യശയ്യ 37:1-38

  • ഹിസ്‌കിയ യശയ്യയി​ലൂ​ടെ ദൈവ​ത്തി​ന്റെ സഹായം തേടുന്നു (1-7)

  • സൻഹെ​രീബ്‌ യരുശ​ലേ​മി​നെ ഭീഷണി​പ്പെ​ടു​ത്തു​ന്നു (8-13)

  • ഹിസ്‌കി​യ​യു​ടെ പ്രാർഥന (14-20)

  • യശയ്യ ദൈവ​ത്തിൽനി​ന്നുള്ള മറുപടി അറിയി​ക്കു​ന്നു (21-35)

  • ഒരു ദൈവ​ദൂ​തൻ 1,85,000 അസീറി​യ​ക്കാ​രെ കൊല്ലു​ന്നു (36-38)

37  ഇതു കേട്ട ഉടനെ ഹിസ്‌കിയ രാജാവ്‌ വസ്‌ത്രം കീറി വിലാ​പ​വ​സ്‌ത്രം ധരിച്ച്‌ യഹോ​വ​യു​ടെ ഭവനത്തി​ലേക്കു ചെന്നു.+  പിന്നീട്‌ ഹിസ്‌കിയ രാജ​കൊ​ട്ടാ​ര​ത്തി​ന്റെ ചുമത​ല​യുള്ള എല്യാ​ക്കീ​മി​നെ​യും സെക്ര​ട്ട​റി​യായ ശെബ്‌നെ​യെ​യും പ്രമു​ഖ​രായ പുരോ​ഹി​ത​ന്മാ​രെ​യും ആമൊ​സി​ന്റെ മകനായ യശയ്യ പ്രവാചകന്റെ+ അടു​ത്തേക്ക്‌ അയച്ചു. അവർ വിലാ​പ​വ​സ്‌ത്രം ധരിച്ച്‌  യശയ്യയുടെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു: “ഹിസ്‌കിയ ഇങ്ങനെ പറയുന്നു: ‘ഇതു കഷ്ടതയു​ടെ​യും ശകാരത്തിന്റെയും* നിന്ദയു​ടെ​യും ദിവസ​മാണ്‌. കാരണം, കുഞ്ഞുങ്ങൾ ജനിക്കാ​റാ​യി​രി​ക്കു​ന്നു;* എന്നാൽ പ്രസവി​ക്കാൻ ശക്തിയില്ല.+  ഒരുപക്ഷേ ജീവനുള്ള ദൈവത്തെ നിന്ദിക്കാൻ+ അസീറി​യൻ രാജാവ്‌ അയച്ച റബ്‌ശാ​ക്കെ​യു​ടെ വാക്കു​ക​ളെ​ല്ലാം അങ്ങയുടെ ദൈവ​മായ യഹോ​വ​യു​ടെ സന്നിധി​യിൽ എത്തും. അങ്ങയുടെ ദൈവ​മായ യഹോവ ആ വാക്കുകൾ കേട്ട്‌ അതിന്‌ അയാ​ളോ​ടു പകരം ചോദി​ക്കും. അതു​കൊണ്ട്‌ ബാക്കി​യുള്ള ജനത്തിനുവേണ്ടി+ പ്രാർഥി​ക്കേ​ണമേ.’”+  അങ്ങനെ ഹിസ്‌കിയ രാജാ​വി​ന്റെ ദാസന്മാർ യശയ്യയു​ടെ അടുത്ത്‌ ചെന്നു.+  അപ്പോൾ യശയ്യ അവരോ​ടു പറഞ്ഞു: “നിങ്ങളു​ടെ യജമാ​ന​നോട്‌ ഇങ്ങനെ പറയുക: ‘യഹോവ പറയുന്നു: “അസീറി​യൻ രാജാ​വി​ന്റെ ഭൃത്യന്മാർ+ എന്നെ നിന്ദി​ച്ചു​പറഞ്ഞ വാക്കുകൾ കേട്ട്‌ നീ ഭയപ്പെ​ടേണ്ടാ.+  ഞാൻ ഇതാ, ഒരു കാര്യം അയാളു​ടെ മനസ്സിൽ തോന്നി​പ്പി​ക്കു​ന്നു.* ഒരു വാർത്ത കേട്ട്‌ അയാൾ സ്വദേ​ശ​ത്തേക്കു മടങ്ങി​പ്പോ​കും.+ സ്വന്തം ദേശത്തു​വെച്ച്‌ അയാൾ വാളു​കൊണ്ട്‌ വീഴാൻ ഞാൻ ഇടവരു​ത്തും.”’”+  അസീറിയൻ രാജാവ്‌ ലാഖീ​ശിൽനിന്ന്‌ പിൻവാ​ങ്ങി​യെന്നു കേട്ട​പ്പോൾ റബ്‌ശാ​ക്കെ രാജാ​വി​ന്റെ അടു​ത്തേക്കു തിരി​ച്ചു​പോ​യി. രാജാവ്‌ അപ്പോൾ ലിബ്‌ന​യോ​ടു പോരാ​ടു​ക​യാ​യി​രു​ന്നു.+  ആ സമയത്താ​ണ്‌ എത്യോ​പ്യൻ രാജാ​വായ തിർഹാക്ക തന്നോടു യുദ്ധം ചെയ്യാൻ വന്നിരി​ക്കു​ന്നെന്നു രാജാവ്‌ കേട്ടത്‌. അതു കേട്ട​പ്പോൾ അസീറി​യൻ രാജാവ്‌ വീണ്ടും ഹിസ്‌കി​യ​യു​ടെ അടുത്ത്‌ ദൂതന്മാ​രെ അയച്ചു.+ രാജാവ്‌ അവരോ​ടു പറഞ്ഞു: 10  “യഹൂദാ​രാ​ജാ​വായ ഹിസ്‌കി​യ​യോട്‌ ഇങ്ങനെ പറയണം: ‘“യരുശ​ലേ​മി​നെ അസീറി​യൻ രാജാ​വി​ന്റെ കൈയിൽ ഏൽപ്പി​ക്കില്ല”+ എന്നു പറഞ്ഞ്‌ നിങ്ങളെ വഞ്ചിക്കാൻ നിങ്ങൾ ആശ്രയി​ക്കുന്ന നിങ്ങളു​ടെ ദൈവത്തെ അനുവ​ദി​ക്ക​രുത്‌. 11  അസീറിയൻ രാജാ​ക്ക​ന്മാർ പൂർണ​മാ​യി നശിപ്പിച്ച ദേശങ്ങളെക്കുറിച്ചെല്ലാം+ നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ. നിങ്ങൾ മാത്രം രക്ഷപ്പെ​ടു​മെ​ന്നാ​ണോ? 12  എന്റെ പൂർവി​കർ നശിപ്പിച്ച ജനതക​ളു​ടെ ദൈവ​ങ്ങൾക്ക്‌ ആ ജനതകളെ രക്ഷിക്കാൻ കഴിഞ്ഞോ?+ ഗോസാ​നും ഹാരാനും+ രേസെ​ഫും തെൽ-അസ്സാരി​ലു​ണ്ടാ​യി​രുന്ന ഏദെന്യ​രും ഇപ്പോൾ എവിടെ? 13  ഹമാത്തിന്റെയും അർപ്പാ​ദി​ന്റെ​യും സെഫർവ്വ​യീം,+ ഹേന, ഇവ്വ എന്നീ നഗരങ്ങ​ളു​ടെ​യും രാജാ​ക്ക​ന്മാർ എവിടെ?’” 14  ദൂതന്മാരുടെ കൈയിൽനി​ന്ന്‌ ഹിസ്‌കിയ ആ കത്തുകൾ വാങ്ങി വായിച്ചു. പിന്നെ യഹോ​വ​യു​ടെ ഭവനത്തി​ലേക്കു ചെന്ന്‌ അവ* യഹോ​വ​യു​ടെ സന്നിധി​യിൽ നിവർത്തി​വെച്ചു.+ 15  എന്നിട്ട്‌ ഹിസ്‌കിയ യഹോ​വ​യോട്‌ ഇങ്ങനെ പ്രാർഥി​ച്ചു:+ 16  “കെരൂ​ബു​കൾക്കു മീതെ സിംഹാസനത്തിൽ* ഇരിക്കു​ന്ന​വ​നും ഇസ്രാ​യേ​ലി​ന്റെ ദൈവ​വും സൈന്യ​ങ്ങ​ളു​ടെ അധിപ​നും ആയ യഹോവേ,+ അങ്ങ്‌ മാത്ര​മാ​ണു ഭൂമി​യി​ലെ എല്ലാ രാജ്യ​ങ്ങ​ളു​ടെ​യും ദൈവം. അങ്ങ്‌ ആകാശ​ത്തെ​യും ഭൂമി​യെ​യും ഉണ്ടാക്കി. 17  യഹോവേ, ചെവി ചായിച്ച്‌ കേൾക്കേ​ണമേ!+ യഹോവേ, അങ്ങയുടെ കണ്ണു തുറന്ന്‌ കാണേ​ണമേ!+ ജീവനുള്ള ദൈവത്തെ നിന്ദിക്കാൻ+ സൻഹെ​രീബ്‌ അയച്ച ഈ സന്ദേശം ശ്രദ്ധി​ക്കേ​ണമേ. 18  യഹോവേ, അസീറി​യൻ രാജാ​ക്ക​ന്മാർ സ്വന്തം ദേശവും മറ്റെല്ലാ ദേശങ്ങ​ളും നശിപ്പിച്ചുകളഞ്ഞു+ എന്നതു ശരിതന്നെ. 19  അവർ അവരുടെ ദൈവ​ങ്ങളെ ചുട്ടുകളയുകയും+ ചെയ്‌തു. കാരണം അവ ദൈവ​ങ്ങ​ളാ​യി​രു​ന്നില്ല, മനുഷ്യ​ന്റെ പണിയായ+ വെറും കല്ലും മരവും മാത്ര​മാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ അവർക്ക്‌ അവയെ നശിപ്പി​ക്കാൻ കഴിഞ്ഞത്‌. 20  എന്നാൽ ഞങ്ങളുടെ ദൈവ​മായ യഹോവേ, അയാളു​ടെ കൈയിൽനി​ന്ന്‌ ഞങ്ങളെ രക്ഷി​ക്കേ​ണമേ. അങ്ങനെ യഹോവ മാത്ര​മാ​ണു ദൈവ​മെന്നു ഭൂമി​യി​ലെ സകല രാജ്യ​ങ്ങ​ളും അറിയട്ടെ!”+ 21  അപ്പോൾ ആമൊ​സി​ന്റെ മകനായ യശയ്യ ഹിസ്‌കി​യ​യ്‌ക്ക്‌ ഈ സന്ദേശം അയച്ചു: “ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ ഇങ്ങനെ പറയുന്നു: ‘അസീറി​യൻ രാജാ​വായ സൻഹെരീബിനെക്കുറിച്ച്‌+ നീ എന്നോടു പ്രാർഥി​ച്ച​തു​കൊണ്ട്‌ 22  അയാൾക്കെതിരെ യഹോവ ഇങ്ങനെ പ്രഖ്യാ​പി​ക്കു​ന്നു: “കന്യക​യായ സീയോൻപു​ത്രി നിന്നെ നിന്ദി​ക്കു​ന്നു, സീയോൻപു​ത്രി നിന്നെ നോക്കി പരിഹ​സി​ക്കു​ന്നു, യരുശ​ലേം​പു​ത്രി നിന്നെ നോക്കി തല കുലു​ക്കു​ന്നു. 23  ആരെയാണു നീ പരിഹസിക്കുകയും+ നിന്ദി​ക്കു​ക​യും ചെയ്‌തത്‌? ആർക്കു നേരെ​യാ​ണു നീ ശബ്ദം ഉയർത്തി​യത്‌?+ആരെയാ​ണു നീ ധിക്കാ​ര​ത്തോ​ടെ നോക്കി​യത്‌? ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നെ​യല്ലേ!+ 24  നിന്റെ ഭൃത്യ​ന്മാ​രെ അയച്ച്‌ നീ യഹോ​വയെ പരിഹ​സി​ച്ചു​പ​റഞ്ഞു:+‘എന്റെ അസംഖ്യം യുദ്ധര​ഥ​ങ്ങ​ളു​മാ​യിഞാൻ ഗിരി​ശൃം​ഗ​ങ്ങ​ളി​ലേക്ക്‌,+ലബാ​നോ​ന്റെ വിദൂ​ര​ഭാ​ഗ​ങ്ങ​ളി​ലേക്ക്‌, കയറി​ച്ചെ​ല്ലും. അതിന്റെ തലയെ​ടു​പ്പുള്ള ദേവദാ​രു​ക്ക​ളും വിശി​ഷ്ട​മായ ജൂനിപ്പർ മരങ്ങളും ഞാൻ വെട്ടി​യി​ടും. അതിന്റെ വിദൂ​ര​മായ കൊടു​മു​ടി​കൾവ​രെ​യും നിബി​ഡ​വ​ന​ങ്ങൾവ​രെ​യും ഞാൻ കടന്നു​ചെ​ല്ലും. 25  ഞാൻ കിണറു​കൾ കുഴിച്ച്‌ വെള്ളം കുടി​ക്കും;എന്റെ കാലു​കൾകൊണ്ട്‌ ഈജി​പ്‌തി​ലെ അരുവികൾ* വറ്റിക്കും.’ 26  നീ കേട്ടി​ട്ടി​ല്ലേ, കാലങ്ങൾക്കു മുമ്പേ ഞാൻ ഇതു തീരു​മാ​നി​ച്ചി​രി​ക്കു​ന്നു.* പണ്ടുപണ്ടേ ഞാൻ ഇത്‌ ഒരുക്കി​വെ​ച്ചി​രി​ക്കു​ന്നു.*+ ഇപ്പോൾ ഞാൻ അതു നടപ്പാ​ക്കും.+ കോട്ട​മ​തി​ലു​ള്ള നഗരങ്ങളെ നീ നാശകൂ​മ്പാ​ര​മാ​ക്കും.+ 27  അവയിലെ നിവാ​സി​കൾ നിസ്സഹാ​യ​രാ​കും;അവർ ഭയന്നു​വി​റ​യ്‌ക്കും, ലജ്ജിച്ച്‌ തല താഴ്‌ത്തും. അവർ വെറും പുല്ലു​പോ​ലെ​യും വയലിലെ സസ്യം​പോ​ലെ​യും ആകും.കിഴക്കൻ കാറ്റേറ്റ്‌ കരിഞ്ഞ, പുരപ്പു​റത്തെ പുല്ലു​പോ​ലെ​തന്നെ. 28  എന്നാൽ നിന്റെ വരവും പോക്കും ഇരിപ്പും ഞാൻ കാണുന്നു,+നീ എന്റെ നേരെ കോപി​ക്കു​ന്ന​തും ഞാൻ അറിയു​ന്നു,+ 29  നിന്റെ ക്രോധവും+ ഗർജന​വും എന്റെ ചെവിയിൽ+ എത്തിയി​രി​ക്കു​ന്നു. അതു​കൊണ്ട്‌ ഞാൻ നിന്റെ മൂക്കിൽ കൊളു​ത്തിട്ട്‌, നിന്റെ വായിൽ കടിഞ്ഞാൺ വെച്ച്‌,+വന്ന വഴിയേ നിന്നെ തിരികെ കൊണ്ടു​പോ​കും.” 30  “‘ഇതായി​രി​ക്കും നിനക്കുള്ള* അടയാളം: ഈ വർഷം നീ താനേ മുളയ്‌ക്കുന്നതു* തിന്നും. രണ്ടാം വർഷം അതിൽനി​ന്ന്‌ വീണ്‌ മുളയ്‌ക്കുന്ന ധാന്യം തിന്നും. എന്നാൽ മൂന്നാം വർഷം നീ വിത്തു വിതച്ച്‌ കൊയ്യു​ക​യും മുന്തി​രി​ത്തോ​ട്ടങ്ങൾ ഉണ്ടാക്കി അതിന്റെ ഫലം ഭക്ഷിക്കു​ക​യും ചെയ്യും.+ 31  യഹൂദാഗൃഹത്തിൽ ജീവ​നോ​ടെ ശേഷിക്കുന്നവർ+ ആഴത്തിൽ വേരൂന്നി ഫലം കായ്‌ക്കും. 32  യരുശലേമിൽനിന്ന്‌ ഒരു ശേഷി​പ്പും സീയോൻ പർവത​ത്തിൽനിന്ന്‌ അതിജീ​വ​ക​രും പുറത്ത്‌ വരും.+ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ തീക്ഷ്‌ണത അതു സാധ്യ​മാ​ക്കും.+ 33  “‘അതു​കൊണ്ട്‌ അസീറി​യൻ രാജാ​വി​നെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വാക്കുകൾ ഇതാണ്‌:+ “അയാൾ ഈ നഗരത്തി​ലേക്കു വരില്ല,+ഒരു അമ്പു​പോ​ലും ഇവി​ടേക്ക്‌ എയ്യില്ല;പരിച​യു​മാ​യി ഇതിനെ നേരി​ടു​ക​യോമതിൽ കെട്ടി ഇതിനെ ഉപരോ​ധി​ക്കു​ക​യോ ഇല്ല.”’+ 34  ‘വന്ന വഴിയേ അയാൾ തിരി​ച്ചു​പോ​കും;അയാൾ ഈ നഗരത്തി​ലേക്കു വരില്ല’ എന്ന്‌ യഹോവ പറയുന്നു. 35  ‘എന്റെ നാമ​ത്തെ​പ്ര​തി​യും എന്റെ ദാസനായ ദാവീദിനെപ്രതിയും+ഞാൻ ഈ നഗരത്തി​നു​വേണ്ടി പോരാടി+ അതിനെ രക്ഷിക്കും.’”+ 36  യഹോവയുടെ ദൂതൻ അസീറി​യൻ പാളയ​ത്തി​ലേക്കു ചെന്ന്‌ 1,85,000 പേരെ കൊന്നു​ക​ളഞ്ഞു. ആളുകൾ രാവിലെ എഴു​ന്നേ​റ്റ​പ്പോൾ അവരെ​ല്ലാം ശവങ്ങളാ​യി കിടക്കു​ന്നതു കണ്ടു.+ 37  അപ്പോൾ അസീറി​യൻ രാജാ​വായ സൻഹെ​രീബ്‌ നിനെവെയിലേക്കു+ തിരി​ച്ചു​പോ​യി അവിടെ താമസി​ച്ചു.+ 38  ഒരു ദിവസം സൻഹെ​രീബ്‌ അയാളു​ടെ ദൈവ​മായ നി​സ്രോ​ക്കി​ന്റെ ഭവനത്തിൽ* കുമ്പി​ടു​മ്പോൾ മക്കളായ അദ്ര​മേ​ലെ​ക്കും ശരേ​സെ​രും വന്ന്‌ അയാളെ വാളു​കൊണ്ട്‌ വെട്ടിക്കൊന്ന്‌+ അരാരാ​ത്ത്‌ ദേശ​ത്തേക്കു രക്ഷപ്പെട്ടു.+ അയാളു​ടെ മകൻ ഏസെർ-ഹദ്ദോൻ+ അടുത്ത രാജാ​വാ​യി.

അടിക്കുറിപ്പുകള്‍

അഥവാ “പരിഹാ​സ​ത്തി​ന്റെ​യും.”
അക്ഷ. “ഗർഭാ​ശ​യ​മു​ഖ​ത്തേക്കു വന്നിരി​ക്കു​ന്നു.”
അക്ഷ. “അയാൾക്ക്‌ ഒരു ആത്മാവി​നെ നൽകുന്നു.”
അക്ഷ. “അത്‌.”
മറ്റൊരു സാധ്യത “കെരൂ​ബു​കൾക്കു മധ്യേ.”
അഥവാ “നൈൽ നദിയു​ടെ കനാലു​കൾ.”
അക്ഷ. “ചെയ്‌തി​രി​ക്കു​ന്നു.”
അഥവാ “ഇതിനു രൂപം നൽകി​യി​രി​ക്കു​ന്നു.”
അഥവാ “ചിതറി​വീണ ധാന്യ​മ​ണി​ക​ളിൽനി​ന്ന്‌ മുളയ്‌ക്കു​ന്നത്‌.”
അതായത്‌, ഹിസ്‌കി​യ​യ്‌ക്കുള്ള.
അഥവാ “ക്ഷേത്ര​ത്തിൽ.”