യശയ്യ 57:1-21

  • നീതി​മാ​നും വിശ്വ​സ്‌ത​രും നശിക്കു​ന്നു (1, 2)

  • ഇസ്രാ​യേ​ലി​ന്റെ ആത്മീയ​വേ​ശ്യാ​വൃ​ത്തി വെളി​ച്ചത്ത്‌ കൊണ്ടു​വ​രു​ന്നു (3-13)

  • എളിയ​വരെ ആശ്വസി​പ്പി​ക്കു​ന്നു (14-21)

    • ദുഷ്ടന്മാർ ഇളകി​മ​റി​യുന്ന കടൽപോ​ലെ (20)

    • ദുഷ്ടന്മാർക്കു സമാധാ​ന​മില്ല (21)

57  നീതി​മാൻ നശിച്ചു​പോ​യി​രി​ക്കു​ന്നു,പക്ഷേ ആരും അതു കാര്യ​മാ​ക്കു​ന്നില്ല. വിശ്വ​സ്‌ത​രെ കൊണ്ടു​പോ​യി​രി​ക്കു​ന്നു,*+എന്നാൽ നീതി​മാ​നെ കൊണ്ടു​പോ​യതു ദുരി​തങ്ങൾ നിമിത്തമാണെന്ന്‌* ആരും തിരി​ച്ച​റി​യു​ന്നില്ല.   അവനു സമാധാ​നം ലഭിക്കു​ന്നു. നേരോ​ടെ നടക്കു​ന്ന​വ​രെ​ല്ലാം തങ്ങളുടെ കിടക്കയിൽ* വിശ്ര​മി​ക്കു​ന്നു.   “എന്നാൽ ദുർമ​ന്ത്ര​വാ​ദി​നി​യു​ടെ പുത്ര​ന്മാ​രേ,വ്യഭി​ചാ​രി​യു​ടെ​യും വേശ്യ​യു​ടെ​യും മക്കളേ,നിങ്ങൾ ഇങ്ങ്‌ അടുത്ത്‌ വരൂ.   ആരെയാണു നിങ്ങൾ കളിയാ​ക്കു​ന്നത്‌? ആർക്കു നേരെ​യാ​ണു നിങ്ങൾ വായ്‌ പൊളി​ച്ച്‌ നാക്കു നീട്ടു​ന്നത്‌? നിങ്ങൾ ലംഘന​ത്തി​ന്റെ മക്കളാണ്‌,വഞ്ചനയു​ടെ പുത്ര​ന്മാർ!+   തഴച്ചുവളരുന്ന എല്ലാ വൃക്ഷങ്ങളുടെ+ ചുവട്ടി​ലുംവൻമരങ്ങൾക്കിടയിലും+ നിങ്ങൾ കാമ​വെ​റി​യാൽ ജ്വലി​ക്കു​ന്നു,താഴ്‌വരകളിലും* പാറപ്പി​ളർപ്പു​ക​ളി​ലുംനിങ്ങൾ കുഞ്ഞു​ങ്ങളെ കുരുതി കൊടു​ക്കു​ന്നു.+   താഴ്‌വരയിലെ* മിനു​സ​മുള്ള കല്ലുക​ളാ​ണു നിന്റെ ഓഹരി,+ അതെ, അവയാണു നിന്റെ അവകാശം. നീ അവയ്‌ക്കു കാഴ്‌ചകൾ അർപ്പി​ക്കു​ക​യും പാനീ​യ​യാ​ഗങ്ങൾ പകരു​ക​യും ചെയ്യുന്നു.+ ഇതു കണ്ട്‌ ഞാൻ പ്രസാ​ദി​ക്കു​മോ?   ഉയർന്നതും ഉന്നതവും ആയ ഒരു പർവത​ത്തിൽ നീ കിടക്ക ഒരുക്കി,+ബലി അർപ്പി​ക്കാൻ നീ അങ്ങോട്ടു കയറി.+   കതകിനും കട്ടിള​ക്കാ​ലി​നും പുറകിൽ നീ സ്‌മാ​രകം സ്ഥാപിച്ചു. എന്നിൽനിന്ന്‌ അകന്നു​മാ​റി നീ നിന്റെ വസ്‌ത്രം ഉരിഞ്ഞു;നീ ചെന്ന്‌ നിന്റെ കിടക്ക വിശാ​ല​മാ​ക്കി. നീ അവരോ​ട്‌ ഒരു ഉടമ്പടി ഉണ്ടാക്കി. അവരു​മാ​യി കിടക്ക പങ്കിടാൻ നിനക്ക്‌ ഇഷ്ടമാ​യി​രു​ന്നു.+പുരു​ഷ​ലിം​ഗ​ത്തിൽ നീ നോക്കി​നി​ന്നു.*   നീ എണ്ണയും ധാരാളം സുഗന്ധ​തൈ​ല​വും കൊണ്ട്‌മേലെക്കിന്റെ* അടു​ത്തേക്കു ചെന്നു. നീ നിന്റെ സന്ദേശ​വാ​ഹ​കരെ ദൂരേക്ക്‌ അയച്ചു;അങ്ങനെ നീ ശവക്കുഴിയോളം* അധഃപ​തി​ച്ചു. 10  പല വഴിക​ളി​ലൂ​ടെ സഞ്ചരിച്ച്‌ നീ തളർന്നു,എന്നിട്ടും, ‘ഇതു​കൊണ്ട്‌ ഗുണമില്ല!’ എന്നു നീ പറഞ്ഞില്ല. നീ ശക്തി വീണ്ടെ​ടു​ത്തു. അതു​കൊണ്ട്‌, നീ പിന്മാ​റി​യില്ല.* 11  നീ ആരെയാ​ണു ഭയന്നത്‌?ആരെ പേടി​ച്ചാ​ണു നീ നുണ പറഞ്ഞു​തു​ട​ങ്ങി​യത്‌?+ എന്നെ നീ ഓർത്തില്ല.+ നീ ഒന്നും കാര്യ​മാ​യി എടുത്തില്ല.+ ഞാൻ ഒന്നും മിണ്ടാതെ മാറി ഇരുന്നു.*+ അതു​കൊ​ണ്ട​ല്ലേ നീ എന്നെ ഭയപ്പെ​ടാ​തി​രു​ന്നത്‌? 12  ഞാൻ നിന്റെ ‘നീതി​യും’+ നിന്റെ ചെയ്‌തികളും+ വെളി​ച്ചത്ത്‌ കൊണ്ടു​വ​രും,അവയൊ​ന്നും നിനക്കു പ്രയോ​ജനം ചെയ്യില്ല.+ 13  നീ സഹായ​ത്തി​നാ​യി യാചി​ക്കു​മ്പോൾനിന്റെ വിഗ്ര​ഹ​ശേ​ഖരം നിന്നെ രക്ഷിക്കില്ല.+ ഒരു കാറ്റ്‌ അവയെ​യെ​ല്ലാം പറപ്പി​ച്ചു​കൊ​ണ്ടു​പോ​കും,വെറു​മൊ​രു ശ്വാസ​മേറ്റ്‌ അവ പറന്നു​പോ​കും.എന്നാൽ എന്നിൽ അഭയം തേടു​ന്നവൻ ദേശം കൈവ​ശ​മാ​ക്കും,അവൻ എന്റെ വിശു​ദ്ധ​പർവതം അവകാ​ശ​മാ​ക്കും.+ 14  ‘ഒരുക്കുക, ഒരു പാത ഒരുക്കുക, വഴി ഉണ്ടാക്കുക!+ എന്റെ ജനത്തിന്റെ വഴിയിൽനി​ന്ന്‌ തടസ്സങ്ങ​ളെ​ല്ലാം മാറ്റുക!’ എന്ന്‌ ഒരുവൻ പറയും.” 15  ഉന്നതനും ശ്രേഷ്‌ഠ​നും ആയവൻ,വിശു​ദ്ധ​മാ​യ പേരുള്ള,+ എന്നെന്നും ജീവിക്കുന്ന+ ദൈവം, പറയുന്നു: “ഞാൻ ഉന്നതങ്ങ​ളിൽ വിശു​ദ്ധ​സ്ഥ​ലത്ത്‌ വസിക്കു​ന്നു,+എന്നാൽ, എളിയ​വനു ശക്തി പകരാ​നുംതകർന്ന​വ​ന്റെ മനസ്സിനു പുതു​ജീ​വൻ നൽകാ​നുംഞാൻ എളിയ​വ​രോ​ടു​കൂ​ടെ​യും തകർന്നു​പോ​യ​വ​രോ​ടു​കൂ​ടെ​യും പാർക്കു​ന്നു.+ 16  ഞാൻ എല്ലാ കാലത്തും അവരെ എതിർക്കില്ല,അവരോ​ടു കോപം വെച്ചു​കൊ​ണ്ടി​രി​ക്കില്ല.+അല്ലെങ്കിൽ, ഞാൻ നിമിത്തം ആളുകൾ തളർന്നു​പോ​കും,+ജീവശ്വാ​സ​മു​ള്ള എന്റെ സൃഷ്ടി​ക​ളെ​ല്ലാം ക്ഷീണിച്ച്‌ തളരും. 17  അവന്റെ പാപവും അന്യാ​യ​മാ​യി നേട്ടം കൊയ്യാനുള്ള+ പരക്കം​പാ​ച്ചി​ലും കണ്ട്‌ ഞാൻ രോഷാ​കു​ല​നാ​യി,അതു​കൊണ്ട്‌ ഞാൻ അവനെ അടിച്ചു, എന്റെ മുഖം അവനു മറച്ചു, അവനോ​ടു കോപി​ച്ചു. എന്നാൽ അവൻ തോന്നി​യ​തു​പോ​ലെ നടന്നു;+ വിശ്വാ​സ​ത്യാ​ഗി​യാ​യി ജീവിച്ചു. 18  ഞാൻ അവന്റെ വഴിക​ളെ​ല്ലാം കണ്ടിരി​ക്കു​ന്നു,എങ്കിലും ഞാൻ അവനെ സുഖ​പ്പെ​ടു​ത്തും,+ അവനെ നയിക്കും,+അവനും അവനോ​ടൊ​പ്പം വിലപിക്കുന്നവർക്കും+ ഞാൻ വീണ്ടും സ്വസ്ഥത നൽകും.”*+ 19  “ഞാൻ ഇതാ, ചുണ്ടു​ക​ളിൽനിന്ന്‌ സ്‌തുതി* പുറ​പ്പെ​ടു​വി​ക്കു​ന്നു. അകലെ​യു​ള്ള​വ​നും അടുത്തു​ള്ള​വ​നും ഞാൻ ശാശ്വ​ത​സ​മാ​ധാ​നം നൽകും,+ഞാൻ അവനെ സുഖ​പ്പെ​ടു​ത്തും” എന്ന്‌ യഹോവ പറയുന്നു. 20  “എന്നാൽ ദുഷ്ടന്മാർ ഇളകി​മ​റി​യുന്ന, അടങ്ങാത്ത കടൽപോ​ലെ​യാണ്‌.അതു പായലും ചെളി​യും മുകളി​ലേക്കു തള്ളുന്നു. 21  ദുഷ്ടന്മാർക്കു സമാധാ​ന​മില്ല”+ എന്ന്‌ എന്റെ ദൈവം പറയുന്നു.

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “ദുരി​ത​ങ്ങ​ളിൽനി​ന്നാ​ണെന്ന്‌.”
അതായത്‌, അവർ മരിക്കു​ന്നു.
അതായത്‌, ശവക്കു​ഴി​യിൽ.
അഥവാ “നീർച്ചാ​ലു​ക​ളി​ലും.”
അഥവാ “നീർച്ചാ​ലി​ലെ.”
വിഗ്രഹാരാധനയെയായിരിക്കാം പരാമർശി​ക്കു​ന്നത്‌.
മറ്റൊരു സാധ്യത “രാജാ​വി​ന്റെ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “തളർന്നില്ല.”
അഥവാ “കാര്യങ്ങൾ കണ്ടി​ല്ലെ​ന്നു​വെച്ചു.”
അഥവാ “ഞാൻ ആശ്വാസം പകരം നൽകും.”
അഥവാ “അധരഫലം.”