യശയ്യ 36:1-22

  • സൻഹെ​രീബ്‌ യഹൂദയെ ആക്രമി​ക്കു​ന്നു (1-3)

  • റബ്‌ശാ​ക്കെ യഹോ​വയെ നിന്ദി​ക്കു​ന്നു (4-22)

36  ഹിസ്‌കിയ രാജാ​വി​ന്റെ വാഴ്‌ച​യു​ടെ 14-ാം വർഷം അസീറി​യൻ രാജാവായ+ സൻഹെ​രീബ്‌ യഹൂദ​യി​ലെ കോട്ട​മ​തി​ലുള്ള നഗരങ്ങൾക്കു നേരെ വന്ന്‌ അവയെ​ല്ലാം പിടി​ച്ചെ​ടു​ത്തു.+  അതിനു ശേഷം അസീറി​യൻ രാജാവ്‌ ലാഖീശിൽനിന്ന്‌+ റബ്‌ശാക്കെയെ*+ വലി​യൊ​രു സൈന്യ​ത്തോ​ടൊ​പ്പം യരുശ​ലേ​മിൽ ഹിസ്‌കിയ രാജാ​വി​ന്റെ അടു​ത്തേക്ക്‌ അയച്ചു. അവർ അലക്കു​കാ​രന്റെ നില​ത്തേ​ക്കുള്ള പ്രധാ​ന​വീ​ഥി​ക്ക​ടുത്ത്‌,+ മുകളി​ലുള്ള കുളത്തിന്റെ+ കനാലി​ന്‌ അരികെ നിലയു​റ​പ്പി​ച്ചു.  അപ്പോൾ രാജഭവനത്തിന്റെ* ചുമത​ല​യുള്ള, ഹിൽക്കി​യ​യു​ടെ മകൻ എല്യാക്കീമും+ വിവരങ്ങൾ രേഖ​പ്പെ​ടു​ത്താൻ ചുമത​ല​യുള്ള, ആസാഫി​ന്റെ മകൻ യോവാ​ഹും സെക്ര​ട്ട​റി​യായ ശെബ്‌നെയും+ റബ്‌ശാ​ക്കെ​യു​ടെ അടു​ത്തേക്ക്‌ ഇറങ്ങി​വന്നു.  അപ്പോൾ റബ്‌ശാ​ക്കെ അവരോ​ടു പറഞ്ഞു: “ഹിസ്‌കി​യ​യോട്‌ ഇങ്ങനെ പറയുക: ‘അസീറി​യ​യു​ടെ മഹാരാ​ജാവ്‌ പറയുന്നു: “എന്തു വിശ്വ​സി​ച്ചാ​ണു നീ ഇത്ര ധൈര്യ​ത്തോ​ടി​രി​ക്കു​ന്നത്‌?+  ‘എനിക്ക്‌ ഒരു യുദ്ധത​ന്ത്രം അറിയാം, യുദ്ധം ചെയ്യാ​നുള്ള ശക്തിയു​മുണ്ട്‌’ എന്നു നീ പറയുന്നു. പക്ഷേ ഒട്ടും കഴമ്പി​ല്ലാത്ത വാക്കു​ക​ളാ​ണു നീ ഈ പറയു​ന്നത്‌. ആരിൽ ആശ്രയി​ച്ചി​ട്ടാണ്‌ എന്നെ എതിർക്കാൻ നീ ധൈര്യം കാണി​ക്കു​ന്നത്‌?+  ചതഞ്ഞ ഈറ്റയായ ഈജി​പ്‌തി​ലല്ലേ നീ ആശ്രയി​ക്കു​ന്നത്‌? ആരെങ്കി​ലും അതിൽ ഊന്നി​യാൽ അത്‌ അയാളു​ടെ കൈയിൽ തുളച്ചു​ക​യ​റും. ഈജി​പ്‌തു​രാ​ജാ​വായ ഫറവോ​നെ ആശ്രയി​ക്കുന്ന എല്ലാവ​രു​ടെ​യും ഗതി അതുത​ന്നെ​യാ​യി​രി​ക്കും.+  ഇനി, ‘ഞങ്ങൾ ഞങ്ങളുടെ ദൈവ​മായ യഹോ​വ​യി​ലാണ്‌ ആശ്രയി​ക്കു​ന്നത്‌’ എന്നു നിങ്ങൾ പറഞ്ഞാൽ ഇതു കേൾക്കുക. യഹൂദ​യോ​ടും യരുശ​ലേ​മി​നോ​ടും, ‘നിങ്ങൾ ഈ യാഗപീ​ഠ​ത്തി​നു മുന്നി​ലാ​ണു കുമ്പി​ടേ​ണ്ടത്‌’ എന്നു പറഞ്ഞ്‌ ഹിസ്‌കിയ നീക്കം ചെയ്‌ത+ ആരാധനാസ്ഥലങ്ങളും* യാഗപീ​ഠ​ങ്ങ​ളും ഈ ദൈവ​ത്തി​ന്റെ​ത​ന്നെ​യല്ലേ?”’+  വേണമെങ്കിൽ എന്റെ യജമാ​ന​നായ അസീറി​യൻ രാജാ​വു​മാ​യി പന്തയം വെച്ചു​കൊ​ള്ളൂ:+ ഞാൻ നിനക്ക്‌ 2,000 കുതി​ര​കളെ തരാം; അവയ്‌ക്ക്‌ ആവശ്യ​മാ​യത്ര കുതി​ര​ക്കാ​രെ കണ്ടുപി​ടി​ക്കാൻ നിനക്കു കഴിയു​മോ?  രഥങ്ങൾക്കും കുതി​ര​ക്കാർക്കും വേണ്ടി നീ ഈജി​പ്‌തി​നെ​യല്ലേ ആശ്രയി​ക്കു​ന്നത്‌? ആ സ്ഥിതിക്ക്‌ എന്റെ യജമാ​നന്റെ ഭൃത്യ​ന്മാ​രിൽ ഏറ്റവും നിസ്സാ​ര​നായ ഒരു ഗവർണ​റെ​യെ​ങ്കി​ലും ഇവി​ടെ​നിന്ന്‌ തോൽപ്പി​ച്ചോ​ടി​ക്കാൻ നിനക്കു പറ്റുമോ? 10  മാത്രമല്ല യഹോ​വ​യു​ടെ സമ്മതം​കൂ​ടാ​തെ​യാ​ണോ ഞാൻ ഈ ദേശം നശിപ്പി​ക്കാൻ വന്നിരി​ക്കു​ന്നത്‌? ‘ഈ ദേശത്തി​നു നേരെ ചെന്ന്‌ ഇതു നശിപ്പി​ക്കുക’ എന്ന്‌ യഹോ​വ​ത​ന്നെ​യാണ്‌ എന്നോടു പറഞ്ഞത്‌.” 11  അപ്പോൾ എല്യാ​ക്കീ​മും ശെബ്‌നെയും+ യോവാ​ഹും റബ്‌ശാക്കെയോടു+ പറഞ്ഞു: “ദയവായി അങ്ങയുടെ ഈ ദാസന്മാ​രോട്‌ അരമായ* ഭാഷയിൽ+ സംസാ​രി​ച്ചാ​ലും. അതു ഞങ്ങൾക്കു മനസ്സി​ലാ​കും. മതിലി​ന്മേൽ ഇരിക്കുന്ന ഈ ജനം കേൾക്കെ ജൂതന്മാ​രു​ടെ ഭാഷയിൽ ഞങ്ങളോ​ടു സംസാ​രി​ക്ക​രു​തേ.”+ 12  എന്നാൽ റബ്‌ശാ​ക്കെ പറഞ്ഞു: “ഈ സന്ദേശം നിങ്ങളു​ടെ യജമാ​ന​നെ​യും നിങ്ങ​ളെ​യും മാത്രമല്ല, മതിലിൽ ഇരിക്കുന്ന ഈ ആളുക​ളെ​യും​കൂ​ടെ അറിയി​ക്കാ​നാണ്‌ എന്റെ യജമാനൻ എന്നെ അയച്ചി​രി​ക്കു​ന്നത്‌. നിങ്ങ​ളോ​ടൊ​പ്പം അവരും സ്വന്തം മലം തിന്നു​ക​യും സ്വന്തം മൂത്രം കുടി​ക്കു​ക​യും ചെയ്യേ​ണ്ടി​വ​രു​മ​ല്ലോ!” 13  അപ്പോൾ റബ്‌ശാ​ക്കെ ജൂതന്മാ​രു​ടെ ഭാഷയിൽ+ ഇങ്ങനെ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു: “അസീറി​യൻ മഹാരാ​ജാ​വി​ന്റെ വാക്കുകൾ കേൾക്കൂ.+ 14  രാജാവ്‌ പറയുന്നു: ‘ഹിസ്‌കിയ നിങ്ങളെ വഞ്ചിക്കു​ക​യാണ്‌. നിങ്ങളെ രക്ഷിക്കാൻ അയാൾക്കു കഴിയില്ല.+ 15  “യഹോവ നമ്മളെ രക്ഷിക്കു​ക​തന്നെ ചെയ്യും, ഈ നഗരത്തെ അസീറി​യൻ രാജാ​വി​ന്റെ കൈയിൽ ഏൽപ്പി​ക്കില്ല” എന്നു പറഞ്ഞ്‌ യഹോ​വ​യിൽ ആശ്രയിക്കാനല്ലേ+ ഹിസ്‌കിയ ആവശ്യ​പ്പെ​ടു​ന്നത്‌? എന്നാൽ നിങ്ങൾ അതിനു ചെവി കൊടു​ക്ക​രുത്‌. 16  ഹിസ്‌കിയ പറയു​ന്നതു നിങ്ങൾ കേൾക്ക​രുത്‌. കാരണം അസീറി​യൻ രാജാവ്‌ ഇങ്ങനെ പറയുന്നു: “എന്നോടു സമാധാ​ന​സന്ധി ഉണ്ടാക്കി കീഴട​ങ്ങുക. അങ്ങനെ ചെയ്‌താൽ നിങ്ങൾ ഓരോ​രു​ത്ത​രും സ്വന്തം മുന്തി​രി​വ​ള്ളി​യു​ടെ​യും അത്തി മരത്തി​ന്റെ​യും ഫലം തിന്നു​ക​യും സ്വന്തം കിണറ്റിലെ* വെള്ളം കുടി​ക്കു​ക​യും ചെയ്യും. 17  പിന്നെ ഞാൻ വന്ന്‌ നിങ്ങളു​ടെ ഈ ദേശം​പോ​ലുള്ള ഒരു ദേശ​ത്തേക്ക്‌,+ ധാന്യ​വും പുതു​വീ​ഞ്ഞും ഉള്ള ദേശ​ത്തേക്ക്‌, അപ്പവും മുന്തി​രി​ത്തോ​ട്ട​ങ്ങ​ളും ഉള്ള ദേശ​ത്തേക്ക്‌, നിങ്ങളെ കൂട്ടി​ക്കൊ​ണ്ടു​പോ​കും. 18  ഹിസ്‌കിയ പറയു​ന്നതു കേൾക്ക​രുത്‌. ‘യഹോവ നമ്മളെ രക്ഷിക്കും’ എന്നു പറഞ്ഞ്‌ അയാൾ നിങ്ങളെ പറ്റിക്കു​ക​യാണ്‌. ഏതെങ്കി​ലും ജനതക​ളു​ടെ ദൈവ​ങ്ങൾക്ക്‌ അസീറി​യൻ രാജാ​വി​ന്റെ കൈയിൽനി​ന്ന്‌ അവരുടെ ദേശം രക്ഷിക്കാൻ കഴിഞ്ഞി​ട്ടു​ണ്ടോ?+ 19  ഹമാത്തിലെയും അർപ്പാ​ദി​ലെ​യും ദൈവങ്ങൾ എവിടെ?+ സെഫർവ്വ​യീ​മി​ലെ ദൈവങ്ങൾ എവിടെ?+ എന്റെ കൈയിൽനി​ന്ന്‌ ശമര്യയെ രക്ഷിക്കാൻ അവർക്കു കഴിഞ്ഞോ?+ 20  ആ ദേശങ്ങ​ളി​ലെ എല്ലാ ദൈവ​ങ്ങ​ളി​ലും​വെച്ച്‌ ആർക്കാണ്‌ എന്റെ കൈയിൽനി​ന്ന്‌ അവരുടെ ദേശം രക്ഷിക്കാൻ കഴിഞ്ഞി​ട്ടു​ള്ളത്‌? പിന്നെ എങ്ങനെ യഹോ​വ​യ്‌ക്ക്‌ യരുശ​ലേ​മി​നെ എന്റെ കൈയിൽനി​ന്ന്‌ രക്ഷിക്കാൻ കഴിയും?”’”+ 21  എന്നാൽ അവർ ഒന്നും മിണ്ടാതെ നിന്നു. കാരണം, “നിങ്ങൾ അയാ​ളോ​ടു മറുപ​ടി​യൊ​ന്നും പറയരു​ത്‌”+ എന്നു രാജാവ്‌ കല്‌പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. 22  രാജകൊട്ടാരത്തിന്റെ ചുമത​ല​യുള്ള, ഹിൽക്കി​യ​യു​ടെ മകൻ എല്യാ​ക്കീ​മും വിവരങ്ങൾ രേഖ​പ്പെ​ടു​ത്താൻ ചുമത​ല​യുള്ള, ആസാഫി​ന്റെ മകൻ യോവാ​ഹും സെക്ര​ട്ട​റി​യായ ശെബ്‌നെയും+ വസ്‌ത്രം കീറി, ഹിസ്‌കി​യ​യു​ടെ അടുത്ത്‌ ചെന്ന്‌ റബ്‌ശാ​ക്കെ പറഞ്ഞ​തെ​ല്ലാം അറിയി​ച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “പാനപാ​ത്ര​വാ​ഹ​ക​രു​ടെ പ്രമാ​ണി​യെ.”
അഥവാ “കൊട്ടാ​ര​ത്തി​ന്റെ.”
അക്ഷ. “ഉയർന്ന സ്ഥലങ്ങളും.”
അഥവാ “സിറിയൻ.”
അഥവാ “ജലസം​ഭ​ര​ണി​യി​ലെ.” പദാവ​ലി​യിൽ “ജലസം​ഭ​രണി” കാണുക.