യശയ്യ 58:1-14

  • ശരിയായ ഉപവാ​സ​വും തെറ്റായ ഉപവാ​സ​വും (1-12)

  • ആഹ്ലാദ​ത്തോ​ടെ ശബത്ത്‌ ആചരി​ക്കുക (13, 14)

58  “തൊണ്ട തുറന്ന്‌ ഉച്ചത്തിൽ വിളി​ച്ചു​പ​റ​യുക, മടിച്ചു​നിൽക്ക​രുത്‌! കൊമ്പു വിളി​ക്കു​ന്ന​തു​പോ​ലെ നിന്റെ ശബ്ദം ഉയർത്തുക. എന്റെ ജനത്തോ​ട്‌ അവരുടെ ധിക്കാരത്തെക്കുറിച്ചും+യാക്കോ​ബു​ഗൃ​ഹ​ത്തോട്‌ അവരുടെ പാപങ്ങ​ളെ​ക്കു​റി​ച്ചും പറയുക.   തങ്ങളുടെ ദൈവ​ത്തി​ന്റെ കല്‌പ​നകൾ ഉപേക്ഷി​ക്കാത്ത,നീതി​യോ​ടെ പ്രവർത്തി​ക്കുന്ന ഒരു ജനതയാ​ണെന്ന്‌ അവർ നടിക്കു​ന്നു.+അവർ ഓരോ ദിവസ​വും എന്നെ തേടുന്നു,എന്റെ വഴികൾ അറിയാൻ അവർ താത്‌പ​ര്യം കാട്ടുന്നു. അവർ എന്നിൽനി​ന്ന്‌ നീതി​യുള്ള വിധികൾ തേടുന്നു,ദൈവ​ത്തോട്‌ അടുത്തു​ചെ​ല്ലാൻ പ്രിയ​പ്പെ​ടു​ന്നു.   ‘അങ്ങ്‌ എന്താണു ഞങ്ങൾ ഉപവസി​ക്കു​ന്നതു കാണാ​ത്തത്‌,+ ഞങ്ങൾ സ്വയം ക്ലേശി​പ്പി​ക്കു​മ്പോൾ അങ്ങ്‌ എന്താണ്‌ അതു ശ്രദ്ധി​ക്കാ​ത്തത്‌’+ എന്നു നിങ്ങൾ ചോദി​ക്കു​ന്നു. ഉപവസി​ക്കു​ന്ന ദിവസം നിങ്ങൾ സ്വന്തം കാര്യ​ങ്ങൾക്കു പിന്നാലെ പോകു​ന്നു,നിങ്ങളു​ടെ വേലക്കാ​രോ​ടു ക്രൂരത കാട്ടുന്നു.+   നിങ്ങളുടെ ഉപവാസം വാക്കു​തർക്ക​ങ്ങ​ളി​ലും കയ്യാങ്ക​ളി​യി​ലും അവസാ​നി​ക്കു​ന്നു,നിങ്ങൾ ക്രൂര​ത​യു​ടെ മുഷ്ടി​കൊണ്ട്‌ മർദി​ക്കു​ന്നു. ഇങ്ങനെ​യാണ്‌ ഉപവസി​ക്കു​ന്ന​തെ​ങ്കിൽ നിങ്ങളു​ടെ സ്വരം സ്വർഗ​ത്തിൽ എത്തില്ല.   ഇങ്ങനെ ഉപവസി​ക്കാ​നാ​ണോ ഞാൻ നിങ്ങ​ളോ​ടു പറഞ്ഞത്‌?നിങ്ങൾക്കു സ്വയം ക്ലേശി​പ്പി​ക്കാ​നുംഞാങ്ങണ​പോ​ലെ തല കുമ്പി​ട്ടി​രി​ക്കാ​നുംവിലാ​പ​വ​സ്‌ത്ര​വും ചാരവും കൊണ്ട്‌ കിടക്ക ഒരുക്കാ​നും ഉള്ള ദിവസ​മാ​ണോ അത്‌? ഇതിനാ​ണോ നിങ്ങൾ ഉപവാ​സ​മെ​ന്നും യഹോ​വയെ പ്രസാ​ദി​പ്പി​ക്കാ​നുള്ള ദിവസ​മെ​ന്നും പറയു​ന്നത്‌?   ഉപവസിക്കുമ്പോൾ ഇങ്ങനെ ചെയ്യാ​നാ​ണു ഞാൻ നിങ്ങ​ളോ​ടു പറഞ്ഞത്‌: അനീതി​യു​ടെ കാൽവി​ല​ങ്ങു​കൾ പൊട്ടി​ച്ചു​ക​ള​യുക,അടിമ​ത്ത​ത്തി​ന്റെ നുകക്ക​യ​റു​കൾ അഴിച്ചു​മാ​റ്റുക,മർദി​ത​നെ സ്വത​ന്ത്ര​നാ​ക്കുക,+എല്ലാ നുകങ്ങ​ളും രണ്ടായി ഒടിച്ചു​ക​ള​യുക;   വിശന്നിരിക്കുന്നവനുമായി അപ്പം പങ്കുവ​യ്‌ക്കുക,+കിടപ്പാ​ട​മി​ല്ലാ​ത്ത​വ​നെ​യും ദരി​ദ്ര​നെ​യും നിങ്ങളു​ടെ വീട്ടി​ലേക്കു കൂട്ടി​ക്കൊ​ണ്ടു​വ​രുക,വസ്‌ത്ര​മി​ല്ലാ​ത്ത​വനെ കണ്ടാൽ അവനു വസ്‌ത്രം നൽകുക,+സ്വന്തക്കാ​രിൽനിന്ന്‌ ഒഴിഞ്ഞു​മാ​റാ​തി​രി​ക്കുക.   അപ്പോൾ, നിങ്ങളു​ടെ പ്രകാശം പ്രഭാ​ത​ത്തി​ലെ വെളി​ച്ചം​പോ​ലെ പ്രകാ​ശി​ക്കും,+നിങ്ങൾ വേഗം സുഖ​പ്പെ​ടും. നിങ്ങളു​ടെ നീതി നിങ്ങൾക്കു മുമ്പേ പോകും,യഹോ​വ​യു​ടെ തേജസ്സു നിങ്ങളു​ടെ പിൻപ​ട​യാ​യി​രി​ക്കും.+   നിങ്ങൾ വിളി​ക്കും, യഹോവ ഉത്തരം നൽകും;നിങ്ങൾ സഹായ​ത്തി​നാ​യി യാചി​ക്കും, ‘ഞാൻ ഇതാ, ഇവി​ടെ​യുണ്ട്‌!’ എന്ന്‌ അവൻ പറയും. നിങ്ങൾ നിങ്ങൾക്കി​ട​യിൽനിന്ന്‌ നുകങ്ങൾ എടുത്തു​മാ​റ്റു​ക​യുംകൈ ചൂണ്ടി ദ്രോ​ഹ​ബു​ദ്ധി​യോ​ടെ സംസാ​രി​ക്കു​ന്നതു നിറു​ത്തു​ക​യും,+ 10  നിങ്ങൾ ഇഷ്ടപ്പെ​ടു​ന്നതു വിശന്നി​രി​ക്കു​ന്ന​വനു കൊടുക്കുകയും+ക്ലേശി​ത​നു തൃപ്‌തി​വ​രു​ത്തു​ക​യും ചെയ്യു​മെ​ങ്കിൽ,നിങ്ങളു​ടെ വെളിച്ചം അന്ധകാ​ര​ത്തി​ലും ശോഭി​ക്കും,നിങ്ങളു​ടെ മൂടൽപോ​ലും നട്ടുച്ച​പോ​ലെ​യാ​യി​രി​ക്കും.+ 11  യഹോവ എപ്പോ​ഴും നിങ്ങളെ നയിക്കും,വരണ്ടു​ണ​ങ്ങി​യ ദേശത്തും നിങ്ങൾക്കു തൃപ്‌തി​യേ​കും;+ദൈവം നിങ്ങളു​ടെ അസ്ഥികൾക്കു പുതു​ജീ​വൻ നൽകും,നിങ്ങൾ നീരൊ​ഴു​ക്കുള്ള ഒരു തോട്ടംപോലെയും+വറ്റാത്ത നീരു​റ​വ​പോ​ലെ​യും ആകും. 12  നാളുകളായി തകർന്നു​കി​ട​ക്കു​ന്ന​തെ​ല്ലാം അവർ നിങ്ങൾക്കു​വേണ്ടി പുതു​ക്കി​പ്പ​ണി​യും,+തലമു​റ​ക​ളാ​യി നശിച്ചു​കി​ട​ക്കുന്ന അടിസ്ഥാ​നങ്ങൾ നിങ്ങൾ പുനഃ​സ്ഥാ​പി​ക്കും.+ തകർന്ന മതിലുകളുടെ* കേടു​പോ​ക്കു​ന്നവർ എന്നു നിങ്ങൾ അറിയ​പ്പെ​ടും,+പാതകൾ* പുനർനിർമി​ക്കു​ന്നവർ എന്നു നിങ്ങൾക്കു പേരാ​കും. 13  നിങ്ങൾ ശബത്തിനെ എന്റെ വിശുദ്ധദിവസമായി+ കണ്ട്‌ അന്നു സ്വന്തം കാര്യങ്ങൾക്കു* പിന്നാലെ പോകാ​തി​രി​ക്കു​ന്നെ​ങ്കിൽ,ശബത്തിനെ യഹോ​വ​യു​ടെ വിശുദ്ധദിനമെന്നും+ ആദരി​ക്കേണ്ട ഒരു ദിവസ​മെ​ന്നും അത്യാ​ഹ്ലാ​ദ​ക​ര​മെ​ന്നും വിളി​ക്കു​ന്നെ​ങ്കിൽ,സ്വന്തം കാര്യ​ങ്ങൾക്കു പിന്നാലെ പോകു​ക​യോ വ്യർഥ​സം​ഭാ​ഷ​ണ​ങ്ങ​ളിൽ ഏർപ്പെ​ടു​ക​യോ ചെയ്യാതെ അതിനെ മഹത്ത്വ​പ്പെ​ടു​ത്തു​ന്നെ​ങ്കിൽ, 14  നിങ്ങൾ യഹോ​വ​യിൽ ആനന്ദി​ച്ചു​ല്ല​സി​ക്കും,നിങ്ങൾ ഭൂമി​യി​ലെ ഉയർന്ന സ്ഥലങ്ങളി​ലൂ​ടെ സഞ്ചരി​ക്കാൻ ഞാൻ ഇടവരു​ത്തും.+ നിങ്ങൾ പൂർവി​ക​നായ യാക്കോ​ബി​ന്റെ അവകാ​ശ​ത്തിൽനിന്ന്‌ ഭക്ഷിക്കും,*+യഹോ​വ​യു​ടെ വായാണ്‌ ഇതു പറഞ്ഞി​രി​ക്കു​ന്നത്‌.”

അടിക്കുറിപ്പുകള്‍

അക്ഷ. “വിള്ളലു​ക​ളു​ടെ.”
അഥവാ “ജനങ്ങൾക്കു താമസി​ക്കാൻവേണ്ടി പാതകൾ.”
അഥവാ “ഇഷ്ടങ്ങൾക്ക്‌.”
അഥവാ “അവകാശം അനുഭ​വി​ക്കും.”