യശയ്യ 50:1-11

  • ഇസ്രാ​യേ​ലി​ന്റെ പാപങ്ങൾ കാരണം ഉണ്ടായ കുഴപ്പങ്ങൾ (1-3)

  • യഹോ​വ​യു​ടെ അനുസ​ര​ണ​മുള്ള ദാസൻ (4-11)

    • വിദ്യാ​സ​മ്പ​ന്ന​രു​ടെ നാവും കാതും (4)

50  യഹോവ ചോദി​ക്കു​ന്നു: “നിങ്ങളു​ടെ അമ്മയെ പറഞ്ഞു​വി​ട്ട​പ്പോൾ ഞാൻ മോച​ന​പ​ത്രം കൊടു​ത്തോ?+ എന്റെ ഏതെങ്കി​ലും കടക്കാർക്കു ഞാൻ നിങ്ങളെ വിറ്റോ? നിങ്ങളു​ടെ സ്വന്തം തെറ്റുകൾ നിമിത്തമാണു+ നിങ്ങൾ അടിമ​ക​ളാ​യത്‌,നിങ്ങളു​ടെ​ത​ന്നെ അപരാ​ധങ്ങൾ നിമി​ത്ത​മാ​ണു നിങ്ങളു​ടെ അമ്മയെ പറഞ്ഞയ​ച്ചത്‌!+   പിന്നെ എന്താണു ഞാൻ വന്നപ്പോൾ ഇവിടെ ആരെയും കാണാ​തി​രു​ന്നത്‌? ഞാൻ വിളി​ച്ച​പ്പോൾ ആരും വിളി കേൾക്കാ​തി​രു​ന്നത്‌?+ നിങ്ങളെ വീണ്ടെ​ടു​ക്കാ​നാ​കാത്ത വിധം എന്റെ കൈ അത്ര ചെറു​താ​ണോ?+നിങ്ങളെ രക്ഷിക്കാൻ എനിക്കു ശക്തിയി​ല്ലേ? ഇതാ! ഞാൻ ശാസി​ക്കു​മ്പോൾ കടൽ വറ്റി​പ്പോ​കു​ന്നു,+നദികളെ ഞാൻ മരുഭൂ​മി​യാ​ക്കു​ന്നു,+ വെള്ളം കിട്ടാതെ അതിലെ മത്സ്യങ്ങൾ ചാകുന്നു.വെള്ളമി​ല്ലാ​തെ അവ ചീഞ്ഞു​പോ​കു​ന്നു;   ഞാൻ ആകാശത്തെ മൂടൽ ധരിപ്പി​ക്കു​ന്നു,+വിലാ​പ​വ​സ്‌ത്രം​കൊണ്ട്‌ അതിനെ മൂടുന്നു.”   ക്ഷീണിച്ചിരിക്കുന്നവനോട്‌ ഉചിത​മായ വാക്കുകൾ ഉപയോ​ഗിച്ച്‌ എനിക്കു സംസാരിക്കാൻ* കഴിയേണ്ടതിന്‌+പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോവ എനിക്കു വിദ്യാസമ്പന്നരുടെ* നാവ്‌ തന്നിരി​ക്കു​ന്നു.+ ദൈവം രാവി​ലെ​തോ​റും എന്നെ വിളി​ച്ചു​ണർത്തു​ന്നു,+ഒരു വിദ്യാർഥി​യെ​പ്പോ​ലെ ശ്രദ്ധി​ക്കാൻ ദൈവം എന്റെ കാതു​കളെ ഉണർത്തു​ന്നു.   പരമാധികാരിയാം കർത്താ​വായ യഹോവ എന്റെ ചെവി തുറന്നി​രി​ക്കു​ന്നു,ഞാൻ മറുത്തു​നി​ന്നില്ല.+ ഞാൻ പുറം​തി​രി​ഞ്ഞില്ല.+   അടിക്കാൻ വന്നവർക്കു ഞാൻ മുതു​കുംരോമം പറിക്കാൻ വന്നവർക്ക്‌ എന്റെ കവിളും കാണി​ച്ചു​കൊ​ടു​ത്തു. എന്നെ നിന്ദി​ക്കു​ക​യും തുപ്പു​ക​യും ചെയ്‌ത​പ്പോൾ ഞാൻ മുഖം മറച്ചില്ല.+   എന്നാൽ പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോവ എന്നെ സഹായി​ക്കും.+ അതു​കൊണ്ട്‌ എനിക്കു നാണ​ക്കേടു തോന്നില്ല. ഞാൻ എന്റെ മുഖം തീക്കല്ലു​പോ​ലെ കടുത്ത​താ​ക്കും.+ലജ്ജി​ക്കേ​ണ്ടി വരി​ല്ലെന്ന്‌ എനിക്ക്‌ അറിയാം.   എന്നെ നീതി​മാ​നാ​യി പ്രഖ്യാ​പി​ക്കു​ന്നവൻ എന്റെ അരികി​ലുണ്ട്‌. പിന്നെ ആർക്ക്‌ എന്റെ മേൽ കുറ്റം ചുമത്താ​നാ​കും?*+ വരൂ! നമുക്കു മുഖാ​മു​ഖം നിൽക്കാം. എനിക്ക്‌ എതിരെ പരാതി​യു​ള്ളത്‌ ആർക്കാണ്‌? അവൻ എന്റെ അടുത്ത്‌ വരട്ടെ.   പരമാധികാരിയാം കർത്താ​വായ യഹോവ എന്നെ സഹായി​ക്കും. പിന്നെ ആര്‌ എന്നെ കുറ്റക്കാ​ര​നെന്നു വിധി​ക്കും? ഒരു വസ്‌ത്രം​പോ​ലെ അവരെ​ല്ലാം ദ്രവി​ച്ചു​പോ​കും. പ്രാണി​കൾ അവരെ തിന്നു​ക​ള​യും. 10  നിങ്ങളിൽ ആരാണ്‌ യഹോ​വയെ ഭയപ്പെ​ടു​ന്നത്‌?നിങ്ങളിൽ ആരാണു ദൈവ​ത്തി​ന്റെ ദാസൻ പറയു​ന്നതു ശ്രദ്ധി​ക്കു​ന്നത്‌?+ നിങ്ങളിൽ ആരാണു കൂരി​രു​ട്ടിൽ വെളി​ച്ച​മി​ല്ലാ​തെ നടന്നി​ട്ടു​ള്ളത്‌? അവൻ യഹോ​വ​യു​ടെ നാമത്തിൽ ആശ്രയി​ക്കു​ക​യും തന്റെ ദൈവ​ത്തിൽ ഊന്നുകയും* ചെയ്യട്ടെ. 11  “തീ കത്തിക്കു​ക​യുംതീപ്പൊ​രി ചിതറി​ക്കു​ക​യും ചെയ്യു​ന്ന​വരേ,നിങ്ങൾ ചിതറിച്ച തീപ്പൊ​രി​കൾക്കി​ട​യി​ലൂ​ടെ,നിങ്ങൾ കൊളു​ത്തിയ തീയുടെ പ്രകാ​ശ​ത്തിൽ നടക്കുക. എന്റെ കൈയിൽനി​ന്ന്‌ നിങ്ങൾക്കു ലഭിക്കാ​നി​രി​ക്കു​ന്നത്‌ ഇതാണ്‌: വേദന​കൊണ്ട്‌ പുളഞ്ഞ്‌ നിങ്ങൾ നിലത്ത്‌ കിടക്കും.

അടിക്കുറിപ്പുകള്‍

അഥവാ “നന്നായി പരിശീ​ലി​ത​മായ.”
മറ്റൊരു സാധ്യത “ക്ഷീണി​ച്ചി​രി​ക്കു​ന്ന​വനെ എനിക്കു ശക്തീക​രി​ക്കാൻ.”
അഥവാ “എന്നോടു വാദി​ക്കാ​നാ​കും?”
അഥവാ “അഭയം തേടു​ക​യും.”