​ഷി​ച്ചു​നോ​ക്കുക; അത്‌ ഉറക്കെ വായി​ക്കുക. അവയിൽ ഒന്നു​പോ​ലും കാണാ​തി​രി​ക്കില്ല;അവയിൽ ഒന്നിനും ഇണയി​ല്ലാ​തി​രി​ക്കില്ല,യഹോ​വ​യു​ടെ വായാണ്‌ ഇതു കല്‌പി​ച്ചി​രി​ക്കു​ന്നത്‌,ദൈവ​ത്തി​ന്റെ ആത്മാവാ​ണ്‌ അവയെ കൂട്ടി​വ​രു​ത്തി​യത്‌. 17  ദൈവമാണ്‌ അവയ്‌ക്കു​വേണ്ടി നറുക്കി​ട്ടത്‌,ദൈവ​ത്തി​ന്റെ കൈക​ളാണ്‌ അവയ്‌ക്കു സ്ഥലം അളന്ന്‌ നിയമി​ച്ചു​കൊ​ടു​ത്തത്‌.* കാലാ​കാ​ലം അത്‌ അവയുടെ അവകാ​ശ​മാ​യി​രി​ക്കും;തലമു​റ​ത​ല​മു​റ​ക​ളോ​ളം അവ അതിൽ വസിക്കും.

അടിക്കുറിപ്പുകള്‍

അഥവാ “പർവത​ങ്ങ​ളിൽ അവരുടെ രക്തം ഒഴുകും.”
തെളിവനുസരിച്ച്‌ ഏദോ​മി​ന്റെ തലസ്ഥാ​ന​മായ ബൊ​സ്രയെ കുറി​ക്കു​ന്നു.
അതായത്‌, സൾഫർ.
അക്ഷ. “കല്ലുക​ളും.”
മറ്റൊരു സാധ്യത “കോലാ​ട്ടു​രൂ​പ​മുള്ള ഭൂതം.”
അഥവാ “രാച്ചുക്കു പക്ഷി.”
അക്ഷ. “അവയ്‌ക്കു​വേണ്ടി അത്‌ അളവു​നൂ​ലു​കൊ​ണ്ട്‌ തിരി​ച്ചത്‌.”