യശയ്യ 54:1-17

  • വന്ധ്യയായ സീയോ​നു ധാരാളം പുത്ര​ന്മാർ ഉണ്ടാകും (1-17)

    • യഹോവ സീയോ​ന്റെ ഭർത്താവ്‌ (5)

    • സീയോ​ന്റെ പുത്ര​ന്മാ​രെ യഹോവ പഠിപ്പി​ക്കും (13)

    • സീയോ​ന്‌ എതിരെ ഉണ്ടാക്കുന്ന ആയുധങ്ങൾ നിഷ്‌ഫലം (17)

54  “വന്ധ്യേ, പ്രസവി​ച്ചി​ട്ടി​ല്ലാ​ത്ത​വളേ, ആനന്ദി​ച്ചാർക്കുക!+ പ്രസവ​വേ​ദന അറിഞ്ഞി​ട്ടി​ല്ലാ​ത്ത​വളേ,+ ഉല്ലസിച്ച്‌ സന്തോ​ഷാ​രവം മുഴക്കുക.+ഉപേക്ഷി​ക്ക​പ്പെ​ട്ട​വ​ളു​ടെ പുത്രന്മാർ*ഭർത്താവുള്ളവളുടെ* പുത്ര​ന്മാ​രെ​ക്കാൾ അധിക​മാണ്‌”+ എന്ന്‌ യഹോവ പറയുന്നു.   “നിന്റെ കൂടാരം വലുതാ​ക്കുക.+ കൂടാ​ര​ത്തു​ണി​കൾ ചേർത്ത്‌ നിന്റെ മഹത്ത്വ​മാർന്ന വാസസ്ഥലം വിശാ​ല​മാ​ക്കുക, മടിച്ചു​നിൽക്കേണ്ടാ! നിന്റെ കൂടാ​ര​ക്ക​യ​റു​ക​ളു​ടെ നീളം കൂട്ടുക,കൂടാ​ര​ക്കു​റ്റി​കൾ അടിച്ചു​റ​പ്പി​ക്കുക.+   നീ ഇടത്തേ​ക്കും വലത്തേ​ക്കും പരക്കും. നിന്റെ സന്തതി രാജ്യങ്ങൾ കൈവ​ശ​മാ​ക്കും,അവർ വിജന​മായ നഗരങ്ങ​ളിൽ താമസ​മാ​ക്കും.+   പേടിക്കേണ്ടാ,+ നിനക്കു നാണ​ക്കേടു സഹി​ക്കേണ്ടി വരില്ല;+ലജ്ജ തോ​ന്നേണ്ടാ, നീ നിരാ​ശ​പ്പെ​ടേണ്ടി വരില്ല. യുവതി​യാ​യി​രു​ന്ന​പ്പോൾ നിനക്ക്‌ ഉണ്ടായ നാണ​ക്കേടു നീ മറന്നു​പോ​കും,വൈധ​വ്യ​ത്തി​ന്റെ അപമാനം നീ ഇനി ഓർക്കില്ല.”   “നിന്റെ മഹാസ്രഷ്ടാവ്‌+ നിനക്കു ഭർത്താ​വി​നെ​പ്പോ​ലെ​യാ​ണ​ല്ലോ.*+സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ എന്നാണ്‌ ആ ദൈവ​ത്തി​ന്റെ പേര്‌.ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നാ​ണു നിന്റെ വീണ്ടെ​ടു​പ്പു​കാ​രൻ;+ മുഴു​ഭൂ​മി​യു​ടെ​യും ദൈവം എന്ന്‌ അവിടു​ന്ന്‌ അറിയ​പ്പെ​ടും.”+   നിന്റെ ദൈവം പറയുന്നു: “ഭർത്താവ്‌ ഉപേക്ഷിച്ച, ദുഃഖിതയായ* ഒരു സ്‌ത്രീ​യെ എന്നപോ​ലെ,+യൗവന​ത്തിൽത്ത​ന്നെ ഭർത്താവ്‌ ഉപേക്ഷിച്ച ഒരുവളെ എന്നപോ​ലെ, യഹോവ നിന്നെ വിളി​ച്ചി​രി​ക്കു​ന്നു.”   “അൽപ്പസ​മ​യ​ത്തേക്കു ഞാൻ നിന്നെ ഉപേക്ഷി​ച്ചു,എന്നാൽ മഹാക​രു​ണ​യോ​ടെ ഞാൻ നിന്നെ തിരി​കെ​ച്ചേർക്കും.+   ക്രോധത്തിന്റെ കുത്തൊ​ഴു​ക്കിൽ ഞാൻ എന്റെ മുഖം ഒരു നിമി​ഷ​ത്തേക്കു നിന്നിൽനി​ന്ന്‌ മറച്ചു,+എന്നാൽ നിത്യ​മായ അചഞ്ചല​സ്‌നേ​ഹ​ത്താൽ ഞാൻ നിന്നോ​ടു കരുണ കാണി​ക്കും”+ എന്നു നിന്റെ വീണ്ടെടുപ്പുകാരനായ+ യഹോവ പറയുന്നു.   “എനിക്ക്‌ ഇതു നോഹ​യു​ടെ കാലം​പോ​ലെ​യാണ്‌.+ നോഹ​യു​ടെ വെള്ളം ഇനി ഭൂമിയെ മൂടില്ല എന്നു ഞാൻ സത്യം ചെയ്‌ത​തു​പോ​ലെ,+ഞാൻ ഇതാ, നിന്നോ​ടും ഒരു സത്യം ചെയ്യുന്നു: ഞാൻ ഇനി നിന്നോ​ടു കോപി​ക്കു​ക​യോ നിന്നെ ശകാരി​ക്കു​ക​യോ ഇല്ല.+ 10  പർവതങ്ങൾ നീങ്ങി​പ്പോ​യേ​ക്കാം,കുന്നുകൾ ഇളകി​യേ​ക്കാം,എന്നാൽ നിന്നോ​ടുള്ള എന്റെ അചഞ്ചല​സ്‌നേഹം ഒരിക്ക​ലും നീങ്ങി​പ്പോ​കില്ല,+എന്റെ സമാധാ​ന​ത്തി​ന്റെ ഉടമ്പടി ഇളകു​ക​യു​മില്ല”+ എന്നു നിന്നോ​ടു കരുണയുള്ള+ യഹോവ പറയുന്നു. 11  “കൊടു​ങ്കാ​റ്റിൽ ആടിയു​ല​ഞ്ഞ​വളേ, ആശ്വസി​പ്പി​ക്കാൻ ആരോരുമില്ലാത്ത+ ക്ലേശി​ത​യായ സ്‌ത്രീ​യേ,+നിന്റെ കല്ലുകൾ ഉറപ്പുള്ള ചാന്ത്‌ ഇട്ട്‌ കെട്ടുന്നു,ഇന്ദ്രനീ​ല​ക്ക​ല്ലു​കൊണ്ട്‌ നിനക്ക്‌ അടിസ്ഥാ​ന​മി​ടു​ന്നു.+ 12  നിന്റെ കോട്ട​മ​തി​ലി​ന്റെ മുകളി​ലെ അരമതിൽ ഞാൻ മാണി​ക്യം​കൊണ്ട്‌ പണിയും;വെട്ടി​ത്തി​ള​ങ്ങു​ന്ന കല്ലുകൾകൊ​ണ്ട്‌ നിന്റെ കവാട​ങ്ങ​ളുംഅമൂല്യ​ര​ത്‌ന​ങ്ങൾകൊണ്ട്‌ നിന്റെ അതിർത്തി​ക​ളും തീർക്കും. 13  നിന്റെ പുത്രന്മാരെയെല്ലാം* യഹോവ പഠിപ്പി​ക്കും,+നിന്റെ പുത്രന്മാർ* അളവറ്റ സമാധാ​നം ആസ്വദി​ക്കും.+ 14  നിന്നെ നീതി​യിൽ സുസ്ഥി​ര​മാ​യി സ്ഥാപി​ക്കും.+ മർദകർ നിന്നിൽനി​ന്ന്‌ ഏറെ അകലെ​യാ​യി​രി​ക്കും,+നീ ഒന്നി​നെ​യും പേടി​ക്കില്ല, ഭയം തോന്നാൻ നിനക്ക്‌ ഒരു കാരണ​വു​മു​ണ്ടാ​യി​രി​ക്കില്ല,അതു നിന്റെ അടു​ത്തേക്കു വരില്ല.+ 15  ആരെങ്കിലും നിന്നെ ആക്രമി​ക്കു​ന്നെ​ങ്കിൽ,അതു ഞാൻ കല്‌പി​ച്ചി​ട്ടാ​യി​രി​ക്കില്ല. നിന്നെ ആക്രമി​ക്കാൻ വരുന്ന​വ​രെ​ല്ലാം പരാജ​യ​മ​ട​യും.”+ 16  “ആയുധം ഉണ്ടാക്കു​ന്ന​വനെ സൃഷ്ടി​ച്ചതു ഞാനാണ്‌!അയാൾ കനൽ ഊതുന്നു,ആയുധം പണിയു​ന്നു. നാശം വിതയ്‌ക്കാ​നാ​യി ഞാൻ വിനാ​ശ​ക​നെ​യും സൃഷ്ടി​ച്ചി​രി​ക്കു​ന്നു.+ 17  നിനക്ക്‌ എതിരെ ഉണ്ടാക്കുന്ന ഒരു ആയുധ​വും ഫലിക്കില്ല,+നിന്നെ ന്യായം വിധി​ക്കാൻ ഉയരുന്ന എല്ലാ നാവി​നെ​യും നീ കുറ്റം വിധി​ക്കും, ഇതെല്ലാം യഹോ​വ​യു​ടെ ദാസരു​ടെ ജന്മാവ​കാ​ശ​മാണ്‌!ഞാൻ അവരെ നീതി​മാ​ന്മാ​രാ​യി കണക്കാ​ക്കു​ന്നു” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “യജമാ​ന​നു​ള്ള​വ​ളു​ടെ.”
അഥവാ “മക്കൾ.”
അഥവാ “യജമാ​ന​നെ​പ്പോ​ലെ​യാ​ണ​ല്ലോ.”
അക്ഷ. “ആത്മാവിൽ മുറി​വേറ്റ.”
അഥവാ “മക്കൾ.”
അഥവാ “മക്കളെ​യെ​ല്ലാം.”