യശയ്യ 39:1-8

  • ബാബി​ലോൺരാ​ജാവ്‌ അയച്ച ദൂതന്മാർ (1-8)

39  ഹിസ്‌കിയ രോഗി​യാ​യി​രു​ന്നെ​ന്നും രോഗം ഭേദമായെന്നും+ അറിഞ്ഞ​പ്പോൾ ബാബി​ലോൺരാ​ജാ​വായ, ബലദാന്റെ മകൻ മെരോ​ദക്‌-ബലദാൻ ഹിസ്‌കി​യ​യ്‌ക്ക്‌ എഴുത്തു​ക​ളും ഒരു സമ്മാന​വും കൊടു​ത്ത​യച്ചു.+  ഹിസ്‌കിയ അവരെ സന്തോ​ഷ​ത്തോ​ടെ സ്വീക​രിച്ച്‌ ഖജനാവിലുള്ളതെല്ലാം+—വെള്ളി, സ്വർണം, സുഗന്ധ​തൈലം,* വില​യേ​റിയ മറ്റു തൈലങ്ങൾ, ആയുധ​ശേ​ഖരം എന്നിങ്ങനെ വിലപി​ടി​പ്പു​ള്ള​തെ​ല്ലാം—അവരെ കാണിച്ചു. ഹിസ്‌കിയ കൊട്ടാ​ര​ത്തി​ലും രാജ്യ​ത്തി​ലും അവരെ കാണി​ക്കാ​ത്ത​താ​യി ഒന്നുമു​ണ്ടാ​യി​രു​ന്നില്ല.  പിന്നീട്‌ യശയ്യ പ്രവാ​ചകൻ ഹിസ്‌കിയ രാജാ​വി​ന്റെ അടുത്ത്‌ വന്ന്‌ ചോദി​ച്ചു: “അവർ എവി​ടെ​നി​ന്നാ​ണു വന്നത്‌, അങ്ങയോ​ട്‌ അവർ എന്താണു പറഞ്ഞത്‌?” അപ്പോൾ ഹിസ്‌കിയ പറഞ്ഞു: “അവർ ദൂരെ ബാബി​ലോ​ണിൽനിന്ന്‌ വന്നവരാ​ണ്‌.”+  “അവർ ഈ കൊട്ടാ​ര​ത്തി​ലുള്ള എന്തൊക്കെ കണ്ടു” എന്ന്‌ യശയ്യ ചോദി​ച്ച​പ്പോൾ ഹിസ്‌കിയ പറഞ്ഞു: “എന്റെ കൊട്ടാ​ര​ത്തി​ലു​ള്ള​തെ​ല്ലാം അവർ കണ്ടു. അവരെ കാണി​ക്കാ​ത്ത​താ​യി എന്റെ ഖജനാ​വു​ക​ളിൽ ഇനി ഒന്നും ബാക്കി​യില്ല.”  അപ്പോൾ യശയ്യ ഹിസ്‌കി​യ​യോ​ടു പറഞ്ഞു: “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ സന്ദേശം കേട്ടു​കൊ​ള്ളൂ:  ‘ഇതാ, നിന്റെ ഭവനത്തിലുള്ളതും* നിന്റെ പൂർവി​കർ ഇന്നോളം സ്വരു​ക്കൂ​ട്ടി​യ​തും ആയ സകലവും ഒന്നൊ​ഴി​യാ​തെ ബാബി​ലോ​ണി​ലേക്ക്‌ എടുത്തു​കൊ​ണ്ടു​പോ​കുന്ന കാലം അടുത്തി​രി​ക്കു​ന്നു!’+ എന്ന്‌ യഹോവ പറയുന്നു.+  ‘നിനക്കു ജനിക്കുന്ന നിന്റെ സ്വന്തം ആൺമക്ക​ളിൽ ചിലരെ അവർ പിടി​ച്ചു​കൊ​ണ്ടു​പോ​കും; അവർ ബാബി​ലോൺരാ​ജാ​വി​ന്റെ കൊട്ടാ​ര​ത്തിൽ ഉദ്യോ​ഗ​സ്ഥ​രാ​കേ​ണ്ടി​വ​രും.’”+  അപ്പോൾ ഹിസ്‌കിയ യശയ്യ​യോ​ടു പറഞ്ഞു: “അങ്ങ്‌ എന്നോടു പറഞ്ഞ യഹോ​വ​യു​ടെ വാക്കുകൾ നല്ലതു​തന്നെ.” ഹിസ്‌കിയ തുടർന്നു: “എന്റെ ജീവി​ത​കാ​ലത്ത്‌ സ്വസ്ഥതയും* സമാധാ​ന​വും ഉണ്ടാകു​മ​ല്ലോ!”+

അടിക്കുറിപ്പുകള്‍

അഥവാ “സുഗന്ധക്കറ.”
അഥവാ “കൊട്ടാ​ര​ത്തി​ലു​ള്ള​തും.”
അഥവാ “സത്യവും.”