യശയ്യ 49:1-26

  • യഹോ​വ​യു​ടെ ദാസനു കിട്ടിയ നിയമനം (1-12)

    • ജനതകൾക്ക്‌ ഒരു വെളിച്ചം (6)

  • ഇസ്രാ​യേ​ലി​നെ ആശ്വസി​പ്പി​ക്കു​ന്നു (13-26)

49  ദ്വീപു​കളേ, ഞാൻ പറയു​ന്നതു കേൾക്കുക,ദൂരെ​യു​ള്ള ജനതകളേ,+ ശ്രദ്ധി​ക്കുക. ഞാൻ ജനിക്കു​ന്ന​തി​നു മുമ്പേ*+ യഹോവ എന്നെ വിളി​ച്ചി​രി​ക്കു​ന്നു. ഞാൻ എന്റെ അമ്മയുടെ ഗർഭത്തി​ലാ​യി​രു​ന്ന​പ്പോൾമു​തൽ ദൈവം എന്റെ പേര്‌ വിളി​ച്ചി​രി​ക്കു​ന്നു.   ദൈവം എന്റെ നാവ്‌* മൂർച്ച​യേ​റിയ ഒരു വാൾപ്പോ​ലെ​യാ​ക്കി;തന്റെ കൈയു​ടെ നിഴലിൽ എന്നെ മറച്ചു;+ ദൈവം എന്നെ കൂർത്ത അമ്പു​പോ​ലെ​യാ​ക്കി;തന്റെ ആവനാ​ഴി​യിൽ എന്നെ ഒളിപ്പി​ച്ചു.   ദൈവം എന്നോടു പറഞ്ഞു: “ഇസ്രാ​യേലേ, നീ എന്റെ ദാസൻ,+നിന്നി​ലൂ​ടെ ഞാൻ എന്റെ മഹത്ത്വം വെളി​പ്പെ​ടു​ത്തും.”+   എന്നാൽ ഞാൻ പറഞ്ഞു: “ഞാൻ അധ്വാ​നി​ച്ച​തെ​ല്ലാം വെറു​തേ​യാ​യി, ഇല്ലാത്ത ഒന്നിനു​വേണ്ടി ഞാൻ എന്റെ ഊർജം പാഴാക്കി. എന്നാൽ യഹോ​വ​യാണ്‌ എന്നെ ന്യായം വിധി​ക്കു​ന്നത്‌,*എന്റെ കൂലി* എന്റെ ദൈവ​ത്തിന്റെ കൈയി​ലുണ്ട്‌.”+   ഗർഭത്തിൽവെച്ചുതന്നെ എന്നെ തന്റെ ദാസനാ​യി രൂപ​പ്പെ​ടു​ത്തിയ യഹോവഇസ്രാ​യേ​ലി​നെ തന്റെ അടുത്ത്‌ കൂട്ടിച്ചേർക്കേണ്ടതിന്‌+യാക്കോ​ബി​നെ തിരികെ കൊണ്ടു​ചെ​ല്ലാൻ എന്നോടു പറഞ്ഞി​രി​ക്കു​ന്നു. ഞാൻ യഹോ​വ​യു​ടെ മുമ്പാകെ മഹത്ത്വ​മു​ള്ള​വ​നാ​യി​ത്തീ​രും,എന്റെ ദൈവം എന്റെ ബലമാ​യി​ത്തീർന്നി​രി​ക്കും.   ദൈവം പറഞ്ഞു: “യാക്കോ​ബി​ന്റെ ഗോ​ത്ര​ങ്ങളെ എഴു​ന്നേൽപ്പി​ക്കാ​നുംഞാൻ ശേഷി​പ്പിച്ച ഇസ്രാ​യേൽ ജനത്തെ തിരികെ കൊണ്ടു​വ​രാ​നും ഉള്ളഎന്റെ ദാസനാ​യി മാത്രം നീ കഴിഞ്ഞാൽ പോരാ. ഞാൻ നിന്നെ ജനതകൾക്ക്‌ ഒരു വെളി​ച്ച​മാ​യി നൽകി​യി​രി​ക്കു​ന്നു.+അങ്ങനെ ഭൂമി​യു​ടെ അറ്റംവരെ എന്റെ രക്ഷ എത്തും.”+  ഭരണാധികാരികളുടെ ദാസ​നോട്‌, ജനതകൾ വെറു​ക്കു​ക​യും സകലരും നിന്ദി​ക്കു​ക​യും ചെയ്യു​ന്ന​വ​നോട്‌,+ ഇസ്രാ​യേ​ലി​ന്റെ വീണ്ടെ​ടു​പ്പു​കാ​ര​നും ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നും ആയ യഹോവ പറയുന്നു:+ “ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നും വിശ്വസ്‌തദൈവവും+നിന്നെ തിരഞ്ഞെടുത്തവനും+ ആയ യഹോവ നിമിത്തംരാജാ​ക്ക​ന്മാർ കണ്ട്‌ എഴു​ന്നേൽക്കു​ക​യുംപ്രഭു​ക്ക​ന്മാർ കുമ്പി​ടു​ക​യും ചെയ്യും.”   യഹോവ ഇങ്ങനെ പറയുന്നു: “പ്രീതി തോന്നിയ കാലത്ത്‌ ഞാൻ നിനക്ക്‌ ഉത്തരം തന്നു,+രക്ഷയുടെ ദിവസ​ത്തിൽ ഞാൻ നിന്നെ സഹായി​ച്ചു.+ജനത്തിനു നിന്നെ ഒരു ഉടമ്പടി​യാ​യി നൽകാനും+ ദേശം പൂർവ​സ്ഥി​തി​യി​ലാ​ക്കാ​നുംവിജന​മാ​യി​ക്കി​ട​ക്കുന്ന അവരുടെ ഓഹരി അവർക്കു തിരികെ നൽകാനും+ഞാൻ നിന്നെ കാത്തു​ര​ക്ഷി​ച്ചു.   തടവുകാരോടു ‘പുറത്ത്‌ വരുക!’ എന്നും+ ഇരുട്ടിൽ ഇരിക്കുന്നവരോടു+ ‘വെളി​യി​ലേക്കു വരുക!’ എന്നും പറയാൻ ഞാൻ നിന്നെ രക്ഷിച്ചി​രി​ക്കു​ന്നു.അവർ വഴി​യോ​രത്ത്‌ മേഞ്ഞു​ന​ട​ക്കും,നടന്നുറച്ച എല്ലാ പാതകൾക്കും* സമീപം മേച്ചിൽപ്പു​റ​ങ്ങ​ളു​ണ്ടാ​കും. 10  അവർക്കു വിശക്കില്ല, അവർക്കു ദാഹി​ക്കില്ല,+കൊടും​ചൂ​ടോ പൊരി​വെ​യി​ലോ അവർക്ക്‌ ഏൽക്കില്ല,+ അവരോ​ടു കരുണ​യു​ള്ള​വ​നാ​യി​രി​ക്കും അവരെ നയിക്കു​ന്നത്‌,+അവൻ അവരെ അരുവി​കൾക്ക​രി​കി​ലൂ​ടെ നടത്തും.+ 11  ഞാൻ എന്റെ പർവത​ങ്ങ​ളെ​ല്ലാം പാതക​ളാ​ക്കും.എന്റെ പ്രധാ​ന​വീ​ഥി​ക​ളെ​ല്ലാം ഉയർത്തും.+ 12  അതാ, അവർ അങ്ങു ദൂരെ​നിന്ന്‌ വരുന്നു!+അതാ, അവർ വടക്കു​നി​ന്നും പടിഞ്ഞാ​റു​നി​ന്നുംസീനീം ദേശത്തു​നി​ന്നും വരുന്നു!”+ 13  ആകാശമേ, സന്തോ​ഷി​ച്ചാർക്കുക, ഭൂമിയേ, ആനന്ദി​ക്കുക.+ പർവതങ്ങൾ ഉല്ലസിച്ച്‌ ആനന്ദ​ഘോ​ഷം മുഴക്കട്ടെ,+ യഹോവ തന്റെ ജനത്തെ ആശ്വസി​പ്പി​ച്ചി​രി​ക്കു​ന്ന​ല്ലോ,+കഷ്ടപ്പെ​ടു​ന്ന തന്റെ ജനത്തോ​ട്‌ അവൻ കരുണ കാണി​ക്കു​ന്നു.+ 14  എന്നാൽ സീയോൻ ഇങ്ങനെ പറയുന്നു: “യഹോവ എന്നെ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു,+ യഹോവ എന്നെ മറന്നു​ക​ളഞ്ഞു.”+ 15  മുല കുടി​ക്കുന്ന കുഞ്ഞിനെ ഒരു അമ്മയ്‌ക്കു മറക്കാ​നാ​കു​മോ?താൻ പ്രസവിച്ച മകനോ​ട്‌ ഒരു സ്‌ത്രീ അലിവ്‌ കാട്ടാ​തി​രി​ക്കു​മോ? ഇവർ മറന്നു​ക​ള​ഞ്ഞാ​ലും ഞാൻ നിന്നെ ഒരിക്ക​ലും മറക്കില്ല.+ 16  ഇതാ! എന്റെ കൈ​വെ​ള്ള​യിൽ ഞാൻ നിന്റെ പേര്‌ കൊത്തി​വെ​ച്ചി​രി​ക്കു​ന്നു, നിന്റെ മതിലു​കൾ എപ്പോ​ഴും എന്റെ മുന്നി​ലുണ്ട്‌. 17  നിന്റെ പുത്ര​ന്മാർ ധൃതി​യിൽ മടങ്ങി​വ​രു​ന്നു. നിന്നെ തകർത്ത്‌ നശിപ്പി​ച്ചവർ നിന്നെ വിട്ട്‌ പോകും. 18  തല ഉയർത്തി ചുറ്റും നോക്കുക! അവരെ​ല്ലാം ഒരുമി​ച്ചു​കൂ​ടു​ന്നു.+ അവർ നിന്റെ അടു​ത്തേക്കു വരുന്നു, യഹോവ പ്രഖ്യാ​പി​ക്കു​ന്നു:“ഞാനാണെ, നീ അവരെ​യെ​ല്ലാം ആഭരണം​പോ​ലെ അണിയും,ഒരു മണവാ​ട്ടി​യെ​പ്പോ​ലെ നീ അവരെ​യെ​ല്ലാം ധരിക്കും. 19  നിന്റെ ദേശം തകർന്നും നശിച്ചും കിടന്നു,+ ജനവാ​സ​സ്ഥ​ലങ്ങൾ വിജന​മാ​യി​ത്തീർന്നു.എന്നാൽ അതിൽ നിവാ​സി​കൾ തിങ്ങി​നി​റ​യും.+നിന്നെ വിഴുങ്ങിയവർ+ അങ്ങ്‌ അകലെ​യാ​യി​രി​ക്കും.+ 20  മക്കളെ നഷ്ടപ്പെട്ട കാലത്ത്‌ നിനക്കു ജനിച്ച പുത്ര​ന്മാർ ഇങ്ങനെ പറയു​ന്നതു നീ കേൾക്കും:‘എനിക്കു താമസി​ക്കാൻ ഇവിടെ തീരെ സ്ഥലമില്ല, എനിക്ക്‌ ഇവിടെ കുറച്ചു​കൂ​ടെ സ്ഥലം വേണം.’+ 21  അപ്പോൾ നീ ഇങ്ങനെ മനസ്സിൽ പറയും:‘ഞാൻ മക്കളെ നഷ്ടപ്പെ​ട്ട​വ​ളും വന്ധ്യയും ആയിരു​ന്നു,ഞാൻ തടവു​കാ​രി​യാ​യി അന്യ​ദേ​ശത്ത്‌ താമസി​ച്ചു,പിന്നെ എനിക്കു കിട്ടിയ ഈ മക്കൾ ആരു​ടേ​താണ്‌? ആരാണ്‌ ഇവരെ വളർത്തി​യത്‌?+ ഞാൻ ഒറ്റയ്‌ക്കു കഴിയു​ക​യാ​യി​രു​ന്നു,+പിന്നെ ഇവരെ​ല്ലാം എവി​ടെ​നിന്ന്‌ വന്നു?’”+ 22  പരമാധികാരിയാം കർത്താ​വായ യഹോവ പറയുന്നു: “ഞാൻ ജനതകൾ കാൺകെ എന്റെ കൈ പൊക്കും,ജനങ്ങൾക്കാ​യി ഞാൻ എന്റെ അടയാളം* ഉയർത്തും.+ അവർ നിന്റെ പുത്ര​ന്മാ​രെ കൈകളിൽ* എടുത്തു​കൊ​ണ്ടു​വ​രും;നിന്റെ പുത്രി​മാ​രെ തോളിൽ വെച്ച്‌ കൊണ്ടു​വ​രും.+ 23  രാജാക്കന്മാർ നിന്റെ രക്ഷിതാ​ക്ക​ളാ​കും,+അവരുടെ രാജ്ഞി​മാർ നിന്റെ വളർത്ത​മ്മ​മാ​രും. അവർ നിലം​വരെ കുമ്പിട്ട്‌ നിന്നെ നമസ്‌ക​രി​ക്കും,+അവർ നിന്റെ കാലിലെ പൊടി നക്കും.+ഞാൻ യഹോ​വ​യാ​ണെന്നു നീ അറി​യേ​ണ്ടി​വ​രും.എന്നിൽ പ്രത്യാശ വെക്കു​ന്നവർ അപമാ​നി​ത​രാ​കില്ല.”+ 24  കരുത്തനായ ഒരുവന്റെ കൈയിൽനി​ന്ന്‌ ബന്ദികളെ രക്ഷപ്പെ​ടു​ത്താ​നാ​കു​മോ?മർദക​നാ​യ ഭരണാ​ധി​കാ​രി​യു​ടെ കൈയിൽനി​ന്ന്‌ തടവു​കാ​രെ മോചി​പ്പി​ക്കാ​നാ​കു​മോ? 25  എന്നാൽ യഹോവ പറയു​ന്നത്‌ ഇതാണ്‌: “കരുത്ത​നാ​യ​വന്റെ ബന്ദിക​ളെ​പ്പോ​ലും രക്ഷിക്കും,+മർദകന്റെ തടവു​കാ​രെ​യും മോചി​പ്പി​ക്കും.+ നിന്നെ എതിർക്കു​ന്ന​വരെ ഞാനും എതിർക്കും,+ഞാൻ നിന്റെ പുത്ര​ന്മാ​രെ രക്ഷിക്കും. 26  നിന്നെ ഉപദ്ര​വി​ക്കു​ന്നവർ സ്വന്തം മാംസം തിന്നാൻ ഞാൻ ഇടയാ​ക്കും.മധുര​മു​ള്ള വീഞ്ഞു​പോ​ലെ അവർ സ്വന്തം രക്തം കുടി​ക്കും, അവർ കുടിച്ച്‌ മത്തരാ​കും. യാക്കോ​ബി​ന്റെ ശക്തനായ ദൈവവും+നിന്റെ രക്ഷകനും+ നിന്റെ വീണ്ടെടുപ്പുകാരനും+ ആയയഹോ​വ​യാ​ണു ഞാനെന്നു സകലരും അറി​യേ​ണ്ടി​വ​രും.”+

അടിക്കുറിപ്പുകള്‍

അക്ഷ. “ഗർഭപാ​ത്ര​ത്തിൽവെ​ച്ചു​തന്നെ.”
അക്ഷ. “വായ്‌.”
അഥവാ “യഹോവ എനിക്കു ന്യായം നടത്തി​ത്ത​രും.”
അഥവാ “പ്രതി​ഫലം.”
മറ്റൊരു സാധ്യത “തരിശായ എല്ലാ കുന്നു​കൾക്കും.”
അഥവാ “കൊടി​മരം.”
അക്ഷ. “മാർവി​ട​ത്തിൽ.”